എന്റെ ഡോക്ടറൂട്ടി – 7 4അടിപൊളി 

കണ്ടതുംകേട്ടതുംവെച്ചുള്ള അവൾടെ സ്വഭാവമനുസരിച്ച് ഉറപ്പായും പണിയവള് തരും…

പറഞ്ഞതിനു തിരിച്ചു മറുപടി കൊടുത്തതാണെങ്കിൽപോലും അങ്ങനെയൊക്കെ പറഞ്ഞാലാരും റിയാക്ട് ചെയ്യാതിരിയ്ക്കില്ല…

അപ്പോൾ മീനാക്ഷി കൂടിയാവുമ്പോൾ..??

എന്നാലും കറക്റ്റ് സമയത്തുതന്നവളോടു പോയുടക്കാൻ തോന്നിയല്ലോന്നാണ്….

എനിയ്ക്കിതൊക്കെ എങ്ങനെ സാധിയ്ക്കുന്നോ ആവോ..??

അവളിനി എന്നെ കണ്ടുടനേ വന്നുതല്ലുവോ..?? അതോ ഞാമ്പറഞ്ഞ തെറിയൊക്കെ തിരിച്ചുപറയോ..??

…ഈശ്വരാ.! അങ്ങനെ പറയുവാണേൽ അവൾടെ കൂട്ടുകാരികളൊക്കെ കൂടെക്കാണില്ലേ, അവരൊക്കെ കേൾക്കില്ലേ..?? വീണ്ടുംവീണ്ടും പെണ്ണുങ്ങടെമുന്നിൽ നാണങ്കെടാനാണല്ലോ വിധി…

അന്നേരമെങ്ങാനും എന്റെ തലവരയെഴുതിയവനെ കയ്യിൽകിട്ടണമായ്രുന്നൂ, പേനേം പിടിച്ചുപറിച്ച് ദൂരെയെറിഞ്ഞ് കൈയും ഞാൻ ചവിട്ടിയൊടിച്ചേനെ…

മീനാക്ഷിവരുമ്പഴേ ഓടിച്ചെന്നു കാലിൽവീണു കരഞ്ഞുനോക്കിയാലോ..??_ ചിന്തവീണ്ടും മീനാക്ഷിയിലേയ്ക്കു തിരിഞ്ഞു…

…വേണ്ട.! ഇന്നലത്രേം വല്യ ഡയലോഗൊക്കെയടിച്ചിട്ട് ഇന്നു ചെന്നുകാലേ വീണാലവള് ചിലപ്പോൾ മോന്തേലോട്ടു തുപ്പിത്തരും.!

പിന്നെന്തോചെയ്യും..?? കാണുന്നപാടേ രണ്ടുതെറിയങ്ങു വിളിച്ചാലോ..?? ഒരു രസത്തിന്.!

…ങ്ഹൂം.! ഒരിയ്ക്ക രസിച്ചേന്റെപാടാ ഇപ്പൊ ശ്വാസമ്മിടാൻ പറ്റാത്തവസ്ഥയിലെത്തിച്ചത്… ഇനിയുമിങ്ങനൊക്കെ ചിന്തിയ്ക്കാൻ നിനക്കെങ്ങനെ സാധിയ്ക്കുന്നു സിദ്ധാർഥ്..??_ അമ്മാതിരിയൊരവസ്ഥയിലും അങ്ങനെയൊക്കെ ചിന്തിച്ചയെന്നോട് ഞാൻ സ്വയംചോദിച്ചുകൊണ്ട് വണ്ടി പോക്കറ്റ്റോഡിൽനിന്നും ജംഗ്ഷനിലേയ്ക്കുള്ള റോഡിലേയ്ക്കിറക്കി…

ലക്ഷ്യമടുക്കുന്തോറും എന്റെ നെഞ്ചുപിടയാൻ തുടങ്ങിയിരുന്നു…

ഇനിയവള് കീത്തുവിനോടുപോയെല്ലാം പറഞ്ഞുകൊടുക്കോ..?? അതാലോചിച്ചപ്പോൾ തന്നെ നെഞ്ചിലൊരു വെള്ളിടിവെട്ടി…

അങ്ങനെയൊരു സാധ്യത അപ്പോഴാണ്തോന്നിച്ചത്…

അതോടെയുള്ളൊന്നു കാളി…

അങ്ങനൊക്കെ മീനുനെ ഞാൻ പറഞ്ഞെന്നറിഞ്ഞാൽ കീത്തു ഉറപ്പായുമെന്നെ കൊല്ലും…

ചിലപ്പോൾ എല്ലാരുടേംമുന്നിലിട്ടു തല്ലീന്നുംവരും…

എന്റെയറിവിൽ കീത്തൂന് എന്നോടും മീനാക്ഷിയോടുള്ളതുപോലെയൊരു അറ്റാച്ച്മെന്റ് വേറെയാരോടുമില്ല…

അപ്പോളങ്ങനുള്ള ഞാൻ അവളോടങ്ങനൊക്കെ പറഞ്ഞെന്ന് കീത്തുവേച്ചിയറിഞ്ഞാൽ..??

