എന്റെ ഡോക്ടറൂട്ടി – 7 4അടിപൊളി 

“”…ഇതാണോ കുട്ടിക്കളി..?? ഇതിനുനമ്മള്
മുതുക്കുകൂത്താട്ടമെന്നാ പറയുന്നേ…!!”””_ അത്രയുംനേരമെന്നിൽ
ഉറങ്ങിക്കിടന്നമൃഗം സ്വയമറിയാതെ പുറത്തുചാടിപ്പോയെന്ന് ഞാനുമൊരുഞെട്ടലോടെ മനസ്സിലാക്കി…

ആ ഒരു ഭീതി മനസ്സിനെതഴുകിയതും
ഇനിയെന്തെന്നഭാവത്തിൽ ഞാനവളെനോക്കി…

കീത്തുവും കൂട്ടുകാരികളും തലതല്ലിചിരിയ്ക്കുന്നത്
ജാള്യതയോടെ മാറിമാറിനോക്കിയ മീനാക്ഷി തിരിഞ്ഞ് കത്തുന്ന കണ്ണുകളോടെന്നെ
ഉഴിഞ്ഞു…

സോറി, മനഃപൂർവമല്ല… അറിയാണ്ടു പറ്റീതാന്നുള്ളഭാവത്തിൽ ഞാനവളോട് കണ്ണുകാണിച്ചു…

അപ്പോഴേയ്ക്കും ചിരിച്ചുമറിഞ്ഞുകൊണ്ട് അവളുമാരെല്ലാം
കാറിലേയ്ക്കു കയറിയിരുന്നു…

“”…ഡാ… പോയ്ട്ടു പെട്ടെന്നിങ്ങുവരൂലേ..?? അതോ അതുവഴി കറങ്ങാമ്പോവോ..??”””_ മീനാക്ഷിയിരുന്ന ഭാഗത്തുനിന്നകത്തേയ്ക്കു നോക്കി കീത്തുചോദിച്ചതും ഞാനതിനൊന്നുപുഞ്ചിരിച്ചു…

“”…അയ്യോടാ.! കല്യാണങ്കഴിഞ്ഞു പോവോന്നായപ്പോ ചേച്ചിയ്ക്കനിയനോടെന്താ സ്നേഹം..!!”””_ പിന്നിലൊരുത്തി കീത്തുവിനെആക്കിയതും ഞാൻ മീനാക്ഷിയെ പാളിനോക്കി…

നമുക്കറിയേണ്ടത് അവിടത്തെ എക്സ്പ്രെഷനാണല്ലോ…

എപ്പോൾവേണമെങ്കിലും പൊട്ടിത്തെറിയ്ക്കാവുന്ന ബോംബിനെയെടുത്തു കക്ഷത്തുവെച്ച് എങ്ങനാ സമാധാനത്തോടിരിയ്ക്ക..??!!

“”…ഒന്നു പോയേടീ..!!”””_ മറ്റവളുപറഞ്ഞതിന് പിന്നിലേയ്ക്കുനോക്കിയൊന്നു ചിരിച്ചശേഷം കീത്തു മാറിനിന്നു…

അവളുമാരെല്ലാം കൈവീശി യാത്രപറഞ്ഞതിന് മറുപടിയായി കൈവീശിയ കീത്തുവിനേംനോക്കി ഞാൻ വണ്ടിതിരിച്ചു…

“”…ഞാൻ ഫ്രണ്ട്സീറ്റിലിരിയ്ക്കുന്നേന് നിനക്കെന്താടീ പുല്ലേ..?? ദേ വല്ലാതെന്റെ നെഞ്ചത്തേയ്ക്കു കേറിയാലുണ്ടല്ലോ..!!”””_ വണ്ടിയോടിതുടങ്ങിയതും മീനാക്ഷിചെരിഞ്ഞിരുന്ന് ദിവ്യയുടെനേരേ കൈചൂണ്ടി ചീറിയപ്പോൾ ഞാനും തെല്ലൊന്നു പേടിയ്ക്കാണ്ടിരുന്നില്ല…

ഇതെന്തോ സാധനാണോ..??

