ഉയരങ്ങളിൽ – 2

Related Posts


കോളേജിലെ പ്രശ്നം കഴിഞ്ഞു നേരെ വീട്ടിലേക്ക് ഞാൻ പോന്നു, ആ സമയത്തെ ടെൻഷനിൽ ലക്ഷ്മിയേയും മുത്തിനെയും ഒന്നും നോക്കാൻ നിന്നില്ല. കോളേജിൽ തന്നെ നിന്നാൽ പ്രശ്നം വലുതാവാൻ നല്ല സാധ്യത ഉണ്ട്.

ആദ്യം പോയത് കടയിലേക്കാണ്, അച്ഛനെ കണ്ട് ഉള്ള കാര്യം എല്ലാം തുറന്നു പറഞ്ഞു. എനിക്ക് തല്ലുകൊണ്ടതിനേക്കാളും അച്ചന് വേദനിച്ചത് മുത്തിന്റെ കാര്യം പറഞ്ഞപ്പോഴായിരുന്നു, ഹാ പുള്ളിക്കും ഉണ്ടല്ലോ ഒരു മകൾ.

മുറിയിൽ കയറി കുളിച്ചു നല്ല രീതിക്ക് ചോറ് കഴിച്ചുകൊണ്ടിരുന്നപ്പോ അച്ഛൻ കയറിവന്ന് ബാഗ് പാക്ക് ചെയ്യാൻ പറഞ്ഞു. ഷിയാസിന്റെ ബാപ്പ നാട്ടിലെ വലിയ കോണാണ്ടർ ആയ കൊണ്ട് ഇടി എങ്ങനെ വരും എന്ന് പറയാൻ പറ്റില്ല. വീട്ടിലാണേൽ രണ്ടു പെണ്ണുങ്ങൾക്ക് എന്താണ് കാര്യം എന്നുകൂടി മനസിലായിട്ടില്ല. വെറുതെ എന്തിനാ പാവങ്ങളെ കൂടി വിഷമിപ്പിക്കുന്നത് എന്നോർത്തു ഒന്നും പറയണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു.

അച്ഛൻ, ഡാ നമ്മുടെ തെന്മലയിലെ ശിവദാസൻ മാമന്റെ മക്കൾ ഇല്ലേ, അവർ കുറച്ചുനാളത്തേക്ക് ഒരു യാത്ര പോവുവാ, നീ കുറച്ചു ദിവസം അവിടെ ചെന്ന് നിൽക്കാവോ എന്ന് ചോദിച്ചു? കുറച്ചുദിവസം മതി അതുകഴിഞ്ഞാൽ അവരുടെ പേരക്കുട്ടികളും മക്കളും വരും അപ്പൊ നീ ഇങ്ങോട്ട് പോര്.

എനിക്കാദ്യം ഒന്നും മനസിലായില്ല. ഏഹ്ഹ് അച്ഛൻ എന്താണ് പറയുന്നത് എന്ന് വിചാരിച്ചു പുള്ളിടെ മുഖത്തോട്ട് നോക്കുമ്പോ കണ്ണിറുക്കിയൊക്കെ കാണിക്കുന്നു.

ഓഹ് അഭിനയം എങ്കിൽ അഭിനയം. കമൽ ഹാസനെ മനസ്സിൽ വിചാരിച്ചു ഒരു എക്സ്പ്രഷൻ എടുത്തിട്ടുകൊണ്ട് ഞാൻ പോണില്ല അച്ഛാ എന്ന് പറഞ്ഞു

ആ സമയം അച്ഛൻ ഒന്ന് ഞെട്ടി

അമ്മ, പോടാ നിനക്കെന്താ അങ്ങോട്ട് പോയാൽ, ശാരധേച്ചി വിളിക്കുമ്പോൾ എപ്പോഴും നിന്നെ തിരക്കും, നീ പോയി ഒരു രണ്ടുദിവസം നിന്നിട്ട് വാ…… പ്രായമായ ആളുകളല്ലേ അവർക്ക് ഒരു സന്തോഷമാവട്ടെ.

ഞാൻ അച്ഛനെ നോക്കി ഒരു പുഞ്ചിരിയൊക്കെ കടിച്ചുപിടിച്ചാണ് പുള്ളിടെ നിൽപ്പ്. പിന്നെ അധികം വൈകിയില്ല ബാഗ് ഒക്കെ പാക്ക് ചെയ്ത് ഉടനെ തന്നെ അച്ഛന്റെ കൂടെ ഇറങ്ങി.

ശിവദാസനെയും ശാരദേയും പറ്റി പറയുവാൻ ആണെങ്കിൽ എനിക്ക് ഒന്നും അറിയില്ല. രണ്ടിനും നല്ല പ്രായം ഉണ്ട് അത് മാത്രം കൃത്യമായി അറിയാം. പിന്നെ അവരുടെ അകന്ന ഏതോ ഒരു ബന്ധു ഞങ്ങളുടെ നാട്ടിൽ താമസിക്കുന്നുണ്ട്.

അങ്ങനെ ഞങ്ങൾ പുനലൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അച്ഛൻ ഫോണിൽ ആരോടോ സംസാരിക്കുന്നകണ്ടു.

ആരോടാ അച്ഛാ സംസാരിച്ചത്?

അത് ശിവദാസൻ മാമൻ ആണെടാ, ഒരു വണ്ടി വിട്ടുതരാം എന്ന് പറഞ്ഞു.

അങ്ങനെ മാമന്റെ വാക്കും കേട്ട് വണ്ടിയും കാത്ത് ഞങ്ങൾ റോഡിൽ നിന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഒരു സ്വിഫ്റ്റ് കാറ് വന്നു ഞങ്ങളുടെ മുന്നിൽ നിർത്തി. ഞാൻ അച്ഛനെ നോക്കി, അങ്ങേർക്കാണെങ്കിൽ അതാരാണെന്ന് ഒരു പിടിയും ഇല്ല. ഇനി ഷിയാസ് എങ്ങാനും ആണോ? ഏയ്യ് അവൻ ഇപ്പൊ വീട്ടിലായിരിക്കും മണ്ടൻ. പെട്ടെന്ന് ആ കാർ അവിടെ നിന്നും എടുത്തോണ്ട് പോയി, അച്ചൻ ഒന്ന് ദീർഘശ്വാസം വിട്ടപോലെ തോന്നി. പെട്ടെന്ന് ഒരു c ക്ലാസ്സ്‌ ബെൻസ് വന്ന് മുന്നിൽ നിന്നു. ഏയ്യ് ഇനി ഇതെങ്ങാനും ആവോ? സാധ്യത ഉണ്ട്. കിളവന് പൂത്തകാശുണ്ടെന്നു അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ട്. പെട്ടെന്ന് തന്നെ കാണാൻ ധർമജനെ പോലെയുള്ള ഒരു സാധനം ഡ്രൈവിംഗ്സീറ്റിൽ നിന്ന് ചാടി ഇറങ്ങിക്കൊണ്ട്

അരവിന്താക്ഷൻ സാറല്ലേ?
അച്ഛൻ, അതെ. താൻ സുനിൽ അല്ലേ

സുനിൽ, ഹാ അതെ, എന്റെ പേരൊക്കെ പാപ്പൻ പറഞ്ഞല്ലേ വാ….. കേറിക്കോ.

ധർമജൻ ഡോർ തുറന്നുകൊണ്ട് എന്റെ ബാഗ് വാങ്ങി തോളത്തിട്ടു.

ചിരിയൊക്കെ കണ്ടിട്ട് അല്പം മണ്ടത്തരം കൂടുതൽ ആണെന്ന് തോന്നി.

പോവുന്ന വഴിക്ക് ധർമ്മൻ കുറെ സംസാരിക്കുന്നുണ്ടായിരുന്നു. കുറെ സമയത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ ഒരു വലിയ വീടിന്റെ മുമ്പിൽ എത്തി, പുറമെനിന്ന് നോക്കിയാൽ തന്നെ മനസിലാവും ചില്ലറ കൊറച്ചൊന്നുമല്ല സമ്പാദിച്ചുവെച്ചേക്കുന്നത് എന്ന്.

വീടിന്റെ പോർച്ചിൽ വണ്ടി എത്തിയപ്പോൾ തന്നെ ശിവദാസൻ മാമനും മാമിയും ഞങ്ങളെ സ്വീകരിക്കാൻ ഇറങ്ങിവന്നു. മുഖത്ത് മലയാളത്തനിമ നിറഞ്ഞ ഒരു മുത്തശ്ശനും മുത്തശ്ശിയും. അവരുടെ മുഖത്തെ ഐശ്വര്യം വീട്ടിലും പരിസരത്തും പ്രതിഭലിക്കുന്നുണ്ടായിരുന്നു.വിശേഷം തിരക്കുന്നിനിടയിൽ മാമാ എന്ന് വിളിച്ച എന്നെ സ്നേഹത്തോടെ ശകാരിച്ചുകൊണ്ട്

മാമനോ! അടി,,,,,,,,മാമൻ എന്ന് എന്നെ നിന്റെ അച്ഛനാ വിളിക്കുന്നെ, മോൻ എന്നെ മുത്തശ്ശൻ എന്നോ…… അല്ലേൽ ഇവിടെ എല്ലാരും വിളിക്കുന്നപോലെ പാപ്പൻ എന്നോ വിളിച്ചാ മതി.

