എന്റെ ഡോക്ടറൂട്ടി – 7 8അടിപൊളി 

ഇടയ്ക്ക് ഗിയർലിവർതട്ടാനായി ഇടതുകൈനീട്ടുന്നതിനിടയ്ക്ക് ഞാനവളെയൊന്നു പാളിനോക്കിയതും, അത്രയുംനേരമെന്നെ നോക്കിയിരുന്നയവൾ വെളുക്കെയൊന്നു ചിരിച്ചു…

അതിനൊപ്പം ഇടതുകണ്ണിറുക്കി കാണിയ്ക്കുകകൂടി ചെയ്തതോടെ അവളെന്തൊക്കെയോ കരുതിക്കൂട്ടിയുള്ള വരവാണെന്നെനിയ്ക്കു പൂർണ്ണബോധ്യവുമായി…

“”…ചേച്ചീടെ കല്യാണങ്കഴിഞ്ഞാൽ അടുത്തതു നിന്റെ കല്യാണന്തന്നേടാ..??”””_ കുറേനേരത്തെ മരണവീടിനുസമാനമായ നിശ്ശബ്ദതയ്ക്കുശേഷം എന്തെങ്കിലും മിണ്ടാണമല്ലൊന്നുകരുതി പിന്നിൽനടുക്കായിരുന്ന ചേച്ചിചോദിച്ചതും, ഞാൻ മിററിലൂടവരെ വെറുപ്പോടൊന്നു നോക്കി…

അല്ല, അടുത്തത് അമ്മേടെയാന്നു പറയാൻഭാവിച്ചതാ…

പിന്നെ വന്നുടനേ പെണ്ണിന്റനിയന്റെ തനിക്കൊണം കാണിയ്ക്കണ്ടെന്നു കരുതി….

“”…അപ്പോളാരേങ്കിലും കണ്ടുവെച്ചിട്ടുണ്ടോ..??
അതോ ഞങ്ങളാരേങ്കിലും കണ്ടുപിടിയ്ക്കണോ..?? അല്ലെങ്കിൽ ഞങ്ങളിൽചിലരും ഫ്രീയാട്ടോ, വേണോങ്കി പറഞ്ഞാമതി..!!”””_ ദിവ്യേച്ചിയാണതു പറഞ്ഞത്…

മൊത്തത്തിൽ മീനാക്ഷിയുടെ നോട്ടവും ഭാവവുമൊന്നും മനസ്സിലാകാതിരുന്ന എനിയ്ക്ക് അവളുമാരുടെ തമാശയൊന്നുമത്ര പിടിയ്ക്കുന്നുണ്ടായ്രുന്നില്ല…

“”…നീയൊന്നുമാരേം അത്രകഷ്ടപ്പെട്ടു കണ്ടുപിടിയ്ക്കണ്ട… നമ്മളെല്ലാമിവടെ സെറ്റാണ് മോളേ..!!”””_ അത്രയുംനേരം എന്നെയുംനോക്കി പുഞ്ചിരിച്ചും കണ്ണിറുക്കിയുമിരുന്ന മീനാക്ഷി ചാടിക്കേറിയങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്നുപകച്ചുപോയി…

“”…ആണോടാ..?? ഇവളുപറയുന്ന സത്യാണോ..??
ആളെയൊക്കെ നേരത്തേകൂട്ടി കണ്ടുവെച്ചിട്ടുണ്ടോ..??
ആരാ ആള്..?? കൂടെ പഠിയ്ക്കുന്നതാണോ..??”””_ ദിവ്യ മെനെക്കെട്ടിരുന്ന് ചോദ്യങ്ങളെ വാരിയെറിഞ്ഞപ്പോൾ ഞാൻ തലചെരിച്ചു രൂക്ഷമായി മീനാക്ഷിയെയൊന്നു നോക്കി… ഇതെല്ലാംകേട്ടിട്ട് ആ നാറിയപ്പോൾ വായപൊത്തിച്ചിരിച്ചു…

“”…അതൊക്കെ ഞങ്ങള് സീക്രട്ടായിവെച്ചേക്കുവാ… അല്ലേടാസിത്തൂ..?? സമയാവട്ടേ എല്ലാരോടുമ്പറയുന്നുണ്ട്..!!”””_ അവളെന്റെ ഇടതുതോളിൽ മെല്ലെയൊന്നടിച്ചുകൊണ്ടു പറഞ്ഞതും ഞാനവളുടെ കൈതട്ടിമാറ്റി…

