“നീ പേടിക്കണ്ട നിന്റെ കാശ് ഞാൻ കൊടുത്തോളാ ”
എന്റെ മുഖം കണ്ടിട്ടാവും ജെറി എന്റെ തോളത്ത് തട്ടി കൊണ്ടു പറഞ്ഞു
“വേണ്ടടാ .. എനിക്ക് വലിയ താൽപ്പര്യം ഒന്നും ഇല്ല ”
“വേണം നിന്റെ ആദ്യ ട്രിപ്പ് അല്ലെ ഞാൻ കൊണ്ടുപോകും നിന്നെ ”
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
അങ്ങനെ സർ അക്ഷരയോട് വരും ദിവസങ്ങളിൽ ലിസ്റ്റും കാശും ഒക്കെ കളക്ട് ചെയ്ത് തുടങ്ങാൻ പറഞ്ഞിട് പോയി
ഞാൻ അവളെ ഒന്ന് നോക്കിയപ്പോൾ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി . ഞാൻ നോക്കുന്നത് കണ്ടു മുഖം വെട്ടിച്ചു കളഞ്ഞു
അങ്ങെനെ ആ ദിവസം കടന്നു പോയി , അക്ഷര എന്നെ മൈൻഡ് ചെയ്തത് പോലും ഇല്ല
പിറ്റേ ദിവസം അവൾ രാവിലെ വന്ന് എല്ലാവരോടും സ്റ്റഡി ടൂറിന് വരുന്നവരുടെ പേരും കാശും ഒക്കെ ചോദിച്ചു തുടങ്ങി ഓരോ ബഞ്ച് വൈസ് ആയിരുന്നു അവൾ ചോദിച്ചു വന്നത്
ഞങ്ങളുടെ ബഞ്ച് എത്തിയപ്പോൾ അവൾ എന്റെ അടുത്ത് മാത്രം ഒന്നും ചോദിച്ചില്ല , ജെറി എന്റെ പേര് പറഞ്ഞപ്പോൾ
“തന്റെ പേര് മാത്രം പറഞ്ഞ മതി മറ്റുള്ളവരുടെ കാര്യം നോക്കണ്ട ”
രൂക്ഷമായി അവനെ നോക്കി പറഞ്ഞു
“നീ അവന്റെ പേര് എഴുതികെ അവനോട് ചോദിച്ചാൽ അല്ലെ അവന്റെ പേര് പറയാൻ പറ്റൂ .
നീ അവനോട് ചോദിക്കുന്നില്ലലോ ”
“അവനോട് ഇപോ ചോദിക്കുന്നില്ല ”
അവൾ അത് പറഞ്ഞു അടുത്ത ബെഞ്ചിലേക്ക് പോയി
“ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല ”
ജെറി ചാടി എണീക്കാൻ തുടങ്ങുയതും ഞാൻ അവനെ വട്ടം പിടിച്ചു
“എടാ വേണ്ട വിട്ടേക്ക് അവൾ എന്തെങ്കിലും കാണിക്കട്ടെ ”
ഞാൻ ജെറിയെ പിടിച്ചു പിന്നേം ബെഞ്ചിൽ ഇരുത്തി
പെട്ടെന്ന് മിസ് ക്ലസ്സിൽ വന്നു
“അപ്പോ പിള്ളേരെ മഹേഷ് സർ പറഞ്ഞു കാണുമല്ലോ ല്ലേ സ്റ്റഡി ടൂറിന്റെ കാര്യം .. ലീഡർ എന്തേ എല്ലാരും പേര് തന്നോ ”
സൗമ്യ മിസ് അക്ഷരയുടെ കയ്യിൽ നിന്നും ലിസ്റ്റ് വാങ്ങി
