ഞാൻ ഇളിച്ചു കാട്ടി ക്ലാസ്സിലേക്ക് പോയ്.
അവിടെ പോസ്റ്റടിച്ചു ഇരുന്നു.. കുറച്ചു പേരെ പരിചയപെട്ടു. സിദ്ധാർഥ്, അശ്വിൻ, ശ്രീലക്ഷ്മി, അനന്യ അങ്ങിനെ. പിന്നെ ഫോൺ എടുത്ത് കുത്തി കൊണ്ടിരിക്കുമ്പോയാണ് പുറത്തുന്നു ഒരു ശബ്ദം കേൾക്കുന്നെ.
“ഇവിടെ ആരാ ഈ ജോൺ ലൂക്ക, അവനോട് പെട്ടെന്ന് വാഗ ചോട്ടിലേക്ക് വരാൻ പറ”
ഞാൻ ചുറ്റും നോക്കി. എല്ലാരും പിറുപിറുക്കുന്നുണ്ട്, ഒരു സീനിയർ വന്നു അതും MTECH ലെ, ഒരാളെ വിളിക്കുമ്പോ ആരാലും പിറുപിറുക്കും. ഞാൻ എണീറ്റ് പുറത്തേക്ക് പോകുമ്പോ ആരൊക്കെയാ പറയുന്നത് ഞാൻ കേട്ടു.
“ഇവനാടീ ജോൺ ലൂക്ക.. കൊള്ളാം പേര് പോലെ ചുള്ളനാ…”
“ഉവ്വ തിരിച്ചു വരുമ്പോ ഇതേ കോലത്തിൽ ആയ മതിയാരുന്നു ”
ഞാൻ അവിടെ എത്തുമ്പോ കുറച്ചു പേര് അവിടെ ഇരിക്കുന്നുണ്ടായിരുന്നു, കൂട്ടത്തിൽ അവളും. ഇപ്പോഴും എനിക്ക് അറിയാത്തത് അവർക്കെങ്ങിനെ എന്റെ പേര് മനസ്സിലായി എന്നാണ്.
“ടാ താൻ ഇവൾ ചോദിച്ചിട്ട് പാട്ട് പടികൊടുത്തില്ല എന്ന് പറഞ്ഞു, മര്യാദക്ക് പടികൊടുക്ക് ”
“അത് പിന്നെ പാട്ട്, ഞാൻ,,, ”
“നിനക്ക് എന്താടാ പാടിയാൽ.. പണ്ട് കുറെ കപ്പ് ഒക്കെ വാങ്ങിയിട്ടുണ്ടല്ലോ പടിയിട്ട് ”
അവൾ ഒച്ചയിട്ടേനെറ്റു… അത് കേട്ട് ഞാൻ മാത്രമല്ല അവരും അതിലൂടെ നടന്നു പോയവരും ഒക്കെ ഞെട്ടിപ്പോയി.
പിന്നെ ഒന്നും നോക്കിയില്ല അങ്ങ് പാടി.
“നീരാട്ടും നേരത്തിൽ എൻ അണ്ണായാഗിൻറായ്
വാലാട്ടും നേരത്തിൽ എൻ പിള്ളേയാഗിൻ റായ്
നാനഗേ തൊട്ടാലോ മുള്ളാഗി പോഗിന്ദ്രായി
നീയാഗ തൊട്ടാലോ പൂവാഗ ആഗിന്ദ്രായി
എൻ കണ്ണീർ എൻ തണ്ണീർ എല്ലാമേ നീ അംബേ
എൻ ഇഭം എൻ തൂഭം എല്ലാമേ നീ അംബേ
എൻ വാഴ്‌വും എൻ സാവും ഉൻ കണ്ണിൽ അസൈവിലെ…”
ഞാൻ പാട്ട് നിർത്തി ചുറ്റും നോക്കി.. അവിടെ ഒരു നിശബ്ദത ആയിരുന്നു..
