കോപ്പ്.! വിളിച്ചോണ്ടുവരാന്നേറ്റും പോയി… ഇനീപ്പൊ പോകാണ്ടിരിയ്ക്കുന്നതെങ്ങനാ..?? മൈര്.! എങ്ങോട്ടേലും ഇറങ്ങിപ്പോയാ മതിയാരുന്നു.!
അല്ല… ഇതെനിയ്ക്കു വരണം.! കീത്തൂന്റെകല്യാണത്തിന് തലപോയില്ലെങ്കിൽ മീനാക്ഷിയുറപ്പായും വരുമെന്നുള്ളബോധ്യം എനിയ്ക്കുപണ്ടേ വരേണ്ടതായിരുന്നു…
ഇതിപ്പോൾ മിണ്ടാണ്ടിരുന്ന പട്ടീടെവായിൽ കോലിട്ടുകിള്ളിയ അവസ്ഥയായിപ്പോയി…
അങ്ങനെന്തു ചെയ്യണോന്നറിയാതെ പന്തലിൽനിൽക്കുമ്പോഴാണ് വാണംവിട്ടപോലെ ശ്രീയെന്റെ മുന്നിലൂടെപോണത്…
“”…ഡേയ്… മൈരേ… ഒന്നുനിന്നേ..!!”””_ കടന്നുപോയ അവനെ പിടിച്ചുനിർത്തിയതും,
“”…പ്ഫ.! പുണ്ടേ… ഇതു കല്യാണനിച്ഛയംനടക്കുന്ന വീടാണ്… ഇവിടെക്കിടന്നവരാതം പറഞ്ഞാലെന്റെ സ്വഭാവംമാറും കോപ്പേ..!!”””_ അവനെന്റെ നെഞ്ചത്തേയ്ക്കുചാടി…
ശേഷം,
“”…മ്മ്മ്..?? എന്തോപറ്റി..?? വല്ല വള്ളിയുംപിടിച്ചോ..??”””_ അവൻ കൂട്ടിച്ചേർത്തതും,
“”…എനിയ്ക്കു നിന്റൊരു ഹെൽപ്പുവേണോടാ… വേറെ നിവർത്തിയില്ലാത്തോണ്ടാ..!!”””
“”…എന്താ..??”””_ എന്താണെങ്കിലും പറയാനുള്ളയനുമതി തന്നുകൊണ്ടവനെന്നെ നോക്കിയപ്പോൾ ഞാനവനെയുംകൂട്ടി പതിയെ മുന്നിലേയ്ക്കുനടന്നു…
“”…എടാ… കീത്തുവേച്ചീടെ ഫ്രണ്ട്സുവരുന്നുണ്ട്… ഒന്നവരെപ്പോയി പിക്കുചെയ്യോ..?? ഇവിടെ ജംഗ്ഷൻവരെ പോയാമതി..!!””‘ _ ഞാനവന്റെ തോളേൽകയ്യുമിട്ടുകൊണ്ട് ഗേറ്റിനടുത്തേയ്ക്കു നടക്കുന്നതിനിടയിൽ ചോദിച്ചു…
അതിൽ മനഃപൂർവ്വമാണ് മീനാക്ഷിയുടെ പേരുൾപ്പെടുത്താഞ്ഞത്… ഞാനവളെ പേടിച്ചൊഴിയുന്നതാണെന്ന് അവന് തോന്നരുതല്ലോ…
“”…ഒന്നുപോടാ നാറി… അപ്പോപ്പിന്നെ ഇവിടുത്തെകാര്യമെല്ലാം നിന്റെ തന്തവന്നു ചെയ്യുവോ..?? നീ വേറാരേലും പറഞ്ഞുവിട്..!!”””
“”…അതല്ലടാ… വരുന്നത് പെമ്പിള്ളേരല്ലേ… ആരേലുമെങ്ങനാ പറഞ്ഞുവിടുന്നെ..??”””
“”…ഓ.! നെനക്കത്രയ്ക്കുള്ള ബോധോക്കെയുണ്ടായ്രുന്നോ..?? എന്നാ നീതന്നെ പോ..!!”””
“”…ങ്ഹൂം.! എനിയ്ക്കു പറ്റത്തില്ല..!!”””