“ആഹാ എല്ലാരും ഉണ്ടല്ലേ അടിപൊളി … ഞാനും ഉണ്ടാവും കെട്ടോ നമുക്ക് അടിച്ചു പൊളിക്കാം നിങ്ങൾ ക്ക് നല്ല ചാൻസ് ആണ് ഇപോ 1സ്റ്റ് ഇയറിലും ഇനി ലാസ്റ്റ് ഇയറിലും ഒരു ട്രിപ്പ് കിട്ടിയില്ലേ .. പിന്നെ ഇതിൽ ഉം…… ഹാ…അക്ഷരയും കിരനും ഒഴിച്ചു ബാക്കി ആരും കാശ് തന്നിട്ടില്ല എല്ലാരും അക്ഷരയെ പെട്ടെന്ന് കാശ് ഏൽപ്പിക്കണം വണ്ടിക്ക് അഡ്വാൻസ് ഒക്കെ കൊടുക്കണം റൂം ബുക്കിങ് അങ്ങനെ കുറെ പരിപാടികൾ ഉള്ളതാണ് കേട്ടല്ലോ “
ടീച്ചർ അതു പറഞ്ഞതും ഞാനും ജെറിയും ഞെട്ടി മുഖത്തോട് മുഖം നോക്കി
“അപ്പോ അവൾ ടെ ആക്ടിങ് ആണ് എല്ലാം” ഞാൻ അവനോട് പറഞ്ഞു
ഞാൻ വീണ്ടും അവളെ നോക്കി എന്നാൽ അവളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.. അവൾക് ആണെങ്കിൽ ഒരു മാറ്റവും ഇല്ല അതേ അവസ്‌ഥ ഒന്ന് നോക്കുന്ന പോലും ഇല്ല
എനിക് ആണെങ്കിൽ മടുത്ത് തുടങ്ങിയിരുന്നു
അങ്ങനെ ടൂറിന്റെ ദിവസം എത്തി ഒരു വെള്ളിയാഴ്ച വൈകിട്ട് ആണ് കോളേജിൽ നിന്നും ട്രിപ്പ് തടുങ്ങുന്നത്
ഞാനും ജെറിയും കൂടെ ഒരുങ്ങി കെട്ടി ബാഗും ഒക്കെ ആയി കോളേജിലേക്ക് വച്ചു പിടിച്ചു ഞാൻ ആണേൽ അവൾ വാങ്ങി തന്ന ഡ്രസും ഇട്ട് ബാകി ബാഗിലും നിറച്ചാണ് വന്നത് . കോളേജിൽ എല്ലാരും എത്തിയിരുന്നു കൂടെ മിക്കവരെയും കൊണ്ട് ആക്കാൻ പേര്ന്റ്‌സ് ഒക്കെ ഉണ്ടായിരുന്നു അങ്ങനെ നോക്കുമ്പോൾ അച്ഛനോടൊപ്പം നിൽകുന്ന അക്ഷര യെ കണ്ടു അവൾ ഒരു വെള്ള ചുരിദാർ ആണ് ഇട്ടിരിക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ കിളി പറന്നു ന്ന് വേണേൽ പറയാം അത്രക്ക് സുന്ദരിയായി തോന്നി അവളെ ..
അവൾ വാങ്ങി തന്ന ഡ്രസ് ഞാൻ ഇട്ടിരിക്കുന്ന കണ്ട് അവൾ ഒന്ന് എന്നെകുറച്ചു നേരം നോക്കി പക്ഷെ മുഖത്ത് വലിയ ഭാവ വെത്യസം ഒന്നും വന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി
അവസാനം മഹേഷ് സർ വന്നു എല്ലാരേയും ബസിൽ കയറ്റി ജെറി അടി കമ്പനി ഉള്ള കൊണ്ട് പുറകിലെ സീറ്റിലേക്ക് പോയി ഞാൻ ആണേൽ നടുക്കായുള്ള ഒരു സീറ്റിൽ ഇരുപ്പ് ഉറപ്പിച്ചു ജെറി എന്നെ പുറകിലെക്ക് വിളിച്ചു എങ്കിലും ഞാൻ പോയില്ല
അങ്ങനെ വണ്ടി എടുക്കാൻ ആയപ്പോൾ അക്ഷരയും മഹേഷ് സറും ലിസ്റ്റും കണക്കും ഒക്കെ ഒത്തു നോക്കി വണ്ടിയിലേക്ക് കയറി