ഈശ്വരാ… ഈ ബുദ്ധി നീയെനിയ്ക്കിന്നലെ തന്നില്ലല്ലോ… അല്ലെങ്കിൽ എൻഗേജ്മെന്റിന് മീനാക്ഷി വരുമെന്നുള്ളയൊരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഞാനുണർന്നേനെ… ഇതിപ്പൊളെല്ലാരുങ്കൂടിയെന്നെ ചതിച്ചതാ…

ആം.! ഇനിയിപ്പോളതേപ്പറ്റി ചിന്തിച്ചിട്ടുകാര്യമില്ല, കഴിഞ്ഞതുകഴിഞ്ഞു… ഇനിയവള് കീത്തൂനോടുപോയി പറയാണ്ടിരിയ്ക്കാനുള്ള ഐഡിയയാണ് വേണ്ടത്… അതിനിപ്പോളെന്താ ഒരുവഴി..?? ശ്രീയോടു വിളിച്ചുചോദിച്ചാലോ..?? ഏയ്.! അതുവേണ്ട.! അവനവളെ പ്രേമിയ്ക്കാൻ പറയും.! കാർത്തിയെവിളിച്ചാലോ..?? ങ്‌ഹൂം.! അവന്റെഐഡിയ കേൾക്കുന്നതിനെക്കാൾനല്ലത് നാട്ടുകാരെല്ലാംകൂടി തല്ലിക്കൊല്ലുന്നതാ…

…ഈശ്വരാ.! ബോധമുള്ളൊരുത്തനുമില്ലല്ലോ കൂട്ടുകാരനായ്ട്ട്..!

ഒരു കാര്യഞ്ചെയ്യാം, മീനാക്ഷിപോയി പറയുന്നേനുമുന്നേ ഞാനായ്ട്ട് കീത്തൂനോടെല്ലാം തുറന്നുപറഞ്ഞാലോ..?? അവളെന്നെ ദേഷ്യംപിടിപ്പിച്ചപ്പോൾ അങ്ങനൊക്കെ പറഞ്ഞുപോയതാണെന്നും അബദ്ധമ്പറ്റിയെന്നുമൊക്കെ പറഞ്ഞൊന്നു കണ്ണുനിറച്ചാൽപിന്നെ മീനാക്ഷിയെന്തൊക്കെ പറഞ്ഞാലും കീത്തൂന്റടുക്കലേൽക്കില്ല…

…സബാഷ്.!

ഒരുവഴികണ്ടുപിടിച്ച സന്തോഷത്തിൽ മുന്നോട്ടു ചവിട്ടിവിടുമ്പോഴാണ് അടുത്തസംശയം മനസ്സിലേയ്ക്കുവരുന്നത്…

ഇനി ഞാങ്കരുതുന്നപോലൊന്നും അവള് കീത്തുവിനോടു പറഞ്ഞില്ലേൽ ഞാൻമണ്ടനാവൂലേ..??

…സോറി.! ഇതെന്നെക്കൊണ്ട് കൂട്ടിയാൽകൂടില്ല ഷാജിയേട്ടാന്നമട്ടിൽ ബുദ്ധിമണ്ഡലമെന്നെനോക്കി ഇളിച്ചുകാട്ടിയപ്പോൾ, ഞാൻ സ്വയംപ്രാകിക്കൊണ്ട് വണ്ടി ജംഗ്ഷനിലെ ബസ്സ്സ്റ്റോപ്പിനു മുന്നിലൊന്നുചവിട്ടി…

അപ്പോളവിടിരുന്ന രണ്ടുമൂന്നു പെൺകുട്ടികളിറങ്ങി കാറിനടുത്തേയ്ക്കു വന്നു…

“”…കീർത്തനേടനിയനാണോ..??”””_ അതിലൊരുത്തിചോദിച്ചതും ഞാൻ ചിരിവരുത്തിക്കൊണ്ട് തലകുലുക്കി…

“”…ഞങ്ങളവൾടെ ഫ്രണ്ട്സാ… ഇവടെനിന്നാമതി ബ്രദറു വരോന്നവള്പറഞ്ഞിരുന്നു..!!”””_ അവളൊന്നുകൂടി വിശദീകരിച്ചശേഷം മറ്റവൾമാരെയും വരാനാംഗ്യംകാണിച്ച് കാറിന്റെ മുൻസീറ്റിലേയ്ക്കു കയറിയിരുന്നു… മറ്റവൾമാർ പിന്നിലേയ്ക്കുംകയറി…

