എന്റെ അനൂട്ടി – 3 23

എന്നാലും ഇവള് ഇത്രയും നേരം ഇവിടെ ഉള്ളത് ഞാൻ അറിഞ്ഞില്ലല്ലോ…. വെറുതെയാണോ കീതുവെച്ചി ഇത്ര കലിപ്പിട്ടത്….

ഞാൻ പിന്നതികം അവിടെ നിന്നില്ല…. മെല്ലെ എഴുന്നേറ്റ് കൈ കഴുക്കാൻ പോയി… എൻ്റെ കൂടെ തന്നെ ചെറുക്കനും ഉണ്ടായിരുന്നു….. ഞാൻ വീണ്ടും എന്തിനാ വെറുപ്പിക്കുന്നത് എന്നു കരുതിയാണ് മാറിയത് തന്നെ….

ഡാ നിൻ്റെ കയ്യില് കാശുണ്ടോ….””” മുട്ടെന്ന് വിരിയാത്ത ചെക്കൻ്റേന്ന് വരെ ഊറ്റാനുള്ള എൻ്റെ മനസ്സ് ആരും കാണാതെ പോകരുത്…
അവൻ പോക്കറ്റിൽ നിന്നും 10 രൂപ എടുത്ത് കാണിച്ചു…..

അവനെയും കൂടെക്കൂട്ടി ഞാൻ അടുത്തുള്ള ഒരു കടയിൽ കയറി… ചേട്ടാ ഒരു സോഡ… “”””” അവൻ്റെ കാശിനു മേടിച്ച സോഡയിൽ നിന്നും എൻ്റെ പിച്ച പോലെ കുറച്ചു അവനും കൊടുത്തു…. കടക്കാരന് പത്ത് കൊടുത്ത് ബാക്കിക്ക് നാരങ്ങ മിട്ടായി അവന് മേടിച്ച് കൊടുത്തു…. എൻ്റെ ഈ നന്മ മനസു ആരും കാണാതെ പോകരുത് ….

വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ എന്ന് പറയുന്നത് എത്ര ശരിയാണെന്ന് എനിക്കടിവെ നിന്നപ്പോൾ മനസ്സിലായി…. ദേ വരുന്നു അനു ആ കടയിൽ…. ഞാൻ അവള് കാണാതിരിക്കാൻ വാഴ കുലയുടെ ഇടയിൽ മറഞ്ഞിരുന്നു…..

അവളെ പേടിയായിട്ടെന്നുമല്ല …. ഇപ്പോഴത്തെ എൻ്റെ സ്ഥിതി വച്ച് ഗാലറി മൊത്തം എനിക്കെതിരാ…. പിന്നെ വെറുതേ ഒരു ഇഷ്യൂ ഉണ്ടാകണ്ടെന്നു കരുതി ഒഴിഞ്ഞു മാറിയതാണ്…..

അവള് എൻ്റെ ഭാഗത്ത് നോക്കിനില്ലെന്നു കണ്ടപ്പോ ഞാൻ മെല്ലെ വലിഞ്ഞു നടന്നു…. അതിൻ്റെ ഇടയിൽ ആ ചെറുക്കനെ ഞാൻ വിട്ടുപോയി…….

കുറച്ചു മുന്നോട്ട് പോയപ്പോൾ തന്നെ അനു എന്നെ ബാക്കിൽ നിന്നു പിടിച്ചു….

എടോ കുട്ടിയെ തനിച്ചാകിയാണോ പോകുന്നത്…..”””” ഒരു കയ്യിൽ പച്ച ലൈസിൻ്റെ പാക്കറ്റും മറുകയിൽ കൊച്ചു വാണവും….

ഞാൻ ശ്വാസം ഉള്ളിലേക്ക് വലിച്ച് അവളെ തിരിഞ്ഞു നോക്കി….

ഹാ….. ഇതാര് എൻ്റെ കാമുകനോ…. “”””

ദേ പുന്നാര മോളെ…. വെറുതേ ചൊറിയാൻ നിൽക്കാതെ പോകാൻ നോക്ക്…”””. ഞാൻ അവൻ്റെ കയ്യിൽ കയറി പിടിച്ചു….

അനങ്ങനങ്ങ് പോയാലോ…. കുറെ നാളുകൾക്ക് ശേഷം നേരിൽ കാണുവല്ലേ എന്നോടൊന്നും ചോദിക്കാനില്ലേ????””””””

എടി മറ്റവളെ നിനക്ക് എന്തിൻ്റെ കഴപ്പാണ്….. ഞാനെല്ലാം മറന്നാണോ നിൻ്റെ വിചാരം…. നീ കരയും നീറി നീറി കരയും…. ഇത് അഭിമന്യുവാണ് പറയുന്നത്….”””

ഞാൻ കാത്തിരിക്കാം….””” ലൈസ് തൊള്ളയിലിട്ടു കൊണ്ടവൾ എൻ്റെ ഭീക്ഷണിയെ പുച്ഛിച്ചു പറഞ്ഞു…..

ഇവളാര് തലപതി വിജയോ…..

***
പേഴ്സണലി ഈ പാർട്ടിൽ ഞാൻ തൃപ്തനല്ല. Warning: expectation kill your happiness. This is an below average Story.
***

Ok Bye.

Leave a Reply

Your email address will not be published. Required fields are marked *