എന്റെ ഡോക്ടറൂട്ടി – 7 4അടിപൊളി 

അവൾടെ കൈയ്ക്കുമേലേയുള്ളെന്റെ പിടുത്തമൽപ്പംകൂടി അമർത്തിയശേഷം വലതുകൈയവളുടെ കവിളിലേയ്ക്കുനീക്കി ഞെക്കിപ്പിടിച്ചവൾടെ ചുണ്ടുകളെ ശക്തിയായിവിടർത്തി…

പനിനീർപ്പൂവിന്മൊട്ടു വിരിയുമ്പോലെ വിടർന്നുനിന്ന ചോരച്ചുണ്ടിലേയ്‌ക്കൊന്നുറ്റു നോക്കിയിട്ട് ഞാനെന്റെ കണ്ണുകളെ അവളുടെ കണ്ണികളിലേയ്ക്കു പറിച്ചുനട്ടു;

“”…എന്താടീ..?? എന്താടീ പുല്ലേ നിന്റുദ്ദേശം..?? വണ്ടീക്കേറിയപ്പൊത്തൊട്ടു നീ തുടങ്ങിയതാണല്ലോ..?? എന്തേലും പറയാനോ ചെയ്യാനോ ഉണ്ടേൽ നേരിട്ടൊണ്ടാക്കണം… അല്ലാണ്ടവൾടെ മറ്റേടത്തെയൊരു…”””_ ഞാൻ കട്ടകലിപ്പിൽതന്നെ പറഞ്ഞശേഷം അവൾടെമുഖം ശക്തിയായി കാറിന്റെഗ്ലാസ്സിന്റെ സൈഡിലേയ്ക്കുതിരിച്ചിട്ട് കവിളിൽനിന്നും കയ്യെടുത്തു…

എന്റെയാ പ്രവർത്തിയിൽ അവളുടെ മുഖമൊന്നു ചെരിഞ്ഞെങ്കിലും പെട്ടെന്നുതന്നെ കണ്ട്രോൾ വീണ്ടെടുത്തുകൊണ്ട്
അവളെന്റെനേരേ തിരിഞ്ഞു…

“”…എന്താടീ നോക്കിപ്പേടിപ്പിയ്ക്കുന്നേ..?? നിനക്കെന്തേലും പറയാനുണ്ടേൽ പറ… അല്ലാതിതുപോലത്തെ ഊമ്പിത്തരംകാണിച്ചെന്നെ പൊട്ടനാക്കാൻ നോക്കിയാലെന്റെ വിധമ്മാറും… ഇന്നലെ കണ്ടേന്റെബാക്കി നീ കാണുകേംചെയ്യും..!!”””_ ഞാൻ ഭീഷണിയുടെസ്വരത്തിൽ പറഞ്ഞുനിർത്തുമ്പോഴും അവൾടുള്ളിലെന്താണെന്ന് അറിയാനുള്ളൊരു വ്യഗ്രതയെന്നിലുണ്ടായ്രുന്നു…

“”…ആ.! എനിയ്ക്കു പറയാനുണ്ട്… അതുപക്ഷേ നിന്നോടല്ല, നിന്റെ വീട്ടുകാരോട്… അതുമെല്ലാരുടേം മുന്നിലുവെച്ച്..!!”””_ അത്രയുംനേരമെന്നെ
പരിഹസിച്ചിരുന്ന അവൾടെ മുഖഭാവംമാറിയതും ഞാനുയർത്തിയ ഭീഷണിയ്ക്കുമുകളിൽ അവളുടെ ശബ്ദമുയർന്നതുമെന്നെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്…

“”…നീ… നീയെന്തോ പറയോന്ന്..??”””_ അവളുടെ ഭീഷണിയ്ക്കുമുന്നിൽ ശബ്ദംതാഴ്ത്തിക്കൊണ്ട് ഞാൻചോദിച്ചതും അവൾതുടർന്നു;

“”…നീ മെനിഞ്ഞാന്ന് കോളേജിന്റെ മുന്നിലുവെച്ചെന്നെ തെറിപറഞ്ഞതും ഇന്നലെ കോളേജിക്കേറിയെന്നെ നാണങ്കെടുത്തിയതുമൊക്കെ… അല്ലാതെന്താ..?? നിന്റച്ഛനോട് ചോദിയ്ക്കണമെനിയ്ക്ക്, ഡോക്ടറായ്ട്ടും മക്കളെ വളർത്തുന്നതിങ്ങനെയാണോന്ന്..?? പിന്നെ കീത്തൂനെ കെട്ടാമ്മരുന്ന ചെക്കന്റെ വീട്ടുകാരോടുമെനിയ്ക്ക് ചിലതു ചോദിയ്ക്കാനുണ്ട്..!!”””_ മുഴുവനായും ഉരുകിയൊലിയ്ക്കാൻ തുടങ്ങിയിരുന്ന എന്റെ മുഖത്തേയ്ക്കുനോക്കിയവൾ ശ്വാസമെടുക്കാനായി വാക്കുകൾമുറിച്ചതും എന്റെ ഗ്യാസേതാണ്ടൊക്കെ കഴിയാറായ്രുന്നു…

“”…അവരോട്… അവരോടെന്തോ ചോദിയ്ക്കൂന്ന്..??”””_ ആ ഒരുചോദ്യം, അതുഞാൻ മനഃപൂർവം ചോദിച്ചതായ്രുന്നില്ല… അറിയാതെ വായിൽനിന്നും വീണുപോയതാ…

“”…ഒരു പെണ്ണിനെക്കുറിച്ച് ആളുകൾടെമുന്നിൽനിന്നും അപവാദംപറഞ്ഞുപരത്തിയ ഒരുത്തന്റെപെങ്ങളെ നിങ്ങൾക്കു മരുമോളായിവേണോന്ന്..!!”””_ ഒരു കൂസലുമില്ലാതവളതു പറയുമ്പോൾ ദയനീയമായൊരു ഭാവത്തിലേയ്ക്കു ഞാൻ കൂപ്പുകുത്തിയിരുന്നു…

“”…അത്… അതു ഞാനെന്തപവാദമാ പറഞ്ഞേ..?? ചേച്ചിയന്നുപറഞ്ഞതിന് ഞാൻ തിരിച്ചുപറഞ്ഞതല്ലേയുള്ളൂ… അതിനെന്തിനാ ഇങ്ങനൊക്കെ..??”””_ കഴിഞ്ഞദിവസം ബോധമില്ലാണ്ടവളെ തെറിവിളിച്ചനാവുകൊണ്ട് ചേച്ചിയെന്നു മറിച്ചുവിളിയ്ക്കാനൊന്നും എനിയ്ക്കാശങ്കയില്ലായ്രുന്നു… കാരണമതായിരുന്നെന്റെ അപ്പോഴത്തെയവസ്ഥ…

“”…അതൊക്കെ ശെരിയായ്രിയ്ക്കും… പക്ഷേ, ഞാൻപറഞ്ഞത് അവിടെനിന്നവൾമാരുമാത്രേ കേട്ടുള്ളൂ… എന്നാ നീപറഞ്ഞത് അവിടെനിന്നവന്മാര് ഷൂട്ടുചെയ്ത് യൂടൂബിലിട്ടു… അതിനിക്കാണാൻ ലോകത്താരൂല്ല… ഞാനത്രയൊക്കെ നാണങ്കെട്ടിട്ട് നിന്നെ വെറുതെവിടാനോ..?? പിന്നൊരുകണക്കിനാ വീഡിയോ വൈറലായതു നന്നായി… ഞാമ്പറയുന്നേലാർക്കേലും സംശയമുണ്ടായാ തെളിവെന്റടുക്കലുണ്ടല്ലോ… എന്താ കാണണോ..??”””_ അവൾ വല്ലാത്തൊരുഭാവത്തിലെന്റെ മുഖത്തുനോക്കി അവസാനചോദ്യമിട്ടതും ഞാൻ വേണ്ടെന്നർത്ഥത്തിൽ ചുമൽകൂച്ചി…

അല്ലേത്തന്നെ അത്യാവശ്യം ചീത്തപ്പേരുള്ളതുകൊണ്ട് ആരെന്തുപറഞ്ഞാലും നമ്പാനായ്ട്ട് കാത്തു നിൽക്കുന്നൊരു തന്തയാണെനിയ്ക്കുള്ളത്…

അപ്പോഴാണൊരുത്തി തെളിവുമായ്ട്ട് വന്നിരിയ്ക്കുന്നത്…

“”…മീനുവേച്ചീ… ആം റിയലിസോറി.! അപ്പോഴത്തെ ദേഷ്യത്തില് ഞാൻ… പ്ലീസ്.! ഞാനെന്തു വേണേലുഞ്ചെയ്യാം… ഇതിന്റെപേരിലൊരു പ്രശ്നമുണ്ടാക്കല്ലേ..!!”””_ ഞാനവൾടെ കൈയയച്ചുകൊണ്ട് ദൈന്യഭാവത്തിലവളെ നോക്കി…

