ഉണ്ടകണ്ണി – 6 Like

“എന്ത്?”

“ടാ ജെറി ജനിച്ചു ഇത്രേം കൊല്ലം ആയിട്ട് എന്റെ അമ്മയുടെ അടുത്ത് നിന്ന് അല്ലാതെ അത്രയും കെയറിങ് എനിക് കിട്ടിയത് ഇന്നലെ ഒറ്റ പകലിൽ ആണ് … നിമിഷ നേരം കൊണ്ടാണ് അവൾ എന്നിലേക് കേറിയത് .. ഇപോ ഞാൻ കാരണം അവൾ കരഞ്ഞു പോയത് എനിയ്ക്ക് സഹിക്കുന്നില്ല ടാ ”

“എടാ നീ … നിനക്ക് അത്രക്ക് വിശ്വാസം ആണോ അവളെ ?? ”

“അങ്ങനെ ഒക്കെ ചോദിചാ എനിക്ക് അറിയില്ല ടാ പക്ഷെ അവൾ…. പറ്റുന്നില്ല ടാ ”

“അടിപൊളി … എന്തായാലും ഞാൻ എതിർ നിന്നിട്ട് നിന്റെ പ്രേമം പോവണ്ട നടക്കട്ടെ .. പക്ഷെ ഒരു കരുതൽ ഉണ്ടാവുക എപ്പോഴും അതേ എനിക്ക് പറയാൻ ഉള്ളൂ ”

അവൻ വണ്ടി മുന്നോട്ട് എടുത്തു

ഞാൻ ജെറിയെ പുറകിൽ നിന്ന് കെട്ടി പിടിച്ചു

“പ്ഫ മൈരേ വണ്ടി ഇപോ പാളിയേനെ.. എന്റെ ദൈവമേ ഒരു ഉമ്മ കൊണ്ട് വീണു പോയവനെ ഒക്കെ ആദ്യമായ് കാണുവാ എന്തരോ എന്തോ”

വണ്ടി കോളേജിൽ എത്തി .ജെറി എന്നെ ഇറക്കി വണ്ടി പാർക്ക് ചെയ്യാൻ പോയി

ഞാൻ പാർക്കിങ് ൽ നോക്കി അക്ഷരയുടെ വണ്ടി അവിടെയെങ്ങും കണ്ടില്ല
ജെറി വന്നപ്പോ ഞങ്ങൾ ക്ലസിലേക്ക് പോയി

ക്ളാസിൽ ഏകദേശം എല്ലാവരും എത്തിയിരുന്നു .

ഞങ്ൾ അങ്ങു ചെന്നതും എല്ലാർക്കും എക്സിബിഷൻ ടൈമിൽ ഉണ്ടായ പ്രശ്നം എന്താ യി എന്നൊക്കെ അറിയണം

ഒരു വിധത്തിൽ ഞങ്ൾ ഓരോന്ന് പറഞ്ഞു എല്ലാത്തിനെയും ഒതുക്കി

9.55 ആയിട്ടും അക്ഷര യെ കാണാതെ വന്നപ്പോൾ ഞാൻ അവൾ എന്നും ചെയ്യുന്ന ബോർഡിൽ ഡേറ്റും കുട്ടികളുടേ ഡീറ്റൈൽസ് ഉം എഴുതാൻ എണീറ്റ് ചെന്നു ബോർഡ്‌ തുടച്ചു എഴുതി തുടങ്ങി .

ഞാൻ എഴുതി തുടങ്ങിയതും പെട്ടന്ന് അവൾ ക്ലസിലേക്ക് കേറി വന്നു . അവൾ കേറി വന്നു എന്നെ കണ്ടതും രൂക്ഷമായി എന്നെ നോക്കി നിന്നു പിന്നെ എന്റെ ഡ്രസിലേക്ക് നോക്കി പിന്നെയും രൂക്ഷമായി എന്നെ നോക്കി

ക്ലസ്സിൽ എല്ലാവരും ഞങ്ൾ തമ്മിൽ ഉണ്ടായ പ്രശ്നം അറിയാവുന്ന കൊണ്ട് ഞങ്ങളെ ഉറ്റു നോക്കി നില്കുവാണ്

അവൾ ബാഗ് കൊണ്ട് അവളുടെ സീറ്റിൽ വച്ചിട്ട് എന്റെ നേരെ വന്നു എന്റെ കയ്യിൽ നിന്നും ചോകും ഡസ്റ്ററും തട്ടി പറിച്ചു വാങ്ങി

“അക്ഷര …”

