പഞ്ഞിക്കൊഴുപ്പു പോലുള്ള മാർദ്ദവമറിയുംതോറും ടെംപറടിയ്ക്കാൻ തുടങ്ങിയ ഞാൻ, ആ സുഖത്തിൽ
പോയതുകൊണ്ടാവും അവിടെനിന്നും കോളേജിലെത്തുന്നവരേയ്ക്കും തമ്മിലൊരക്ഷരംപോലും മിണ്ടീല…
എന്നാലത്രേന്നേരം മീനാക്ഷിയെ തളർത്തിയ സന്തോഷത്തിലും കൊള്ളാവുന്നൊരു പീസിനേം വണ്ടിയേൽക്കേറ്റി ടൗണിലെ പൂവാലന്മാരുടെമുമ്പിൽ ആളുകളിയ്ക്കാൻപറ്റിയ ത്രില്ലിലും പുളകങ്കൊണ്ടു വണ്ടിയോടിച്ച ഞാൻ, അവളുടെ കോളേജു ഗേറ്റിനോടടുത്തതും നൈസിനൊന്നു സെഡായി…
രണ്ടു പ്രാവശ്യമവിടെവെച്ച് അത്യാവശ്യം വൃത്തിയായി നാണങ്കെട്ടയോർമ്മ തലേദിവസമടിച്ചിട്ട ഒരു ടാങ്കു വെള്ളത്തിൽ കുളിച്ചതുകൊണ്ടു മാറണമെന്നില്ലല്ലോ..??!!
അതുകൊണ്ടുതന്നെ ഇനിയുമവറ്റകൾടെ മുന്നിൽ നിൽക്കേണ്ടിവരുന്ന കാര്യമോർത്തപ്പോൾ തൊലിയുരിയുമ്പോലൊരു തോന്നൽ…
എന്റവസ്ഥങ്ങനാണേൽ അവൾടെയെന്താവുമെന്നറിയാനുള്ള വ്യഗ്രതയിലാണ് വണ്ടിയുടെ റിയർവ്യൂ മിററിലൂടെ പാളിനോക്കിയത്…
കക്ഷിയാണേലപ്പോൾ ചത്തപോലിരിയ്ക്കുവായ്രുന്നു…
എന്നെക്കാളും നാറേണ്ടിയവൾക്കൊരു കോപ്പുമില്ലേൽ പിന്നെനിയ്ക്കെന്തു മൈര് എന്നഭാവത്തോടെ ഞാൻ വണ്ടി ഹോസ്പിറ്റലിനുള്ളിലേയ്ക്കു കടത്തുമ്പോൾ പലരുടെയുംകണ്ണുകൾ ഞങ്ങളെത്തേടിയെത്തി…
“”…കോപ്പിനി എന്നാ പൊലയാട്ടോ നടക്കാമ്പോണേ..??”””_ വണ്ടി നിർത്തിയപാടെ ചാടിയിറങ്ങിയ മീനാക്ഷിയ്ക്കു പിന്നാലെ സ്വയംപിറുപിറുത്തുകൊണ്ടു ഞാനുമിറങ്ങി…
“”…ഇതെന്താ ഇവറ്റോൾക്കൊന്നും ക്ലാസ്സിലുങ്കേറണ്ടേ…?? എല്ലാമ്പൊറത്താണല്ലോ….!!”””_ അവിടവിടെ കൂടിനിൽക്കുന്ന പിള്ളേരെനോക്കി സ്വയമായാണ് ഞാനതുചോദിച്ചത്…
“”…ബ്രേക്കാണ്..!!”””_ എന്റെ ചോദ്യത്തിനുള്ളമറുപടി പതിഞ്ഞസ്വരത്തിൽ മീനാക്ഷിയിൽ നിന്നുമെത്തി…
അപ്പോഴേയ്ക്കും മീനാക്ഷിയെ തിരിച്ചറിഞ്ഞ കുറച്ചുടീംസ് ഞങ്ങടടുത്തേയ്ക്കു വന്നിരുന്നു, ആകൂട്ടത്തിലെന്റെ ശത്രു ആതിരയുമുണ്ടെന്നേ…
അവളുമാരെക്കണ്ടതും ഞാൻ വീണ്ടുംതളർന്നു…
ഒന്നൂല്ലേലും അന്നെന്നെ തല്ലി ബോധംകെടുത്തിയതാണല്ലോ..??!!
