എന്റെ ജോ – 1 1അടിപൊളി  

“അതക്കെ അലമ്പായിരുന്നോ. ശേ മോശായി”

“ഏയ്യ്.. എന്റെ ലൂക്ക പോലീയല്ലേ ചുന്ദരൻ”

അതും പറഞ്ഞു അവൾ എന്റെ രണ്ടു കവിളും പിടിച്ചു വലിച്ചു

“ജോ വിട് എനിക്ക് വേദനിക്കുന്നു”

“വേദനിച്ചോ.. സോറി മുത്തേ.. നിന്നെ എനിക്ക് തിരിച്ചു കിട്ടുന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതീർന്നില്ല.”
ഇത് പറഞ്ഞപ്പോ അവളുടെ മുഖത്തു നാണമാണോ അതോ വേറെ വല്ലതും ആണോ എന്നു എനിക്ക് മനസ്സിലായില്ല. ആ താമര ചുണ്ടിൽ വിടർന്നത് എന്നോടുള്ള പ്രണയമാണോ?

തമ്പുരാനറിയാ.. ഞാൻ എന്തിനു കാട് കയറണം. പക്ഷെ അപ്പോയെക്കും അടിവയറ്റിൽ വീടും ഞാൻ ചലനങ്ങൾ അറിഞ്ഞു. എനിക്ക് എന്തൊക്കെ ആണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

അവളെ വാരിപ്പുണരാൻ തോന്നുന്നു,

ഉമ്മവെക്കാൻ തോന്നുന്നു,

തലോലിക്കാൻ തോന്നുന്നു. അവളും എന്നെ നോക്കി തന്നെ ഇരിക്കുകയായിരുന്നു .

കുറച്ചു നേരത്തെ നിശബ്‍ദതക്കു ശേഷം ഞാൻ ചോദിച്ചു.

“നീ എന്ത് ഗിഫ്റ്റാണ് തന്നത്.”

“രാവിലേ ഉമ്മ തന്നില്ലേ. അതും എന്നെ പോലെ സുന്ദരിയായ ഒരു പെണ്ണ്”

“ഓഹോ അതാണോ.. നിനക്ക് എന്ത് ഗിഫ്റ്റ് വേണം”

“എന്തും തരുമോ”

“നീ പറ, പറ്റുന്നതാണേൽ താരല്ലോ”

“എന്നാ പണ്ട് അച്ഛനും അമ്മയും കളിക്കുമ്പോൾ ചെയ്യാറുള്ള പോലെ താഴെ ചെയ്തു താ..”

ഞാൻ ഞെട്ടിപ്പോയി

ഞാൻ എന്ത് ചെയ്യാനൊന്നോ പറയാണോന്നോ അറിയാതെ അങ്ങിനെ നിന്നു.

“എന്താടാ നീ എന്നെ ഇപ്പൊ പീടിപ്പിക്കൂല്ലോ, നീ കാടു കയറി ഒന്നും ചിന്തിക്കേണ്ട എനിക്ക് ഒരുമ്മ താ. കവിളിൽ. ഞാൻ തന്നത് തിരിച്ചു തന്നാൽ മതി.”

ഞാൻ ഒന്ന് പുഞ്ചിരിച്ചു

“ടാ ഇങ്ങനെ ചിരിക്കല്ലേ എനിക്ക് എന്തോ പോലെ”

കുറച്ചു നേരം ഞാൻ അവളെ നോക്കിയിരുന്നു

“ടീ ഗിഫ്റ്റ് വേണ്ടേ”

“മ്മ്”

ഞാൻ അവളിലേക്ക് അടുത്തു അവളുടെ കവിളിൽ തലോടി. കണ്ണടച്ച് ചുണ്ട് കവിളിലേക്ക് കൊണ്ട് പോയി. പെട്ടെന്ന് എന്തോ ശബ്‍ദം കേട്ട് അവൾ ഒന്ന് തിരിഞ്ഞു 🙄🙄