ഞാൻ വിളിച്ചതും അവൾ കൈ കൊണ്ട് വേണ്ട എന്ന രീതിയിൽ കാണിച്ചു പക്ഷെ ഒന്നും മിണ്ടാതെ ഞാൻ എഴുതിയത് തൂത്ത് കളഞ്ഞു വീണ്ടും എഴുതാൻ തുടങ്ങി

ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നു, അവൾ എഴുതി തീർന്ന ശേഷം അവളുടെ സീറ്റിൽ പോയ്‌ ഇരുന്നു

രൂക്ഷമായ നോട്ടം അല്ലാതെ അവൾ ഒന്നും മിണ്ടാത്തത് എന്നെ തകർത്ത് കളഞ്ഞിരുന്നു

ഞാനാണേൽ ആ ദേഷ്യം മുഴുവൻ ജെറിയിൽ ആണ് തീർത്തത്

അങ്ങനെ ഓരോ പിരീഡ് കഴിഞ്ഞു എനിക്ക് ആണേൽ ഒരു ഇന്റർസ്റ്റും ഇല്ല എന്തോ സ്വപ്ന ലോകത്തിൽ ഇരിക്കുന്ന പോലെ ഞാൻ അവിടെ ഇരുന്നു

ഉച്ചക്ക് ഫുഡ് കഴിക്കാൻ ജെറിയും ആയി ഞങ്ങൾ ക്യാന്റീനിലേക്ക് പോയി

വർഗീസ് ചേട്ടൻ ഞങ്ങളെ കണ്ടതും ഓടി വന്നു

“ഹ മക്കൾ വന്നോ നമ്മുക്ക് ഒന്നൂടെ കൂടണ്ടെ അന്നത്തെ പോലെ “
“എന്റെ പൊന്നോ ചേട്ടന്റെ പാട്ട് ഒരു രക്ഷയും ഇല്ലായിരുന്നു കേട്ടോ ”

ജെറി അയാളെ നോക്കി പറഞ്ഞു

അവർ തമ്മിൽ ഓരോ കാര്യം പറഞ്ഞിരുന്നു

ഞാൻ ആണേൽ ഒരു താൽപ്പര്യവും ഇല്ലാതെ അവിടെ ഇരുന്നു

ഇന്നലെ രാത്രിയും രാവിലെയും ഒന്നും കഴിക്കാഞ്ഞ കൊണ്ട് നല്ല വിശപ്പ് ഉണ്ട്

ഊണ് വാങ്ങി നന്നായി കഴിച്ചു.

അപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്

ഉച്ചക്കത്തെ ഇന്റർവെൽ കഴിഞ്ഞ് ഞങ്ങൾ ക്ളാസിൽ തിരിച്ചെത്തി

ആദ്യ ക്‌ളാസ് തന്നെ മഹേഷ് സർ ന്റെ ആയിരുന്നു

“അപ്പോ പിള്ളേരെ നമ്മുടെ പരിസ്ഥിതി ക്ലബ് നമുക്ക് ഒന്ന് സെറ്റ് ആക്കണം നിങ്ങൾ എല്ലാം കട്ടക്ക് കൂടെ വേണം ”

എല്ലാരും കൂടെ ഉണ്ടാവും ന്ന് സാറിനോട് പറഞ്ഞു

” അപ്പോ വരുന്ന ഓണത്തിന് മുന്നേ നമ്മുക് ഒരു സ്റ്റഡി ടൂർ ഉണ്ട് എല്ലാരും ഉണ്ടാവുമല്ലോ ല്ലേ ”

ടൂറിന്റെ കാര്യം പറഞ്ഞതും ക്ളാസിൽ ഫുൾ എനർജി ആയി

വയനാട്ടിലേക്ക് ആയിരുന്നു ട്രിപ്പ് പറഞ്ഞത് സർ ക്ലാസ് ലീഡർ ആയത് കൊണ്ട് അക്ഷരയെ വരുന്നവരുടെ ലിസ്റ്റ് എടുക്കാനും മറ്റും ഒക്കെ ആയി നിയമിച്ചു

2 ദിവസത്തെ ട്രിപ്പ് 2500 രൂപയാണ് ഒരാൾ ക്ക് പറഞ്ഞത്. എനിക്ക് ആണേൽ വലിയ സന്തോഷം ഒന്നും ഉണ്ടാക്കിയില്ല അത് കാര്യം ഞാൻ ഇതുവരെ ഒരു ട്രിപ്പും പോയിട്ടില്ല അത്രേം കാശ് ഒന്നും കൊടുക്കാൻ എന്റെ കയ്യിൽ ഇല്ല

Leave a Reply

Your email address will not be published. Required fields are marked *