എന്റെ അനൂട്ടി – 3 23

പൂജാരി താലികെട്ടാൻ പറഞ്ഞു…. അവൻ അവളുടെ കഴുത്തിൽ താലി കെട്ടിയ സമയം നോക്കി ഞാൻ കൊച്ച് വാണത്തെയും കൂട്ടി സദ്യ വിളമ്പുന്നിടത്ത് പോയി…. ഏകദേശ സീറ്റും ആളുകൾ പിടിച്ചിരുന്നു…..
ഇവരെല്ലാം വയറും വാടകയ്ക്ക് എടുത്താണോ വരുന്നത്…. താലി ചാർത്താൻ സമയമില്ല എപ്പോഴേക്കും വന്നിരിക്കുന്നു…. നാശങ്ങൾ …… ഞാൻ തലയ്ക്ക് കൈ കൊടുത്ത് നിന്നു.

ചേട്ടാ ദേ അവിടൊരു സീറ്റ്…..””” അവൻ എനിക്ക് ദൂരെയുള്ള ഒഴിഞ്ഞ സീറ്റ് കാണിച്ച് തന്നു…..

എടാ ഞാൻ ആദ്യം ഇരിക്കാം… നീ പിന്നെ ഇരുന്നോ….”””””

അത് പറ്റില്ല ചേട്ടൻ പിന്നിരുന്നോ….””””

മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കടാ കൊച്ചു വാണമേ…….

ആഹാ… അത്രയ്ക്കായോ….”””” അവനെ നോക്കി വെല്ലുവിളിച്ചു ഞാനൊടി ആ സീറ്റിൽ ഇരുന്നു…..

ഉണ്ണിയേട്ടൻ ഫസ്റ്റ്……”””” നെഞ്ചും വിരിച്ച് ഞാനിരുന്നു അവനെ നോക്കി കളിയാക്കി…… ..

ചേട്ടാ ഇത് ചതിയാണ്…. “”” അവനെൻ്റെ സീറ്റിൻ്റെ അടുത്തായി വന്നു നിന്നു…..

പോടാ പോടാ…. വേറെ എവിടെയെങ്കിലും പോയിരി…”””””

അവൻ്റെ ഭാഗ്യം കൊണ്ട് എൻ്റെ അടുത്തിരുന്ന സ്ത്രീ തന്നെ എഴുന്നേറ്റ് പോയി…. ചെറുക്കൻ അവിടെ കേറിയിരുന്നു….. എനിക്കും കിട്ടി സീറ്റെന്ന അഹങ്കാരത്തിൽ എന്നെ നോക്കി ചിരിച്ചു……..

കാത്തിരിപ്പിനൊടുവിൽ ഇല വന്നു…. അതിൻ്റെ പുറകിലായി കറികളും വന്നു…… എല്ലാം ഒന്ന് നക്കി രുചി നോക്കി…..

ചേട്ടാ ഇതിൻ്റെ പേരെന്താ….””””
ചെറുക്കൻ ഇലയിലെ കടല കൊണ്ടുള്ള കറിയെ ചൂണ്ടി കാണിച്ചു ചോദിച്ചു….

എനിക്ക് തിന്നാനല്ലേ അറിയൂ…. ഇതിൻ്റെയൊക്കെ പേരറിയല്ലല്ലോ… ഇതിപ്പോ ആരോട് ചോദിക്കും… പുളിശ്ശേരി ആണോ തോരനാണോ??. അന്നേരമാണ് അത് വിളമ്പുന്നവനെ കണ്ടത്…. ഒരു പത്തിലോ പ്ലസ്ടുവിലോ പഠിക്കണ ചെക്കൻ….

എടാ ഇതിൻ്റെ പേരെന്താ….”””

അമൽജിത്…..”””” അവൻ മറുപടി തന്നു….

ഏ…. കറിക്കോക്കെ മനുഷ്യന്മാരുടെ പേരിട്ടോ അതെപ്പോ?????….. അപ്പോഴാണ് അവൻ പറഞത് എനിക്കേടിയത്…

എടാ മല വാണമെ…. നിൻറെ പേരല്ല…. നീ വിളിമ്പുന്ന കറിയുടെ പേര്….????””””

കൂട്ട് കറി ””….. അതും പറഞ്ഞു അവൻ പോയി….

ഇലയിൽ എല്ലാം സെറ്റ് ആയപ്പോൾ ഞാൻ കഴിക്കാൻ തുടങ്ങി…. ആദ്യം തന്നെ പപ്പടത്തെ ഇഞ്ചിഞ്ചിഞ്ചായി പൊടിച്ചു…. പിന്നെ ഒരറ്റാക് ആയിരുന്നു….. പക്ഷെ കൊച്ചു ഫുണ്ട മെല്ലെയാണ് കഴിപ്പ്… അവൻ പപ്പടം തൊട്ടിട്ടില്ല…. ഞാനാണെ അപ്പോഴേക്കും പായസത്തിന് വൈറ്റ് ചെയ്യുകയാണ്….

അങനെ പായസവും വന്നു….. ഇലയിൽ തന്നെ ഒരു സൈഡിൽ പായസം ഒഴിച്ചു തന്നു ആളു പോയി….. അതിൻ്റെ കൂടെ പപ്പടവും ഉണ്ടെ കുശാലായേനെ എന്ന് ആലോചിച്ച് കൂടുമ്പോഴാണ് ചെറുകൻ്റെ ഇലയിൽ പപ്പടം കണ്ടത്…..

എടാ…. നിനക്കെത്ര വയസ്സായി…”””

ഏഴ്….. എന്താ ഏട്ടാ””””

അതൊന്നുമല്ല ഈ പപ്പടമൊക്കെ പത്ത് വയസ്സിനു താഴെയുള്ള കുട്ടികൾ കഴിച്ചാൽ അവർക്ക് വയറ് വേദന വരും….. പിന്നെ അതവിടെ കിടന്ന് പഴകി പുഴുത്ത് നിൻ്റെ പള്ള വീർത്ത് പൊട്ടി പോകും….”””

സത്യമാണോ…”””” അവൻ വിശ്വാസം വരാത്ത പോലെ ചോദിച്ചു

നാനെതിന് നിന്നോട് കള്ളം പറയണം…..””*””””

എന്നാ ഏട്ടൻ കഴിച്ചോ എനിക് വേണ്ട…””””” അവൻ മനസ്സില്ലാ മനസ്സോടെ പറഞ്ഞു…….ഞാൻ പപ്പടം അടുത്ത് പായാസവുമായി മിക്സ് ചെയ്യുമ്പോ എൻ്റെ ഓപ്പോസിറ്റായി കീതുവെച്ചി ഇരിക്കുന്നത് കണ്ടു….. അവളെന്നെ നോക്കി ദഹിപ്പിച്ച് വിറക്കുവാണ്…

ഞാൻ പപ്പടം വാങ്ങിയത് അവള് കണ്ടു കാണുമോ ആവോ…. അതിനിങ്ങനെ നോക്കി പേടിപ്പികണോ….

ചേട്ടാ കുറച് ചോറ്….”””” കീതുവെച്ചിയെ നോക്കിക്കൊണ്ടിരുന്നു സമയത്താണ് എൻ്റെ അരികിലുള്ള പെണ്ണ് ചോറ് ചോദിച്ചത്…..

ഈ വൃത്തികെട്ട ശബ്ദം ഞാനിവിടയോ കേട്ടിട്ടുണ്ടല്ലോ…. അന്നേരമാണ് ആ മഹത് വ്യക്തിയുടെ മുഖം നോക്കിയത്….. കീതുവെച്ചി എന്നെ വെറുക്കാനുണ്ടായ മുതൽ…. അനുപ്രിയ രവി ചന്ദ്രൻ, കണ്ണൻ അഥവാ അർജ്ജുനൻ രവി ചന്ദ്രൻ്റെ ചേച്ചിയും… എൻ്റെ ചേച്ചിയുടെ ആത്മാത്ര സുഹൃത്തുമായിരുന്ന മുതൽ….

ലഹങ്കയുമ്മണിഞ്ഞു കല്യാണ പെണ്ണിനെക്കാൾ ഒരുക്കത്തിലാണ് അനു വന്നത്… അതെന്തായാലും കീതുവെച്ചിയെ ചോടിപ്പിച്ചിടുണ്ടാവും തീർച്ച…. അതിൻ്റെ കൂടെ ഇവളും ഞാനും ഒരുമിച്ചിരിക്കുന്നത് കണ്ടാ…. ചേച്ചീ എന്നെ വെറുക്കാൻ വേറെ കാരണം വേണ്ട…..

Leave a Reply

Your email address will not be published. Required fields are marked *