“”…അതുപോട്ടേ… നിനക്കു കല്യാണം വല്ലതുമായോടീ..??”””_ അത്രയുംനേരം മിണ്ടാതിരുന്ന ചേച്ചി പ്ലേറ്റ്മാറ്റി മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞു…

“”…കല്യാണോ..?? മീനാക്ഷിയ്‌ക്കോ..?? നടന്നതുതന്നെ… വരുന്നൊറ്റ ചെക്കനെയുമവൾക്കു പിടിയ്ക്കൂലല്ലോ… ഈയിടയ്ക്കുതന്നെ ഒന്നുവന്നിട്ടിവള് ഒറ്റക്കാലിലു നിന്നതുമുടക്കി..!!”””_ നടുക്കിരുന്നചേച്ചി മീനാക്ഷിയുടെ പഴമ്പുരാണമെടുത്തിട്ടതും ഞാൻവീണ്ടും മീനാക്ഷിയെ പാളിനോക്കി, ഇതൊക്കെ സത്യമാണോന്ന മട്ടിൽ…

എന്നാലതിനവള് ചുണ്ടുകൂർപ്പിച്ച് ഉമ്മവെയ്ക്കുന്ന ആക്ഷൻകാണിച്ചു കണ്ണിറുക്കി…

“”…അതെന്താടി മീനാക്ഷീ, നീയുമാരേലും
കണ്ടുവെച്ചിട്ടുണ്ടോ..?? അതോണ്ടാണോ വരുന്നയാലോചന മുഴുവനലമ്പിവിടുന്നേ..??”””_ മീനാക്ഷിയെകണ്ടുടൻ കുറ്റംപറഞ്ഞയാടീം ആഫ്റ്റർ എ ലോങ്ങ്‌ടൈം വാതുറന്നു…

…ഇവള് മുടക്കിവിടുന്നതല്ല, കെട്ടാൻവരുന്നവന്മാര് ഇവളെകെട്ടുന്നതിനെക്കാൾ ഭേദം കെട്ടാതിരിക്കുന്നതാണെന്നും പറഞ്ഞ് ജീവനുംകൊണ്ട് വലിയുന്നതാവും.!

“”…മീനാക്ഷിയ്‌ക്കോ..?? പ്രേമോ..??”””_ നടുക്കിരുന്നചേച്ചി ചോദിച്ചതും ഒറ്റച്ചിരിയായ്രുന്നു…

“”…അതെന്താടി എനിയ്ക്കു പ്രേമിച്ചാ..??””” _ അവരുടെസംസാരം ശ്രെദ്ധിച്ചിരുന്ന മീനാക്ഷി, ആ ചോദ്യംകേട്ടതും ചെരിഞ്ഞിരുന്നു ചോദിച്ചു…

“”…ഓ.! പിന്നേ… ആമ്പിളേളരെക്കണ്ടാ കടിച്ചുകീറാൻചെല്ലുന്ന നീ പ്രേമിയ്ക്കാമ്പോണു… ഒന്നുപോടീ..!!”””

“”…അതൊക്കെപ്പണ്ടല്ലേ മോളേ… ഇപ്പതൊക്കെമാറി… അല്ലേ ഹീറോ..??”””_ അവൾടെ ചുണ്ടുകോണിച്ച ചിരിയോടുള്ള ആക്കിചോദ്യത്തിനുമുന്നിൽ ഞാൻ പല്ലിറുമികൊണ്ട് മൗനംപൂണ്ടപ്പോൾ,

“”…ങ്ഹേ.! എന്നുവെച്ചാ… നിനക്കും അഫെയറായെന്നാണോ..??”””_ ആ ചേച്ചി ആകാംഷയോടെ ചോദ്യമിട്ടു…

അതിന്,

“”…ആം.! വേണേലങ്ങനേം പറയാം..!!”””_ എന്നൊരൊഴുക്കൻമട്ടിൽ മറുപടിപറഞ്ഞ മീനാക്ഷി, ഗിയർലിവറിന്മേലിരുന്ന എന്റെയിടതുകൈയിന്മേൽ മെല്ലെയൊന്നു ചുരണ്ടുകേംചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *