എന്റെ ഡോക്ടറൂട്ടി – 7 4അടിപൊളി 

കൂടുതല് നിർബന്ധിച്ചെന്തിനാണ് പണിമേടിയ്ക്കുന്നത്..??

തിരിച്ചുള്ളവരവിൽ ആദ്യം കുറച്ചുസമയം മീനാക്ഷിയുടെപല്ലുകൾ ലെയ്സിനെ ബലാത്സംഗചെയ്യുന്ന ശബ്ദംമാത്രമേയുണ്ടായ്രുന്നുള്ളൂ…

ഇടയ്ക്കു വാകടഞ്ഞപ്പോൾ ലെയ്സ്പാക്കറ്റിനെ സീറ്റിന്റെയും ഡോറിന്റെയുമിടയ്ക്കുള്ള മൂലയിലേയ്ക്ക് ചാരി നിർത്തിയിട്ടെന്റെനേരേ തിരിഞ്ഞിരുന്നു…

എന്താ ഉദ്ദേശമെന്നമട്ടിൽ ഞാനവളെയൊന്നു തുറിച്ചുനോക്കിയപ്പോൾ അവൾ തിരിച്ചെന്നെ സംശയഭാവത്തോടെ നോക്കി…

“”…ഞാമ്മന്ന് വീട്ടിക്കൊണ്ടോയാക്കാമ്പറഞ്ഞപ്പം ഭയങ്കരജാഡ… ദിവ്യയൊന്നു ചിരിച്ചുകാട്ടിയപ്പം വേണ്ടന്നുപറഞ്ഞിട്ടും കൊണ്ടാക്കാൻ ഉത്സാഹം… മ്മ്മ്.! എനിയ്‌ക്കൊന്നും മനസ്സിലാവുന്നില്ലെന്ന് കരുതണ്ട..!!”””_ അവള് സീറ്റിലേയ്ക്ക് കാലെടുത്തുകയറ്റി ചമ്രം പടഞ്ഞിരുന്നതുകണ്ടതും എനിക്കു കലിപ്പു കയറാൻതുടങ്ങി…

ചെരിപ്പഴിച്ചുമാറ്റിയ വെണ്ണനിറത്തിലെകാലിൽ കുറുകെകിടന്ന കുഞ്ഞുമണികെട്ടിയ സ്വർണ്ണ പാദസരത്തിലേയ്ക്കെന്റെ കണ്ണുകളറിയാതെയൊന്നു പാഞ്ഞതും അവൾ ചെറുചിരിയോടെന്റെ മുഖത്തേയ്ക്കു നോക്കി…

അവൾടെകാലിൽ നോക്കിയതവളു കണ്ടെന്നുള്ള ചമ്മലിൽ മുന്നിലേയ്ക്കുമാത്രമായി കണ്ണുകൾക്കനുവാദം കൊടുത്തുകൊണ്ട് വണ്ടി പായിയ്ക്കുമ്പോൾ അവൾ വീണ്ടുമെന്റെ കയ്യിൽചുരണ്ടി…

“”…അതേ… കാണണ്ടേ..??”””_ ഇല്ലാത്ത നാണത്തെ കഷ്ടപ്പെട്ടു വരുത്തിക്കൊണ്ടുള്ള അവളുടെ ചോദ്യംകേട്ടപ്പോൾ അതിന്റെയർത്ഥമറിയാതെ ഞാൻമുഖംതിരിച്ചു…

“”…മറന്നോയോ..?? മെനിഞ്ഞാന്നെന്നോടെ പറഞ്ഞില്ലേ, ന്റെ തന്റേടങ്കാണണോന്നൊക്കെ… ഇപ്പോളാണേൽ അടുത്തൊന്നുവാരുവില്ലല്ലോ… കാട്ടിത്തരട്ടേ..?? ഒരുവട്ടം..??”””_ അവൾ കൃത്രിമനാണത്തോടെ എന്നോടുചോദിച്ചതും തോല് പൊളിഞ്ഞവസ്ഥയിലായ ഞാൻ മെയിൻറോഡിൽനിന്നും ആളൊഴിഞ്ഞൊരു ഭാഗത്തായി വണ്ടിയൊതുക്കിയിട്ട് അവള്ടെ നേരേതിരിഞ്ഞു…

“”…എന്താടീ മൈരേ..?? എന്താ നിന്റുദ്ദേശം..??”””_ അത്രയുംനേരം ഉള്ളിലടക്കിവെച്ചിരുന്ന അമർഷമെല്ലാം എന്റെയാ ചോദ്യത്തിൽനിറഞ്ഞിരുന്നു…

“”…എനിയ്ക്കെന്തുദ്ദേശം..?? ഉദ്ദേശമൊക്കെ ഹീറോയ്ക്കല്ലായ്രുന്നോ..?? ന്നെ തുണിയില്ലാണ്ട് നിർത്തീട്ടെന്റെ തന്റേടങ്കാണണോന്നൊക്കെ പറഞ്ഞത് ഹീറോയല്ലേ..?? അതോണ്ടല്ലേ ഞാഞ്ചോയിച്ചേ കാട്ടട്ടേന്ന്…
എന്താ കാട്ടട്ടേ..??”””_ അവള് സാരിത്തുമ്പിൽ പിടിച്ചുകൊണ്ട് വലതുകാല് താഴ്ത്തിയിട്ടു…

“”…അതു നിന്റച്ഛന് കൊണ്ടുകാട്ടിക്കൊടടീ പന്ന പു…”””_ വാലുപോലെ കൂടെവന്ന തെറിയെ കഷ്ടപ്പെട്ടൊതുക്കിക്കൊണ്ട് ഇടതുകാല് സീറ്റിലും വലതുകാല് താഴെയുമിട്ടിരുന്നയവളെ ഒന്നുകൂടിനോക്കി…

സാരിത്തുമ്പ് കയ്യിൽനിന്നുംവിട്ടെങ്കിലും വലതുകാലിന്റെ കുറച്ചുഭാഗമപ്പോഴും നഗ്നമായ്രുന്നു…

അങ്ങനെയൊരു സാഹചര്യത്തിൽപ്പോലും അവൾടെ രോമം തൊട്ടുതീണ്ടാത്ത വെളുത്തു കൊഴുപ്പാർന്ന കാൽവണ്ണയുടെ സൗന്ദര്യം ആസ്വദിയ്ക്കാതിരിയ്ക്കാൻ എനിയ്ക്കായില്ല…

“”…എന്റച്ഛൻ കുഞ്ഞിലേ കൊറേകണ്ടതാ… പിന്നെന്റച്ഛനെന്റെ തന്റേടത്തിലൊട്ടു സംശയോമില്ല… സംശയംമൊത്തമെന്റെ ഹീറോയ്ക്കല്ലേ… അതുകൊണ്ടാ കാട്ടിത്തരാന്നു പറഞ്ഞേ..?? എന്താ കാണിക്കട്ടേ..??”””_ അവൾ കുറച്ചുഗെർവോടെ പറഞ്ഞതും എനിയ്ക്കു ചൊറിഞ്ഞുകേറി…

പക്ഷേ നാണോം മാനോമില്ലാത്ത ആ സാധനത്തിനോട് കൂടുതൽ വർത്താനമ്പറഞ്ഞു നിൽക്കാതെ ഞാൻവീണ്ടും വണ്ടിയെടുത്തു…

“”…അപ്പൊ പോവുവാണോ..?? കാണണ്ടേ..?? ശ്ശേ.! ഞാൻവെറുതേ ഷേവൊക്കെച്ചെയ്ത് ക്‌ളീനാക്കിക്കൊണ്ട് വന്നു… വാക്കിന് വിലയില്ലാത്തോൻ.! ഛെ..!!”””_ അവളൊരു പുച്ഛത്തോടെന്നെ നോക്കിയതും അവളോടുള്ള കലിപ്പുമുഴുവൻ ഞാൻ ആക്സിലറേറ്ററിനെ ചവിട്ടിക്കൊണ്ട് ശമിപ്പിയ്ക്കാൻ ശ്രെമിച്ചു…

അവളെ എത്രയുംപെട്ടെന്ന് ഒഴിവാക്കണമെന്നായ്രുന്നു എനിക്ക്…

അതുകൊണ്ടുതന്നെ ആദ്യംകണ്ട ഇടവഴിയേകയറി…

അതോടെയാ ശവം വീണ്ടുംതുടങ്ങി…

“”…ഹോ.! നോക്കിയാണ്, എന്തു വിജനമായസ്ഥലം.! ഇവടെയൊക്കെവെച്ച് എന്തേലും നടന്നാപ്പോലും ആരുമറിയാമ്പോണില്ല… മ്മ്മ്.! എന്തുപറയാൻ..?? അതിനൊക്കൊരു യോഗമ്മേണം..!!”””_ ഒന്നുമറിയാത്തപോലെ തലയൊക്കെ ചെരിച്ചിരുന്നുകൊണ്ട് സ്വയംപറയുന്നതിനിടയിൽ നാറിയെന്നെ പാളിനോക്കുന്നുമുണ്ട്…

“”…മ്മ്മ്.! ഓരോരുത്തരുടെ ഡയലോഗൊക്കെ കേട്ടപ്പോൾ ഞാനുമെന്തൊക്കെയോ പ്രതീക്ഷിച്ചു… എവിടെ..?? അതൊക്കെവിശ്വസിച്ച് കെട്ടിയൊരുങ്ങിവന്ന എന്നെപ്പറഞ്ഞാമതീലോ..??”””_ ഇപ്രാവശ്യം പറഞ്ഞശേഷം പാളിനോക്കിയപ്പോൾ അവളുകണ്ടത് അവളെത്തന്നെ തുറിച്ചുനോക്കിയിരുന്ന എന്നെയാണ്…

