എന്റെ ഡോക്ടറൂട്ടി – 14 12അടിപൊളി 

അതിന്,

“”…ഇതീക്കൂടുതൽ എനിയ്‌ക്കെന്തു കഷ്ടങ്കിട്ടാനാ..??”””_ എന്നും പിറുപിറുത്തുകൊണ്ട് ഞാൻ അലമാരയിൽനിന്നുമൊരു ബ്ലാക്ക് ഷേർട്ടെടുത്തു…

“”…അയ്യേ… മൊത്തഞ്ചുളുങ്ങിപ്പോയി… ആ അയൺബോക്സെവടെ..??”””

“”…അപ്പൊയിനി ഷർട്ടുമയൺ ചെയ്യണോ..??”””

“”…ആം… ഞാനെവടെപ്പോയാലും ഷർട്ടൊക്കെ അയൺ ചെയ്തേച്ചാപോണേ… അല്ല ഞാനെന്തോത്തിനാ ഇതൊക്കെ നിന്നോടുപറയുന്നേ..??”””_ അവളെയൊരു പുച്ഛത്തോടെനോക്കി ടേബിനു മുകളിലിരുന്ന അയൺ ബോക്സു കയ്യിലെടുത്ത്, ആ ടേബിലേയ്ക്കുതന്നെ ഷർട്ടുവിരിച്ചു…

“”…ഞാഞ്ചെയ്തു തരാന്നപ്പോഴേ പറഞ്ഞയല്ലേ… അപ്പൊ വേണ്ടാന്നു പറഞ്ഞിട്ട്..??”””_ എന്റെ പ്രവർത്തികളത്രയുംനേരം നോക്കിക്കൊണ്ടു നിന്നയവൾ അതുചോദിയ്ക്കുമ്പോൾ മനസ്സിലെ ദയനീയത വാക്കുകളിൽ സ്പഷ്ടമായിരുന്നു…

“”…അതു നീ.! എന്റെ ഷർട്ടേ… എന്റെ ഷേർട്ട് നിത്യബ്രഹ്മചാരിയാ… അതോണ്ടവന് പെണ്ണുങ്ങളു തൊടുന്നതിഷ്ടാവില്ല… ചെലപ്പോളിക്കിളിയാവും..!!”””_ അവൾടെ മുഖത്തുനോക്കാതെ പറഞ്ഞുകൊണ്ടു തേപ്പുതുടർന്നപ്പോൾ മീനാക്ഷി കട്ടിലിലേയ്ക്കു ചാടിയിരുന്നു…

“”…എനിയ്ക്കറിയാം… നീയിതൊക്കെ മനപ്പൂർവ്വങ്കാണിയ്ക്കുവാ… എന്നെ ലേറ്റാക്കാമ്മേണ്ടി.. നീ സാധാരണങ്ങനെ ഷർട്ടയൺ ചെയ്യാറുന്നുമില്ല… ഇതിപ്പെന്നെ കരുതിക്കൂട്ടി ദ്രോഹിയ്ക്കുന്നതാ..??”””

“”…ആടീ… കരുതിക്കൂട്ടിത്തന്നെയാ… അതിനു നീയെന്നെന്തോ ചെയ്യും..??”””

“”…അച്ഛൻ നിന്നേംകൂട്ടി പോവാമ്പറഞ്ഞേലുള്ള അഹങ്കാരോല്ലേ നെനക്ക്..?? നോക്കിയ്‌ക്കോ… ഞാനിപ്പൊപ്പോയി അച്ഛനോടു പറഞ്ഞോടുക്കും..!!”””_ അവളൊരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞുകൊണ്ടു പരാതി പറയാനായി പുറത്തേയ്ക്കു നടക്കാൻതുടങ്ങീതും ഒന്നുകിടുങ്ങിയ ഞാൻ മറുപടിയെന്നോണം വിളിച്ചുപറഞ്ഞു:

“”…അല്ലാ… അച്ഛനെക്കൊണ്ടു ചീത്തപറയിപ്പിച്ചാ ഞാഞ്ചെലപ്പോ നേരത്തേയെറങ്ങീന്നൊക്കെ വരും… പക്ഷേങ്കി കോളേജെത്തോന്നെനിയ്ക്കേ ഒറപ്പൊന്നുവില്ല..!!”””_ ഭീഷണിയ്ക്കു മറുഭീഷണിയായുയർന്ന വാക്കുകൾ കേട്ടതും പരാതിപറയാമ്പോയ
മീനാക്ഷി സ്വിച്ചിട്ടപോലെനിന്നു…

പിന്നെന്തോ ആലോചിച്ചിട്ടെന്നപോലെ എന്റെനേരേ തിരിഞ്ഞു:

“”…ശെരിയാ… ഞാഞ്ചെയ്തതൊക്കെ തെറ്റാ… അതിനു ഞാനെത്രവേണേലും സോറീമ്പറയാം… അല്ല വേറെന്തേലുഞ്ചെയ്യണോ..?? എന്നാലതുഞ്ചെയ്യാം… പക്ഷേ ഇതെന്റെ പ്രൊഫഷനാ… അതു മൊടക്കല്ലേടാ..!!”””_ അതുപറഞ്ഞു കഴിയുമ്പോഴേയ്ക്കും വീരശൂരപരാക്രമിയുടെ കണ്ണുനിറഞ്ഞിരുന്നു…

“”…നീയെന്നിത്രേക്കെ ചെയ്തേനു വെറുമൊരു സോറിയാ..?? നടന്നതന്നെ..!!”””_ അവൾടെയാ പൂങ്കണ്ണീരിനു പട്ടിത്തീട്ടത്തിന്റെ വിലപോലും കൊടുക്കാതുള്ളെന്റെ മറുപടികേട്ടതുമവൾ ചോദിച്ചു:

“”…പിന്നെന്തോ നെനക്കു വേണ്ടേ… പറഞ്ഞോ…?? എന്നെക്കൊണ്ടാവുന്നതാണേ ഞാനുറപ്പായും ചെയ്യാം… പക്ഷേ… ഈയൊറ്റക്കാര്യം… പ്ലീസ്…!!”””

“”…എനിയ്ക്കു വേറൊന്നുമ്മേണ്ട… നീയിനി ഹോസ്പിറ്റലി പോവാണ്ടിരുന്നാ മാത്രംമതി… നീ പഠിച്ചു ഡോക്ട്ട്രൊക്കെയായാ പിന്നെനിയ്ക്കൊരു വിലേങ്കാണൂലാന്ന്… എന്താപറ്റ്വോ..??”””

“”…ഡാ… അങ്ങനൊന്നുമ്പറയല്ലേടാ… ഞാമ്മേണേ നിന്റെ കാലുപിടിയ്ക്കാം… ഇതൊണ്ടല്ലോ…
ഇതെന്റെസ്വപ്നാ… ഒട്ടുവിഷ്ടല്ലാഞ്ഞിട്ടുകൂടി ഈ കല്യാണത്തിനു സമ്മതിച്ചപോലും ഇതു ക്ലിയർചെയ്യാമ്മേണ്ടി മാത്രവാ… നിന്നെ കല്യാണങ്കഴിയ്ക്കാതെ പോവണ്ടാന്നു പറഞ്ഞോണ്ടുമാത്രമാ ഞാനീ കല്യാണത്തിനു സമ്മതിച്ചപോലും… അല്ലാതന്നു പറഞ്ഞപോലെ നിന്നോടെ പകരമ്മീട്ടാനൊന്നുവല്ല… പിന്നപ്പഴ്ത്തെ ദേഷ്യത്തിലങ്ങനൊക്കെ പറഞ്ഞെന്നുമാത്രം… ഇനി ദൈവത്തിനാണേ അങ്ങനൊന്നുവൊണ്ടാവൂല… സത്യായ്ട്ടു നിന്നെ ശല്യഞ്ചെയ്യാങ്കൂടി ഞാമ്മരത്തില്ല… പ്ലീസ്…!!”””_ അന്നാദ്യമായി മീനാക്ഷിയെന്റെമുന്നിൽ കണ്ണീരൊഴുക്കി കെഞ്ചിയപ്പോൾ എനിയ്ക്കുമതിശയം തോന്നാതിരുന്നില്ല…

കാരണമത്രയ്ക്കുണ്ടായ്രുന്നു ആ വാക്കുകളിലെ ആത്മാർത്ഥത…

അമ്മേടേമച്ഛന്റേം ചെറിയമ്മേടെമൊക്കെ മുന്നിലെന്നെ തളർത്താനായി കാണിച്ച കള്ളക്കരച്ചിലല്ല അതെന്നു ബോധ്യമായിട്ടും ഞാനൊരു പുച്ഛച്ചിരിയോടെന്റെ തേപ്പുതുടർന്നു…

Leave a Reply

Your email address will not be published. Required fields are marked *