എന്റെ ഡോക്ടറൂട്ടി – 14 12അടിപൊളി 

“”…നീ മനപ്പൂർവ്വമോരോരോ കാരണമുണ്ടാക്കുവാല്ലേ… എന്നെ കോളേജി വിടാണ്ടിരിയ്ക്കാൻ…??”””

“”…ഓഹ്…! അതിപ്പഴെങ്കിലും മനസ്സിലാക്കീലോ… സന്തോഷം…!!”””_ ഒരു പുച്ഛച്ചിരിയോടെ അവൾടെ ചോദ്യത്തിനു മറുപടി കൊടുത്ത ഞാൻ തുടർന്നു:

“”…മര്യാദയ്ക്കു ചേട്ടാന്നു വിളീടീ… അതുവിളിയ്ക്കാതെ കോളേജിപ്പോവാന്നു നീയെന്നല്ല, ഒരുമറ്റവനും വിചാരിയ്ക്കണ്ട…!!””’

“”…എന്നാ ഞാനച്ഛനോടു പറഞ്ഞോടുക്കും…!!”””_ ഒരു മാർഗ്ഗവുമവശേഷിയ്ക്കാതെ വന്നപ്പോൾ മീനാക്ഷി വീണ്ടും ഭീഷണിയെ കൂട്ടുപിടിച്ചു…

അതിന്,

“”…കൊടുത്തോ… എന്നിട്ടങ്ങേരേം കൂട്ടിപ്പൊക്കോണം… പിന്നെന്നെ പ്രതീക്ഷിയ്ക്കരുത്… പറഞ്ഞേനു ശേഷോം മൂഞ്ചിപ്പോയെന്നുമ്പറഞ്ഞെന്റടുക്കെവന്നാ സത്യായ്ട്ടും തൂറിവാരി മേത്തുതേച്ചുവിടും..!!””‘_ എന്നുള്ളയെന്റെ സഭ്യമായമറുപടി ക്ഷണത്തിലവളെത്തേടി ചെന്നു…

എന്റെ സംസ്കാരപൂർണ്ണമായ വാക്കുകൾ കേട്ടിട്ടാവണം മുഖംചുളുക്കി കുനിഞ്ഞ മീനാക്ഷി കുറച്ചുനേരം പിന്നൊന്നുമ്മിണ്ടീല…

അപ്പോൾ പഠിയ്ക്കാനുള്ളാഗ്രഹോക്കെ തീർന്നോന്ന സംശയത്തോടവളെ നോക്കുമ്പോൾ, കാത്തിരുന്നപോലവൾ പറഞ്ഞു:

“”…എടാ… ഞാൻ… ഞാന്നിന്നെക്കാളും മൂത്തതാ… അതോർമ്മവേണം നെനക്ക്…!!””‘

“”…പിന്നേ… ഇവടെ വല്യമ്മേടെ പ്രായമുള്ളോരുവരെ പതിനെട്ടു വയസ്സുകാരനെ ചേട്ടാന്നു വിളിയ്ക്കുന്നു… അപ്പഴാ… മര്യാദയ്ക്കു ചേട്ടാന്നു വിളീടീ…!!”””_ എന്നുപറഞ്ഞു നിർത്തിയ ഞാൻ, ഒരു നെടുവീർപ്പോടുകൂടി,

“”…ആഹ്… നെനക്കു പോണോങ്കി മതി..!!”””_ എന്നുകൂടി പൂരിപ്പിച്ചപ്പോൾ ബാക്ഗ്രൗണ്ടിൽ മീനാക്ഷി പല്ലുഞെരിച്ചു പൊട്ടിയ്ക്കുന്ന ശബ്ദമെനിയ്ക്കു കേൾക്കാമായിരുന്നു…

പക്ഷേ, അതുകേൾക്കാതടങ്ങില്ലെന്ന മട്ടിലായിരുന്ന ഞാൻ…

അതോണ്ടവൾടെ പല്ലുഞെരിയ്ക്കലോ ദേഷ്യംപിടിക്കലോന്നും ശ്രദിച്ചതുകൂടിയില്ല…

പിന്നാവശ്യമവൾടേതായതുകൊണ്ടാവും, ചെറ്റേന്നു മനസ്സിൽ കരുതിയിട്ടാണേലും ചേട്ടാന്നവളു വിളിച്ചു… അല്ല ഞാൻ വിളിപ്പിച്ചു…

അങ്ങനൊരുവിധം നന്നായി ലാഗടിപ്പിച്ചശേഷമാണു ഞാനവൾക്കൊപ്പം താഴത്തേയ്ക്കു വന്നത്…

താഴെയെത്തുമ്പോൾ അമ്മയും കീത്തുവും ഹോളിൽത്തന്നുണ്ട്…

ഞങ്ങളെ കണ്ടതുമമ്മ മീനാക്ഷിയോടായി ചോദിച്ചു:

“”…എന്താ മോളേ വൈകീത്..?? ഇപ്പൊപ്പോയാ മതിയോ…??”””

