എന്റെ ഡോക്ടറൂട്ടി – 14 2അടിപൊളി 

കൂട്ടത്തിൽ ഇതൊക്കെ നീ കാണുന്നുണ്ടോന്നർത്ഥത്തിൽ മീനാക്ഷിയെയൊന്നു പാളി നോക്കുവേംചെയ്തു…

അപ്പോഴത്തെ മീനാക്ഷിയുടെ മുഖഭാവത്തിൽനിന്നും സംഗതിയൊന്നുമവൾക്കു പിടിയ്ക്കുന്നില്ലെന്നു മനസ്സിലായതും എന്റെയുള്ളിൽ വീണ്ടും കിരുകിരുപ്പുതുടങ്ങി…

അതോടെ മീനാക്ഷിയ്ക്കുള്ളപണി വീണ്ടും അരങ്ങത്തേയ്ക്കിറങ്ങിയെന്നു തന്നെ പറയാം…

“”…അതന്നു ഞാന്നിങ്ങളോടെ പറഞ്ഞയല്ലേ… ഞാനല്ല… ഇവളാ എന്റെ പിന്നാലെനടന്നതും പറക്കമുറ്റാത്തയെനിയ്ക്കു ലവ് ലെറ്റർ തന്നതുമൊക്കെ… അന്നത്തെ വിവരമില്ലായ്മേടെ പൊറത്തു ഞാനങ്ങു വളഞ്ഞുകൊടുത്തതാ… അല്ലാതെ ഇതൊന്നുമെന്റെ കഴിവല്ല…!!”””_ ചുമ്മാതാരുമെന്നെ പൊക്കിപ്പറയുന്നതിഷ്ടമല്ലാത്ത ഞാൻ അവരെ തിരുത്തിയപ്പോൾ,

“”…അപ്പോളന്നു സിദ്ധു പറഞ്ഞേക്കെ സത്യവായ്രുന്നല്ലേ… ഞങ്ങളു കരുതിയെ നിങ്ങളുതമ്മിലുള്ള തല്ലിന്റെപേരിൽ സിദ്ധുയിവൾക്കിട്ടു കൊട്ടിയതാവുമെന്നാ..!!”””_ എന്നും പറഞ്ഞുകൊണ്ടത്രയുംനേരം ഞങ്ങടെ സംഭാഷണം കേട്ടുനിന്നയൊരുത്തി അതിനുള്ളിലേയ്ക്കു തലയിട്ടു…

അതിന്,

“”…ഹേയ്… ഞാനന്നു പറഞ്ഞേക്കെ സത്യവാ… അന്നെന്റോടുള്ള കലിപ്പിന്റെപുറത്തിവള് സമ്മതിയ്ക്കാഞ്ഞതല്ലേ…!!”””_ എന്നൊരു മറുപടികൊടുത്തു ഞാനവളെ നൈസിനങ്ങു ക്ലിപ്പിട്ടു…

അതുകഴിഞ്ഞുള്ള കുറച്ചുസമയം നടന്നതിനെക്കുറിച്ചുള്ള സംസാരവും അതിനുണ്ടായകാരണങ്ങളും വിശകലനംചെയ്തു സമയംകളഞ്ഞ ഞങ്ങൾ അവിടവിടെയായി കൂടിനിന്ന ആളുകൾക്കിടയിലൂടെ അകത്തേയ്ക്കു കേറി…

സംഭവം അതൊരു പ്രൈവറ്റ് മെഡിയ്ക്കൽ കോളേജായ്രുന്നു… രോഗികളും ബൈസ്റ്റാൻഡേഴ്സും ഡോക്ടർസും നേഴ്സുമാരുമടക്കം നല്ലൊരാൾക്കൂട്ടം അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുനടക്കുവാ…

അതിനിടയിൽ പലരും മീനാക്ഷിയെ കയ്യെടുത്തു കാണിയ്ക്കുവേം ആക്കിചിരിയ്ക്കുവേമൊക്കെ ചെയ്യുന്നുമുണ്ട്…

അപ്പോഴേയ്ക്കും അവളെ പരിചയമുള്ള കുറേ പെൺപിള്ളേർ ഞങ്ങൾക്കു ചുറ്റും കൂടിയിരുന്നു…
ആ കൂട്ടത്തിൽ നേഴ്സുമാരുമുണ്ടായ്രുന്നു…

എല്ലാരും എന്നെ വൻകാര്യമായ്ട്ട് പരിചയപ്പെടുകയും കുശലം ചോദിയ്ക്കുവേമൊക്കെ ചെയ്തപ്പോൾ എന്റെ കോളേജിലേയ്ക്കു മീനാക്ഷി അതിഥിയായിവന്ന പ്രതീതിയായിരുന്നു….

അവിടത്തെ കോളേജ്ബ്യൂട്ടി സ്റ്റാറ്റസുള്ള പോരാത്തതിന് അവർക്കിടയിലെ വില്ലത്തിയുമായ മീനാക്ഷീരാജീവിനെ താലികെട്ടിയവനല്ലേ നോം…

അപ്പോൾപ്പിന്നെ ഞാനെങ്ങനെ ഹീറോയാകാണ്ടിരിയ്ക്കും..??

പത്തിരുപതു പെമ്പിള്ളേർക്കിടയ്ക്ക് തികച്ചും രാജകീയമായൊരെൻട്രി…

തല്ലിയിറക്കിയ പെണ്ണുങ്ങളുതന്നെ ചേർത്തുപിടിച്ചുകൊണ്ടു പോകുന്നവസ്ഥ…

വല്ല സിനിമയിലുമായിരുന്നെങ്കിൽ രോമാഞ്ചിഫിക്കേഷൻ സീനായ്രുന്നു… പക്ഷേ തലവരശെരിയല്ല.!

ഓരോന്നൊക്കെ
വെറുതെകണക്കുകൂട്ടി
നടക്കുമ്പോളാണ്,

“”…അതേ… കാര്യങ്ങളൊക്കെ ശെരിതന്നെ… ഇത്രേങ്കാലം ഞങ്ങളെ പറഞ്ഞുപറ്റിച്ചതും പോട്ടേ… പക്ഷേ ഞങ്ങൾക്കുള്ളട്രീറ്റ്… അതു കിട്ടിയേതീരൂ…!!”””_ എന്നാതിര മീനാക്ഷിയോടു രഹസ്യമായിപറഞ്ഞതു ഞാൻ കേൾക്കുന്നത്…

എന്നാലതിനു മീനാക്ഷിയവളെ രൂക്ഷമായിനോക്കി പേടിപ്പിയ്ക്കുന്നതു കണ്ടപ്പോളാണെനിയ്ക്കു പെട്ടെന്നൊരൈഡിയ തോന്നീത്;

“”…അതിനു നീയെന്തോത്തിനാ അവരെനോക്കി കണ്ണുരുട്ടുന്നേ…?? രാവിലെയിവർക്കു ട്രീറ്റു നടത്താനെന്നുമ്പറഞ്ഞല്ലേ നീയെന്റെ അക്കൗണ്ടിൽനിന്നും ക്യാഷ് ട്രാൻസ്ഫർചെയ്യിച്ചേ…??”””_ എന്റെ അസ്ഥാനത്തുള്ള ചോദ്യംകേട്ടതു എന്നെ മിഴുങ്ങസ്യാനോക്കിയ മീനാക്ഷിയെ കണ്ണിറുക്കി കാണിച്ചുകൊണ്ടു ഞാൻ വീണ്ടുമവൾമാർക്കുനേരേ തിരിഞ്ഞു;

“”…നിങ്ങക്കു ട്രീറ്റു തരണോന്നുമ്പറഞ്ഞു രാവിലെതന്നെ ഇവളെന്റേന്നു കാശുമേടിച്ചതാന്നേ… ഞാങ്കരുതിയെന്തേലും
മേടിച്ചോണ്ടാണ് വന്നേന്ന്…!!”””_ പിന്നെയും മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞ ഞാൻചോദിച്ചു:

“”…എന്നിട്ടു നീയാ കാശെന്തോ ചെയ്തടീ പിശുക്കീ…??”””_ എന്നാലെന്റെയാ ചോദ്യത്തിനു മറുപടിയില്ലാതെ നിന്നപ്പോൾ തട്ടത്തിൻമറയത്ത് നൈസിനു മീനാക്ഷിയുടെ മുഖംപിടിച്ചുയർത്തി;

“”…അമ്പടി കള്ളീ… അപ്പൊ ഞങ്ങക്കു ട്രീറ്റുനടത്താനെന്നുമ്പറഞ്ഞു ചെക്കന്റേന്നു കാശുമേടിച്ചൊതുക്കിയല്ലേ..?? നീയാളു കൊള്ളാലോ…!!”””_ അതും ചോദിച്ചെന്റെനേരേ തിരിഞ്ഞ തട്ടംതുടർന്നു:

“”…അല്ലേലുമിവളിങ്ങനാ സിദ്ധൂ… ഒറ്റക്കാര്യത്തിനു കൈയീന്നഞ്ചിന്റെ പൈസേറക്കൂല… ഒരയിസ്ക്രീമ്മേണേപ്പോലും ഞങ്ങളു മേടിച്ചുകൊടുക്കണം… എന്നാലുമിങ്ങനൊണ്ടോ പടച്ചോനേയൊരു പിശുക്ക്…!!”””_ അവളൊരീണത്തിൽ പറഞ്ഞുനിർത്തീതും ഞാൻ മീനാക്ഷിയെനോക്കി ആക്കിച്ചിരിച്ചു…

എന്നിട്ടുപതിയെ അവൾടെ ചെവിയോടു ചുണ്ടുചേർത്തുകൊണ്ടു രഹസ്യമായിചോദിച്ചു:

“”…മൊത്തത്തിലോസാണല്ലേ..?? അപ്പൊയീ ചുണ്ടുംചിറീംമാത്രേ സ്വന്തായിട്ടുള്ളൂ..??”””_ അതിനു മറുപടിയായെന്തു പറയണമെന്നറിയാതെ നിൽക്കുമ്പോൾ,

“”…അതൊക്കെ പണ്ട്… ഇനീമിവളാകൊണം കാണിച്ചാലെന്റെ വിധമ്മാറും…!!”””_ എന്നും പറഞ്ഞാതിരകൂടി പിടിമുറുക്കിയതും പിടിച്ചതിലും വലുതുപോക്കറ്റിലെന്ന അവസ്ഥയിലായി മീനാക്ഷി…

“”…അതിനു നിങ്ങളെന്തിനാ എടങ്ങേറാക്കുന്നേ..?? നിങ്ങളെന്റൊപ്പമ്പോര്… ട്രീറ്റ് ഞാന്നടത്താന്ന്….!!”””_ മീനാക്ഷിയ്ക്കിട്ടു കൊടുക്കാമ്പറ്റിയ അടുത്തയേണിയും തോട്ടിയിട്ടുപിടിച്ചപ്പോൾ, ഇവനിതെന്തോത്തിന്റെ
പുറപ്പാടെന്നഭാവത്തിൽ അവളെന്നെ മിഴിച്ചുനോക്കുന്നുണ്ടായ്രുന്നു…

“”…കണ്ടോടീ… ആമ്പിളേളരായാലിങ്ങനാ… നീ വാ മോനേ..!!”””_ ആതിരയെന്റെ കൈപിടിച്ചു നടന്നുകൊണ്ടുപറഞ്ഞു…

ഞാൻ ട്രീറ്റുകൂടി നടത്താമെന്നുപറഞ്ഞതും അവൾമാർക്കെന്നോടുള്ള ആദരവുകൂടി…

“”…നിങ്ങളു കല്യാണങ്കഴിഞ്ഞിട്ടു ഹണിമൂണിനൊന്നുമ്പോയില്ലേ സിദ്ധൂ…??”””_ ക്യാന്റീനിലേയ്ക്കു വെച്ചുപിടിയ്ക്കുമ്പോൾ കൂട്ടത്തിലൊരുത്തി ചോദിച്ചു…

“”…ഇല്ല ചേച്ചീ.! അതൊക്കെ കൊറച്ചുകഴിഞ്ഞിട്ടു
മതീന്നുവെച്ചു..!!”””

“”…അതെന്തേ…?? ഇതൊക്കെ കെട്ടുകഴിഞ്ഞാ ചൂടോടെ നടത്തണ്ടേ…??”””_ അവൾടെ അടുത്തുപദേശം…

“”…അതൊക്കെ ശെരിയാ…
മീനൂട്ടീമതുതന്നാ പറഞ്ഞേ… പിന്നെ ഞാനാതിപ്പൊ വേണ്ടെന്നാക്കിയേ… ഒന്നൂല്ലേലുമിവൾടെ സ്റ്റഡീസുഡ്രോപ്പാവരുതല്ലോ…!!”””_ ഇതുക്കുമ്മേലെ നല്ലവനാകാൻകഴിയാത്ത വിഷമത്തോടെ ഞാൻപറഞ്ഞതും അടുത്തുനിന്നും പല്ലുഞെരിഞ്ഞമരുന്ന ശബ്ദംകേട്ടു…

“”…സത്യോണോടീ മീനൂ…??”””_ വിശ്വസമ്മരാതെ ആതിര മീനാക്ഷിയെനോക്കി,
കൂട്ടത്തിൽഞാനും…

എന്നാലെന്റെനോട്ടത്തിൽ പലവിധ അർത്ഥങ്ങളുമൊളിച്ചിരിപ്പുണ്ടായിരുന്നെന്നു മാത്രം…

ഇനി ഞാമ്പറഞ്ഞതു സത്യമാണെന്നു സമ്മതിച്ചില്ലേൽ പെണങ്ങിപ്പോയാലോന്നു കരുതി അവളാർക്കോവേണ്ടി തലകുലുക്കി സമ്മതിച്ചു…

അതോടെ ഞാൻ വീണ്ടുമൊന്നുഞെളിഞ്ഞു;

Leave a Reply

Your email address will not be published. Required fields are marked *