അതു മനസ്സിലാക്കിയിട്ടെന്നോണമവൻ പറഞ്ഞു;
“”…എടീ… അതുപിന്നെ… അത്… അതത്രയൊക്കെയെല്ലാരുടേം മുന്നിവെച്ചു നാറിയപ്പോളതിന്റെ കലിപ്പിലവളുവന്നു പറഞ്ഞതാവും… അവള് നാറിയതിന് പകരമ്മീട്ടാനെന്നോണം തിരിച്ചൊരുപണി… എന്തായാലും നിങ്ങളതിത്രേംകാര്യമാക്കി കല്യാണമ്മരെ എത്തിയ്ക്കണ്ടായ്രുന്നു..!!”””_അവനൊന്നുനിർത്തിയതും ഞാൻ കണ്ണിമയ്ക്കാതെവന്റെ മുഖത്തേയ്ക്കുതന്നെ കുറച്ചുനേരം നോക്കിയിരുന്നു…
നേരത്തേ മീനാക്ഷീടച്ഛന്റെ തലയ്ക്കുചുറ്റുംകണ്ട ദിവ്യവലയം അപ്പോൾ ശ്രീയുടെ തലയ്ക്കുചുറ്റും ഞാൻകണ്ടു…
…ഈശ്വരാ.! ഇങ്ങനെപോവേണേൽ
രൂപക്കൂടുണ്ടാക്കി ഞാൻമുടിയും.!
“”…അല്ല… ഇതൊക്കെ നെനക്കെങ്ങനറിയാം..?? അപ്പൊ നീയുമുണ്ടായ്രുന്നോ ഇവന്റൊപ്പം..??”””_ കീത്തുവിന്റെയടുത്ത ചോദ്യംവന്നപ്പോളാണ് ശ്രീയ്ക്ക് സ്ഥലകാലബോധം വന്നത്…
അതോടെ ഞാൻനേരേ ശ്രീയുടെ മുഖത്തേയ്ക്കുനോക്കി… അവൻ പണിപാളിയോന്ന മട്ടിൽ തിരിച്ചെന്റെയും…
“”…ശ്രീക്കുട്ടാ… ഞാന്നിന്നോടാ ചോയിച്ചേ, ഇതൊക്കെ നെനക്കെങ്ങനറിയാന്ന്..?? അതിനു നീയിവനെ നോക്കണ്ട..!!”””
“”…എന്റോടെ… എന്റോടിവമ്പറഞ്ഞയാ..!!”””
“”…അപ്പൊ നീയിവന്റ കൂടില്ലായ്രുന്നോ..??”””
“”…ഇ… ഇല്ല..!!”””_ എന്റെ മുഖത്തൊന്നുനോക്കി മെല്ലെയവൻ പറഞ്ഞതുമാത്രമേ അവനോർമ്മകാണുള്ളൂ…
കൂടെനിന്നിട്ടു ചതിക്കുന്നോടാ നായിന്റെമോനേന്നും ചോദിച്ചുകൊണ്ട് കഴുത്തിനു കുത്തിപിടിച്ച് ഭിത്തിയിലേയ്ക്കു ചേർക്കുകയായിരുന്നു ഞാൻ…
“”…വിട്രാ… അവനെ വിടാൻ..!!”””_ എന്നും പറഞ്ഞെന്നെ പിന്നിലേയ്ക്കുവലിച്ച കീത്തു, നിന്നോടല്ലേ അവനെ വിടാമ്പറഞ്ഞതെന്നും പറഞ്ഞുകൊണ്ടെന്റെ കൈ അവന്റെ കഴുത്തിൽനിന്നും പിടിച്ചുമാറ്റുകയും കരണം പുകച്ചൊന്നു തരികയുംചെയ്തു…
വാക്കല്ലാതെ ഇടതുകണ്ണിന്റെ താഴെയായികിട്ടിയ അടിയിലെന്റെ കിളിപാറിപ്പോയി…
ഒരുവിധം തപ്പിത്തടഞ്ഞ് ബെഡിലേയ്ക്കിരിയ്ക്കുമ്പോൾ ശ്രീയോടായി കീത്തുവിന്റെ ഒച്ചമുഴങ്ങിയിരുന്നു;
“”…നിനക്കിപ്പോൾ സമാധാനമായല്ലോ… രാത്രിയെന്നില്ല പകലെന്നില്ല കൂടെനടന്നിട്ടിപ്പോൾ അവന്റെ തനിക്കൊണം കണ്ടില്ലേ..?? അനുഭവിച്ചോ..!!”””
“”…എടീ നീയൊന്നടങ്ങ്.! അതവന്റെ സങ്കടങ്കൊണ്ടല്ലേ… പോട്ടേ… നീയെന്തായാലുംപോയ് വല്യച്ഛനോടുപറഞ്ഞീ കല്യാണത്തീന്നുമാറ്… രണ്ടുപേർക്കുമിഷ്ടമല്ലാതൊരു കല്യാണന്നടത്തീട്ടാർക്കാടീ പ്രയോജനം..??”””_ അവൻ വീണ്ടുമവളെ സമന്വയിപ്പിച്ചു കാര്യന്നടത്താൻ നോക്കുന്നത് പാതിബോധത്തോടെ കട്ടിലിലിരുന്നു ഞാൻ കാണുന്നുണ്ടായ്രുന്നു…
“”…എടാ… നീയിപ്പോഴും ഇവമ്പറയുന്നേങ്കേട്ട് ഇവരു തമ്മിലൊന്നൂല്ലാന്നുങ്കരുതി നടക്കുവാണോ..?? എല്ലാമിവന്റേമവൾടേം അടവാടാ… രണ്ടുപേർക്കുമൊന്നുമില്ലാന്നൊക്കെ ചുമ്മാപറയുന്നതാ… ഞാനെന്റെ കണ്ണോണ്ട് കണ്ടതല്ലേ..!!”””
“”…എന്ത്..??”””_ കീത്തുവത് പറഞ്ഞപ്പോളൊരു പരിഭ്രമത്തോടെയെന്റെ മനസ്സിൽവന്നചോദ്യം അവനാകാംഷയോടെ അവളോടുചോദിച്ചു…
“”…അതന്നെന്റെ എൻഗേജ്മെന്റിന്റന്ന് രണ്ടുങ്കൂടെയിവടെക്കിടന്നു കാട്ടിക്കൂട്ടിയത് എന്തൊക്കെയായ്രുന്നെന്നു നെനക്കറിയൂലാലോ… അവൾക്കു പൂമേടിച്ചോണ്ടു വരുന്നൂ… തലേല് വെച്ചുകൊടുക്കുന്നൂ… ഊണു കഴിയ്ക്കാനിരിയ്ക്കുമ്പോ കൊഞ്ചിക്കൊഴയുന്നൂ… ഒരുപാത്രത്തീന്നു കഴിയ്ക്കുന്നൂ… എന്തൊക്കെയായ്രുന്നു..!!”””_ അവളൊരു പരിഹാസഭാവത്തിലെന്നെനോക്കി പറഞ്ഞതും ഞാനും ശ്രീയുമൊരുനിമിഷം ഞെട്ടിപ്പോയി…
ഇതൊക്കെയെങ്ങനെ ഇവളറിഞ്ഞെന്നമട്ടിൽ ഞങ്ങളുപരസ്പരം നോക്കുന്നതിനിടയിൽ ശ്രീതന്നെ അവളോടതു ചോദിയ്ക്കുവേംചെയ്തു…
“”…നീയതു കണ്ടായ്രുന്നോ..??”””
“”…ഞാങ്കണ്ടില്ല.! എന്നാലന്ന് ദിവ്യേം രേഷ്മേമൊക്കെവന്നെന്നോടു പറഞ്ഞയാ… ഇവറ്റോൾടെ സംസാരോമ്പെരുമാറ്റോക്കെ കാണുമ്പോളെന്തോ പന്തികേടു തോന്നുന്നുണ്ടെന്ന്..!!”””
“”…എടീ… അതിന്… അല്ല.. അവളുമാരെന്തേലുമ്പറഞ്ഞെന്നു കരുതി നീയപ്പാടതൊക്കെ വിഴുങ്ങിയോ..?? ആളോൾക്കെന്താ പറഞ്ഞുണ്ടാക്കാമ്പറ്റാത്തെ..??”””
