എന്റെ ഡോക്ടറൂട്ടി – 7 4അടിപൊളി 

“”…എടാ… കീത്തുവേച്ചീടെ ഫ്രണ്ട്സുവരുന്നുണ്ട്… ഒന്നവരെപ്പോയി പിക്കുചെയ്യോ..?? ഇവിടെ ജംഗ്ഷൻവരെ പോയാമതി..!!””‘ _ ഞാനവന്റെ തോളേൽകയ്യുമിട്ടുകൊണ്ട് ഗേറ്റിനടുത്തേയ്ക്കു നടക്കുന്നതിനിടയിൽ ചോദിച്ചു…

അതിൽ മനഃപൂർവ്വമാണ് മീനാക്ഷിയുടെ പേരുൾപ്പെടുത്താഞ്ഞത്… ഞാനവളെ പേടിച്ചൊഴിയുന്നതാണെന്ന് അവന് തോന്നരുതല്ലോ…

“”…ഒന്നുപോടാ നാറി… അപ്പോപ്പിന്നെ ഇവിടുത്തെകാര്യമെല്ലാം നിന്റെ തന്തവന്നു ചെയ്യുവോ..?? നീ വേറാരേലും പറഞ്ഞുവിട്..!!”””

“”…അതല്ലടാ… വരുന്നത് പെമ്പിള്ളേരല്ലേ… ആരേലുമെങ്ങനാ പറഞ്ഞുവിടുന്നെ..??”””

“”…ഓ.! നെനക്കത്രയ്ക്കുള്ള ബോധോക്കെയുണ്ടായ്രുന്നോ..?? എന്നാ നീതന്നെ പോ..!!”””

“”…ങ്ഹൂം.! എനിയ്ക്കു പറ്റത്തില്ല..!!”””

“”…അതെന്താ നെനക്കുപോയാല്..??”””_ ഞാൻ വീണ്ടുമൊഴിഞ്ഞു മാറിയപ്പോൾ അവനൊരു സംശയത്തോടെ തിരിച്ചുചോദിച്ചു…

“”…ഡേയ്… നെനക്കു പോവാമ്പറ്റോങ്കിലതു പറേഡേയ്… അല്ലാതെ കൂടുതല് ചോദ്യങ്ങളൊന്നുമ്മേണ്ട..!!”””_ അവന്റെ ചോദ്യംചെയ്യല് കേട്ടപ്പോളെനിയ്ക്കങ്ങ് ചൊറിഞ്ഞുകേറി…

“”…എന്താ മീനാക്ഷിയും വരണുണ്ടോ..??”””_ എന്റെ ഒഴിഞ്ഞുമാറ്റവും അസ്ഥാനത്തുള്ള ദേഷ്യപ്പെടലുമൊക്കെ കണ്ടപ്പോൾതന്നെ അവനു കാര്യമ്പിടികിട്ടി…

“”…മ്മ്മ്.! ചെറുതായിട്ട്..!!”””_ ഞാൻ ചെറിയൊരിളിയോടെ മറുപടിപറഞ്ഞു…

“”…മ്മ്മ്.! തോന്നി.! അല്ലേലിങ്ങനത്തെ ഭാരിച്ചജോലികളൊന്നും നീയെനിയ്ക്കു തരത്തില്ലല്ലോ..!!”””_ അവനവസരം കിട്ടിയപ്പോളെനിക്കിട്ടൊന്നു കൂടി താങ്ങി….

“”…എടാ… പ്ളീസ്സൊന്നു പോടാ..!!”””_ അവൻ സമ്മതിയ്ക്കില്ലെന്നുതോന്നിയതും ഞാൻ ദയനീയതയുടെ കൊടുമുടി കയറാന്തുടങ്ങി…

“”…നീയൊന്നുപോയേ…. എനിയ്ക്കു പറ്റത്തില്ല… ഞാനിപ്പൊത്തന്നെ ഫുഡെടുക്കാമ്പോവുവാ..!!”””

“”…ഫുഡോ..?? എന്തിന്റെ ഫുഡ്‌..??”””_ കേട്ടതും ഞാൻ ചോദ്യഭാവത്തിൽ അവനെനോക്കി…

“”…ഡാ… മൈരേ… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കാതെ മാറിയേ നീ..!!”””_ അപ്പോഴാണ് എൻഗേജ്മെന്റിനുള്ള ഫുഡെടുക്കുന്ന കാര്യമെനിയ്‌ക്കോർമ്മ വന്നത്…

ഇന്നലെത്തന്നെ തന്തപ്പടി ഞങ്ങളോടു പറഞ്ഞിരുന്നതാ രാവിലെയങ്ങോട്ടുപോയി എടുത്തിട്ടുവരണമെന്നും അവരുകൊണ്ടുവരാൻ
കാത്തിരുന്നാൽ ചിലപ്പോൾ സമയത്തു കിട്ടില്ലെന്നുമൊക്കെ…

“”…എടാ… എന്നാലൊരു കാര്യഞ്ചെയ്യാം, ഞാമ്പോയി ഫുഡെടുക്കാം… നീയവരെ വിളിച്ചേച്ചു വാ..!!”””_ അപ്പോൾ മനസ്സിൽതോന്നിയൊരുപായം ഞാനവനോടു പറഞ്ഞു…

സംഗതി മറ്റെന്തുവേണോങ്കിലും ചെയ്യാം, അവളെ ഫെയ്സ് ചെയ്യാമ്പറ്റത്തില്ല എന്നൊരവസ്ഥയിലായിരുന്നു ഞാൻ…

“”…ഡാ… നീയേ… നീ കല്യാണപ്പെണ്ണിന്റെ സഹോദരനാണ്… ആ നീ കല്യാണനിച്ഛയം നടക്കുന്നിടത്താവേണ്ടത് അല്ലാതെ… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്..!!”””_ അവനെന്നെ നോക്കിയൊന്നു ചീറിയിട്ട് മുന്നിൽനിന്നും പിടിച്ചുമാറ്റി…

“”…ഡാ… നീയായാലും ഞാനായാലുമൊരു പോലല്ലേടാ… ഞാനിവിടെ നിയ്ക്കുന്നേക്കാളും എന്തുകൊണ്ടുമുപയോഗം നീ നിയ്ക്കുന്നതാ… അതുകൊണ്ട് നീയവള്മാരെയും വിളിച്ചിവിടെ വന്നുനിയ്ക്ക്… ഞാമ്പോയി ഫുഡെടുത്തുവരാം..!!”””_ ഉച്ചയ്ക്കലത്തേയ്ക്കുള്ള ഭക്ഷണം റെഡിയാകുന്നതുവരെ അവിടെനിന്നാൽ മീനാക്ഷിയെ ഫെയ്സ് ചെയ്യണ്ടല്ലോന്നൊരു ചിന്തകൂടി എനിയ്ക്കില്ലാതില്ല…

“”…എടാ… എന്നാലും…”””_ അവനൊന്നയഞ്ഞുവരാൻ തുടങ്ങിയതോടെ എന്റെ മുഖംതെളിഞ്ഞു…

“”…ഒരെന്നാലുമില്ലടാ… നീ ധൈര്യായ്ട്ടു പൊയ്ക്കോ… ബാക്കിയൊക്കെ ഞാന്നോക്കിക്കോളാം..!!”””_ ഞാനെല്ലാമേറ്റമട്ടിൽ പറഞ്ഞുകൊണ്ട് വണ്ടിയുടെകീ അവനു കൈമാറുമ്പോഴും അവന്റെമുഖത്തൊരു സന്ദേഹംകളിയാടി…

“”…അല്ല… ഞാനെങ്ങനാ അവൾമാരെ തിരിച്ചറിക..??”””_ ഉടനെ അവന്റെ ചോദ്യംവന്നു…

അതിന്,

“”…അതു പേടിയ്ക്കാനൊന്നുമില്ലടാ… അവരുടെകൂട്ടത്തിൽ മീനാക്ഷിയുംകാണും… ചെന്നുവിളിച്ചോണ്ടു വന്നാമതി..!!”””_ കീത്തുവെനിയ്ക്കുതന്ന സൈൻബോർഡ് ഞാനവനുപങ്കിട്ടു…

“”…എടാ കോപ്പേ…
അതിനുമീനാക്ഷിയെ എനിയ്ക്കറിയൂലല്ലോ..!!”””_ അവൻ നിസ്സഹായതയോടെ പറഞ്ഞതുകേട്ടപ്പോളെന്റെ കലിപ്പിരട്ടിയ്ക്കാൻ തുടങ്ങി…

“”…ഒരുമാതിരി കോപ്പിലെ വർത്താനമ്പറയല്ലേ… നെനക്കു പൂവാമ്പറ്റൂലേൽ അതുപറെ… ഓരോ കള്ളത്തരോമായ്ട്ടിറങ്ങിയേക്കുന്നു… നെനക്കാ കുണ്ണന്റെചേച്ചി മീനാക്ഷീനറിയത്തില്ലല്ലേ..??”””_ അവന്റെ വലതുകൈ പിടിച്ചുതിരിച്ചുകൊണ്ട് ഞാൻ ചോദിച്ചതും,