“”…ഇന്നുനീ വരോന്നു പറഞ്ഞെങ്കിലും ഞങ്ങളതുവിശ്വസിച്ചില്ല കേട്ടോടീ… നിങ്ങളു ഹണിമൂണൊക്കെ കഴിഞ്ഞിട്ടേയിനി കാണൂന്നാ കരുതിയേ..!!”””_ ആതിര മീനാക്ഷിയെനോക്കി ഒരു പുളിച്ചചിരിയോടെ പറഞ്ഞതും വീണ്ടുമാക്രമണം തുടങ്ങിയോന്ന സംശയത്തോടെ ഞാനവരെയൊക്കെ മിഴിച്ചുനോക്കി…
അപ്പോൾ,
“”…അന്നങ്ങനൊക്കെ സംഭവിച്ചേല് സോറിയുണ്ട് സിദ്ധൂ..!!”””_ എന്നുമ്പറഞ്ഞ് കൂട്ടത്തിൽ തട്ടമിട്ടൊരുപെണ്ണ് ക്ഷമാപണത്തിന്റെ സ്വരത്തിൽവന്നതും ഞാൻ കണ്ണുകളവളിലേയ്ക്കു തിരിച്ചു…
അന്നു ബെസ്സ്സ്റ്റോപ്പിൽവെച്ച് മീനാക്ഷിയും ആതിരേങ്കൂടിയെന്നെ തളിച്ചപ്പോൾ അവളുമാരെ പിടിച്ചോണ്ടുപോയ ടീമാത്…
“”…അന്നിവളൊരു വാക്കു പറഞ്ഞിരുന്നേല് ഇരുചെവിയറിയാണ്ടെ ഞങ്ങളിറക്കി തന്നേനെ..!!”””_ തട്ടം തുടർന്നു…
“”…അതെങ്ങനാ… ഇവൾക്കതു കൊറച്ചിലാവൂലേ..?? അന്നുതന്നെ നമ്മളോടെന്തൊക്കെയാ പറഞ്ഞത്… ഇവനെ കാണുന്നതേ വെറുപ്പാണ്… മറ്റേണ്… മറിച്ചേണ്… ഇതാടീപറേണേ… സത്യത്തിനെ ഒരുപാടുകാലോന്നും മൂടിവെയ്ക്കാമ്പറ്റൂല..!!”””_ തട്ടത്തിനെ കൂട്ടുപിടിച്ചുകൊണ്ട് ആതിരയും വന്നപ്പോൾ മറുപടിയൊന്നുമില്ലാതെ മീനാക്ഷിയെല്ലാം കേട്ടുനിന്നതേയുള്ളൂ…
“”…അതൊക്കെ കഴിഞ്ഞതല്ലേടീ… പോട്ടേ…!!”””_ തട്ടം ആതിരയോടു പറഞ്ഞശേഷം എന്റെനേരേ തിരിഞ്ഞു…
“”…അന്നങ്ങനൊക്കെ പറ്റിപ്പോയ് സിദ്ധൂ… നീയെല്ലാംമറന്നുകള… അന്നാക്കൂട്ടത്തിൽ ഞാനും രണ്ടു തല്ലുതല്ലിപ്പോയി….!!”””_ എന്റെ കൈ കൂട്ടിപ്പിടിച്ചുകൊണ്ടവൾ പറഞ്ഞതും ഞാനുമൊന്നുതണുത്തു…
“”…അതൊക്കെ വിട്… കഴിഞ്ഞതുകഴിഞ്ഞു…!!”””
“”…എന്നാലും പുരുഷവിരോധിയായി നടന്നയീ കാന്താരിയെ നീയെങ്ങനാ ചെക്കാ വളച്ചെടുത്തേ..?? എന്തൊക്കെപ്പറഞ്ഞാലും നിന്നെ സമ്മതിയ്ക്കണം…!!”””_ കൈവിടാൻ കൂട്ടാക്കാതെ അവൾ വീണ്ടുംതുടർന്നപ്പോൾ ഇതൊക്കെയെന്തെന്ന ഭാവത്തിൽ ഞാനൊന്നുഞെളിഞ്ഞു…
കൂട്ടത്തിൽ ഇതൊക്കെ നീ കാണുന്നുണ്ടോന്നർത്ഥത്തിൽ മീനാക്ഷിയെയൊന്നു പാളി നോക്കുവേംചെയ്തു…
