എന്റെ ഡോക്ടറൂട്ടി – 7 4അടിപൊളി 

അതോടെറൂമിൽ ഞാനും കീത്തുവുംമാത്രമായി…

“”…എടാ… നെനക്കു പോവാൻവിഷമോണ്ടോ..??”””_ ഞാനും തിരികെ റൂമിൽനിന്നിറങ്ങാൻ തുടങ്ങിയപ്പോളാണ് കീത്തുവിന്റെചോദ്യം…

“”…ഏയ്‌.! അതൊന്നും കൊഴപ്പോല..!!”””_ നല്ലൊരുദിവസായ്ട്ട് അവളെ സങ്കടപ്പെടുത്തണ്ടാന്നു കരുതി ഉള്ളിലെ കലിപ്പുമുഴുവൻ പുറത്തുചാടാതെ ഞാൻ പിടിച്ചുനിർത്തുവായ്രുന്നു…

“”…എടാ… നിന്നേ… ഇതുങ്കൂടിവെച്ചോ..!!”””_ പറഞ്ഞിട്ട് ടേബിളിന്റെപുറത്തിരുന്ന പേഴ്സിൽനിന്നും കുറച്ചുരൂപയെടുത്തെന്റെ പോക്കറ്റിൽവെച്ചശേഷം കക്ഷി മുഖത്തുനോക്കിയൊന്നു ചിരിച്ചു…

“”…ഇതെന്താ കൂലിയാണോ..??”””

“”…പോടാ പട്ടീ.! ഇന്നു ഫ്രണ്ട്സിനൊക്കെ ട്രീറ്റുകൊടുക്കണ്ടേന്നു കരുതി കുറച്ചുപൈസ തരാന്നുകരുതീപ്പോ..!!”””_ പറഞ്ഞതും അവളെന്റെ വയറ്റിലൊന്നുകുത്തി…

“”…ആാ.! അതുശെരിയാണല്ലോ.! അപ്പൊതാങ്ക്സ്..!!”””

“”…ഓ.! വരവുവെച്ചു..!!”””_ അവളെന്നെ ആക്കിചിരിച്ചശേഷം എന്തോ ഓർത്തിട്ടെന്നപോലെയെന്റെ മുഖത്തുനോക്കി…

“”…അല്ലെടാ… നിനക്കു മീനുനെയോർമ്മേണ്ടോ..??”””_ കീത്തുവിന്റെയാചോദ്യം കേട്ടപ്പോഴാണ് ആ സാധ്യത ഞാൻ വിട്ടുപോയെന്നു മനസ്സിലാക്കിയത്…

മീനാക്ഷിയും ഞാനുംതമ്മിലുള്ള കണ്ടുമുട്ടലൊന്നും വീട്ടിലാർക്കുമറിയാത്തതുകൊണ്ട് മീനാക്ഷിയുടെ മുഖമോർമ്മയില്ലെന്നു പറഞ്ഞൊഴിവായാലോ..??

…ഹായ്… ഹായ്… ഹയ്യമ്മ… ഹയ്യമ്മ.!

“”…ഇല്ലടിയേച്ചീ.! ഞാനിപ്പോളവളെക്കണ്ടിട്ടു കൊറേവർഷായില്ലേ… അതോണ്ടു മുഖോന്നുമോർമ്മയില്ല..!!”””_ ചെറിയൊരു നിസഹായതയൊക്കെ മുഖത്തുവരുത്തിക്കൊണ്ട് പറഞ്ഞതും,

“”…അതു കുഴപ്പോല്ലെടാ… അവൾക്കു നിന്നെയറിയാം… നീ ജംഗ്ഷനിലേയ്ക്കു ചെന്നാമതി… അവളുനിന്നെ കണ്ടുപിടിച്ചോളും..!!”””_ കീത്തുവെന്നെ ആശ്വസിപ്പിച്ചു…

…ഉവ്വ.! ജംഗ്ഷനിലിട്ട് ഒരിയ്ക്കെ കണ്ടുപിടിച്ചതിന്റെ ക്ഷീണമിതുവരെ തീർന്നിട്ടില്ല…

“”…അല്ല, അവൾക്കെങ്ങനെ എന്നെയറിയാം..??”””_ പെട്ടെന്നു മനസ്സിൽതോന്നിയ സംശയം പ്രകടിപ്പിച്ചതും,

“”…അതിനു കഴിഞ്ഞാഴ്ചകൂടി അവളുനിന്നെ കണ്ടതല്ലേയുള്ളൂ, പിന്നെങ്ങനെ അറിയാണ്ടിരിയ്ക്കാൻ..!!”””

“”…ഏത് കഴിഞ്ഞാഴ്ച്ച..??”””