പെട്ടന്നാണ് ആ സത്യം ഞാൻ മനസ്സിലാക്കിയത്. ഞാൻ ഉമ്മവെച്ചത് അവളുടെ കവിളിൽ അല്ലയിരുന്നു. ചുണ്ടിൽ ആയിരുന്നു ഞാൻ ആ ഞെട്ടലിൽ അങ്ങിനെ നിന്നു. അവൾ എന്റെ ചുംബനം ഏറ്റു വാങ്ങിക്കൊണ്ടിരുന്നു. അവൾ ഒരു ചീറ്റയെ പോലെ കടന്നാക്രമിച്ചു. എന്റെ ചുണ്ടുകളെ അവൾ നന്നായി നുണഞ്ഞു.
എനിക്ക് എന്നും മനസ്സിലായില്ല. എത്രനേരം ഇത് നടന്നെന്നോ ഒന്നും എനിക്ക് ഓർമയില്ല. ഞാനൊരു മായാലോകത്തായിരുന്നു ❤️.

എനിക്ക് ബോധം വരുമ്പോ ഞാൻ ഹോസ്റ്റലിന് മുന്നിലാണ്.

“ഇറങ്ങടാ ചെക്കാ ഹോസ്റ്റൽ എത്തി.”

“അഹ്”

ഞാൻ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു.

“പിന്നെ ഒരു കാര്യം. നാളെ മുതൽ ഇങ്ങനെ ഒരുങ്ങിയൊന്നും വരണ്ട”

“എന്തെ”

“ക്ലാസ്സിലെ പോട്ടെ. ബാക്കി ഓരോരുത്തിമാരുടെ നോട്ടം”

“😄😄 കൊള്ളാല്ലോ, നല്ലതേ”

“അത്ര നല്ലതല്ല. എനിക്ക് ഇഷ്ടല്ല നിന്നെ ഞാനല്ലാതെ വേറെ ആരേലും അങ്ങിനെ നോക്കുന്നത്”

അതും പറഞ്ഞു അവൾ സ്കൂട്ടി എടുത്ത് പോയ്‌. ഞാൻ അവൾ പോകുന്നതും നോക്കിയിരുന്നു.

നേരെ പോയി കുളിച്ചു ഫ്രഷായി ഫുഡ്‌ അടിച്ചു. ഇത്രയും നല്ല ഫുഡ്‌ കഴിച്ചത് കൊണ്ടാകും ഒട്ടും ശരിയായില്ല.

ബെഡിൽ അങ്ങിനെ ഇരിക്കുപോയാണ് ഒരു കാൾ വരുന്നത്.ഞാൻ എടുക്കേണ്ട താമസം

“ടാ ഉറങ്ങിയോ”

“ജോ അല്ലെ”

“അല്ല.. ഞാൻ അല്ലാതെ വേറെ ആരാണെടാ നിന്നെ ഇപ്പൊ വിളിക്കണേ.”

“എന്റെ നമ്പർ എങ്ങിനെ കിട്ടി”

“നിന്റെ അഡ്മിഷൻ ഡീറ്റെയിൽസ് നോക്കി. ഞാൻ നിന്റെ അഡ്വൈസർ ആണ് മോനെ”

“അത് ഞാൻ ഓർത്തില്ല.. നീ ഫുഡ്‌ കഴിച്ചോ..”

“ഇല്ല കഴിക്കണം. ഫ്രഷായി വന്നു ഫുഡ്‌ ഉണ്ടാക്കി കഴിഞ്ഞതെ ഒള്ളൂ. നീ കഴിച്ചോ”

“അങ്ങിനെ ചോദിച്ചാൽ കഴിച്ചു എന്ന് പറയാം”

“എന്തെടാ ഫുഡ്‌ ഇഷ്ടായില്ലേ”

“ഇല്ലടീ.. എനിക്ക് എന്തോ പോലെ മീൻ ആയിരുന്നു. പച്ച ചോവ അതുപോലെ”

“പട്ടിണി കിടന്നിട്ടാണോ പട്ടി എന്നെ വിളിക്കാഞ്ഞേ.”

“അത് പിന്നെ എന്റെ കയ്യിൽ നിന്റെ നമ്പർ ഒന്നുല്ലല്ലോ”

“നീ എന്റെ വീട്ടിലോട്ട് വാ”

“വീടോ”

“അഹ് ഞാൻ ഇവിടെ ഒരു വീട് റെന്റിനു എടുത്തിരിക്കാ.. ഇവിടെ വാ ഫുഡ്‌ കഴിച്ചു പൊക്കോ”

Leave a Reply

Your email address will not be published. Required fields are marked *