“”…നീ കൈവിട്ടേ… കൈവിട്.! എഡേയ്… ബുദ്ധിയില്ലായ്മയ്ക്കൊക്കൊരു പരിധിയുണ്ട്… എനിയ്ക്കു മീനാക്ഷിയെയറിയാം, മുഖമോർമ്മയില്ലെന്നാ പറഞ്ഞേ..!!”””_ അവന്റെ കയ്യിൽനിന്നുമെന്റെ കൈപിടിച്ചുമാറ്റിക്കൊണ്ട് കാര്യമവൻവിശദീകരിച്ചു…

“”…എടാ നമ്മളിന്നലേം മെനിഞ്ഞാന്നുമൊക്കെ അവള്ടെ കോളേജിന്റെമുന്നിപ്പോയി അവളുമായ്ട്ടിത്രേം പ്രശ്നമുണ്ടാക്കീട്ടും നീയവളെയിത്ര പെട്ടെന്നുമറന്നോ..??”””

“”…നമ്മളവൾടെ കോളേജിന്റെ മുന്നെപ്പോയെന്നതു ശെരിയാ… പക്ഷേ അവളുമായ്ട്ടു പ്രശ്നമുണ്ടാക്കീതുമൊത്തം
നീയാ… നീയൊറ്റൊരുത്തൻ.! അതിലെനിയ്ക്കൊരു പങ്കുമില്ലായ്രുന്നു..!!”””_ അവന്റെ മറുപടികേട്ടപ്പോൾ, അവനെന്നെ കൈയൊഴിയുവാന്നു കണ്ടപ്പോൾ എനിയ്ക്കു ദേഷ്യമോ വിഷമമോ ഒക്കെവന്നു…

“”…ഓഹോ.! പണി കിട്ടുമെന്നായപ്പോ നീയെന്നൊറ്റപ്പെടുത്തുവാണല്ലേ..??””_ ഞാൻ സങ്കടത്തോടവന്റെ മുഖത്തുനോക്കി ചോദിച്ചപ്പോൾ അവനുംവല്ലാതായി…

“”…എടാ ഞാനൊന്നുപറയട്ടേ… നീ പെണങ്ങാതെ..!!”””_ അവനെയും തട്ടിമാറ്റി തിരിഞ്ഞുനടക്കാനൊരുങ്ങിയ എന്റെ കയ്യിൽപിടിച്ചവൻ പറഞ്ഞു…

“”…നീയൊന്നും പണയണ്ട… നിന്നെ വിശ്വസിച്ചെല്ലാത്തിനും കൂടെവന്ന എനിയ്ക്കിതുതന്നെ വരണം… ഇനി നീയുമോരോന്നുപറഞ്ഞു വരും നോക്കിയ്‌ക്കോ..!!”””_ ഞാനെന്റെ ദേഷ്യവും സങ്കടവുമൊക്കെ സ്ഥിരം ക്ലീഷേഡയലോഗിൽ പറയുമ്പോൾ അച്ഛൻ ഞങ്ങളടുത്തേയ്ക്കു പാഞ്ഞുവന്നു…

“”….നിന്നോടൊക്കെയോരോ കാര്യമ്പറഞ്ഞേപ്പിച്ചിട്ടെത്ര നേരായെടാ…?? എന്നിട്ടു രണ്ടുങ്കൂടിയിവിടെ നിന്നു കഥേമ്പറഞ്ഞു നിയ്ക്കുവാണോ..??”””_ ഞങ്ങളെരണ്ടിനേം മാറിമാറിനോക്കി അയാൾചോദിച്ചു…

…കെടന്നു ചാവണ്ട… പോവുവാ..!_ മനസ്സിൽ പറഞ്ഞുകൊണ്ട് ശ്രീയുടെകയ്യിൽനിന്നും കാറിന്റെ ചാവിയുംപിടിച്ചുവാങ്ങി ഗേറ്റിനു പുറത്തേയ്ക്കിറങ്ങി…

പിന്നെ തിരിഞ്ഞുപോലും നോക്കാതെ കാറുമെടുത്ത് പറഞ്ഞ ജംഗ്ഷനിലേയ്ക്കു വെച്ചുവിട്ടു…

…കോപ്പ്.! ഒന്നും വേണ്ടിയിരുന്നില്ല… വെറും തീട്ടക്കേസായ്ട്ടു ചവിട്ടിക്കളയേണ്ടതിനൊക്കെ ചാടിപ്പിടിച്ചിട്ടിപ്പോൾ…

ഞാൻ സ്വയംപഴിച്ചുകൊണ്ട് മീനാക്ഷിയുടെ മുഖമോർത്തു…

ഒരറ്റാക്കുവരാൻ എനിയ്ക്കതിൽകൂടുതലൊന്നും വേണ്ടായ്രുന്നു…

അത്രയ്ക്കുണ്ടെന്റെ ഉള്ളിലെപേടി…

Leave a Reply

Your email address will not be published. Required fields are marked *