“”…നെനക്കെത്ര കഴിഞ്ഞാഴ്ച്ചയറിയാം..?? എടാ പട്ടീ, കഴിഞ്ഞാഴ്ചയവളും അവള്ടെ രണ്ടുമൂന്നു കസിൻസുമായി ഇവിടെവന്നില്ലേ..?? എന്റെ കല്യാണമുറപ്പിച്ചതറിഞ്ഞിട്ട്… അപ്പൊനിന്നെ കണ്ടിരുന്നൂന്ന്..!!”””

“”…എന്നിട്ടു ഞാൻകണ്ടില്ലല്ലോ..??”””

“”…അതെന്റെ കുറ്റമല്ല.! അവളു നിന്നോടുമിണ്ടാനൊക്കെയായി ഓടിവന്നതാ… അപ്പൊനീയവളെ മൈൻഡ് ചെയ്യാണ്ടുപോയി… പിന്നെയമ്മേം ചെറിയമ്മേംകൂടി നിന്റെ കുറേഫോട്ടോസും വീഡിയോസുമൊക്കെ കാട്ടിക്കൊടുക്കുവേം ചെയ്തു… അതോണ്ടെന്തായാലും അറിയാണ്ടിരിയ്ക്കില്ല..!!”””

…ഞഞ്ഞായി.! അപ്പൊങ്ങനെയാ അവൾക്കെന്നെ മനസ്സിലായതല്ലേ..?? ഹൊ.! എന്നാലുമെന്തൊക്കെയായ്രുന്നവന്റെ തള്ള്… വർഷങ്ങളായുള്ള ഫോളോയിങ്, സൈലന്റ്പ്രേമം, മറ്റത്, മറിച്ചത്, ഇപ്പൊ ദേ കിടക്കുന്നു…

“”…അല്ല, നീയെന്താ അലോചിച്ചോണ്ടുനിയ്ക്കുന്നേ..?? പോണില്ലേ..??”””_ കീത്തുചോദിച്ചതും ഞാൻ തലകുലുക്കിക്കൊണ്ട് പുറത്തേയ്ക്കിറങ്ങി…

അപ്പോളവളങ്ങനെയാണ് എന്നെ കണ്ടുപിടിച്ചത്…

ഇനി ഞാനന്നവളെ മൈൻഡ് ചെയ്യാണ്ടിരുന്നതിന്റെ കലിപ്പിലായ്രിയ്‌ക്കോ വെയ്റ്റിങ്ഷെഡ്ഡിൽവെച്ച് അങ്ങനൊക്കെപറഞ്ഞത്..??

ഏയ്‌.! അതൊന്നുമാവില്ല.! അല്ലേത്തന്നെ ഞാൻ മനഃപൂർവം മിണ്ടാതിരുന്നതൊന്നുവല്ലല്ലോ… കാണാത്തോണ്ടല്ലേ… അതിനത്രേംപേരുടെ മുന്നില് നാണംകെടുത്തിക്കൊണ്ടാണോ പകരംവീട്ടുക..?? ഇതതൊന്നുവല്ല ജാഡയിട്ടതാ… എന്നിട്ടെന്തായി..?? അണ്ണാക്കിക്കൊടുത്തില്ലേ… ഇങ്ങനെയിരിയ്ക്കും ആമ്പിളേളരോടുകളിച്ചാൽ…

അങ്ങനെയൊക്കെ കരുതി കളിച്ചുചിരിച്ചുകൊണ്ടു പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരുചിന്ത മനസ്സിലേയ്ക്കുവന്നത്…

ഇന്നലെ കോളേജിൽക്കേറി അത്രേംപേരുടെ മുന്നിൽവെച്ചു തൊലിയുരിച്ചേന് അവളിവിടെവെച്ച് പണിതരോ..??

ശ്രീ പറഞ്ഞതുവെച്ചു നോക്കുമ്പോൾ ഉറപ്പായും പണിതരും… പോരാത്തേന് അവൾടെസ്വഭാവമന്ന് ഞാനുംകണ്ടതാണല്ലോ…

ആ ഒരുസംശയം മനസ്സിലെത്തീതും എന്റെ നെഞ്ചു പടപടാ മിടിയ്ക്കാൻതുടങ്ങി…

ഇന്നലെ വൈകുന്നേരമാണ് ഞാനുമവിടെപ്പോയി സീനുണ്ടാക്കിയേ… ആ വൈകുന്നേരന്തന്നെ അവളുമിങ്ങോട്ടു പോന്നെന്നൊക്കെ പറയുമ്പോൾ… ഉറപ്പാ… ചൂടോടെ പണി തിരിച്ചുതരാൻതന്നെ… ഈശ്വരാ.! ഇന്നലെത്തന്നെപോയവളോടു പകരംവീട്ടാന്തോന്നീതേതു നേരത്താന്തോ..??

അല്ലേത്തന്നെ കീത്തൂന്റെ എൻഗേജ്മെന്റിന് മീനാക്ഷിവരോന്നുള്ള ചെറിയൊരുസൂചനയെങ്കിലും കിട്ടിയിരുന്നേ പ്രതികാരം കുറച്ചുദിവസത്തേയ്ക്കു മാറ്റിയെങ്കിലും വെയ്ക്കാമായിരുന്നു…

ബസ്സ്സ്റ്റോപ്പിലത്രേംപേരുടെ മുന്നിലിട്ടെന്നെ ഒടിച്ചുമടക്കിയവള് ഇവിടെയെന്റെ വീട്ടുകാരുടെമുന്നിലിട്ടെന്നെ വെറുതെവിടോന്നു തോന്നുന്നില്ല…

ഉറപ്പായുമവളെന്റെ കഞ്ഞികുടി മുട്ടിയ്ക്കും…

അങ്ങനെയെങ്ങാനുമുണ്ടായാ ഞാനവളെ രണ്ടായിട്ട് വലിച്ചുകീറി തെക്കു വടക്കെറിയും…

നോക്കിയ്‌ക്കോ.! സ്വയം വീരവാദം മുഴക്കിക്കൊണ്ടു നിൽക്കുമ്പോഴും ബസ്സ്സ്റ്റോപ്പിൽവെച്ചു ഞാൻകണ്ട മീനാക്ഷിയുടെമുഖം മനസ്സിൽതെളിഞ്ഞു…

അതോടെ കാറ്റഴിച്ചുവിട്ട ബലൂൺപോലെ ഞാൻതവിഞ്ഞു…

…അയ്യോ.! ആരും തെറ്റിദ്ധരിയ്ക്കല്ലേ… ഇതു കല്യാണപ്പെണ്ണിന്റാങ്ങളയുടെ ഡിസ്കോഡാൻസല്ല… കയ്യുംകാലും വിറയ്ക്കുന്നതാണെന്ന് നിയ്ക്കുന്നതിനടുത്തൊരു ബോർഡ് വെയ്ക്കേണ്ട അവസ്ഥയായി എന്റേത്…

കോപ്പ്.! വിളിച്ചോണ്ടുവരാന്നേറ്റും പോയി… ഇനീപ്പൊ പോകാണ്ടിരിയ്ക്കുന്നതെങ്ങനാ..?? മൈര്.! എങ്ങോട്ടേലും ഇറങ്ങിപ്പോയാ മതിയാരുന്നു.!

അല്ല… ഇതെനിയ്ക്കു വരണം.! കീത്തൂന്റെകല്യാണത്തിന് തലപോയില്ലെങ്കിൽ മീനാക്ഷിയുറപ്പായും വരുമെന്നുള്ളബോധ്യം എനിയ്ക്കുപണ്ടേ വരേണ്ടതായിരുന്നു…

ഇതിപ്പോൾ മിണ്ടാണ്ടിരുന്ന പട്ടീടെവായിൽ കോലിട്ടുകിള്ളിയ അവസ്ഥയായിപ്പോയി…

അങ്ങനെന്തു ചെയ്യണോന്നറിയാതെ പന്തലിൽനിൽക്കുമ്പോഴാണ് വാണംവിട്ടപോലെ ശ്രീയെന്റെ മുന്നിലൂടെപോണത്…

“”…ഡേയ്… മൈരേ… ഒന്നുനിന്നേ..!!”””_ കടന്നുപോയ അവനെ പിടിച്ചുനിർത്തിയതും,

“”…പ്ഫ.! പുണ്ടേ… ഇതു കല്യാണനിച്ഛയംനടക്കുന്ന വീടാണ്… ഇവിടെക്കിടന്നവരാതം പറഞ്ഞാലെന്റെ സ്വഭാവംമാറും കോപ്പേ..!!”””_ അവനെന്റെ നെഞ്ചത്തേയ്ക്കുചാടി…

ശേഷം,

“”…മ്മ്മ്..?? എന്തോപറ്റി..?? വല്ല വള്ളിയുംപിടിച്ചോ..??”””_ അവൻ കൂട്ടിച്ചേർത്തതും,

“”…എനിയ്ക്കു നിന്റൊരു ഹെൽപ്പുവേണോടാ… വേറെ നിവർത്തിയില്ലാത്തോണ്ടാ..!!”””

“”…എന്താ..??”””_ എന്താണെങ്കിലും പറയാനുള്ളയനുമതി തന്നുകൊണ്ടവനെന്നെ നോക്കിയപ്പോൾ ഞാനവനെയുംകൂട്ടി പതിയെ മുന്നിലേയ്ക്കുനടന്നു…

Leave a Reply

Your email address will not be published. Required fields are marked *