അതിലേനടന്ന ആളുകളെയൊക്കെ നോക്കി മനസ്സിൽ പിറുപിറുത്ത് ഞാൻ പൂവവൾക്കുനേരേ നീട്ടി…
എന്നാലവളെന്റെ കയ്യിൽനിന്നും പൂവുമേടിയ്ക്കാതെ ചുറ്റുമൊന്നോടിച്ചുനോക്കിയിട്ട് തിരിഞ്ഞുനിന്നു…
“”…വെച്ചു താ..!!”””_ അവളൊന്നുകൂടി പിന്നിലേയ്ക്കു നിന്നിട്ടെന്നോട് പതിയെപറഞ്ഞു…
ഒന്നങ്ങോട്ടു വെച്ചുതരാത്തതിന്റെ കുറവ് കുറേനേരായ്ട്ട് കാണിയ്ക്കുന്നുണ്ട് നീ… ഇതിനൊക്കെ പലിശതീർത്തു ഞാൻ തരുന്നുണ്ടെടീ പുണ്ടച്ചീ.!
ഞാൻ മനസ്സിൽപറഞ്ഞുകൊണ്ട് അവൾടെ ഇടുപ്പോളംനീളമുള്ള ഇടതൂർന്നമുടിയിൽ കുത്തിയിരുന്ന ഹെയർപിന്നിലേയ്ക്ക് മുല്ലേപ്പൂവ് ഒരുവിധത്തിലൊക്കെ ഒപ്പിച്ചുവെച്ചു…
“”…ഹലോ… ഇതെന്തായിവൾക്കുമാത്രം പൂ… ഞങ്ങൾക്കില്ലേ..?? ഇതൊന്നുമത്രശെരിയല്ലാട്ടോ സിദ്ധുവേ..!!”””_ അപ്പോളതിലേപോയ അവൾടെ രണ്ടുകൂട്ടുകാരികൾ ഞാൻ പൂ ചൂടിക്കൊടുക്കുന്നതു കണ്ട് ഞങ്ങടെയടുത്തേയ്ക്കുവന്നു…
“”…ഒരു ശെരിക്കേടുമില്ല… ഇതെനിയ്ക്കുവെയ്ക്കാൻ ഞാമ്മേടിപ്പിച്ച പൂവാ..!!”””_ അവളൊരുകൂസലുമില്ലാതെ പൂവെച്ചുകൊടുക്കാനായി നിന്നുകൊണ്ട്പറയുമ്പോൾ കൂട്ടുകാരികളുടെ നോട്ടംസഹിയ്ക്കാൻ കഴിയാതെ ഞാനാകെനിന്നുചൂളി…
“”…എടീ ഇതിപ്പോളൊരുപാട് പൂവില്ലേടീ… കുറച്ചു ഞങ്ങൾക്കൂടി പകുത്തുതാ പെണ്ണേ..!!”””
“”…ങ്ഹൂം… തരത്തില്ല… ഇതെന്റെപൂവാ… നിങ്ങക്കുവേണോങ്കി പോയിമേടിച്ചോ..!!”””_ അവൾ പറഞ്ഞശേഷമെന്റെ മുന്നിൽനിന്നും കുറച്ചുമാറിനിന്ന് തലയൊക്കെ തിരിച്ചെന്നെക്കാണിച്ചു…
“”…കൊള്ളാമോ..??”””_ തലകുലുക്കി ചോദിച്ചതിനൊന്നുമൂളി ഞാൻ സ്റ്റേജിലേയ്ക്കുനടന്നു…
പിന്നെ കുറച്ചുനേരം അവിടെയുള്ള ചെറിയചെറിയ സെറ്റിങ്സുകളിൽ വ്യാപ്രതനായതുകൊണ്ട് ആ സാധനത്തിന്റെ ശല്യമുണ്ടായില്ല…
പെണ്ണിന്റെ ആങ്ങളയെന്ന പ്രിവിലേജിൽ ആളുകളൊക്കെവന്നു പരിചയപ്പെടാനും വീട്ടുകാര്തന്നെ കൊണ്ടുവന്നു പരിചയപ്പെടുത്താനുമൊക്കെ തുടങ്ങിയപ്പോൾ ഞാനുമെന്തോ ഭയങ്കര സംഭവമാണെന്നൊക്കെയൊരു തോന്നലുവന്നു…
“”…സിത്തൂ… വന്നേ… ദേ ചെക്കൻകൂട്ടരെത്തി… വാ..!!”””_ സ്റ്റേജിന്റെ അലങ്കാരപണികളൊക്കെകഴിഞ്ഞു വെറുതെ അഭിയേട്ടനോടും ക്ലബ്ബിലെപിള്ളേരോടുമൊക്കെ വർത്താനം പറഞ്ഞിരിയ്ക്കുമ്പോഴാണ്
മാമൻബ്രോ വന്നു വിളിച്ചത്…
അങ്ങനെ അച്ഛനോടും മാമനോടുമൊക്കെ ചേർന്നുനിന്നവരെ സ്വീകരിച്ചു സ്റ്റേജിലേയ്ക്കാനയിച്ചു…
കല്യാണചെക്കൻ കാര്യത്തില് ചെറിയൊരു നല്ലവനായ ഉണ്ണിയായതുകൊണ്ടും, ഒരിയ്ക്കൽ കീത്തു പുള്ളിയോടു സംസാരിയ്ക്കുന്നതിനിടെ ഫോണെനിയ്ക്കുതന്നപ്പോൾ ഒരുനീക്കുപദേശം എനിയ്ക്കിട്ടുകിട്ടിയതുകൊണ്ടും ഞാനോ ശ്രീയോ പുള്ളിയോടത്രയ്ക്കങ്ങട് ടച്ചാൻപോയിട്ടില്ല…
ചെക്കന്റെ അച്ഛനും ബന്ധുക്കളുമൊക്കെ കുശലംചോദിച്ചതിന് പുഞ്ചിരിയോടെ ഉഴപ്പൻമട്ടിൽ മറുപടിയുംപറഞ്ഞുകൊണ്ട് പുറത്തേയ്ക്കിറങ്ങി…
അപ്പോഴേയ്ക്കും പൂജാരിയെല്ലാം സെറ്റാക്കിയശേഷം പെണ്ണിനെ വിളിയ്ക്കാൻപറഞ്ഞു…
അതുകേട്ടതും പെണ്ണിനെ കൊണ്ടുവരാനായി ആരൊക്കെയോ അവിടെകിടന്നു വിളിച്ചു കൂവാൻ തുടങ്ങി…
വിളികേൾക്കാൻ കാത്തിരുന്നതുപോലെ കുറേ പെണ്ണുങ്ങള്ചേർന്ന് കീത്തുവിനെ കൂട്ടിക്കൊണ്ടുവന്നു…
കൂട്ടത്തിൽ അമ്മയുംചെറിയമ്മയും ചെക്കന്റെസഹോദരിയും മീനാക്ഷിയുമൊക്കെയുണ്ടായിരുന്നു…
…ഇവളെയാര് ഈക്കൂട്ടത്തിക്കേറ്റി..??
പിന്നെ പെട്ടെന്നുതന്നെ കാലേവീഴലും മോതിരംമാറ്റവുമൊക്കെ നടന്നു…
എന്നാലതുവരെ അതിനകത്തൊക്കെ ചുറ്റിപ്പറ്റിനിന്ന മീനാക്ഷി മോതിരംമാറുന്ന സമയമായപ്പോളിങ്ങെന്റടുത്ത് വന്നു…
അവളങ്ങുനിന്നു വരുന്നതുകണ്ടപ്പോഴേ ആ വണ്ടിയെന്റടുത്തേയ്ക്കാണെന്ന് മനസ്സിലായി…
അതുപോലെതന്നെ ആ വണ്ടിയെന്റടുക്കെ കൊണ്ടുവന്നു പാർക്കുചെയ്തു…
“”…ഇവടെ നിയ്ക്കുവായ്രുന്നോ..?? ഞാനവിടേക്കെ കുറേനോക്കി..!!”””_ കക്ഷി ചടങ്ങുനടക്കുന്നിടത്തേയ്ക്കു തന്നെ നോക്കിക്കൊണ്ട് പറഞ്ഞതിന് ഞാൻ ശ്രെദ്ധകൊടുത്തില്ല…
ഞാൻ ദേഷ്യപ്പെടുകയോ തുറിച്ചുനോക്കുകയോ ഒക്കെ ചെയ്തുകണ്ടാൽ പുള്ളിക്കാരിയ്ക്കെന്തോ ത്രില്ലാണ്…