എന്റെ പാട്ട് കേട്ട് ആരൊക്കെയോ നോക്കിനിക്കുന്നുണ്ട്.. ഇപ്പൊ 10 പേരൊന്നും അല്ല 50 കൂടുതലുണ്ട്. ആരോ പെട്ടെന്ന് കയ്യടിച്ചു. പിന്നെ അവിടെ ഒരു ബഹളമായിരുന്നു ആരൊക്കെ വരുന്നു കയ്യ് തരുന്നു ഗുഡ് എന്നൊക്കെ പറയുന്നു. പക്ഷെ ഞാൻ പരതിയത് ആ കണ്ണുകൾക്ക് വേണ്ടിയാണു, ഞാൻ പാടാൻ തുടങ്ങിയത് മുതൽ എന്റെ കണ്ണിലേക്ക് മാത്രം നോക്കി വല്ലാത്തൊരു ചിരിയിൽ എന്നെ മഴക്കി നിർത്തിയ ആ കണ്ണുകൾ… അതെ അവൾ വാഗ ചോട്ടിലിരുന്ന് എന്നെ തന്നെ നോക്കി ചിരിക്കുന്നുണ്ട്.
ബാക്കിയെല്ലാവരും എന്റെ പാട്ട് കേട്ട് കിളിപോയിരിക്കുന്നു.
“ഇത് മാത്രല്ല ഇനിയുമുണ്ട്, ഇവനാരാണെന്ന് എനിക്കല്ലേ അറിയുകയുള്ളൂ. നോക്കിക്കോ ഇനി ഇവനായിരിക്കും ഇവിടുത്തെ സ്റ്റാർ 😂😂😂.” ഇതും പറഞ്ഞു അവൾ വല്ലാത്തൊരു ചിരി ചിരിച്ചു എന്റെ അടുത്ത് വന്നു. ചുറ്റും നോക്കിയിട്ട് ആരും നോക്കുന്നില്ലെന്നു ഉറപ്പാക്കി. പെട്ടെന്ന് കവിളിൽ ഒരുമ്മ.. എന്റെ ഉള്ള ജീവൻ അങ്ങ് പോയ്… എന്താ നടന്നത് എന്ന് എനിക്ക് ഒരു പിടിയു കിട്ടാനില്ല. ഭാഗ്യം ആരും കണ്ടില്ല.. അവൾ കുറച്ചു ദൂരെ എത്തിയപ്പോഴാണ് എനിക്ക് ബോധം വന്നത്.
“ടോ താനാരാ… എന്നെ എങ്ങിനെ തനിക്കറിയാ.. ഒന്ന് പറഞ്ഞിട്ട് പോടോ..”
ഞാൻ അവൾ കേൾക്കാനായി വിളിച്ചു കൂവി. അവൾ ഒന്നി തിരിഞ്ഞു നിന്ന് അരക്ക് കൈ കെട്ടിനിന്നു ചിരിച്ചു..
” അതൊക്കെ അറിയാനാകുംപോ പറയാം.. തനിപ്പോ ക്ലാസ്സിൽ കയറു.. HOD എത്തിയിട്ടുണ്ടാകും. അവിടെ വേറെ ഒരു സർപ്രൈസ് ഉണ്ട് മോനെ. ”
“എന്നാ താൻ പേരെങ്കിലും പറ ”
“താനല്ലേ എന്നെ മറന്നേ… ഓർത്തു നോക്ക്. നിന്നെ ഇത്ര അറിയണമെങ്കിൽ നിന്നിൽ ഇത്ര സന്തോഷിക്കണം എങ്കിൽ ഞാൻ ആരാണെന്ന്… അവിടെ നിക്കാതെ ക്ലാസ്സിൽ പോകാൻ നോക്ക്.”
ഇതും പറഞ്ഞു അവൾ നേരെ സ്റ്റാഫ് റൂമിൽ കയറി. അപ്പൊ അവൾ ടീച്ചർ ആണോ.? പടച്ചോനെ പെട്ടോ….
ഞാൻ മെല്ലെ ക്ലാസ്സിൽ കയറി.
HOD എന്തൊക്കെയോ പറയുന്നുണ്ട്.
അവൾ അതാ ഡോറിൽ ചാരി നിന്ന് അയാൾ പറയുന്നത് കേട്ടുനിൽക്കുന്നു. ഞാൻ അവളെ തന്നെ നോക്കി നിന്നു.
അവൾ ഇടക്കിടക്ക് എന്നെ ഒളികന്നിട്ട് നോക്കുന്നുണ്ട്.. കുറച്ചു കഴിഞ്ഞപ്പോൾ ചിരിച്ചിട്ട് നേരെ നോക്കടാ എന്ന് ആംഗ്യം കാണിച്ചു..
