എന്റെ ഡോക്ടറൂട്ടി – 7 8അടിപൊളി 

“”…ഞങ്ങളോടിവിടെ നിന്നാമതി മീനാക്ഷിവരാന്നാ ആദ്യംപറഞ്ഞിരുന്നേ… പിന്നെ രാവിലെ കീർത്തനവിളിച്ചിട്ട് മീനാക്ഷീടേൽ വണ്ടിയില്ലെന്നും അനിയനെ പറഞ്ഞുവിടാന്നും പറഞ്ഞു… മീനാക്ഷീമിവിടെവരാന്നാ പറഞ്ഞേ… എന്നിട്ടുവന്നില്ല… വിളിച്ചിട്ടെടുക്കുന്നുമില്ല..!!”””_ മുന്നിലിരുന്നവൾ പരാതിയുടെയാണോ പരിഭവത്തിന്റെയാണോന്നു തിരിച്ചറിയാൻ കഴിയാത്തൊരുഭാവത്തിൽ പറഞ്ഞതിനും ഞാനൊന്നുപുഞ്ചിരിച്ചു…

…അപ്പൊ മീനാക്ഷിയില്ല.! എന്റെ പൊന്നേ… സന്തോഷം കൊണ്ടെനിയ്ക്കിറങ്ങി ഓടാൻതോന്നി…

“”…മീനാക്ഷിയെ കാണാണ്ടായപ്പോൾ കീർത്തനെയൊന്നുകൂടി വിളിച്ചു… അപ്പൊ താനിങ്ങുപോന്നിട്ടുണ്ടെന്നും വണ്ടിയുടെ കളറും നംബരുമൊക്കെപറഞ്ഞതും അവളാണ്… അതുകൊണ്ടാളെ കണ്ടുപിടിയ്ക്കാമ്പറ്റി..!!”””_ പിന്നിലിരുന്നതിലൊരുത്തി കുറച്ചാശ്വാസം കലർന്ന സ്വരത്തിൽപറഞ്ഞതിനും ഞാനൊരുൾപ്പുളകത്തോടെ തലകുലുക്കി…

എന്നാലപ്പോഴും മീനാക്ഷിയില്ലല്ലോന്നുള്ള ചിന്ത മാത്രമായിരുന്നു എനിയ്ക്ക്…

ഉടനെ എന്റെ ഫോണിരുന്ന് റിങ്ങി… എടുത്തു നോക്കുമ്പോൾ കീത്തുവാണ്…

“”…ആടിയേച്ചീ പറ..!!”””_ ഞാനിടതുകൈകൊണ്ട് ഫോൺചെവിയോടു ചേർത്തശേഷം വലതുകൈകൊണ്ട് സ്റ്റിയറിങ്‌ ബാലൻസ്ചെയ്തു…

“”…സിത്തൂ… എന്നെ തെറി വിളിയ്ക്കല്ലേടാ…!!”””_ ഞാൻ ഫോണെടുത്തതും ഒരു ഫോർമാലിറ്റിയുമില്ലാതെയവൾ മുൻ‌കൂർ ജാമ്യമെടുത്തപ്പോളെന്റെ മുഖമൊന്നുചുളിഞ്ഞു…

“”…താൻ കാര്യമ്പറേടോ ചങ്ങായീ..!!”””

“”…എടാ മീനുവിപ്പോഴാ ഒരുങ്ങിത്തീർന്നതെന്നടാ… തിരിച്ചുവരുമ്പൊ വാവയൊന്നവൾടെ വീട്ടിൽചെന്ന് അവളേംകൂട്ടണേടാ… പ്ലീസ്..!!””” _ പറഞ്ഞുകഴിഞ്ഞതും അവള് ഫോൺകട്ടുചെയ്തു…

എനിയ്ക്കെന്തെങ്കിലും മറുപടിപറയാമ്പോലും അവളൊരു സാവകാശംതന്നില്ല…

തന്നാലും ഞാൻ മുടക്കേപറയുള്ളൂന്നറിയാം…

അന്നേരമെന്റെ വായിൽവന്ന തെറിമുഴുവനും ഞാൻ പുറത്തുചാടാതെ വിഴുങ്ങിക്കളഞ്ഞു…

മീനാക്ഷി വരുന്നില്ലെന്നറിഞ്ഞ സന്തോഷത്തിന്മേൽ ആറാടിയമനസ്സിനെ എങ്ങനെ കടിഞ്ഞാണിടണമെന്നൊരു പിടിയുമില്ലാതായി…

അവളെ വീട്ടിൽചെന്നു കൂട്ടിയില്ലേൽ കീത്തുപിണങ്ങും…

അതിന്റെകൂട്ടത്തിൽ മീനാക്ഷി നടന്നതൊക്കെയവളോട് പറയുകകൂടി ചെയ്താൽ ഞാൻ മനഃപൂർവ്വം ചെന്നവളെ കൂട്ടീലെന്നൊരു തോന്നലുമവൾക്കുവരും…

അതുകൊണ്ട് പോയികൂട്ടാതിരിയ്ക്കാൻ പറ്റില്ല…

ഇനിയിവളുമാരെ വീട്ടിൽകൊണ്ടാക്കിയശേഷം പോയവളെ കൂട്ടിയാലോ..?? അതാവുമ്പോളെന്നെ രണ്ടു തെറിപറഞ്ഞാലും വേറാരുംകേൾക്കില്ലല്ലോ…

പക്ഷേ, ഞാൻ മനഃപൂർവ്വമാണ് മീനാക്ഷിയെ വിളിയ്ക്കാൻ വൈകിച്ചതെന്നാ നാശത്തിനുതോന്നിയാൽ ആ വാശിയ്ക്കെല്ലാമവള് കീത്തൂനോടുപറഞ്ഞാലോ..?? ആ..?? എന്തോവരട്ടേ…

അങ്ങനെ ഞാനോരോന്നൊക്കെ ചിന്തിച്ചിരിയ്ക്കുന്നതിനിടയിൽ ഞങ്ങൾ മീനാക്ഷിയുടെ വീട്ടിനുമുന്നിലെത്തി…

കുറേ നാളുകൾക്കുശേഷമാണ് അവൾടെ വീട്ടിനുമുന്നിലിങ്ങനെ…

അതോർത്തപ്പോൾ പഴയചിന്തകളൊക്കെ മനസ്സിലേയ്ക്കുവന്നു…

ചേച്ചിയോടൊപ്പം ആദ്യമായിവന്നതും, പിന്നെ പായസം കൊണ്ടുകൊടുക്കാനായും അതുപോലെ പലപലയാവശ്യങ്ങളും പറഞ്ഞുവന്നതും… ഒളിഞ്ഞുനിന്നേന്തിവലിഞ്ഞു നോക്കിയതുമുൾപ്പെടെ പലതും…

ഞാൻ ഗേറ്റിനുമുന്നിൽ വണ്ടി ചവിട്ടിയകത്തേയ്ക്കു നോക്കിക്കൊണ്ട്നീട്ടി ഹോണടിച്ചു…

ഉള്ളിൽ പേടികൊണ്ട് തിളച്ചുമറിയുന്നുണ്ടായ്രുന്നെങ്കിലും എന്തുവന്നാലും നേരിടാമെന്നുള്ള മനോബലത്തോടെ സ്റ്റിയറിങ്ങിൽ വിരൽകൊണ്ട് താളംപിടിച്ച് ഞാൻ മുന്നിലേയ്ക്കുതന്നെ കണ്ണുംനട്ടിരുന്നു…

“”…എടീ… ദേ അവള് വരുന്നു..!!”””_ പിന്നിലിരുന്നയൊരുത്തി പറഞ്ഞതുകേട്ടതും അത്രയും നേരമുള്ളിലൂതി വീർപ്പിച്ചുവെച്ചിരുന്ന ധൈര്യത്തിന്റെ കുമിളകളോരോന്നായി പൊട്ടിത്തുടങ്ങി…

അതോടെയിന്നലെ ബോധമില്ലാണ്ടോരോന്നൊക്കെ ചെയ്തുവെച്ചയാ സമയത്തെ ഞാൻ തലതല്ലിപ്രാകിയും പോയി…

“”…വെറുതെയാണോ ഇവളുതാമസിച്ചേ… നോക്കിയ്ക്കാണ് കീർത്തനപോലും ഇതുപോലൊരുങ്ങീട്ടുണ്ടാവില്ല… കഷ്ടം..!!”””_ ഒരുത്തികഷ്ടപ്പെട്ട് തന്റെ കാഴ്ചപ്പാടുവെളിപ്പെടുത്തിയപ്പോൾ അങ്ങനൊരവസരത്തിലും എനിക്കുചിരിവന്നു, നമുക്കുപറ്റിയ ടീമാന്നു തോന്നുന്നു…

Leave a Reply

Your email address will not be published. Required fields are marked *