“”…അതു ഞാൻ വെറുതെ… നീയെപ്പഴും ഫ്രണ്ടിലിരിയ്ക്കുന്നോണ്ട് ചുമ്മാ..!!”””_ ദിവ്യ അവിടെയുമിവിടെയും തൊടാതെ പറയുന്നതുംകേട്ട് ഞാൻ ഡ്രൈവിംഗിൽ
ശ്രെദ്ധകേന്ദ്രീകരിച്ചു…

“”…അതൊന്നും നീ നോക്കണ്ട… ഞാനുംകീത്തൂം ഇവനുമൊക്കെ കുഞ്ഞിലേയൊരുമിച്ചു കളിച്ചുവളന്നതാ… അതുമല്ല ഞങ്ങളുതമ്മിൽ ചെറിയൊരു റിലേഷനുമുണ്ട്… അതുകൊണ്ട് ഞാൻ ഫ്രണ്ടിലിരിയ്ക്കുന്നതൊന്നും വിഷയമല്ല… അല്ലേ ഹീറോ..??”””_ ആക്കിച്ചിരിയോടുകൂടിയ അവളുടെ ചോദ്യത്തിനുമുന്നിൽ ഞാനങ്ങ് വിറങ്ങലിച്ചുപോയി…

അതോടെ സ്പീഡ്കുറച്ച് അവളുമാരുടെ റെസ്പോണ്ട്സറിയാൻ ചെവികൂർപ്പിച്ചു…

“”…ഓ.! നിങ്ങള് ബന്ധുക്കള് മുന്നേത്തന്നെയിരുന്നോ… ആർക്കുമൊരു പരാതീമില്ലേ..!!”””_ പിന്നിലിരുന്നൊരുത്തി ഞാൻകാണാത്ത അർത്ഥത്തോടെ മീനാക്ഷിപറഞ്ഞതിനെ വിശദീകരിച്ചപ്പോഴാണ് എന്റെശ്വാസം നേരേവീണത്…

എന്റെയപ്പോഴത്തെ മുഖഭാവംകണ്ടതും മീനാക്ഷി വീണ്ടുംവായപൊത്തി ചിരിയടക്കി…

“”…ഇതെന്തായിങ്ങോട്ട്..??”””_ ഞാൻ വലത്തേയ്ക്ക് ഇൻഡിക്കേറ്ററിട്ട് മീനാക്ഷിയുടെ വീട്ടിലേയ്ക്കുള്ള പോക്കറ്റ് റോഡിലേയ്ക്ക് വണ്ടിതിരിയ്ക്കാൻ തുടങ്ങിയതും അവള് മുഖം തിരിച്ചെന്നെനോക്കി…

“”…വീട്ടിലേയ്ക്ക്..!!”””_ ഞാനവൾടെ വീട്ടിലേയ്ക്കെന്നഭാവത്തിൽ കണ്ണുകാണിച്ചുകൊണ്ട് പറഞ്ഞതും അവളുചാടി കയ്യിൽകേറിപ്പിടിച്ചു…

“”…അയ്യട.! അതുവേണ്ട.! ആദ്യമിവരെയൊക്കെ കൊണ്ടാക്കീട്ട് നമുക്കവസാനമെന്റെ വീട്ടിലേയ്ക്കുപോവാം..!!”””_ അവളെയെത്രയും പെട്ടെന്നൊഴിവാക്കാനുള്ള എന്റെമനസ്സിലിരുപ്പ് മനസ്സിലാക്കിയെന്നോണം അവളു തലകുലുക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എനിയ്ക്കുകലികയറി…

“”…ഇതിലേ പോകുവാണേൽ എനിയ്ക്കിവരേമിറക്കി വരുംവഴി ക്ലബ്ബിലുമൊന്നു കേറായ്രുന്നു..!!”””

“”…ഓ.! ഇവരേംകൊണ്ടാക്കി തിരിച്ചുവരുംവഴിയെന്നെയും വീട്ടിലാക്കീട്ട് എവിടെ വേണേലുംപൊക്കോ… അല്ലാതിവള്മാരെ
നിന്റൊപ്പമൊറ്റയ്ക്കു വിടാനെനിയ്ക്കത്ര വിശ്വാസമ്പോര..!!”””_ വീണ്ടുമവള് കോന്ത്രമ്പല്ലുകാട്ടി ആക്കിപറഞ്ഞപ്പോൾ പിന്നിലിരുന്നവൾമാരും എന്തൊക്കെയോ പിറുപിറുത്തു ചിരിയ്ക്കുന്നുണ്ടായ്രുന്നു…

ഇനിയവൾ പറഞ്ഞതിനെന്നെ കളിയാക്കി ചിരിയ്ക്കുകയാണോ എന്നൊരു സംശയമപ്പോൾ തോന്നാതിരുന്നില്ല…

ഇനിയും അവളെയനുസരിയ്ക്കാതെ വന്നാൽ വീണ്ടും അവളെന്തെങ്കിലുമൊക്കെ വിളിച്ചുപറയോന്നും എനിയ്ക്കതൊക്കെ വായുംപൂട്ടിയിരുന്ന് കേൾക്കാനേ കഴിയുള്ളൂന്നും ബോധ്യമുള്ളതുകൊണ്ട് ഞാൻ മറുത്തുപറയാതെ വണ്ടി നേരേവിട്ടു…

അപ്പോളവൾടെ മുഖത്തുണ്ടായ വിജയച്ചിരികണ്ടപ്പോൾ പൂറീടെമണ്ടയടിച്ചു പൊട്ടിയ്ക്കാണ്തോന്നിയത്…

“”…അതേ… ആ കടേടെ മുന്നിലൊന്നു നിർത്തണേ..!!”””_ പുറത്തേയ്‌ക്കേന്തി വലിഞ്ഞു നോക്കുന്നതിനിടയിൽ എന്റെതോളിൽ ചുരണ്ടികൊണ്ടവൾ പറഞ്ഞപ്പോൾ പല്ലിറുമിക്കൊണ്ട് ഞാൻവണ്ടിചവിട്ടി…

വിൻഡോതാഴ്ത്തിയതും അവൾ തലപുറത്തേയ്‌ക്കിട്ട് ചുറ്റുമൊന്നുനോക്കി…

കളയാൻ കൊണ്ടുപോണ പൂച്ചക്കുഞ്ഞ് വഴി നോക്കിവെയ്ക്കുമ്പോലുള്ള അവള്ടെ നോട്ടംകണ്ടപ്പോൾ എന്താണുദ്ദേശമെന്നറിയാതെ ഞാൻ വായുംപൊളിച്ചിരുന്നു…

“”…ചേട്ടാ… ലെയ്സ്..!!”””_ കടയുടെ മുന്നിൽ തൂങ്ങിയാടിനിന്ന പച്ചലെയ്സിന്റെ പാക്കറ്റിലേയ്ക്കു ചൂണ്ടിക്കൊണ്ടവൾ പറഞ്ഞതും അയാൾ ഒരെണ്ണമെടുത്തുകൊടുത്തു…

അതുംവാങ്ങി കയ്യിൽ പിടിച്ചുകൊണ്ടെന്നെ നോക്കിചിരിച്ചപ്പോൾ ഞാൻ മുഖംതിരിച്ചുകൊണ്ട് വണ്ടിയെടുത്തു…

രണ്ടുകൈകൊണ്ടും പാക്കറ്റിൽ പിടിച്ച് അതിന്റെ മുകൾഭാഗം കടിച്ചുപൊട്ടിയ്ക്കുന്ന അവളെ ഞാനിടയ്ക്കിടെ പാളിനോക്കിക്കൊണ്ടാണ് ഡ്രൈവ്ചെയ്തത്…

“”…എടീ… നിന്റെയീ ലെയ്സിനോടും ചിപ്സിനോടുമുള്ള കൊതിയിതുവരെ മാറിയില്ലേ..??”””_ പിന്നിൽനിന്നും ചോദ്യംവന്നപ്പോൾ അതിനു തിരിഞ്ഞൊരു നോട്ടമായിരുന്നു ആ സാധനത്തിന്റെ മറുപടി…

“”…വേണോ..??”””_ പാക്കറ്റിന്റെ മുകൾഭാഗംമുഴുവൻ കടിച്ചുപിന്നി വലിയ ഹോളാക്കിയശേഷം എനിയ്ക്കുനേരേ നീട്ടിക്കൊണ്ട് ചോദിച്ചതും പിടിച്ചുമേടിച്ചു പുറത്തെറിഞ്ഞു കളയാനുള്ള കലിപ്പുണ്ടായിരുന്നു എനിയ്ക്ക്…

എങ്കിലുമൊന്നും മിണ്ടാതെ നിഷേധാത്മകമായി തലയാട്ടിക്കൊണ്ട് മുന്നിലേയ്ക്ക് കണ്ണുനട്ടു…

“”…ഒരെണ്ണം..!!”””_ വീണ്ടും കോന്ത്രമ്പല്ലുകാട്ടിയുള്ള ചിരികണ്ടപ്പോൾ ഞാനൊന്ന് രൂക്ഷമായിനോക്കി…

“”…ആ ബസ്സ്സ്റ്റോപ്പിനുമുന്നില് നിർത്തിയാമതി മോനേ..!!”””_ ദിവ്യയെന്നെ ചുരണ്ടിക്കൊണ്ട്പറഞ്ഞതും ഞാൻ വണ്ടിയങ്ങോട്ടേയ്‌ക്കൊതുക്കി…

“”…വേണേൽ ഞാനങ്ങ് വീട്ടിലാക്കിത്തരാം..!!”””_ വലിയ താല്പര്യമൊന്നുമില്ലായിരുന്നെങ്കിലും സാമാന്യമര്യാദപോലെ ഞാൻപറഞ്ഞതിന് അവള്മാര് വേണ്ടെന്ന് തലകുലുക്കി…

“”…ഒരു പത്തുമിനിറ്റിനുള്ളിൽ ഇവിടന്നുബസുണ്ട്… നിങ്ങളുപൊക്കോ..!!”””_ ദിവ്യ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാനും മറുചിരിചിരിച്ചശേഷം
പെട്ടെന്ന് വണ്ടിതിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *