അപ്പൊ ഞാനും ചിരിച്ചു HOD യെ ശ്രദ്ധിച്ചു.
ഇടക് ഒന്ന് നോക്കിയപ്പോൾ അവൾ എന്നെ നോക്കിയിരിക്കുന്നുണ്ട്.
പെട്ടന്നാണ് HOD അവളെ എല്ലാവരുടെയും മുന്നിലോട്ട് ക്ഷണിച്ചത്. “ഇത് ജെനീഫർ ജോഷി, ഫസ്റ്റ് ഇയർ MTECH. നിങ്ങളുടെ അഡ്വൈസർ ആണ്. എന്തിനും ഏതിനും നിങ്ങൾക് ജെനിഫറിനെ കോൺടാക്ട് ചെയ്യാം.
ഇവളായിരിക്കും ഇനി നിങ്ങളുടെ ഇൻചാർജ്.”
ആ പേര് എന്റെ ഉള്ളിൽ ഒരു ഇടിവെട്ട് പോലെയാണ് പതിച്ചത്. ജീനിഫർ… ജെൻ…. ജോ..
“ടീ ജോ… ഇത് നീയാണല്ലേ….”
പിന്നെ എനിക്കൊന്നും ഓർമയില്ല
പുള്ളിക്കാരൻ ഗെറ്റ് ഔട്ട് പറഞ്ഞു പുറത്തിട്ടെന്ന് അശ്വിൻ പറഞ്ഞപ്പോഴാ അറിയണേ… 😂
ജോ… ജോഷിച്ചായന്റെ മോൾ. ഞാൻ അപ്പയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞില്ലേ, ഒരു കാലത്ത് ഇവളായിരുന്നു. എന്റെ എല്ലാം എന്റെ ഫസ്റ്റ് ഫ്രണ്ട്, ഫസ്റ്റ് ലവ് എല്ലാം. അവളോട് എനിക്കുള്ളത് പ്രണയമായിരുന്നു എന്ന് തിരിച്ചറിയാൻ തന്നെ ഒത്തിരി വൈകിയിരുന്നു. അന്ന് ജോഷി അച്ചായൻ വീട് മാറിപ്പോകുംപോൾ ഞങ്ങൾ ഒരുപാടു കരഞ്ഞിട്ടുണ്ട് അവസാനം ഞാൻ കരഞ്ഞു കരഞ്ഞു എപ്പോയോ ഉറങ്ങിപോയപ്പോഴാ അവർ പോയന്ന് മമ്മി പറഞ്ഞിട്ടുണ്ട്. അതെല്ലാം ആറാം ക്ലാസ്സിൽ പഠിക്കുമ്പോ. ജോ sslc കഴിഞ്ഞിരിക്കണ സമയം. ഞാൻ ഏഴാം ക്ലാസ്സിലോട്ടും 😄. പിന്നെ കുറെ കാലം ഒരു വിവരം ഇല്ലാരുന്നു. ഞാൻ ആകെ ഒറ്റപെട്ട പോലെയായി. പിന്നെ പഠിത്തം ബോര്ഡിങ്ങിലേക്ക് പോയതോടെ എല്ലാം മറന്നു തുടങ്ങി. ഇടക് മമ്മി പറയും അവൾ വന്നിരുന്നു, നിന്നെ അന്വേഷിച്ചു എന്നൊക്കെ.. എന്തോ കൈവിട്ട വിഷമത്തിലോ എന്റേതല്ല എന്ന തോന്നാലോ എന്തോ എന്നെ അവളിൽ നിന്നും അകറ്റി. മമ്മിയോട് അവളുടെ നമ്പർ ചോദിക്കണം എന്ന് പലവട്ടം ചിന്തിച്ചെങ്കിലും അതും ചെയ്തില്ല. പിന്നെ എല്ലാം സാവധാനം വിട്ടു.
ഇപ്പൊ അവൾ എല്ലാം തികഞ്ഞ ഒരു പെണ്ണായി എന്റെ മുന്നിൽ വന്നു നിൽകുമ്പോൾ ഒന്നും അറിയാത്ത പ്രായത്തിൽ ഞാൻ കണ്ട പവിഴചെപ്പും ഞാൻ അറിഞ്ഞ രുചികളും എന്റെ ഉള്ളിൽ തീയയ് ജ്വലിച്ചു.
