ഉണ്ടകണ്ണി – 6 Like

“ആ മക്കൾ വന്നോ .. ഇതൊക്കെ എന്താ മോളെ “
അമ്മ വാതുക്കൽ തന്നെ ഇരുന്ന് പുല്ല് പിരിക്കുന്നുണ്ടായിരുന്നു

“ഇത് ഇവന് കുറച്ചു ഡ്രസും അമ്മക്ക് കുറച്ചു സാധനങ്ങളുമാ അമ്മേ”

അവൾ ചിരിച്ചു കൊണ്ട് അമ്മയുടെ അടുത്ത് ചെന്നു

“എന്തിന മോളെ ഇതൊകെ വാങ്ങിയെ ”

“ഇരിക്കട്ടെ അമ്മേ .. ”

അമ്മ ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തലോടി

“നീയെന്താ ടാ ഒന്നും മിണ്ടാതെ നിൽകുന്നേ ”

അമ്മ എന്നെ നോക്കി ചോദിച്ചു . ഞാൻ ഒന്നും മിണ്ടാതെ നിന്നു

“അമ്മേ ഞാൻ പോകുവാ ഇത്രേം നേരം ആയില്ലേ”

അക്ഷര അമ്മയെ നോക്കി പറഞ്ഞു

“ഹ എവടെ പോണ് ഒരു ചായ കുടിച്ചിട്ട് പോവാം നീ ഇരുന്നെ ”

അമ്മ അവളെ പിടിച്ചു അവിടെ ഇരുത്തി

ഞാൻ അവളുടെ എതിർ വശത്ത് ഇരുന്നു അവൾ എന്നെ ഇടക്ക് ഇടക്ക് നോക്കുന്നുണ്ട്

ഞങ്ൾ തമ്മിൽ പക്ഷെ ഒന്നും മിണ്ടിയില്ല അവളുടെ മുഖത്ത് സങ്കടം നിഴലിച്ചു കിടക്കുന്നു . ഇനി ജെറി ക്ക് തെറ്റ് പറ്റിയത് ആവുമോ …??

അതിനിടക്ക് അമ്മ ചായയും ആയി വന്നു അവർ തമ്മിൽ കുറെ എന്തൊക്കെയോ വർത്തമാനം പറഞ്ഞു. ഒന്നും മിണ്ടാതെ ഒരു സൈഡിൽ ഞാനും ഇരുന്നു. ഒടുവിൽ അവൾ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.

വീട്ടിൽ നിന്ന് ഇറങ്ങുന്നെന് മുന്നേ ഒന്ന് എന്നെ തിരിഞ്ഞ് നോക്കി ഞാൻ ഒന്നും മിണ്ടില്ലയില്ല . അവൾ നടന്നു കാറിനടുത്തേക്ക് പോയി.

“എന്ത് നല്ല കുട്ടിയ അല്ലെടാ ”

അവൾ പോയതും അമ്മ എന്നോട് പറഞ്ഞു

ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്ത്

“നീ എന്തിനാടാ അവളെ കൊണ്ട് ഇതൊക്കെ വാങ്ങിപ്പിച്ചത് ??”

അമ്മ കവർ പൊട്ടിച്ചു ഓരോന്നോകെ നോക്കുന്ന വഴി ചോദിച്ചു

“ഞാൻ വാങ്ങിപ്പിച്ചത് ഒന്നും അല്ലമ്മെ ”

“എന്റമ്മേ 15000 രൂപയുടെ ബില്ലോ ?”

കവറിൽ കിടന്ന ബിൽ കണ്ടു അമ്മ തലയിൽ കൈ വച്ചുകൊണ്ട് ചോദിച്ചു
ഞാൻ അതിന് ഒന്നും മിണ്ടിയില്ല

“നാണം ഇല്ലാത്തവൻ ”

അമ്മ എന്നെ നോക്കി പറഞ്ഞു

“ദെ അമ്മേ എനിക്ക് ഒന്നും അറിയില്ല അവൾ ഓരോന്ന് ഒക്കെ വാങ്ങി കൂട്ടിയത് ആണ് ”

ഞാൻ ദേഷ്യത്തോടെ അമ്മയോട് പറഞ്ഞുകൊണ്ട് കട്ടിലിൽ പോയി കിടന്നു

“അതിന് നീ എന്തിനാ ചൂടാവുന്നെ . ശെടാ ഇത് നല്ല കളി , അവൾ ഇനിയും ഇങ്ങോട്ട് വരുമല്ലോ അപ്പോ അവളോട് തന്നെ ചോദിക്കാം .

