“”…ഒന്നു പോയേടീ… നിനക്കസൂയയാ… അവളൊരുങ്ങീലേലും സൂപ്പറാ… ഒരുങ്ങിയപ്പോളതു ലേശംകൂടിപ്പോയി….. അതവൾടെ കൊഴപ്പോന്നുവല്ല..!!”””
“”…മ്മ്മ്.! കല്യാണച്ചെക്കന് ആളുമാറിപ്പോവാണ്ടിരുന്നാ മതി..!!”””_ രണ്ടു സൈഡീന്നുമുള്ള കമന്റസുകേട്ടയാകാംഷ കൂടിയിട്ട് ഞാനുമിടംകണ്ണിട്ട് പുറത്തേയ്‌ക്കൊന്നുനോക്കി…
പച്ചനിറത്തിലുള്ള ബോഡറോടുകൂടിയ മജന്തസാരിയും അതിനുചേർന്ന ബ്ലൗസുംധരിച്ച് ഇടുപ്പോളമിറങ്ങിക്കിടക്കുന്ന ചെറിയ ഹാൻഡ്ബാഗുമിട്ടുനിന്ന് ഗേറ്റടച്ചുകൊണ്ടിരുന്നയവളെ സത്യംപറയാലോ ഞാൻ വായുംപൊളിച്ചിരുന്നു നോക്കിപ്പോയി…
എന്റമ്മേ… ഇത്രേംവലിയ ആറ്റംപീസായ്രുന്നോ ഇവള്..?? ഇതിനുമുന്നേയും രണ്ടുമൂന്നുപ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ഒരിയ്ക്കൽപോലുമിങ്ങനെ നോക്കിയിട്ടുണ്ടായ്രുന്നില്ല…
ഒരുപെണ്ണിനേയുംവിടാതെ ചോരയൂറ്റുന്ന ഞാൻ, എങ്ങനെയിവളെ മിസ്സാക്കി എന്നൊരു സങ്കോചമായ്രുന്നൂ അന്നേരമെനിയ്ക്ക്…
സാരി നല്ല ടൈറ്റായി വലിച്ചുടുത്തിരിയ്ക്കുന്നതിനാൽ ശരീരത്തിന്റെ ഷെയ്പ്പുമുഴുവൻ നല്ല വ്യക്തമായറിയാം…
ഇടതുവശത്തെ ഇടുപ്പിന്റെ കുറച്ചുഭാഗം മറഞ്ഞിട്ടില്ലാത്തതിനാൽ പെണ്ണിന്റെ വെണ്ണപോലെ തുടുത്ത വയറിന്റെയംശവും കാണാമായ്രുന്നു…
ഗെയ്റ്റടച്ചു ലോക്ക്ചെയ്തശേഷം തോളിൽകിടന്ന ഹാൻഡ്ബാഗൊന്നുകൂടി അഡ്ജസ്റ്റുചെയ്തിട്ട് വണ്ടിയ്ക്കടുത്തേയ്ക്കു വരുമ്പോൾ അവളുടെ ഉണ്ടക്കണ്ണുകൾ ഡ്രൈവിങ്ങ്സീറ്റിലേയ്ക്കു നീണ്ടു…
അതോടെയത്രയും നേരമവളെ വാപൊളിച്ചിരുന്നു നോക്കിയ എന്റെകണ്ണുകൾ താഴ്ന്നു…
എന്താണവളുടെ പുറപ്പാടെന്നാലോചിച്ച് കിടുമ്പനടിച്ചിരുന്ന എന്നെയൊന്നു തുറിച്ചു നോക്കിക്കൊണ്ടവൾ കോ-ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തെ ഡോർ വലിച്ചുതുറന്നു…
അപ്പോൾ ഞാനും ആ സീറ്റിലിരുന്നവളും ഒരേസമയമാകാംഷയോടെ മീനാക്ഷിയെ നോക്കിപ്പോയി…
ഇതെന്തിനുള്ള പുറപ്പാടാണെന്നറിയില്ലല്ലോ…
“”…ഇറങ്ങിങ്ങോട്ട്..!!”””_ അവളാജ്ഞാസ്വരത്തിൽ മൊഴിഞ്ഞതും ഇതെന്തു കൂത്തെന്നമട്ടിൽ
അവിടിരുന്നവളെന്നെ നോക്കി…
