എന്റെ ഡോക്ടറൂട്ടി – 14 12അടിപൊളി 

ഇനി ഉള്ളകാര്യം പറഞ്ഞാൽ ഞാങ്കൂടെ ചെന്നില്ലേലോന്നു കരുതിയാവും അവളങ്ങനെ പറഞ്ഞത്…

ആവുമെന്നൊന്നുമല്ല… അതോണ്ടു തന്നെയാ.!

“”…ഓ… അങ്ങനെ…! എന്നാ നിങ്ങളിരിയ്ക്ക്… ഞാങ്കഴിയ്ക്കാനെടുക്കാം..!!”””_ മീനാക്ഷീടെ കൈയ്ക്കുപിടിച്ചു സോഫയിലേയ്ക്കു ചൂണ്ടിപറഞ്ഞുകൊണ്ടമ്മ അടുക്കളയിലേയ്ക്കു നടന്നതും,

“”…ആ…! പെട്ടെന്നെടുത്തുവെയ്… വെശന്നിട്ടു പാടില്ല..!!”””_ എന്നും പറഞ്ഞുകൊണ്ടു ഞാനുമമ്മയ്ക്കു പിന്നാലെ ചെന്നു…

ഉടനെതന്നെ മീനാക്ഷിയെന്റെ കൈയ്ക്കു ചാടിപ്പിടിച്ചു…

അതിനു സംശയഭാവത്തോടവളെ നോക്കിയപ്പോൾ,

“”…പോണവഴിയ്ക്കു പണ്ടാരമടക്കിത്തരാം… നീ ഇപ്പെന്റൊപ്പമ്മാ….!!”””_ എന്നൊരു ഡയലോഗായിരുന്നു…

“”…എന്തോന്ന്…??”””_ അവളാ പറഞ്ഞതങ്ങടിഷ്ടപ്പെടാത്ത ഞാൻ വീണ്ടുമെടുത്തു ചോദിച്ചപ്പോൾ പുള്ളിക്കാരി പെട്ടെന്നു തണുത്തു:

“”…അല്ലാ… പോണവഴിയ്ക്കു ഞാമ്മേടിച്ചു തരാന്ന്… പ്ലീസ്.. ഇപ്പോത്തന്നൊരുപാട് ലേറ്റായി… ഇനിയെങ്കിലുമൊന്നു കൂടെവാടാ..!!”””_ എന്നു സ്വരം മയപ്പെടുത്തിക്കൊണ്ടു പറഞ്ഞു…

എന്തായാലും അടുക്കളയിൽനിന്നുവന്നത് ഉണക്കപ്പുട്ടിന്റെ സ്‌മെല്ലായിരുന്നതുകൊണ്ടും അവളുടെകാശിനു മൂക്കുമുട്ടെ തിന്നണമെന്നുള്ളതുകൊണ്ടും ആ അപേക്ഷ ഞാൻ സ്വീകരിച്ചു…

ഞാനുടനേ വണ്ടിയ്ക്കടുത്തേയ്ക്കു നടന്നപ്പോളവള്,

“”…കഴിയ്ക്കാനെടുക്കണ്ടമ്മേ… ഞങ്ങളു പോണവഴിയ്ക്കു കഴിച്ചോളാ…”” _ ന്നു വിളിച്ചുപറയുന്നതും,

“”…കഴിച്ചിട്ടുപോ പിള്ളേരേ…”””_ ന്നുള്ളമ്മേടെ മറുപടിയ്ക്കുമിടയിൽ,

“”…ഓ.. അമ്മേടെ ഫുഡൊന്നും മഹാറാണിയ്ക്കിറങ്ങില്ലാരിയ്ക്കും..!!”””_ എന്ന കീത്തൂന്റെ ചൊറിച്ചിലും ഞാൻ വണ്ടിയെടുക്കുന്നതിനിടേ കേട്ടു…

എന്തായാലും ഞാൻ ബൈക്കു സ്റ്റാർട്ടു ചെയ്തപ്പോഴേയ്ക്കും മഹാറാണിയുംവന്നു പിന്നേക്കേറി…

എന്നോടു മുട്ടിയുരുമി… എന്റെ തോളേ കയ്യുംവെച്ചെന്റെ ഭാര്യേപ്പോലെ അവളങ്ങു ഞെളിഞ്ഞിരുന്നതേ എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു വന്നു,

“”…അങ്ങോട്ടു നീങ്ങിയിരീടീ കോപ്പേ… അവളു മുട്ടിയിരിയ്ക്കാമ്മന്നേക്കുന്നു..!!”‘”_ എന്നുംപറഞ്ഞു ഞാനങ്ങോട്ടു തെറിച്ചതും വീണ്ടുമൊരടിയ്ക്കുള്ള സമയമില്ലാത്തതുകൊണ്ടാവും അവളപ്പോഴേ നീങ്ങിയിരുന്നു…

ലേഡീസ്ഹാൻഡിലിൽ കയ്യുംവെച്ചു വീഴുമോ ഇല്ലയോന്നുള്ള സംശയത്തിലിരുന്നയവളെ, എൻഎസ്സു കിടത്തിക്കൊണ്ടൊന്നു രണ്ടുവട്ടം ഞാനുമൊന്നു ടെസ്റ്റു ചെയ്‌തെങ്കിലും മുടിഞ്ഞ ഭാഗ്യമായിരുന്നു അവൾക്ക്… എത്ര വീശിയിട്ടും വീണില്ലെന്ന്…

ഏതായാലുമവളേംകൊണ്ടു പോണു; പിന്നെ പരമാവധി മുതലാക്കണോല്ലോന്നു കരുതി നേരേ പെട്രോൾ പമ്പിലേയ്ക്കാണു വിട്ടത്…

വണ്ടി പമ്പിലേയ്ക്കു തിരിയ്ക്കുമ്പോളാ… സാമാനത്തിന്റെചോദ്യം,

“”…എന്തായിങ്ങോട്ട്..??”””_ ന്ന്…

“”…ഇവടെയോ…?? ഇവടെ ഞാനൊരു ചായകുടിയ്ക്കാൻ കേറുവാ… എന്താ പാലു കുറച്ചു പെട്രോളു ചേർത്തൊരു ചായയെടുക്കട്ടേ…?? കൃമികടി മാറും…!!”””_ എന്നയെന്റെ മറുപടിയിഷ്ടപ്പെടാതെ ചുണ്ടിനിടയിലിട്ടെന്തോ പിറുപിറുത്തശേഷമവള് വീണ്ടും ചോദിച്ചു:

“”…അതല്ല… ഇപ്പെന്തിനാ പമ്പിൽ കേറുന്നേന്ന്…??”””

“”…ഇപ്പഴോ… ഇപ്പയിവടെ നിന്റെ കള്ളത്തന്തേടെ രണ്ടാങ്കെട്ടുണ്ട്… അതിന്റെ സദ്യയുണ്ടേച്ചും പോകാന്നുവെച്ചു…. എന്താ നെനക്കുവേണ്ടേ…??””‘_
ഞാൻ ചൊറിതുടർന്നതും അവളെന്നെ തുറിച്ചുനോക്കിയിരുന്നു…

അതിന്,

“”…നിന്നേങ്കൊണ്ടെഴുന്നള്ളി നടക്കാനേ… വണ്ടീൽ പെട്രോളടിയ്ക്കണം… അതിനിവടെ വരണം… അല്ലാണ്ടു നീ കവച്ചിരുന്നു മുള്ളിയാൽ പെട്രോള് വരില്ല..!!”””_ എന്നുള്ളെന്റെ വിവരണങ്കേട്ടതും കക്ഷിയ്ക്കു കാര്യം മനസ്സിലായി…

പിന്നൊരക്ഷരം മിണ്ടീല…പക്ഷേ കൊണ്ടുചെന്നു നിർത്തിയപ്പോൾ പെട്രോളടിയ്ക്കാൻ നിയ്ക്കുന്നോന്റൊരു അവലക്ഷണംകെട്ട ചോദ്യം,

“”…എപ്പഴ്ത്തേമ്പോലെ മുപ്പതുതന്നല്ലേ..!!”””_ ന്ന്…

സംഗതി കാര്യം സത്യമായിരുന്നെങ്കിലും മീനാക്ഷികൂടുള്ളതിനാൽ സാമാന്യം നല്ലരീതിയിലൊന്നുചമ്മി…

അതിന്റൊപ്പമവൾടെ കൊണച്ച ചിരികൂടിക്കണ്ടപ്പോ ശെരിയ്ക്കും തീട്ടത്തിൽ ചവിട്ടീതുപോലായി…

Leave a Reply

Your email address will not be published. Required fields are marked *