എന്റെ ഡോക്ടറൂട്ടി – 14 2അടിപൊളി 

“”…അല്ല… സെക്യൂരിറ്റീടെ കൊടുക്കുന്നേലെന്തു നാണക്കേട്…??”””_ എല്ലാംകേട്ടിരുന്ന പ്രിൻസി മീനാക്ഷിയെനോക്കി ചോദിച്ചു…

എന്നാലതിനവളെന്തേലും മിണ്ടുന്നേനുമുന്നേ ഞാൻ ചാടിയിടയ്ക്കുകേറി:

“”…അതാണു സാറേ… ഞാനുമന്നിതു ചോദിച്ചതാ… അപ്പൊപറകയാ… രാത്രീലിറങ്ങി സെക്യൂരിറ്റീടടുത്തുപോയി ബുക്കുമേടിയ്ക്കാൻ നാണക്കേടാന്ന്…!!”””

“”…അപ്പൊ ആണുങ്ങളെ വിളിച്ചു റൂമിക്കേറ്റുന്നേല് യാതൊരു നാണക്കേടുമില്ലല്ലേ…??”””_ പുള്ളി അടുത്ത തഗ്ഗുമിറക്കിയപ്പോൾ ഞാൻ ചെരിഞ്ഞു മീനാക്ഷിയെ നോക്കി…

പാവം.. അടിമുടി തളർന്നിരിയ്ക്കുവാ.!

“”…എന്നിട്ടു പിന്നെന്താ നടന്നേ…??”””_ പുള്ളി ചോദിച്ചു…

“”…എന്നിട്ടെന്താവാൻ… എല്ലാരും ഫുഡ് കഴിയ്ക്കാമ്പോയ സമയന്നോക്കിയെന്നെ വിളിച്ചു… ഞാമ്മന്നു ബുക്കുംവെച്ചു തിരിച്ചെറങ്ങീപ്പെന്നെ രണ്ടു പിള്ളേരുകണ്ടു…. അവരു കള്ളനാന്നുംകരുതി വിളിച്ചുകൂവി… പിന്നെ ഞാങ്കാണുന്നതു നിങ്ങളുകണ്ട അതേ സീന്തന്നെയാ… സത്യത്തിലിവളൊന്നു പഠിച്ചോട്ടേന്നു കരുതി ബുക്കുകൊണ്ടു കൊടുക്കാമ്മന്ന ഞാനാ സാറേ… സെമിനാറ് പ്രെസെന്റ് ചെയ്തോട്ടേന്നു കരുതി… എന്നിട്ടു പ്രെസെന്റ് ചെയ്യാമ്പറ്റിയോ..?? അതുമില്ല… പകരം ഞാങ്കൊറേയിടീങ്കൊണ്ട് നാണോങ്കെട്ട്… എന്നിട്ടു സാറുകണ്ടില്ലേ… അവസാനമിവളുവരെ കാലുമാറിക്കളഞ്ഞത്… എന്നെയറിയൂലാന്നുവരെ പറഞ്ഞുകളഞ്ഞു സാറേ.! ങ്ങാ… കഴിഞ്ഞ കഴിഞ്ഞു… എന്തായാലുമതുകൊണ്ടുണ്ടായ ഏകപ്രയോജനം ഇരുവീട്ടുകാരുടേം എതിർപ്പില്ലാതെ ഈ കല്യാണമങ്ങു നടന്നുകിട്ടീന്നുള്ളതാ..!!”””_ പറഞ്ഞുനിർത്തി ശ്വാസമെടുക്കുന്ന കൂട്ടത്തിൽ മീനാക്ഷിയെയൊന്നു പാളിനോക്കുമ്പോൾ കത്തുന്ന നോട്ടവുമായെന്നെ കണ്ണെടുക്കാതെ നോക്കുവാരുന്നു കക്ഷി…

“”…ആ.! അതു തനിയ്ക്കാവശ്യമാ… എടോ മനുഷ്യനായാൽ കൊറച്ചൊക്കെ വെളിവുവേണം… ഇവളങ്ങനൊക്കെ പറഞ്ഞൂന്നുംവെച്ചു താൻ പോവാമ്പാടുണ്ടോ…?? അങ്ങനെ നോക്കുമ്പോൾ താനുമിതിനുത്തരവാദിയാ… ആ വന്നതുവന്നു… ഇനിയതു പറഞ്ഞിട്ടെന്താ കാര്യം..??”””_ എന്നുംപറഞ്ഞു സീൻ കൂളാക്കിയ പ്രിൻസിയെന്റെ മരണ പെർഫോമൻസു കണ്ടിട്ടാണെന്നു തോന്നുന്നു,

“”…അതിരിയ്ക്കട്ടേ തന്റെ പേരെന്താ…??”””_ ന്നൊരു ചോദ്യം…

“”…സിദ്ധാർഥ്…!!”””

