എന്റെ ഡോക്ടറൂട്ടി – 14 2അടിപൊളി 

“”…അതു നിങ്ങക്കറിയോ… ഇന്നു തന്നിവൾക്കു വരാമ്മല്ല്യ താല്പര്യോന്നുമില്ലായ്രുന്നതാ… പിന്നെന്റൊറ്റ നിർബന്ധത്തിലാ വന്നേക്കുന്നേ…!!”””_ ഉള്ളിലെചിരി പരമാവധി കടിച്ചുപിടിച്ചു ഞാൻപറഞ്ഞതും,

“”…എന്നാലും മീനൂ… ഇവനെപ്പോലൊരു ഹബ്ബീനെകിട്ടിയതു നിന്റെ ലക്കാട്ടോ…!!”””_ എന്നായി കൂട്ടത്തിൽനിന്നുള്ള കമന്റ്…

ഇതൊന്നും മീനാക്ഷിയ്ക്കു സഹിയ്ക്കാൻ പറ്റിയിരുന്നില്ലെങ്കിലും ഞാന്തിരിച്ചു പോയ്‌ക്കളഞ്ഞാലോയെന്നുള്ള ഒറ്റപ്പേടികൊണ്ടവൾ മറുത്തൊരക്ഷരം പറയാണ്ടു പിടിച്ചുനിന്നു…

“”…അതേ… ഇതാരാന്നു മനസ്സിലായോ…??”””_ ക്യാന്റീനെ ലക്ഷ്യമാക്കി ഒരുകൂട്ടത്തെ നയിയ്ക്കുന്നതിനിടയിൽ, അവിടെ തണൽമരത്തിന്റെ ചുവട്ടിലിരുന്ന രണ്ടുകുട്ടികളോട് ഞങ്ങടെ കൂട്ടത്തിലുണ്ടായിരുന്ന ഒരുത്തിചോദിച്ചു…

അതിനവരു മറുപടിപറയാതെ തമ്മിൽതമ്മിൽ നോക്കിയപ്പോൾ,

“”…ഇതാണു നമ്മടെ മീനൂന്റെ കെട്ട്യോൻ…!!”””_ എന്നൊറ്റ ഉത്തരമായിരുന്നു…

അതിനു ഞാനൊന്നു തലകുലുക്കി പുഞ്ചിരിയ്ക്കുകകൂടി ചെയ്തപ്പോൾ അവൾമാരു കൈയുയർത്തി കാട്ടി…

“”…ഞാനിവർക്കൊക്കെ ഞങ്ങടെ കല്യാണങ്കഴിഞ്ഞേന്റ ട്രീറ്റു കൊടുക്കാമ്പോവാ… വരുന്നേ വാ…!!”””_ മീശമാധവനെ വെട്ടാൻ വാക്കത്തിയുമായി ഭഗീരഥൻപിള്ള പോകുമ്പോൾ പിന്നാലെ നടന്നാളെക്കൂട്ടുന്ന ഹനീഫിക്കാനെപ്പോലെ ഞാനുമൊന്നുശ്രെമിച്ചു…

വെറുതെ… ഒരു രസം.!

“”…എന്റെ സിദ്ധൂ… അതിനവരൊക്കെ വേറെ ഡിപ്പാർട്ട്മെന്റാ… വെറുതെന്തോത്തിനാ അവരെക്കൂടി..??”””_ അവരെ വിളിച്ചതിനോടു വലിയ താല്പര്യമില്ലാതെ ആതിര ചോദിച്ചപ്പോൾ,

“”…പിന്നേ.. ഒരു ഡിപ്പാർട്ട്മെന്റ്… ഇതൊക്കെന്നാണുണ്ടായത്…?? ഇനിയെന്റെ മീനൂട്ടീടെ കല്യാണങ്കഴിഞ്ഞതറിയാത്തവരായി ഇവിടെയാരും കാണരുത്… അല്ലേ മീനൂട്ടീ..??”””_ ഉള്ളിലെ ചെകുത്താൻ ചിരിയുടെ ഒരുവശംമാത്രം പുറമേ കാണിച്ചുകൊണ്ടു ഞാൻ ചോദിയ്ക്കുമ്പോൾ, നിന്ന നിൽപ്പിലുരുകിപോയാൽ മതിയെന്ന അവസ്ഥയായിരുന്നു മീനാക്ഷിയ്ക്ക്…

വിളിച്ചോണ്ടു വന്നുമ്പോയി…

അങ്ങനെ അവിടെക്കണ്ട സർവമാനപിള്ളേരേം വിളിച്ചുകൂട്ടിക്കൊണ്ടാണ് ഞാൻ കാന്റീനിലേയ്ക്കു പോയത്…

നാണോംമാനോമൊക്കെ പണ്ടേ ശനിയാഴ്ചവരുന്ന തമിഴനു തൂക്കിവിറ്റതുകൊണ്ട് ഇതൊക്കെ നമുക്കെന്തെന്ന മട്ടിലായിരുന്നു ഞാൻ…

ക്യാന്റീനിൽ ചെന്നുകേറിയപാടെ അവളുമാരെന്തോഡർ ചെയ്യണമെന്നു തമ്മിൽത്തമ്മിൽ പ്ലാൻചെയ്യുന്നതുംനോക്കി നഖംകടിച്ചുനിന്ന മീനാക്ഷിയെ കണ്ടപ്പോളൊരു കൗതുകം…

“”…അതേ… പിന്നെ ട്രീറ്റാന്നു കരുതിയാരും പിശുക്കുവൊന്നുമ്മേണ്ട… വേണ്ടപോലെ കഴിച്ചോട്ടോ…!!”””_ ആ കൗതുകത്തെയടിസ്ഥാനമാക്കി ഡയലോഗങ്ങുചെന്നതും അവളുമാർക്കതൊരു ഹരമായി…

“”…അതുപിന്നെ പറയണോ സിദ്ധൂ… ഇവളേ… ഇവളെയങ്ങനെ വെറുതേന്നും വിടാമ്പറ്റത്തില്ല… നിക്കാഹു കഴിഞ്ഞാപ്പിന്നെ പഠിക്കാമ്പറ്റത്തില്ലാന്നും പറഞ്ഞെന്റെ നിക്കാഹുകൂടി മാറ്റിവെപ്പിച്ചോളായിവള്… പാവമെന്റിക്ക… നിക്കാഹു കഴിയാനിനീം രണ്ടുകൊല്ലം കഴിയൂല്ലോന്നോർത്തെടങ്ങേറായി നടക്കുവാ…!!”””_ കല്യാണം മാറ്റിവെയ്ക്കപ്പെട്ടതിലുള്ള കടുത്തദുഃഖത്തോടെ തട്ടം പറഞ്ഞുനിർത്തിയതും, മീനാക്ഷീടെ കോളേജിലെ വിലകളയാങ്കിട്ടിയ അവസരമായിട്ടാണതെനിയ്ക്കു തോന്നീത്…

“”…അയ്യോ… അതപ്പോളുള്ളതായിരുന്നല്ലേ…?? സോറീട്ടോ… ഞാങ്കരുതീതിവളെന്നെ മൂപ്പിയ്ക്കാമ്മേണ്ടി വെറുതെ പറഞ്ഞതെന്നാ…!!”””_ ഞാൻ നൈസിനു വീണ്ടുമതിന്റിടേൽ ഇടങ്കോലിട്ടു…

“”…ഇവളെന്തു പറഞ്ഞൂന്ന്…??”””_ കൊണ്ടുവെച്ച ചിക്കൻബിരിയാണിയുടെ പ്ലേറ്റടുത്തേയ്ക്കു വലിച്ചുകൊണ്ടവൾ തിരക്കി…

“”…ഒരു ദെവസമെവളെന്നോടു വിളിച്ചപ്പോ പറയുവാ ക്ലാസ്സിലൊരുത്തീടെ നിക്കാഹൊറപ്പിച്ചു; എന്നാ ഞാനതു മാറ്റിവെയ്ക്കാമ്പറഞ്ഞൂന്ന്…. അതെന്തിനാന്നു ചോദിച്ചപ്പോ പറയുവാ, അവളു കെട്ടിപ്പോയാലെനിയ്ക്കും കെട്ടണോന്നൊക്കെ തോന്നൂന്ന്… ശോ.! ഇതിലും വ്യക്തമായിട്ടെങ്ങനാ ഞാന്നിങ്ങളോടിതൊക്കെ പറക…??”””_ നാണിച്ചു വലഞ്ഞതുപോലെ ഞാൻമുഖം മറച്ചുകൊണ്ടുപറഞ്ഞപ്പോൾ ഉരുകിയൊലിച്ച മട്ടിലായിരുന്നു മീനാക്ഷി…

എന്തു ചെയ്യണമെന്നോ… അതിനെങ്ങനെ മറുപടി പറയണമെന്നോ അറിയാതെ ചുറ്റുംനോക്കി നെടുവീർപ്പടക്കിനിന്ന അവളെ അന്നേരം തട്ടം നോക്കിയൊരു നോട്ടമുണ്ട്…

ന്റെ സാറേ.! എന്തായാലുമാ നോട്ടത്തിൽനിന്നൊരു കാര്യംമനസ്സിലായി…

ഇനി ചത്താപ്പോലുമവള് മീനാക്ഷിയോടു മിണ്ടോന്നുതോന്നുന്നില്ല…

അതുകണ്ടപ്പോൾ പണി കൃത്യമായി കൊണ്ടതിന്റെയൊരു ചെറിയ മനസുഖം എനിയ്ക്കുമുണ്ടായി…

“”…ഓ.! അപ്പൊ കെട്ടാൻ വൈക്യോണ്ടാവൂല്ലേ ഓളു നിന്നെ ഹോസ്റ്റലില് വിളിച്ചുകേറ്റിയേ..??”””_ അത്രേംനേരം ഞാൻ കയറിയെന്നു പറഞ്ഞിരുന്നവർ നിമിഷനേരംകൊണ്ടെന്നെ വിളിച്ചുകയറ്റിയെന്നു മാറ്റിപ്പറയാൻപോലും മടികാണിയ്ക്കാതെ വന്നപ്പോൾ
എന്റെ കിളിയ്ക്കുമതൊരു തട്ടലായി…

“”…ഞാൻ വേണ്ടാ… വേണ്ടാന്നു പറഞ്ഞതാ…”””_ എന്നു പറഞ്ഞുതുടങ്ങിയ ഞാൻ പാതിവഴിയിൽ വാക്കുകൾ മുറിച്ചപ്പോൾ, ഇനി കുഴിയിലേയ്ക്കു വെച്ചാമതീന്നമട്ടിൽ ചത്തിരിയ്ക്കുവായ്രുന്നു മീനാക്ഷി…

പക്ഷേ.. എന്നെയതു പറഞ്ഞു മുഴുവിപ്പിയ്ക്കാൻ സമ്മതിയ്ക്കാതെ വേറെന്തോ ഓർഡർ ചെയ്തുകൊണ്ടാതിര സീൻമാറ്റി… അല്ലേൽ കാര്യം കൈവിട്ടുപോകുമെന്ന പേടിയുണ്ടായ്രുന്നിരിയ്ക്കും…

അങ്ങനെ ചായയോഡർ ചെയ്യാനൊരുങ്ങിയവരെപ്പോലും ഷാർജാഷേയ്ക്കും ഫ്രൂട്ട്സലാഡും മേടിപ്പിച്ചു സാമാന്യംനല്ലൊരു ബില്ലിനുള്ള വകുപ്പു ഞാനുണ്ടാക്കിക്കൊടുത്തു…

അവർടൊക്കെ സന്തോഷത്തിനു ഞാനും കഴിച്ചൂട്ടോ രണ്ടെണ്ണം… വെശന്നിട്ടല്ല, അവര് നിർബന്ധിച്ചതുകൊണ്ടു മാത്രം…

അക്കൂട്ടത്തില് മീനാക്ഷിയെക്കൊണ്ടും നിർബന്ധിച്ചൊരു ചായ കുടിപ്പിച്ചു, ബില്ലുകണ്ടു തലകറങ്ങിയാലെവിടേലും പിടിച്ചു നിൽക്കാനുള്ളാരോഗ്യം വേണ്ടേ…??!!

“”…എല്ലാരുങ്കഴിച്ചു കഴിഞ്ഞല്ലോല്ലേ…?? എന്നാ… നിങ്ങളു പുറത്തേയ്ക്കിറങ്ങിയ്ക്കോ…
ഞാൻ ബില്ലടച്ചേച്ചും വരാം…!!”””_ പോക്കറ്റിൽ കയ്യിട്ടുകൊണ്ടു ധനാഢ്യനായ ഞാൻ കൗണ്ടറിനടുത്തേയ്ക്കു പോകാനൊരുങ്ങീതും എല്ലാരുങ്കൂടെന്നെ പിടിച്ചുനിർത്തി…

മീനാക്ഷി രാവിലെയെന്റെ കയ്യീന്നു പൈസ മേടിച്ചതായതുകൊണ്ട് ആ ബില്ലുകൊടുക്കാനെന്തായാലും അവരെന്നെ സമ്മതിയ്ക്കില്ലാന്ന്…

എന്താല്ലേ… എന്താ സ്നേഹം.!

തന്നേമല്ല, അവരുടെ കൂട്ടുകാരി ഞാനല്ലല്ലോ മീനാക്ഷിയല്ലേ…

അതുകൊണ്ട് ബില്ലവളുതന്നെ കൊടുക്കണംപോലും.!

അവരുടെയാ സ്നേഹത്തിനുമുന്നിൽ വഴങ്ങുകയല്ലാതെ പിന്നെ ഞാനെന്താചെയ്ക…??!!

അങ്ങനെ മനസ്സില്ലാമനസ്സോടെ ഞാനവർക്കൊപ്പം ക്യാന്റീന്റെ പുറത്തേയ്ക്കിറങ്ങുമ്പോൾ, എങ്ങോട്ടേലുമിറങ്ങിയോടിയാലോന്നുള്ള ചിന്തയിൽനിന്ന മീനാക്ഷിയേയും പിടിച്ചുവലിച്ചുകൊണ്ടാതിര കൗണ്ടറിലേയ്ക്കു നടന്നു…

Leave a Reply

Your email address will not be published. Required fields are marked *