“”…ഞങ്ങളോടിവിടെ നിന്നാമതി മീനാക്ഷിവരാന്നാ ആദ്യംപറഞ്ഞിരുന്നേ… പിന്നെ രാവിലെ കീർത്തനവിളിച്ചിട്ട് മീനാക്ഷീടേൽ വണ്ടിയില്ലെന്നും അനിയനെ പറഞ്ഞുവിടാന്നും പറഞ്ഞു… മീനാക്ഷീമിവിടെവരാന്നാ പറഞ്ഞേ… എന്നിട്ടുവന്നില്ല… വിളിച്ചിട്ടെടുക്കുന്നുമില്ല..!!”””_ മുന്നിലിരുന്നവൾ പരാതിയുടെയാണോ പരിഭവത്തിന്റെയാണോന്നു തിരിച്ചറിയാൻ കഴിയാത്തൊരുഭാവത്തിൽ പറഞ്ഞതിനും ഞാനൊന്നുപുഞ്ചിരിച്ചു…

…അപ്പൊ മീനാക്ഷിയില്ല.! എന്റെ പൊന്നേ… സന്തോഷം കൊണ്ടെനിയ്ക്കിറങ്ങി ഓടാൻതോന്നി…

“”…മീനാക്ഷിയെ കാണാണ്ടായപ്പോൾ കീർത്തനെയൊന്നുകൂടി വിളിച്ചു… അപ്പൊ താനിങ്ങുപോന്നിട്ടുണ്ടെന്നും വണ്ടിയുടെ കളറും നംബരുമൊക്കെപറഞ്ഞതും അവളാണ്… അതുകൊണ്ടാളെ കണ്ടുപിടിയ്ക്കാമ്പറ്റി..!!”””_ പിന്നിലിരുന്നതിലൊരുത്തി കുറച്ചാശ്വാസം കലർന്ന സ്വരത്തിൽപറഞ്ഞതിനും ഞാനൊരുൾപ്പുളകത്തോടെ തലകുലുക്കി…

എന്നാലപ്പോഴും മീനാക്ഷിയില്ലല്ലോന്നുള്ള ചിന്ത മാത്രമായിരുന്നു എനിയ്ക്ക്…

ഉടനെ എന്റെ ഫോണിരുന്ന് റിങ്ങി… എടുത്തു നോക്കുമ്പോൾ കീത്തുവാണ്…

“”…ആടിയേച്ചീ പറ..!!”””_ ഞാനിടതുകൈകൊണ്ട് ഫോൺചെവിയോടു ചേർത്തശേഷം വലതുകൈകൊണ്ട് സ്റ്റിയറിങ്‌ ബാലൻസ്ചെയ്തു…

“”…സിത്തൂ… എന്നെ തെറി വിളിയ്ക്കല്ലേടാ…!!”””_ ഞാൻ ഫോണെടുത്തതും ഒരു ഫോർമാലിറ്റിയുമില്ലാതെയവൾ മുൻ‌കൂർ ജാമ്യമെടുത്തപ്പോളെന്റെ മുഖമൊന്നുചുളിഞ്ഞു…

“”…താൻ കാര്യമ്പറേടോ ചങ്ങായീ..!!”””

“”…എടാ മീനുവിപ്പോഴാ ഒരുങ്ങിത്തീർന്നതെന്നടാ… തിരിച്ചുവരുമ്പൊ വാവയൊന്നവൾടെ വീട്ടിൽചെന്ന് അവളേംകൂട്ടണേടാ… പ്ലീസ്..!!””” _ പറഞ്ഞുകഴിഞ്ഞതും അവള് ഫോൺകട്ടുചെയ്തു…

എനിയ്ക്കെന്തെങ്കിലും മറുപടിപറയാമ്പോലും അവളൊരു സാവകാശംതന്നില്ല…

തന്നാലും ഞാൻ മുടക്കേപറയുള്ളൂന്നറിയാം…

അന്നേരമെന്റെ വായിൽവന്ന തെറിമുഴുവനും ഞാൻ പുറത്തുചാടാതെ വിഴുങ്ങിക്കളഞ്ഞു…

മീനാക്ഷി വരുന്നില്ലെന്നറിഞ്ഞ സന്തോഷത്തിന്മേൽ ആറാടിയമനസ്സിനെ എങ്ങനെ കടിഞ്ഞാണിടണമെന്നൊരു പിടിയുമില്ലാതായി…

അവളെ വീട്ടിൽചെന്നു കൂട്ടിയില്ലേൽ കീത്തുപിണങ്ങും…

അതിന്റെകൂട്ടത്തിൽ മീനാക്ഷി നടന്നതൊക്കെയവളോട് പറയുകകൂടി ചെയ്താൽ ഞാൻ മനഃപൂർവ്വം ചെന്നവളെ കൂട്ടീലെന്നൊരു തോന്നലുമവൾക്കുവരും…

Leave a Reply

Your email address will not be published. Required fields are marked *