“”…മ്മ്മ്…! താനെന്തോ ചെയ്യുന്നു…??”””

“”…ഞാനും പഠിയ്ക്കുവാ സാറേ…!!”””

“”…എന്തോത്തിന്…??”””

“”…ഹ.! സാറിനെന്നെ അറിയത്തില്ലേ…?? നമ്മുടെ ഡോക്ടർ ഗോവിന്ദമേനോനില്ലേ… പുള്ളീടെ മോനാ ഞാൻ..!!”””_ ഞാൻ ഡിഗ്രിയ്ക്കേ ആയുള്ളൂന്നുപറഞ്ഞു വീണ്ടും വെലകളയണ്ടെന്നു കരുതി നൈസിനങ്ങു വിഷയംമാറ്റി…

ആരുടെയോ ഭാഗ്യത്തിനതേറ്റു….!

“”…പിന്നേ… ഡോക്ടറെയറിയാതെ വരോ…?? പക്ഷേ ആൾക്കൊരു മോളല്ലേയുള്ളൂ…??”””

“”…അതു മൂത്തതാ… പിന്നെ ഞാനുമുണ്ട്…!!”””

“”…അതുശെരി… എന്നിട്ടു ചേച്ചീടെ കല്യാണോക്കെ കഴിഞ്ഞോ… അന്നൊരിയ്ക്കെ കണ്ടപ്പോ സൂചിപ്പിച്ചിരുന്നു….!!”””

“”…ഏയ്‌… ഇല്ല… എൻഗേജ്മെന്റു കഴിഞ്ഞിരിയ്ക്കുവാ…!!”””

“”…അപ്പൊ ചേച്ചിയേയും കടത്തിവെട്ടി അനിയനങ്ങു കെട്ടിയല്ലേ….??”””_ അപ്പോഴേയ്ക്കും പുള്ളിയും മ്മടെ ലെവലിലെത്തിയിരുന്നു…

ഒരാക്കി ചിരിയോടെ അയാളതുപറഞ്ഞതും,

“”…പിന്നിങ്ങനൊക്കെ ആയിപോയാലെന്തോ ചെയ്യുന്നേ…??”””_ എന്നും തിരിച്ചുചോദിച്ചു ഞാനുമൊരു വെടക്കു ചിരിചിരിച്ചു…

“”…ആ.! എന്നിട്ടെങ്ങനാ ഇന്നു മുതലു ഡ്യൂട്ടിയ്ക്കു കേറുന്നുണ്ടോ..??”””_ അത്രയുംനേരം മിണ്ടാതിരുന്ന മീനാക്ഷിയെ നോക്കി പ്രിൻസിപ്പാൾ ചോദിച്ചു…

എന്നാലവളെന്തേലും മറുപടി പറയുന്നതിനുമുന്നേ ഞാൻ,

“”…ഇല്ല..!!”””_ എന്നങ്ങു കാച്ചി…

അതുകേട്ട പ്രിൻസി സംശയഭാവത്തിലെന്റെ
മുഖത്തേയ്ക്കു നോക്കുമ്പോൾ നൈസിനു പെട്ട ഞാൻ പതിയെപറഞ്ഞു…

“”…ഇല്ലെന്നാ ഇവളുപറഞ്ഞേ..!!”””

“”…അതെന്താ മീനാക്ഷീ… താനിന്നു ജോയിൻ ചെയ്യുന്നില്ലേ..??”””_ അയാളുറപ്പു വരുത്താനായി വീണ്ടും മീനാക്ഷിയോടു ചോദിച്ചു…

“”…എന്റെ പൊന്നുസാറേ… ഇവൾക്കിന്നിങ്ങോട്ടു വരാങ്കൂടി താല്പര്യമില്ലായിരുന്നതാ… സസ്പെൻഷങ്കഴിയാനിനീം ദെവസമുണ്ട്… അതൊക്കെ കഴിഞ്ഞേച്ചു പോയാ മതീന്നുമ്പറഞ്ഞൊറ്റ കാലേൽനിന്നതാ… പിന്നെ ഞാനൊരുവിധത്തിൽ പറഞ്ഞുകൊണ്ടു വന്നതാ… ഞാനല്പം നാണങ്കെട്ടാലും സാരവില്ല… സാറിന്റെ കാലേവീണിട്ടാണേലും സസ്പെൻഷൻ പിൻവലിയ്ക്കുമെന്നും പറഞ്ഞാ കൂട്ടിക്കൊണ്ടു വന്നേ… സാറിനറിയോ, ഇന്നു ഡ്യൂട്ടിയ്ക്കു കേറാമ്പറഞ്ഞേന് ബാഗോടുകൂടി എറിഞ്ഞുകളഞ്ഞേച്ചും വരുന്നവഴിയാ… ഇതിനൊക്കെ നമുക്കെന്താ ചെയ്യാമ്പറ്റുക… പറയുന്നേനൊക്കൊരു പരിധിയില്ലേ സാറേ..??”””_ സങ്കടം സഹിയ്ക്കാൻകഴിയാതെ തൊണ്ടയിടറിക്കൊണ്ടു ഞാൻചോദിച്ചതും പ്രിൻസിവീണ്ടും ഫ്ലാറ്റ്…

“”…ആഹ്.! അതെനിയ്ക്കും തോന്നിയിരുന്നു… കഴിഞ്ഞവർഷം യൂണിവേസിറ്റി റാങ്ക് ഹോൾഡറായിരുന്നതാ… ഇപ്പഴ്ത്തെ സെമ്മിലെ മാർക്കുകണ്ടില്ലേ… അതെങ്ങനാ പഠിയ്ക്കുന്നേലല്ലല്ലോ ശ്രെദ്ധ..!!”””

“”…അതേന്നേ… ഒരക്ഷരന്തൊറന്നു നോക്കൂലാന്ന്… ഏതു നേരോങ്കളിച്ചങ്ങു നടക്കണം… നേരത്തെ ഹോസ്റ്റലിലാർന്ന സമയത്തുമതേ… ഫോൺവിളിയോടു ഫോൺവിളി… നെനക്കു പഠിയ്ക്കാനൊന്നുമില്ലേന്നു ചോദിച്ചാ.. അതൊക്കെ പിന്നെ പഠിച്ചോളാന്നാ പറക… ഇനിയതിനു ദേഷ്യപ്പെടുകേങ്ങണഞ്ചെയ്താലോ പിന്നെ പെണക്കോയി, പതംപറച്ചിലായി, എനിയ്ക്കിവളോടു സ്നേഹമില്ലെന്നായി… ഇപ്പൊത്തന്നെ വീട്ടിലാണേ ഞാമ്പഠിയ്ക്കാമ്പറയോന്നു വിചാരിച്ചു ഹോസ്റ്റലിപ്പോണോന്നാ പറയണേ..!!”””_ മീനാക്ഷിയെ ഒന്നുകൂടി പാളിനോക്കിക്കൊണ്ടു
ഞാനൊരുമുഴം നീട്ടിയെറിഞ്ഞു…

സത്യത്തിലവിടെ പ്രിൻസിപ്പാളില്ലായിരുന്നെങ്കിൽ അവളെന്നെ കടിച്ചു കൊന്നേനെ… അത്രയ്ക്കുണ്ടായിരുന്നാ മുഖത്തെകലിപ്പ്…

“”…ഹോസ്റ്റലിൽ നിയ്ക്കാനോ..?? നീയോ..?? ഇനിയതൊന്നുമ്മേണ്ട… ഡോക്ടറെ വീടെനിയ്ക്കറിയാവുന്നതാ… അവിടെന്നെന്തായാലും വന്നുപോകാനുള്ള ദൂരമേയുള്ളൂ..!!”””_ മീനാക്ഷിയെ നോക്കിയത്രേം പറഞ്ഞ പ്രിൻസിയെന്റെ നേരേ തിരിഞ്ഞുകൊണ്ടു തുടർന്നു:

“”…തനിയ്ക്കു വണ്ടിയില്ലേടോ..??”””

“”…ആം.. ഉണ്ട് സാറേ…!!”””

“”…എന്നാ തനിയ്ക്കു കൊണ്ടുവന്നൂടേ…??”””

“”…പിന്നെ… കൊണ്ടുവരാമ്മയ്യാത്തേന്ത്‌..?? ഇവളൊന്നു ക്ലിയർചെയ്തു കാണാനിതല്ല, എന്തുചെയ്യാനും ഞാന്തയ്യാറാണു സാറേ….!!”””_ എന്റെ മറുപടികേട്ടതും പ്രിൻസി മീനാക്ഷിയ്ക്കു നേരേയായി:

“”…എടോ… ഇത്രേം സപ്പോർട്ടീവായ ഹസ്ബെന്റിനെകിട്ടീട്ടും തനിയ്ക്കു പഠിയ്ക്കാമ്മയ്യന്നൊക്കെ പറയുന്നതഹങ്കാരമാ… ഓരോകുട്ടികളൊക്കെ മേരേജുകഴിയുമ്പോഴേ ഭർത്താക്കന്മാർക്കു താല്പര്യമില്ലാതെ കോഴ്സ് ഡ്രോപ്പൗട്ട് ചെയ്യുന്നതാ കാണുന്നേ… എന്നാലിയാളോ…?? എടോ സത്യത്തിലിതു തന്റെ ഭാഗ്യമാ..!!”””

Leave a Reply

Your email address will not be published. Required fields are marked *