ഇങ്ങോട്ടുതിരിഞ്ഞതിന്റെ ഇരട്ടിസ്പീഡിൽ മുഖംമറുവശത്തേയ്ക്ക് ചെരിച്ചുകൊണ്ടവൾ തികട്ടിവന്നചിരിയെ കടിച്ചമർത്തി…

“”…അതേ… വീടെത്താറായി…
അന്നുപറഞ്ഞപോലെ
ചെയ്യോ..?? എനിയ്ക്കു കാമുകന്മാരൊന്നുമില്ലാത്തോണ്ട് അതേക്കുറിച്ചൊന്നുമറിയത്തില്ല… എന്നാലും കൊഴപ്പോല്ല, ഞാന്തന്നെ അബോട്ടെയ്തു കളഞ്ഞോളാം… ഇവിടാണെങ്കി ആരുമില്ല… ദേ… ആ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്തേയ്ക്കുകേറ്റ് ചെക്കാ… എനിയ്ക്കാകെ കൊതിയാകുന്നൂന്ന്… പ്ലീസ്.. പ്ലീസ്.. പ്ലീസ്.. പ്ലീസ്..!!”””_ അവള് കളിപ്പാട്ടത്തിനായി കൊഞ്ചുന്ന കുഞ്ഞുങ്ങളെപ്പോലെ എന്റെകയ്യിൽപിടിച്ചു കൊഞ്ചിയതും ഞാനെങ്ങനെയൊക്കെയോ എന്റെയുള്ളിലെ രോഷത്തെപിടിച്ചടക്കി…

പിന്നെയും വീടെത്തുന്നതുവരെ എന്തൊക്കെയോ അവളിരുന്നുപിറുപിറുത്തു, എനിയ്ക്കാകെ പ്രാന്തുപിടിയ്ക്കുന്ന അവസ്ഥയും…

അവൾടെവീടിന്റെ ഗെയ്റ്റിനുമുന്നിൽ വണ്ടിനിർത്തിയപ്പോഴാണ് ഞാൻ സമാധാനമെന്തെന്നറിയുന്നത്…

ഒന്നറിയാതെ ദീർഘനിശ്വാസംവിട്ടയെന്നെ റ്റാറ്റയൊക്കെ കാണിച്ചിട്ടവൾ പുറത്തിറങ്ങിയപ്പോൾ, നിനക്കുള്ള വടേംചായേം ഞാൻതരാടീന്നും പിറുപിറുത്തുകൊണ്ട് വണ്ടിയെടുക്കുമ്പോഴാണ് ഗേറ്റിനടുത്തേയ്ക്കു നടന്നയവൾ എന്തോ ഓർത്തിട്ടെന്നമാതിരി ഓടി വീണ്ടുമെന്റെയടുത്തേയ്ക്കു
വന്നത്…

“”…എന്റെ ലെയ്സ്..!!”””_ ഗ്ലാസ്സിനുമുകളിലൂടെ കൈയകത്തിട്ടുചൂണ്ടിയതും സീറ്റിലെടുത്തു വാ പിളർത്തിനിർത്തിയിരുന്ന ലെയ്സ്പാക്കറ്റെടുത്ത് ഞാനവൾക്കുനേരേ അനിഷ്ടത്തോടെനീട്ടി…

അതുമേടിച്ചശേഷം അവൾ വീണ്ടുമെന്റെയടുത്തേയ്ക്ക് ചേർന്നുകുനിഞ്ഞു…

“”…അതേ നാളെ കോളേജിവരൂലേ..?? വരണോട്ടോ… ഞാന്നോക്കിയിരിയ്ക്കും..!!”””_ അവൾ കണ്ണിലേയ്ക്കുനോക്കി പറഞ്ഞിട്ടെന്റെ കവിളിലൊരുമ്മകൂടി വെച്ചശേഷം ഓടിപ്പോയി ഗേറ്റിനുമുന്നിൽനിന്നു….

പെട്ടന്നുകിട്ടിയ ചുംബനത്തിന് തെറിപറയണോ കോരിത്തരിയ്ക്കണോന്നറിയാതെ പകച്ചുനോക്കുമ്പോൾ നിന്നനിൽപ്പിലൊരു ഫ്ലയിങ്ങ് കിസ്സ്‌കൂടി…

എന്റെ ഞെട്ടലുകണ്ട ത്രില്ലിലവൾ തിരിഞ്ഞുനിന്ന് ഗേറ്റ്തുറക്കുന്ന സമയകൊണ്ട് ഞാനവിടെനിന്നും വണ്ടിയുമെടുത്ത് പറന്നുകഴിഞ്ഞിരുന്നു, എന്തൊക്കെയോ ചെയ്യണമെന്ന് തീർച്ചപ്പെടുത്തിയ മനസ്സുമായി…

Leave a Reply

Your email address will not be published. Required fields are marked *