“”…അപ്പൊ ഞാനെന്റെ കണ്ണോണ്ടുകണ്ടതോ..??”””_ കീത്തു ചോദ്യഭാവത്തിൽ ശ്രീയെനോക്കുമ്പോൾ എന്റെബാറ്ററി ഏതാണ്ടൊക്കെ ലീക്കായിതുടങ്ങിയിരുന്നു…
“”…നീ… നീയെന്താ കണ്ടേ..??”””_ ഞാൻ ചോദിയ്ക്കണമെന്നാഗ്രഹിച്ച ആചോദ്യംവും അവൻതന്നെ ചോദിച്ചതുംനോക്കി നിർവികാരനായിരിയ്ക്കാനേ എനിയ്ക്കപ്പോഴും സാധിച്ചുള്ളൂ…
“”…ഞങ്ങളവിടെനിന്ന് ഫോട്ടോയെടുത്തില്ലേ, അപ്പോളിവനുമവളുങ്കൂടി അവിടെവന്നെന്തൊക്കെയാ കാട്ടിക്കൂട്ടീയേന്നറിയാവോ..?? കൊഞ്ചിക്കൊഴയുന്ന കാണണോ… ഉമ്മവെയ്ക്കുന്ന കാണണോ.. എന്തൊക്കെയായ്രുന്നു… ആളോളു നിയ്ക്കുന്നുണ്ടെന്നുപോലും മൈൻഡുചെയ്യുന്നില്ലാന്ന്… അതേപോലെതന്നെ റിങ്എക്സ്ചേഞ്ചിന്റെ സമയത്തും..!!”””_ അവളൊന്നു നിർത്തിയതും ശ്രീയൊറ്റ നോട്ടമായ്രുന്നെന്നെ…
ആ നോട്ടത്തിൽതന്നവൻ
മനസ്സിൽപറഞ്ഞ തെറിയെനിയ്ക്കൂഹിച്ചെടുത്ത് പൂരിപ്പിയ്ക്കാവുന്നതേയുള്ളൂ…
അപ്പോഴേയ്ക്കും കീത്തു തുടർന്നിരുന്നു;
“”…അതുമാത്രോമല്ല, തിരിച്ചു പോകാനൊരുങ്ങുമ്പോ അവളോടിപ്പോയി ഫ്രണ്ട്സീറ്റിലിരുന്നതും അതിനുവേണ്ടി കച്ചറയുണ്ടാക്കീതുമൊക്കെ നീ കാണണോരുന്നു… ഇത്രേക്കെ കാട്ടിക്കൂട്ടിയോനോട് അന്നു രാവിലെയവളെ അറിയോന്നുചോദിച്ചപ്പോൾ ഇല്ലാന്നുപറഞ്ഞേക്കുവാ… ഇനി നീപറ ശ്രീക്കുട്ടാ, ഇവനെയെങ്ങനാടാ നമ്മള് വിശ്വസിയ്ക്കുന്നേ..??”””_ ശ്രീയോടായ്രുന്നു ചോദ്യമെങ്കിലും കണ്ണെന്റെമേലെയായ്രുന്നു…
അതിനു മറുപടിപറയാൻ സാധിയ്ക്കാതെ കുഴങ്ങിയിരിയ്ക്കുമ്പോൾ ഞാൻമെല്ലെ നാവുപുറത്തേയ്ക്കിട്ടു നോക്കി, അറിയണോലോ ആ സാമാനം വായ്ക്കുള്ളിലുണ്ടോന്ന്…
“”…അതൊക്കെയവൾടെ അടവാ… വെറുതെയെന്നെ പൊളിയ്ക്കാമ്മേണ്ടി…”””
“”…ദേ മിണ്ടാണ്ട് വാപൊത്തിയിരുന്നോ നീയ്… ഇല്ലേലിനീമെന്റേന്നു മേടിയ്ക്കും… അടവാണുപോലും… ഇനി നിങ്ങളെന്തൊക്കെ പറഞ്ഞാലുമീകല്യാണം ഞാന്നടത്തും… നോക്കിയ്ക്കോ… പക്ഷേ… അതു നിങ്ങടിഷ്ടമങ്ങീകരിച്ചിട്ടൊന്നുവല്ല, എന്റെകൂടെനിന്ന് എന്റനിയനെ പ്രേമിച്ചുകൊണ്ടെന്നെ ചതിച്ചവളാ അവള്… അവളെക്കൊണ്ടനുഭവിപ്പിയ്ക്കും, നോക്കിയ്ക്കോ ഇവിടെക്കൊണ്ടുവന്ന് അവളെക്കണ്ണീരു കുടിപ്പിയ്ക്കും ഞാൻ… ഇല്ലേലെന്റെപേരു നീ പട്ടിയ്ക്കിട്ടോ… ഇനിയിതാരേലും മൊടക്കിയാ.. അന്നീ കീത്തൂന്റെശവമീ മുറ്റത്തുവീഴും..!!”””