ടാ പിന്നെ നീ ജെറിയോട് എവിടെയെങ്കിലും പോകാൻ രാവിലെ ഇങ് വരാൻ പറഞ്ഞിരുന്നോ?”

“എന്തേ ”

“അല്ല രാവിലെ നിങ്ങൾ പോയ പുറകെ അവൻ വന്നിരുന്നു ”

“ഉം ” ഞാൻ അതും പറഞ്ഞു പുതച്ചു മൂടി കിടന്നു

“ആ എന്തെങ്കിലും അവട്ടെ എണീറ്റ് വ എന്തെങ്കിലും കഴിക്കാം ”

അമ്മ വിളിച്ചെങ്കിലും ഞാൻ പോവാതെ അവിടെ തന്നെ കിടന്നു

ഫോണിൽ കുറെ മെസ്സേജുകൾ വന്നിട്ടുണ്ട്

അക്ഷര യുടെ മെസ്സേജ് ഒന്നും ഇല്ല പക്ഷെ സ്റ്റാറ്റസിൽ ഞാനും അവളും കൂടെ നിൽകുന്ന സെൽഫി ഒരു ലവ് ഇമോജിയോടെ കിടപ്പുണ്ട്

ഞാൻ കുറെ നേരം ആ സ്റ്റാറ്റസ് തന്നെ നോക്കി കിടന്നു

‘ഇനി ജെറിക്ക് തെറ്റിയത് ആവുമോ അങ്ങനെ ആണേൽ ഞാൻ അവളെ ശരിക്കും വേദനിപ്പിക്കുകയല്ലേ ചെയ്തത് ‘

ഓരോന്ന് ആലോചിച്ചു ഞാൻ അവിടെ കിടന്ന് ഉറങ്ങി ഇടക്ക് അമ്മ ചോറ് കഴിക്കാൻ വിളിച്ചു എങ്കിലും ഞാൻ എണീറ്റില്ല .. ആ കിടപ്പ് പിന്നെ രവിലെ ആണ് ഞാൻ എണീറ്റത്.

ജെറി രാവിലെ വിളിച്ചു കോളേജിലേക്ക് പോകാൻ അവൻ ഇങ്ങോട്ട് വരുമെന്ന് പറഞ്ഞു

ഞാൻ കുളിച്ചൊരുങ്ങി ഡ്രസ് ചെയ്യാൻ നോക്കിയപ്പോൾ ഇന്നലെ അവൾ വാങ്ങിയ ഡ്രസുകൾ കണ്ണിൽ പെട്ടു

ഒരെണ്ണം ഇട്ടോണ്ട് പോയാലോ ??? അല്ലേൽ വേണ്ട പിന്നെ ആവട്ടെ

ഞാൻ പഴേ ഒരു ജോഡി ഡ്രസ് ഇട്ട് അവനെ കാത്ത് നിന്നു
30 ആയപ്പോൾ ജെറി വന്നു ഞങ്ൾ കോളേജിലേക്ക് പോയി

“ജെറി അവൾ ക്ക് നല്ല സങ്കടം ആയെടാ ഇന്നലെ കരയുക ഒക്കെ ചെയ്തു ”

“എന്തിന് ” അവൻ വണ്ടി ഓടിക്കുന്ന വഴി ചോദിച്ചു

“നീ പറഞ്ഞപോലെ കാര്യങ്ങൾ ഞാൻ അവളോട് ചോദിച്ചു ”

“എന്നിട്ട്”

“എന്നിട്ട് എന്ന അവൾ അപ്പോ കരഞ്ഞു പിന്നെ എന്നോട് മിണ്ടിയിട്ടില്ല ”

“ഉം .. ” അവൻ ഒന്ന് മൂളുക മാത്രം ചെയ്തു

“എടാ എനിക്ക്… എനിക്ക് പറ്റുന്നില്ല ടാ”

ജെറി പെട്ടെന്നു വണ്ടി ബ്രെകിട്ടൂ നിർത്തി

Leave a Reply

Your email address will not be published. Required fields are marked *