“”…എടീ… അവളവിടിരിയ്ക്കുവല്ലേ… നീയിങ്ങുവാ മീനാക്ഷീ..!!”””_ ഉടനെ പിന്നിലിരുന്ന ചേച്ചി കുറച്ചൊതുങ്ങിയിരുന്നവളെ അങ്ങോട്ടേയ്ക്കു ക്ഷണിച്ചു…
“”…ഇല്ല… എനിയ്ക്കു ഫ്രണ്ടിലിരിയ്ക്കണം… ദിവ്യേ… മ്മ്മ്.! ഇറങ്ങി പിന്നിലിരി..!!”””_ അധികാരത്തോടുള്ള അവൾടെ വർത്താനങ്കേട്ടതും എനിയ്ക്കു ചൊറിഞ്ഞുവന്നെങ്കിലും അവൾടെ ഉദ്ദേശമെന്താണെന്നറിയാതെ പ്രതികരിയ്ക്കാൻ പറ്റാത്തൊരവസ്ഥയായ്രുന്നു…
എങ്കിലും,
“”…ആ ചേച്ചിയാദ്യമേ കേറീതല്ലേ… ഇനിയിറങ്ങുവൊന്നും വേണ്ട… മീനുവേച്ചി
പുറകിക്കേറ്..!!”””_ അവള് മുമ്പിൽ കയറിയാലുണ്ടാകാവുന്ന എന്റെ മാനസികസമ്മർദ്ദം കുറയ്ക്കാൻ ഞാനൊരിലയ്ക്കും മുള്ളിനും കേടില്ലാത്ത നമ്പറിട്ടുനോക്കി…
പക്ഷേ എന്റെയാ ഉപായത്തിന് എന്നെയൊന്നു തുറിച്ചു നോക്കിയതല്ലാതെ മറുപടിയൊന്നുംതന്നില്ല…
എന്റെവാക്കിന് പുല്ലുവിലതരാതിരുന്നപ്പോഴേ ഞാൻപ്ലിങ്ങിയെന്നു പ്രത്യേകംപറയേണ്ടല്ലോ…
അതോടെ ഞാൻസൈലന്റായി…
“”…എടീ… നിന്നോടല്ലേപറഞ്ഞേ ഇറങ്ങി ബാക്കിലിരിയ്ക്കാൻ..!!”””_ മീനാക്ഷിയുടെ സ്വരമൊന്നുകൂടി ഉയർന്നതും ദിവ്യയെന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പുറത്തേയ്ക്കിറങ്ങി…
അയ്യോ ചേച്ചീ പോവല്ലേന്നമട്ടിൽ ഞാനവളെ നോക്കിയെങ്കിലും അവളപ്പോഴേയ്ക്കും പിന്നിലെഡോറ് തുറന്നുകഴിഞ്ഞിരുന്നു…
യുദ്ധം ചെയ്തുമേടിച്ച മുൻസീറ്റിലേയ്ക്ക് ചെറിയൊരു പുഞ്ചിരിയോടെ നോക്കിയശേഷം സാരിയുടെമുന്താണി പിന്നിൽനിന്നും വലിച്ചു മടിയിലേയ്ക്കാക്കിക്കൊണ്ട് മീനാക്ഷിയവിടേയ്ക്കു കേറിയിരുന്നു…
“”…ഹായ്.! സോറി ഹീറോ… ഞാനല്പം ലേറ്റായിപ്പോയി… നല്ലൊരു പരിപാടിക്കുപോകുമ്പോൾ നമ്മളും നന്നായി ഒരുങ്ങിയിറങ്ങണ്ടേ..?? അതാ..!!”””_ അവളൊരു നിറഞ്ഞചിരിയോടെ കൈവീശിക്കാണിച്ചുപറഞ്ഞതും ഞാനിതിൽപരമില്ലാതൊന്നു ഞെട്ടി…
…ഇവളിതെന്തോ ഭാവിച്ചാ..?? ഇനിയെന്തേലും അർത്ഥംവെച്ചാണോ അങ്ങനെപറഞ്ഞത്..??
“”…എന്താ നോക്കിക്കൊണ്ടിരിയ്ക്കുന്നേ..?? വണ്ടിയെടുക്ക് ഹീറോ… നമുക്കുപോണ്ടേ..??”””_ അവളെത്തന്നെ
നോക്കിയിരുന്ന എന്റെ കണ്ണുകൾക്കുനേരേ കൈവീശിക്കൊണ്ട് മീനാക്ഷിചോദിച്ചതും ഞാനൊന്നുംമിണ്ടാതെ മുഖംനേരേതിരിച്ച് വണ്ടി സ്റ്റാർട്ട്‌ചെയ്തു…