“”…അതിനു സമയത്തിനുങ്കാലത്തിനും പോണോങ്കി പഠിയ്ക്കാമ്പോണോർക്കാ ചിന്തവേണം…. ഇതതല്ലല്ലോ ചിന്ത….!!”””_ അമ്മയുടെ ചോദ്യത്തിനു ഞങ്ങളെ കുത്തിക്കൊണ്ടു കീത്തുവിന്റെ മറുപടിയെത്തി…

കോപ്പ്… ഞാനും മീനാക്ഷീങ്കൂടി റൂമിക്കെടന്നു കുത്തിമറികയാർന്നെന്നാ കക്ഷീടെവിചാരം…

ധർമ്മജൻ പറയുമ്പോലെ നെനക്കസൂയയില്ലാത്തോണ്ടു കൊഴപ്പല്ലേട്ടോ… എന്നമട്ടിൽ കീത്തൂനെ നോക്കുമ്പോൾ മാതാശ്രീടെ വിലക്കവളെ തേടിയെത്തി:

“”…നീയൊന്നു മിണ്ടാണ്ടിരുന്നേ കീത്തൂ… ആവശ്യോല്ലാത്തേടത്തു വർത്താനമ്പറയല്ലെന്നു നിന്നോടെ ഞാൻ പറഞ്ഞിട്ടൊണ്ട്…!!”””_ എന്നും പറഞ്ഞവൾടെ വായടപ്പിച്ച മമ്മി,

“”…എന്നിട്ടു മോളു പറ… എന്താ വൈകീത്…??”””_ എന്നും ചോദിച്ചുകൊണ്ടു മീനാക്ഷീടെ നേരേ തിരിഞ്ഞു…

പക്ഷേ കീത്തുവപ്പോഴും വിടാൻ കൂട്ടാക്കീരുന്നില്ല,

“”…ആ ചുണ്ടേന്നൊലിയ്ക്കുന്ന തേനങ്ങു തൂത്തുകള… അല്ലേ തൊണ്ടക്കുഴീലെറുമ്പു കേറും…!!”””_ എന്നുംപറഞ്ഞമ്മയെ രൂക്ഷമായി നോക്കിയ കീത്തൂനെ കണ്ടപ്പോൾ ചിരിയാണു വന്നത്…

സംഗതി മീനാക്ഷിയെ കൊഞ്ചിയ്ക്കുന്നതൊന്നും കക്ഷിയ്ക്കത്ര രസിയ്ക്കുന്നമട്ടില്ല…

പക്ഷേ ഇത്തവണമ്മ കീത്തൂനെ പാടെ ഉപേക്ഷിച്ചുകൊണ്ടു ചോദ്യമാവർത്തിയ്ക്കുന്ന മട്ടിൽ മീനാക്ഷിയെ നോക്കി…

“”…അതമ്മേ… ഇന്ന്… ഇന്നെനിയ്ക്കു ഡ്യൂട്ടിയില്ല… ജെസ്റ്റ് പ്രിൻസിപ്പാളിനൊന്നു കണ്ടാ മാത്രമ്മതി… സസ്പെൻഷന്റെ കാര്യമൊന്നു സംസാരിയ്ക്കണം… അത്രേയുള്ളൂ… അതോണ്ടു ഞാനാ സിദ്ധൂന്റോടെ പറഞ്ഞേ, വെപ്രാളോന്നുമ്മേണ്ട… കുറച്ചു വൈകിയൊക്കെപ്പോവാന്ന്..!!”””_ അവളമ്മയ്ക്കുള്ള മറുപടി കൊടുക്കുമ്പോഴും എന്നെ കടക്കണ്ണിൽ നോക്കുന്നുണ്ടായ്രുന്നു…

Leave a Reply

Your email address will not be published. Required fields are marked *