അപ്പോയെക്കും ഞാൻ ഒരു ആണായി മാറിയെന്ന് എനിക്ക് മനസ്സിലായി.
“ശേ… മോശം, അങ്ങിനെ ഒന്നും ചിന്തിക്കരുത്. ചെറുപ്രായത്തിൽ വല്ലതും കണ്ടെന്നോ പിടിച്ചെന്നോ വെച്ച്.. അയ്യേ, അവളിപ്പോ അതൊന്നും ഓർക്കുന്നു പോലും ഉണ്ടാകില്ല ”
ഉള്ളിലെ സൽസ്വഭാവി എണീറ്റു.. കുറ്റബോധം കൊണ്ട് നീറിതുടങ്ങി. പിന്നെ ആ ചിന്തയെ മനസിന് കളയാൻ തുടങ്ങി..
അദ്യ ദിവസം ആയതിനാൽ അന്ന് ഉച്ചവരെ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഹോസ്റ്റൽ പോകാനായി ബസ്ന്റെ അടുത്ത് പോയപ്പോ ജോ അവിടെ നിൽപുണ്ടായിരുന്നു. എന്നെ കണ്ടതും കണ്ണ് കൊണ്ട് അടുത്തേക്ക് വിളിച്ചു. ഞാൻ അടുത്ത് ചെന്നതും അവൾ എന്നോട് ചോദിച്ചു.
” വല്ല ആവശ്യം ഉണ്ടാർന്നോ.. അയാളുടെ കയ്യിന്ന് കേട്ടപ്പോ സമാധാനം ആയല്ലോ? എന്നിട്ട് എപ്പോ ക്ലാസ്സിൽ കയറി.”
“അതൊക്കെ കയറി.”
“നീ വാ”
എന്നെ അവൾ സ്കൂട്ടിയിൽ കയറ്റി കോളേജിന്റെ ബാക്കിൽ കൊണ്ടുപോയി
“ഇതാണ് എന്റെ താവളം. കോളേജിലെ ഗപ്പി കുളം, ഞാനാണ് ഈ കുളത്തിൽ ഗപ്പിയെ കൊണ്ടിട്ടത്. ഞാനല്ലാതെ ആരും ഇവിടെ വരാറില്ല”
ഞാൻ ചുറ്റും നോക്കി. ചെറിയ ഒരു കുളം. ചുറ്റും കാട് പിടിച്ചിരിക്കുന്നു.
വല്ലാത്തൊരു വൈബ് ഉണ്ട് അവിടെ.
ഞാൻ അവളെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
“നിനക്ക് എന്ത് പാറ്റിയെടാ. ഒരു ഗിഫ്റ്റ് തന്നിട്ട് എനിക്ക് ഒരു മിട്ടായി പോലും വാങ്ങിച്ചു തന്നില്ല. ദുഷ്ടൻ”
“ഏയ്യ് ഒന്നുല്ലടീ.. നിന്നെ ഇവിടുന്ന് കാണൂന്ന് പോലും ഞാൻ കരുതീല. നീ വലുതായി ഒരു സുന്ദരി പെണ്ണായി. പിന്നെ കുറെ കാലത്തിനു ശേഷം കണ്ടതല്ലേ. അതിന്റെ ഒരിത്..”
“അല്ലേലും നീ എന്റെ കാര്യങ്ങൾ അന്വേഷിക്കാറില്ലല്ലോ. എനിക്ക് നിന്നെ കണ്ടപ്പോ തന്നെ മനസ്സിലായി”
“എന്നിട്ടെന്തേ രാവിലെ പറയാഞ്ഞേ”
“അത് പിന്നെ ഒന്ന് കളിപ്പിക്കാന് കരുതി”
“നന്നായിപോയി.. ഒരു സൂചണേലും തരായിരുന്നു”
“അത് വിട്.. നീ ഇപ്പൊ വല്യ ചെക്കനായല്ലോ.രാവിലെ കാന്റീൻ ൽ വെച്ച് എന്നെ നോക്കിയപ്പോ ഇപ്പൊ എന്നെ പിടിച്ചു തിന്നും എന്ന് കരുതി ഞാൻ. എന്ത് നോട്ടമടാ… വേറെ ആരെയും അങ്ങിനെ നോക്കണ്ട. അവർ നിന്നെ കുന്നിൻ പുറത്ത് കൊണ്ടുപോകും.”