ഞാൻ ഒന്ന് പുഞ്ചിരിച്ചു ആ സീൻ ഒഴിവാക്കിവിട്ടു. അല്ലേലും ഇവിടെ പൊറുതിക്ക് വന്നതല്ലല്ലോ, ഷിയാസ് തണുക്കുന്നവരെ താമസിക്കാൻ ഒരിടം.

കുറെ കഴിഞ്ഞ് അച്ഛൻ യാത്ര പറഞ്ഞു പോയി, രാത്രിയായതുകൊണ്ട് പിന്നെ ചുറ്റികാണാൻ ഒന്നും നിന്നില്ല. മുത്തശ്ശൻ മുകളിലത്തെ നിലയിൽ ഒരു മുറിയിൽ കൊണ്ട് ആക്കി. ഞങ്ങളുടെ ഹാളിന്റെ വലിപ്പമുള്ള ഒരു മുറി. പുറത്ത് ചെറിയ തണുപ്പൊക്കെ ഉണ്ടായിരുന്നത് കൊണ്ട് ac ഓൺ ആക്കിയില്ല. ഓൺ ആക്കിയാൽ അവർ എന്ത് വിചാരിക്കും എന്നോർത്തു കിടന്നുറങ്ങി.

രാവിലെ ഏഴുമണിയായപ്പോൾ എന്റെ മുറിയിൽ ഒരു അനക്കം കേട്ട് നോക്കിയപ്പോൾ ഒരു സ്ത്രീ കബോർഡിൽ എന്തൊക്കെയോ അടുക്കിപെറുക്കി വെക്കുന്നു. ഞാൻ എണീറ്റത് അവർ കണ്ടു. എനിക്ക് നേരെ തിരിഞ്ഞുനിന്നുകൊണ്ട്

ആഹ് കുഞ്ഞ് എണീറ്റോ, ഞാൻ ചായ എടുക്കാം

അവർ പെട്ടെന്ന് പോയി ഒരു കപ്പ്‌ ചായയുമായി വന്ന്. എന്നിട്ട് സ്വയം പരിചയപ്പെടുത്തി. പേര് ഷീല വീട് അടുത്തുതന്നെയാണ് ഒരു മകൾ ഉണ്ട് സേലത്ത്‌ നഴ്സിംഗ് പഠിക്കുന്നു. ഭർത്താവ് ഡ്രൈവർ ആണ്.
പുള്ളിക്കാരൻ വീട്ടിൽ ഇല്ലാത്തപ്പോൾ കിടപ്പൊക്കെ ഇവിടെയാണ്. അത്രയും നേരത്തെ അവരുടെ വാചകമേളയ്ക്കിടയിൽ ഞാൻ അവരെ ഒന്ന് അളന്നു. കൃത്യമായി പറയുവാണെങ്കിൽ നമ്മുടെ സിനിമാനടി പ്രവീണയെപോലത്തെ ഒരു മുഖവും ശരീരവും പ്രായം ഒരു നാൽപതിനോടടുപ്പിച്ചു കാണും. മുഖത്തുനോക്കി സംസാരിച്ചതുകൊണ്ട് ബാക്കി അളവ് ഒന്നും എടുക്കാൻ നിന്നില്ല.

കാപ്പികുടി കഴിഞ്ഞു മുത്തശ്ശന്റെ കൂടെ പറമ്പിലൊക്കെ കറങ്ങിനടന്നു. ഏക്കർ കണക്കിന് മാവിൻതോട്ടവും കുറെ താഴ്‌വാരങ്ങളും നിറഞ്ഞ ഒരു സ്ഥലം. ഒരു സ്ഥലത്തു എത്തിയപ്പോൾ ഞാൻ കുറച്ചുനേരം ഇരുന്നു. എവിടെനിന്നോ നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.കുറച്ചുനേരം ഇരുന്ന് മുത്തശ്ശന്റെ സങ്കടങ്ങൾ ഒക്കെ പറഞ്ഞു പുള്ളി എണീറ്റു പോയി. സത്യത്തിൽ എനിക്ക് പാവം തോന്നി ഇത്രയും പ്രായമായ അച്ഛനെയും അമ്മയെയും ഇവിടെ ഒറ്റയ്ക്കാക്കിയിട് അവർ എന്ത് നേടാൻ ആണ്. കൂട്ടിനാണെങ്കിൽ ഒരു മണ്ടൻ ഡ്രൈവറും പിന്നെ ഒരു ഷീലയും….ഷീല….

Leave a Reply

Your email address will not be published. Required fields are marked *