എന്റെ ഡോക്ടറൂട്ടി – 7 4അടിപൊളി 

അപ്പോഴാണ് മീനാക്ഷിയും പരിവാരങ്ങളും അങ്ങോട്ടേയ്ക്കു കയറിവന്നത്…

അവളെക്കണ്ടതും ഞാൻ ഇലയിലേയ്ക്കു മുഖംകുനിച്ചു…

…മുടിയിന്മേല് കുറച്ചു പച്ചടിപറ്റിയാലും കുഴപ്പമില്ല… ആ പിശാച് കാണാണ്ടിരുന്നാ മതി.!

പക്ഷേ പറഞ്ഞിട്ടുകാര്യമില്ല, കാലനങ്ങനൊന്നും വഴിതെറ്റൂല…

അവള് ജിപിഎസ്സുംഓണാക്കി പാഞ്ഞെന്റടുത്തെത്തി…

…കോപ്പ്.! കറിവിളമ്പിപ്പോയി… അല്ലേൽ ഇലയെടുത്ത് മുഖംമറയ്ക്കായ്രുന്നു.!

“”…ഡാ മോനേ… ഒന്നെഴുന്നേറ്റ് അപ്രത്തിരുന്നേടാ..!!”””_
കുനിഞ്ഞിരുന്നയെന്നെ തുറിച്ചുനോക്കി എന്റിടതുവശത്തിരുന്ന ചെക്കനോടവൾപറഞ്ഞു…

“”…വേണ്ട.! ഭക്ഷണത്തിന്റെ മുന്നീന്നെഴീച്ചൂട… എഴീച്ചാ പരീക്ഷയ്ക്കുതോക്കും..!!”””_ അവനെഴുന്നേറ്റു മാറിയാലോന്നുപേടിച്ച്
ഞാൻ തട്ടിവിട്ടു…

കേട്ടതും ചെക്കനും ചെറിയസംശയം, അവൻ കസേരയിലേയ്ക്കു ബലപ്പിച്ചിരുന്നു…

അവന്റെ ഇരുപ്പുംഭാവവും കണ്ടാലറിയാം, കഴിച്ചുകഴിഞ്ഞാപ്പോലും എഴുന്നേറ്റുപോവില്ലാന്ന്…

ഇനി പന്തലുകാര് സാധനംതിരിച്ചെടുക്കുമ്പോൾ ഈ കസേരയ്ക്കുവേണ്ടി ഇവന്റെവീട് തപ്പിപ്പിടിയ്ക്കേണ്ടി വരുവോ..??

…ആ.! എന്തായാ നമുക്കെന്ത്..??!!

അവൻ മാറുന്നില്ലെന്നുകണ്ടതും
ഞാനൊരിളിയോടെ മീനാക്ഷിയെ തലചെരിച്ചു നോക്കി…

അന്നേരമവൾക്കെന്നെ ഒതുക്കത്തിൽ കിട്ടിയിരുന്നെങ്കിൽ, ഉറപ്പായും കഴുത്തിൽകടിച്ച് കൊരവള്ളിതുപ്പിയേനെ… അതുക്കൂട്ടുനോട്ടമാണ് മീനാക്ഷിയപ്പോൾ നോക്കീത്…

ഉടനെ ഇലയിൽനിന്നും ഒരുകഷ്ണം മാങ്ങയെടുത്തുഞാൻ നിലത്തേയ്ക്കിട്ടു…

ശേഷം,

“”…ചിലരൊക്കെ നോക്കിനിൽക്കേ കഴിയ്ക്കുവാണേലേ കൊതികൊള്ളും… അപ്പൊ കുറച്ചെന്തേലുമെടുത്ത് പുറത്തുകളയണം..!!”””_ മാങ്ങ നിലത്തേയ്‌ക്കിട്ടതിന്റെ കാര്യംമനസ്സിലാകാതെന്നെ നോക്കിയ ചെക്കനോടു ഞാൻ വിശദീകരിച്ചു, മീനാക്ഷി കേൾക്കത്തക്കവിധത്തിൽ…

എന്നിട്ടൊന്ന് മീനാക്ഷിയെ പാളിനോക്കി, എന്നെ പിടിച്ചുതിന്നാനുള്ള കലിപ്പിൽനിന്ന അവളെക്കണ്ടപ്പോൾ ചെറിയൊരാശ്വാസം…

എന്നാലവൾടെ ദേഷ്യഭാവംമാറി പെട്ടെന്ന് മുഖത്ത് ചിരിപരക്കുന്നതും പിന്നത് വാപൊത്തിയുള്ള ചിരിയിലവസാനിച്ചതും കണ്ടപ്പോൾ ഞാൻ കാര്യമറിയാതെ തിരിഞ്ഞുനോക്കി…

അവൾടെ കണ്ണുകളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള എന്റെനോട്ടം ചെന്നുനിന്നതാ ചെക്കന്റെഇലയിലാണ്…

അവിടെ അച്ചാറിരുന്നഭാഗം ശൂന്യം…

കൊതികൊള്ളാണ്ടിരിയ്ക്കാൻ ചെക്കൻ അച്ചാറ് മൊത്തത്തിലെടുത്തുകളഞ്ഞു…

…ആം.! ഇലയോടെ തൂത്തുപെറുക്കി എറിയാണ്ടിരുന്നത് ഭാഗ്യം.!

