എന്റെ ഡോക്ടറൂട്ടി – 7 4അടിപൊളി 

നോക്കുമ്പോൾ,
ഇലയിലേയ്‌ക്കൊഴിച്ച അടപ്രദമനിലേയ്ക്ക് പാതി മാറ്റിവെച്ചിരുന്ന പപ്പടപ്പൊടിയും പഴവുംചേർത്ത് കുഴച്ചുമറിയ്ക്കുന്ന തിരക്കിലായിരുന്നു കക്ഷി…

ഞാൻ നോക്കുന്നകണ്ടതും വേണോയെന്നർത്ഥത്തിൽ കണ്ണുകാട്ടിയിട്ട് കുഴച്ചുമറിച്ച പായസം നാലുവിരലിൽ കോരിയെനിയ്ക്കു നേരേനീട്ടി…

അതുകണ്ടതും ഞാൻ വീണ്ടുമറപ്പോടെ മുഖം വെട്ടിച്ചുമാറ്റുവായ്രുന്നു…

“”…എടാ അശോകേട്ടൻ വിളിച്ചിരുന്നു, കോൺക്രീറ്റിനൊരാൾടെ കുറവുണ്ടെന്ന്… കൂടെച്ചെല്ലാമ്പറ്റോന്ന് ചോദിയ്ക്ക്..!!”””_ കഴിച്ചുകഴിഞ്ഞ ഇലയുമായെഴുന്നേറ്റു പുറത്തേയ്ക്കുപോണ വഴിയ്ക്ക് ശ്രീ, മീനാക്ഷിയുടെ ഇലയിലേയ്ക്കു നോക്കിപറഞ്ഞതും എല്ലാരുടേംകണ്ണുകൾ അവൾടിലയിലേയ്ക്കു നീണ്ടു…

പിന്നൊരു കൂട്ടച്ചിരിയായ്രുന്നവിടെ… ആക്കൂട്ടത്തിൽ ഞാനും പങ്കുചേർന്നു…

“”…അവനതൊക്കെപ്പറയും… മോളതൊന്നും കാര്യാക്കണ്ട… നമ്മള് നമ്മുടെയിഷ്ടത്തിനല്ലേ ആഹാരം കഴിയ്ക്കുന്നേ, അല്ലാണ്ടാരേം കാണിയ്ക്കാനൊന്നുവല്ലല്ലോ… മോള്കഴിച്ചോ..!!”””_ ഒന്നുചമ്മിയ മീനാക്ഷിയെ സപ്പോർട്ടുചെയ്തുകൊണ്ട് ചെറിയമ്മ രംഗത്തെത്തീതും എല്ലാരുമതിനെസ്സു വെച്ചു…

എല്ലാരുടേംകൂടെക്കൂടി കളിയാക്കിച്ചിരിച്ചതിന് എന്നെയവൾ തുറിച്ചുനോക്കിയതും കൂടുതലൊന്നുംമിണ്ടാതെ ഞാനെഴുന്നേൽക്കുവായ്രുന്നു….

ഊണുകഴിഞ്ഞകത്തേയ്ക്കു പോയശേഷം കുറച്ചുനേരത്തേയ്ക്കു ഞാനവളെ കണ്ടില്ല…

ഞാനുമതേസമയം പുറത്തിരുന്ന് കൂട്ടുകാരോടൊക്കെ വർത്താനംപറഞ്ഞിരുന്നു…

വൈകുന്നേരം സ്റ്റേജ് അഴിച്ചുമാറ്റാനായി ആളെത്തിയപ്പോൾ ഞങ്ങളുമാ കൂട്ടത്തിൽകൂടി…

ഇടയ്ക്കു കീത്തുവന്ന് അവളുമാരെ തിരികെക്കൊണ്ടാക്കാനുള്ള പോസ്റ്റ്തന്നതുകൊണ്ട്, ജോലിചെയ്യുവാണെന്ന് കാണിച്ചുമുങ്ങാനായ്രുന്നെന്റെ ഉദ്ദേശം…

അതുകൊണ്ടുതന്നെ കള്ളപ്പണിയുടെ ഉസ്താദായ ഞാൻ, കസേരമാറ്റാനും പന്തലഴിയ്ക്കാനുമൊക്കെ മുന്നിത്തന്നെനിന്നു…

ഞങ്ങളങ്ങനെ കഥയൊക്കെപ്പറഞ്ഞ് പണിതുടരുമ്പോഴാണ് മീനാക്ഷിയങ്ങോട്ടു വന്നത്…

അവളെക്കണ്ടതും ശ്രീ ചൂളമടിച്ചെന്നെനോക്കി ആളുവരുന്നെന്ന് കണ്ണുകാണിച്ചു…

അവൻകാണിച്ച ഭാഗത്തേയ്ക്ക് തിരിഞ്ഞുനോക്കാനൊരുങ്ങവേ എന്റെ ഇടത്തേതോളിനു പിന്നിലായി ഒരടിവീണു…

“”…ഹീറോ ജോലിയിലായ്രുന്നോ..?? വന്നേ ഒരുകാര്യമ്പറയട്ടേ..!!”””_ അടിച്ചുവെച്ച കൈയവള് തോളിൽനിന്നുമെടുക്കാതെ തന്നെ പറഞ്ഞപ്പോൾ ഉള്ളിൽ ദേഷ്യംവന്നെങ്കിലും ഞാനെന്തായെന്നമട്ടിൽ പുരികമുയർത്തി…

“”…അച്ചോടാ… നീയത്ര വല്യാളായ്പ്പോയോ..?? ഇങ്ങോട്ടുവാടാ… ഇങ്ങോട്ടുവാടാ ചെക്കാ..!!”””_ അവളുവിളിച്ചിട്ടും അനങ്ങാതെ ബലംപിടിച്ചുനിന്നപ്പോൾ, തോളിലിരുന്ന കൈതാഴ്ത്തിയെന്റെ ഇടതുകൈയിൽ പിടിച്ചുവലിച്ചുകൊണ്ട് കുറച്ചുമാറ്റിനിർത്തി…

“”…മ്മ്മ്.?? എന്താ..??”””_ അവളെന്നോട് കൊഞ്ചിക്കുഴയുന്നമാതിരി സംസാരിയ്ക്കുന്നതും പിടിച്ചുവലിയ്ക്കുന്നതുമൊക്കെ നോക്കിനിൽക്കുന്ന അവന്മാരുടെമുന്നിൽ ചൂളിക്കൊണ്ട് ഞാൻ മീനാക്ഷിയോടുതിരക്കി…

“”…എന്താന്നോ..?? അപ്പൊ നേരത്തേപറഞ്ഞ മറന്നോയോ..?? ഞങ്ങളെ വീട്ടിക്കൊണ്ടോയി വിടണോന്ന് കീത്തുവുമ്പറഞ്ഞയല്ലേ..??”””_ അവൾ വീണ്ടുമെന്റെകയ്യിൽ
ചുരണ്ടിക്കൊണ്ട് മുഖത്തേയ്ക്കുനോക്കി…

“”…എനിയ്ക്കിവിടെ
കുറച്ചുപണിയുണ്ട്… വേറെയാരോടെങ്കിലും പോയിപറ..!!”””_ ഞാനൊരൊഴുക്കൻ മട്ടിൽ പറഞ്ഞിട്ടവൾടെ കയ്യുംതട്ടിമാറ്റി
സ്റ്റേജിനടുത്തേയ്ക്കു നടന്നു…

തിരിച്ചുവന്നപ്പോൾ ശ്രീ കാര്യംതിരക്കിയെങ്കിലും പിന്നെപ്പറയാമെന്ന മട്ടിൽ കണ്ണുകാണിച്ചുകൊണ്ട്
ഞാനൊഴിഞ്ഞുമാറി…

“”…ഡാ… ഇവരെയൊന്നു കൊണ്ടോയി വീട്ടിലാക്കിവാ..!!”””_ ജോലിതുടരുന്നതിനിടയിൽ പിന്നിൽനിന്നുമച്ഛന്റെ ആജ്‌ഞകേട്ടപ്പോഴാണ് പിന്നെ ഞാൻ തിരിഞ്ഞുനോക്കിയത്…

കാർന്നോര് ഷർട്ടൊക്കെമാറ്റി മറ്റൊന്നുധരിച്ച് അതിന്റെസ്ലീവ് തെറുത്തുകയറ്റുന്ന തിരക്കിലായ്രുന്നു…

കൂടെ മീനാക്ഷിയുമുണ്ട്…

അവൾക്കൊപ്പം പോകാൻ പറ്റില്ലെന്നുപറഞ്ഞതിന് പോയി പരാതിപറഞ്ഞു കൂട്ടിക്കൊണ്ടുവന്നതാണെന്ന്
ആരുംപറയൂല…

“”…നീയെന്തോ
നോക്കിനിയ്ക്കുവാ..??
വേഗം പിള്ളേരെ വീട്ടിക്കൊണ്ടാക്കീട്ടുവാ…!!”””_ തന്തപ്പടി ശബ്ദമൊന്നുകൂടി ഉയർത്തിയപ്പോൾ മീനാക്ഷി പിന്നിൽനിന്നും വാപൊത്തി ചിരിയ്ക്കുന്നുണ്ടായ്രുന്നു…

“”…എനിയ്ക്കിവിടെ കുറച്ചുപണിയുണ്ട്… വേറാരേങ്കിലും പറഞ്ഞുവിട്..!!”””_ കാർന്നോരുടെ ആജ്‌ഞയെക്കാളും മീനാക്ഷിയുടെ കളിയാക്കിയുള്ള ചിരിയാണെന്നെ രോഷാകുലനാക്കിയത്…

“”…ഇതിപ്പോ കഴിയാറായില്ലേ..?? ബാക്കിയവരു നോക്കിയ്‌ക്കോളും…
നീ പോയിട്ടുവാ..!!”””_ അച്ഛൻ ചുറ്റുമൊക്കെയൊന്നു കണ്ണോടിച്ചശേഷം കുറച്ചു സംയമനത്തോടെപറഞ്ഞു…

“”…അതേ… ഇതു ഞങ്ങളു നോക്കിയ്‌ക്കോളാം… നീ വിട്ടോ..!!”””_ അത്രയുംനേരമവിടെ ക്വട്ടേഷൻവിട്ടിരുന്ന അഭിയേട്ടൻ പുള്ളീടെഭാഗം ചേർന്നെന്നെയൊന്നുതാങ്ങിയതും എനിയ്ക്കു വിറഞ്ഞുകേറി;

“”…ഏയ്‌.! അതൊന്നുമ്പറ്റത്തില്ല… ഇതൊക്കെയിനി വണ്ടീക്കേറ്റണ്ടേ..?? അതിനിവിടാളു വേണ്ടേ..!!”””

“”…അതുകുഴപ്പമില്ല സിത്തുവേട്ടാ… ഇതുഞങ്ങളേറ്റു… ഏട്ടമ്പൊക്കോ..!!”””_ സ്റ്റേജിന്റെ വർക്കുചെയ്യാൻ വന്നതിലൊരു പയ്യൻകൂടിയങ്ങനെ പറഞ്ഞതോടെ എനിയ്ക്കുപിന്നെ വോയിസില്ലാണ്ടായി…

പോണപോക്കിൽ നിന്റെ സ്റ്റേജുംകോപ്പുമൊക്കെക്കൂടി വെള്ളിടിവീണ് കത്തിപ്പോകോടാന്നും മനസ്സിൽപ്രാകിക്കൊണ്ട് തിരിഞ്ഞുനടന്ന ഞാൻ, തന്തസർനേയുമൊന്നു രൂക്ഷമായി നോക്കിയിട്ട് പുറത്തേയ്ക്കുനടന്നു…

അവിടെ ഗെയ്റ്റിനടുത്തായി കീത്തുവും കൂട്ടുകാരികളുംനിന്നു സംസാരിയ്ക്കുന്നതും നോക്കി കാറിന്റെലോക്കെടുത്തതും അതുവരെയെന്റെ പിന്നാലെവന്ന മീനാക്ഷിയോടി എനിയ്ക്കുംമുന്നേ കാറിനടുത്തെത്തി…

“”…ഈ പെണ്ണിതെന്തോന്നാ കാട്ടുന്നേ..?? എടീ നീയിങ്ങനെ പിടയ്ക്കാതെ നിന്നേങ്കൊണ്ടേ പോവൂ..!!”””_ അവൾടെയോട്ടവും കാറിന്റെ ഡോറിൽപിടിച്ചുള്ള നിൽപ്പുമൊക്കെകണ്ട കീത്തുവതുപറഞ്ഞതും കൂട്ടുകാരികളൊക്കെ ചിരിയ്ക്കാൻതുടങ്ങി…

എന്നാലതൊന്നുമാ സാധനത്തിനൊരു പ്രശ്നമേയായ്രുന്നില്ല…

“”…അവള് വെള്ളിമൂങ്ങയാ… വെള്ളിമൂങ്ങ… മുൻസീറ്റിലിരുന്നേപോവൂ..!!”””_ കീത്തുവിന്റെ കയ്യുംപിടിച്ച് കാറിനടുത്തേയ്ക്കുനടന്ന ദിവ്യയങ്ങനെപറഞ്ഞപ്പോൾ വീണ്ടുമവളുമാരെല്ലാ കൂടി പൊട്ടിച്ചിരിമുഴക്കി…

“”…നീയെന്തിനാടീയിങ്ങനെ പിള്ളേരെക്കൊണ്ടു പറയിപ്പിയ്ക്കുന്നേ…??
കുട്ടിഡോക്ടറാ, എന്നിട്ടും കുട്ടിക്കളിയ്ക്കൊരു കുറവുമില്ല..!!”””_ അപ്പോഴേയ്ക്കും മുന്നിലെ സീറ്റിലേയ്ക്കിരുപ്പുറപ്പിച്ചു കഴിഞ്ഞിരുന്ന മീനാക്ഷിയോട് ഗ്ലാസ്സിലൂടെനോക്കി കീത്തുചോദിച്ചതും അവൾ തിരിച്ചു കൊഞ്ഞനംകുത്തിക്കൊണ്ട് മറുപടിനല്കി…

Leave a Reply

Your email address will not be published. Required fields are marked *