അനിയൻ ഇഷാന് വെക്കേഷനായപ്പൊ വന്നതാണ് അവർ ഇവിടെ. അതിന് ശേഷം ഇവിടെയാണ് താമസം. ഇഷിത ഡിഗ്രി ലാസ്റ്റ ഇയറാണ് ഇഷാൻ 12 ലും . നേത്രയെ പോലെ അല്ല ഇഷിത .പാവമാണ്. ഒടുക്കത്തെ ഗ്ലാമറും. പക്ഷെ അതിന്റെ ഗമയൊന്നുമില്ല. എന്നോട് ഇങ്ങോട്ട് വന്നാണ് സംസാരിക്കുന്നത്. എനിക്കൊരു ക്രഷുണ്ട്. ഏത്….
ആഹ്…. ഇന്നലത്തെ കള്ളന്റെ കേസ് എന്തായാ എന്തോ….. ഇനി എല്ലാം പ്ലാൻ ചെയ്ത വേണം നീങ്ങാൻ . ഇന്നലത്തെ പോലെ എടുത്ത് ചാടരുത്.
ആരെ സംശയിക്കണം ? അതാണ് ആദ്യ ചോദ്യം. പറഞ്ഞ് വന്നാൽ എല്ലാരെയും സംശയിക്കണം. കാലം അതാണ്. അവളുടെ വീട്ടിൽ ആണുങ്ങൾ ആയിട്ട് അവളുടെ അച്ഛൻ , അപ്പുപ്പൻ പിന്നെ ഇഷാൻ. ഇവരെ സംശയിക്കണോ എന്ന് ചോദിച്ചാൽ വേണ്ട പക്ഷെ 2% ചാൻസ് തള്ളി കളയാനാവില്ല. പിന്നെ ഉള്ളത് അയൽക്കാരാണ്. അതിൽ മെയിൻ ഒന്ന് ഞാൻ പിന്നെ അമൽ. അമലിന്റെ വീട്ടിൽ അവനും അമ്മേം ചേച്ചീം മാത്രേ ഉള്ളു. പിന്നെ എന്റെ വീട്ടിൽ ഞാൻ അമ്മ അനിയത്തി അച്ചൻ അനിയൻ .
ഹാ തുടക്കം കുടുംബത്ത് നിന്ന് തന്നെ ആവാം. തന്തപടിയെ തൽക്കാലും വെട്ടി കളയാം കാരണം ആദ്യം അവനെ പരിശോധിക്കണം. എന്റെ ഒരേ ഒരു അനിയനെ . അവൻ ഇത് ചെയ്യോ എന്ന് ചോദിച്ചാൽ പെട്ടെന്ന് എനിക്ക് ഒരുത്തരം തരാനാവില്ല. അല്ല ഞാൻ തന്നെ എന്തെല്ലാം തെമ്മാടിത്തരം കാണിച്ചേക്കുന്ന്.
എവൻ ആളിത്തിരി വെടക്ക് ആണ്. സകല നേരവും റൂമില് . കമ്പ്യൂട്ടറും നോക്കി. ഗെയിമും കളിച്ച്. സംശയം തോന്നാനുള്ള സകല ലക്ഷണങ്ങളുമൊണ്ട് കയ്യില് . ഇന്ന് അവന്റെ റൂമൊന്ന് പരതണം. വേറെ കളഷൻ വല്ലോം കിട്ടിയാൽ എനിക്കും കാണാല്ലൊ, നഷ്ടമില്ല.