“”…ഡാ മോനേ..!!”””_ അവനേംനോക്കി പല്ലുംകടിച്ചിരിയ്ക്കുമ്പോഴാണ് മീനാക്ഷിയുടെ വിളികേട്ടത്…

അക്കൂട്ടത്തിൽ,

“”…ഇവനിങ്ങനെ പലപൊട്ടത്തരങ്ങളും പറഞ്ഞുതരും, മോനതൊന്നും കാര്യവാക്കണ്ട… മോനപ്രത്തെ കസേരേലിറങ്ങിയിരി..!!”””_ അവൾ വീണ്ടും കൂട്ടിച്ചേർത്തപ്പോൾ അവനെന്നെ നോക്കി…

അതിനുഞാൻ മാറല്ലേന്നർത്ഥത്തിൽ കണ്ണുകാണിച്ചു…

“”…ഇറങ്ങി അപ്രത്തിരീടാ… നിന്നോടെത്രനേരായ്ട്ട് പറയുന്നു… ദേ വെർതേന്റെ സ്വഭാവം മാറ്റിയ്ക്കരുത്..!!”””_ ഒരൊറ്റ നിമിഷംകൊണ്ട് മീനാക്ഷിയുടെ വിധംമാറിയതും ചെക്കൻ പിടഞ്ഞങ്ങപ്പുറത്തെ കസേരയിലേയ്ക്കു വീണു…

തലയുയർത്തി ഞാനൊന്നവളെനോക്കിയതും അവളെന്നെയൊന്നു കണ്ണിറുക്കികാണിച്ചിട്ട് കസേരയുടെയും ടേബിന്റെയുമിടയിലൂടെ ഒഴിഞ്ഞു കിടന്ന കസേരയിലേയ്ക്കു നൂണ്ടുകയറി…

അവൾടെ പ്രവർത്തികണ്ടയെല്ലാരും ഞങ്ങളെനോക്കി പൂരചിരിയും…

എന്നാലവൾടെ സാമീപ്യം വീണ്ടുമെന്റെ ഗ്യാസഴിച്ചുവിട്ടു…

അപ്പോഴേയ്ക്കും എന്റെ വലതുഭാഗത്ത് മുന്നത്തെ പന്തിയ്ക്കിരുന്ന രണ്ടുമൂന്നു ചേട്ടന്മാരെഴുന്നേൽക്കുകയും അവിടെയെല്ലാം അവൾടെ കൂട്ടുകാരികൾ വന്നിരിയ്ക്കുകയും ചെയ്തതോടെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയിലായിഞാൻ…

മെല്ലെ കസേരയും പിന്നിലേയ്ക്കു നീക്കിയിട്ട് എഴുന്നേൽക്കാനൊരുങ്ങിയതും ,

“”…സിദ്ധുവെന്തിനാ എഴുന്നേൽക്കുന്നേ..?? ഞങ്ങളോടൊപ്പമിരിയ്ക്കാനെന്താ നാണക്കേടുണ്ടോ നിനക്ക്..??”””_ എന്നു ചോദിച്ചുകൊണ്ട് ദിവ്യയെന്നെ വീണ്ടുമവിടെ പിടിച്ചിരുത്തി…

“”…അതേ… നിയ്ക്കറിയാം, ന്നെ പേടിച്ചിട്ടാ എഴീച്ചു പോവാനൊരുങ്ങിയേന്ന്… പക്ഷേ പേടിയ്ക്കണ്ടാട്ടോ, ഞാൻ കറിവെച്ച കോഴിയേ കഴിയ്ക്കാറുള്ളൂ… ജീവനുള്ളകോഴിയെ കഴിയ്ക്കൂല..!!”””_ എന്റെ ചെവിയിലേയ്ക്ക് ചുണ്ട് ചേർത്തുപിടിച്ചുപറഞ്ഞിട്ട് അവളിരുന്നു വാപൊത്തി ചിരിച്ചു…