“”…അതെന്താ നെനക്കുപോയാല്..??”””_ ഞാൻ വീണ്ടുമൊഴിഞ്ഞു മാറിയപ്പോൾ അവനൊരു സംശയത്തോടെ തിരിച്ചുചോദിച്ചു…
“”…ഡേയ്… നെനക്കു പോവാമ്പറ്റോങ്കിലതു പറേഡേയ്… അല്ലാതെ കൂടുതല് ചോദ്യങ്ങളൊന്നുമ്മേണ്ട..!!”””_ അവന്റെ ചോദ്യംചെയ്യല് കേട്ടപ്പോളെനിയ്ക്കങ്ങ് ചൊറിഞ്ഞുകേറി…
“”…എന്താ മീനാക്ഷിയും വരണുണ്ടോ..??”””_ എന്റെ ഒഴിഞ്ഞുമാറ്റവും അസ്ഥാനത്തുള്ള ദേഷ്യപ്പെടലുമൊക്കെ കണ്ടപ്പോൾതന്നെ അവനു കാര്യമ്പിടികിട്ടി…
“”…മ്മ്മ്.! ചെറുതായിട്ട്..!!”””_ ഞാൻ ചെറിയൊരിളിയോടെ മറുപടിപറഞ്ഞു…
“”…മ്മ്മ്.! തോന്നി.! അല്ലേലിങ്ങനത്തെ ഭാരിച്ചജോലികളൊന്നും നീയെനിയ്ക്കു തരത്തില്ലല്ലോ..!!”””_ അവനവസരം കിട്ടിയപ്പോളെനിക്കിട്ടൊന്നു കൂടി താങ്ങി….
“”…എടാ… പ്ളീസ്സൊന്നു പോടാ..!!”””_ അവൻ സമ്മതിയ്ക്കില്ലെന്നുതോന്നിയതും ഞാൻ ദയനീയതയുടെ കൊടുമുടി കയറാന്തുടങ്ങി…
“”…നീയൊന്നുപോയേ…. എനിയ്ക്കു പറ്റത്തില്ല… ഞാനിപ്പൊത്തന്നെ ഫുഡെടുക്കാമ്പോവുവാ..!!”””
“”…ഫുഡോ..?? എന്തിന്റെ ഫുഡ്..??”””_ കേട്ടതും ഞാൻ ചോദ്യഭാവത്തിൽ അവനെനോക്കി…
“”…ഡാ… മൈരേ… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കാതെ മാറിയേ നീ..!!”””_ അപ്പോഴാണ് എൻഗേജ്മെന്റിനുള്ള ഫുഡെടുക്കുന്ന കാര്യമെനിയ്‌ക്കോർമ്മ വന്നത്…
ഇന്നലെത്തന്നെ തന്തപ്പടി ഞങ്ങളോടു പറഞ്ഞിരുന്നതാ രാവിലെയങ്ങോട്ടുപോയി എടുത്തിട്ടുവരണമെന്നും അവരുകൊണ്ടുവരാൻ
കാത്തിരുന്നാൽ ചിലപ്പോൾ സമയത്തു കിട്ടില്ലെന്നുമൊക്കെ…
“”…എടാ… എന്നാലൊരു കാര്യഞ്ചെയ്യാം, ഞാമ്പോയി ഫുഡെടുക്കാം… നീയവരെ വിളിച്ചേച്ചു വാ..!!”””_ അപ്പോൾ മനസ്സിൽതോന്നിയൊരുപായം ഞാനവനോടു പറഞ്ഞു…
സംഗതി മറ്റെന്തുവേണോങ്കിലും ചെയ്യാം, അവളെ ഫെയ്സ് ചെയ്യാമ്പറ്റത്തില്ല എന്നൊരവസ്ഥയിലായിരുന്നു ഞാൻ…
“”…ഡാ… നീയേ… നീ കല്യാണപ്പെണ്ണിന്റെ സഹോദരനാണ്… ആ നീ കല്യാണനിച്ഛയം നടക്കുന്നിടത്താവേണ്ടത് അല്ലാതെ… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്..!!”””_ അവനെന്നെ നോക്കിയൊന്നു ചീറിയിട്ട് മുന്നിൽനിന്നും പിടിച്ചുമാറ്റി…