_ വിറഞ്ഞുതുള്ളി വെല്ലുവിളിയും മുഴക്കിക്കൊണ്ട് കീത്തു പുറത്തേയ്ക്കു ചവിട്ടിക്കുലുക്കിക്കൊണ്ട് പോകുന്നതുംനോക്കി ഞാനുംശ്രീയും കട്ടിലിൽ തന്നെയിരിപ്പുറപ്പിച്ചു…
“”…എടാ… ഞാനൊരു കാര്യഞ്ചോയിയ്ക്കട്ടേ..??”””_ കുറച്ചുനേരത്തെ നിശബ്ദതയ്ക്കൊടുവിൽ അവനെന്റെനേരേ തിരിഞ്ഞിരുന്നുകൊണ്ടാണത് ചോദിച്ചത്…
“”…ആ… തൊലെ..!!”””
“”…എന്താടാ നിനക്കൊരുപുച്ഛം..??”””
“”…ദേ… എന്നെക്കൊണ്ട് മറ്റേ വർത്താനമ്പറയിപ്പിയ്ക്കല്ലും… നീയൊറ്റൊരുത്തങ്കാരണാ ഞാനിങ്ങനെ മൂഞ്ചിത്തെറ്റിയിരിയ്ക്കുന്നേ..?? അറിഞ്ഞില്ലേ, സമ്മന്ധമ്മരെയായി കാര്യങ്ങള്… അവന്റൊരു കൊണച്ചൊരൈഡിയ..!!”””_ അവനെനോക്കി പല്ലുകടിച്ചുകൊണ്ടതു പറയുമ്പോളെന്റെ ആത്മരോഷം മുഴുവനതിലുണ്ടായ്രുന്നു…
“”…ആണാ..?? നന്നായിപ്പോയി… ദേ എന്നെക്കൊണ്ടൊന്നും പറയിയ്ക്കരുത്… ഞാൻ നിന്റടുത്താവുന്നപോലൊക്കെ പറഞ്ഞേല്ലേ ഒരു കോപ്പുമ്മേണ്ടെന്ന്… അപ്പൊ നെനക്കായ്രുന്നല്ലോ തൊലിഞ്ഞുകെടന്നിരുന്നേ… അത്രേമ്പേരുടെ മുന്നിവെച്ചവളെ നാറ്റിച്ചതുംപോരാഞ്ഞിട്ട് മറ്റേന്നും മറിച്ചേന്നുമ്പറഞ്ഞെന്റടുത്തു വന്നാലുണ്ടല്ലും..!!”””_ അവൻപറഞ്ഞതുംകേട്ട് വായും പൊളന്നിരുന്നയെനിയ്ക്ക് എന്തുമറുപടി പറയണമെന്നറിയാത്ത അവസ്ഥയായ്പ്പോയി…
എന്റെയുംഅവൾടെയും അച്ഛന്മാരുടെവാക്കിലെയുറപ്പും കീത്തുവിന്റെ വാശിയുമെല്ലാംകൂടിയായപ്പോൾ ഇനിയുള്ളെന്റെജീവിതമാ മറ്റവൾടെ കാലിന്റടിയിലാണെന്ന് ഏകദേശമുറപ്പായി കഴിഞ്ഞു…
അതാലോചിച്ചപ്പോൾതന്നെ ശരീരമാസകലം തളരുന്ന പോലെയാണെനിയ്ക്കു തോന്നീത്…
“”…എടാ… ഈ കല്യാണമ്മുടക്കാനൊരു വഴിപറഞ്ഞുതാടാ… ഇല്ലേല് ഞാനേതേലും കെണറ്റിപ്പോയിചാടും..!!”””