“”…ഇപ്പൊയീ പറഞ്ഞില്ലേ, ആ കോമഡിയൊന്ന് കയ്യിലെഴുതിതരോ..?? ചോറുണ്ടുകഴിഞ്ഞിട്ട് വെറുതെയിരിയ്ക്കുമ്പോൾ വായിച്ചു ചിരിയ്ക്കായ്രുന്നു..!!”””_ അവൾടെ ചിരിയിഷ്ടപ്പെടാതെ ഞാനങ്ങനെപറഞ്ഞതും സ്വിച്ചിട്ടപോലവൾടെ ചിരിനിന്നു…

“”…എന്നാലേ, എന്റേലിതുമാത്രല്ല വേറെയും തമാശകള്ണ്ട്… പക്ഷേ അതുനിന്നോടല്ല, നിന്റെ വീട്ടുകാരോടു പറയാനുള്ളതാ… എന്താ പറയട്ടേ..??”””_ അവൾവീണ്ടും ഭീഷണിമുഴക്കിയതും എന്റെവായടഞ്ഞു…

പിന്നെ ഞാനവളുടെ ഭാഗത്തേയ്ക്കു നോക്കാനേ പോയില്ല…

എന്തിനാണ് വെറുതേ പൊട്ടിക്കിടക്കുന്ന സെപ്റ്റിക്ടാങ്കിലേയ്ക്ക് ഒളിഞ്ഞുനോക്കുന്നത്..??!!

അങ്ങനെ ഇലയിൽനിന്നുമോരോ കറികൾതൊട്ടു നാവിൽവെച്ചുകൊണ്ട് ചോറിനായി കാത്തിരിക്കുമ്പോഴാണ്, പെട്ടെന്ന് മീനാക്ഷി കയ്യെത്തിച്ചെന്റെ ഇലയിൽനിന്നും ഉപ്പേരിയെടുത്തത്…

എന്നാൽ, പൂർണ്ണമായും കിഡ്നാപ്പ്ചെയ്യപ്പെടുന്നതിനു മുന്നേ എന്നിലെ സൂപ്പർഹീറോ സടകുടഞ്ഞെഴുന്നേറ്റു, ഒറ്റപ്പിടിയായ്രുന്നൂ കൈയിൽ…

“”…വിഡ്രാ.! കയ്യീന്ന് വിട്..!!”””_ കൈയിലെ പിടുത്തംമുറുകിയതും
അവളെന്റെ മുഖത്തേയ്ക്കു നോക്കിയൊന്നു ചീറി…

അതിന്,

“”…ആദ്യം സാനംതിരിച്ചുതാ..!!”””_ എന്നായി ഞാൻ…

ഉടനെ,

“”…എടീ പെണ്ണേ… നിനക്ക് നിന്റേലിരിയ്ക്കുന്ന കഴിച്ചാപ്പോരേ..?? ഇങ്ങനൊരു കൊതിച്ചി..!!”””_ മീനാക്ഷിയുടെ കുതറലും ചീറ്റലുമൊക്കെ കണ്ടിരുന്ന ദിവ്യചോദിച്ചു…

“”…അതേ… ഞാന്നിന്റെ ഇലേന്നൊന്നുമെടുത്തില്ലല്ലോ, ഇവന്റേന്നല്ലേയെടുത്തേ… ഇതെനിയ്ക്കൂടി അവകാശപ്പെട്ടയിലയാ… അല്ലേടാ..??”””_ അവള് ദിവ്യയോടുപറഞ്ഞശേഷം വാലുപോലൊരുചോദ്യം എനിയ്ക്കായി മാറ്റിവെച്ചു…

പെട്ടെന്നുള്ള ചോദ്യത്തിലൊന്നു പതറുന്നതിനൊപ്പം അവൾടെ കൈകൂടിവിട്ടതും, ഇലയിൽ മിച്ചമുണ്ടായ്രുന്ന ഉപ്പേരികൂടി മീനാക്ഷി കൈയ്ക്കലാക്കി…

അതോടെ ടെംപറുതെറ്റിയ ഞാൻ, അവൾടെമീതേക്കൂടി കയ്യെത്തിച്ച് ഇലയിലിരുന്ന പപ്പടത്തിൽ ഒറ്റഞെക്ക്…

പപ്പടം ഹുദാ ഹവാ.!

ഉടനെ, അവളെന്റെ കൈയിൽകടന്നുപിടിച്ച് കൈത്തണ്ടയിൽ ആഞ്ഞൊരുകടി, ഇരുപത്തെട്ടുപല്ലും ആഴ്ന്നിറങ്ങി…

സ്വഭാവം നല്ലതായകൊണ്ടാവാം നാലെണ്ണം കുറഞ്ഞുപോയത്…

കടികിട്ടിയതും പന്തലുംവീടും മൊത്തംകുലുങ്ങുമാറ് ഞാനൊറ്റ വിളിയായ്രുന്നു…

Leave a Reply

Your email address will not be published. Required fields are marked *