അവളതുവല്ലതും കീത്തുവിന്റെ ചെക്കൻവീട്ടുകാരോടു പറഞ്ഞാൽ എല്ലാംതീരോന്നും കല്യാണം മുടങ്ങോന്നുമൊക്കെയുള്ള പേടിയപ്പോൾ എന്നിലേയ്ക്ക് ആവാഹിയ്ക്കപ്പെട്ടിരുന്നു…

മാത്രോമല്ല, ഞാൻകാരണമെന്റെ കീത്തുവേച്ചീടെ കല്യാണം മുടങ്ങുകയെന്നൊക്കെ പറഞ്ഞാൽ… പിന്നവൾടെ കണ്ണീരുകണ്ടിട്ട് ജീവിച്ചിരിയ്ക്കുന്നേലും അർത്ഥമില്ല… അല്ല… പിന്നെ ജീവിച്ചിരിക്കേണ്ടിയും വരില്ല, തന്തപ്പടിയപ്പഴേ തലവെട്ടുവല്ലോ…

“”…അയ്യയ്യേ… അപ്പഴേയ്ക്കും തോൽവിസമ്മതിച്ചോ എന്റെഹീറോ..?? അയ്യേ… മോശം… മോശം..!!”””_ വലതുകൈയുടെ ചൂണ്ടുവിരൽ ചുണ്ടുകൾക്കുമുകളിലായി വിലങ്ങനെവെച്ചുകൊണ്ട് മീനാക്ഷി കളിയാക്കിച്ചിരിച്ചെങ്കിലും അതൊന്നും ഞാൻ കാര്യമാക്കീതേയില്ല,

“”…മീനുവേച്ചീ പ്ലീസ്… ഞാൻ കാലുപിടിയ്ക്കാം… പ്രശനമുണ്ടാക്കല്ലേ..!!”””

“”…ഇല്ല… ഞാനൊരു പ്രശ്നോമുണ്ടാക്കില്ല… പക്ഷേയൊരു ഡിമാന്റുണ്ട്..!!”””

“”…എന്തു ഡിമാന്റ്..??”””

“”…മ്മ്മ്.! നീ വേറൊന്നുഞ്ചെയ്യണ്ട, എന്നെയങ്ങ് കെട്ടിയാമതി..!!”””_ അവൾ രണ്ടാമതൊന്നു ചിന്തിയ്ക്കാതെ എന്റെമുന്നിലേയ്ക്കു വെച്ചുനീട്ടിയ ഉപായംകേട്ടപ്പോളൊന്നു ഞെട്ടി…

കണ്ണ്തള്ളി പുറത്തുവന്നില്ലന്നേയുള്ളൂ…

“”…കെട്ടാനോ..??”””

“”…അല്ലാതെ പിന്നെ..?? ഒന്നാമതേ എല്ലാർടേം മുന്നിലങ്ങനെപറഞ്ഞോണ്ട് ഇനിയെനിയ്ക്കൊരു റിലേഷൻഷിപ്പ്സെറ്റാക്കാൻ പറ്റോന്നുതോന്നുന്നില്ല… യൂടൂബിലൊക്കെ ആ വീഡിയോകണ്ടവരാരെങ്കിലും ഇനിയെന്നെ കെട്ടാൻവരോന്നു തോന്നുന്നുണ്ടോ..?? അതുമില്ല… അപ്പൊപ്പിന്നെ ആകെയുള്ളവഴി നീയാണ്… നിനക്കെന്നെ പണ്ടേഇഷ്ടോമാണ്… കോളേജിലെല്ലാരുടേം മുന്നില് നീയതൊക്കെയങ്ങ് സമ്മതിയ്ക്കുവേംചെയ്തു…
പിന്നെന്താ കുഴപ്പം..??”””_ ഒരു കൂസലുമില്ലാതെയുള്ള അവൾടെ സംസാരംകേട്ടതും ഏതെങ്കിലും നാഡീഞരമ്പ് തളരാനിനി ബാക്കിയുണ്ടോന്ന് തപ്പിനോക്കേണ്ട അവസ്ഥയിലായി ഞാൻ…

“”…പിന്നെ ഹീറോ…”””_ വിയർത്തൊഴുകി കിടുമ്പനടിച്ചിരുന്നയെന്നെ അവൾ കൊഞ്ചിക്കൊണ്ട് മെല്ലെ തോണ്ടിവിളിച്ചു…

ശേഷം,

“”…എന്റെ ഫ്രണ്ട്സൊക്കെ പറഞ്ഞേ, നമ്മള് നല്ലമാച്ചാന്ന്… എനിയ്ക്കെന്തുകൊണ്ടും പറ്റിയചെക്കനാണ് ഹീറോയെന്ന്… അവരൊക്കെങ്ങനെ പറഞ്ഞപ്പൊ എനിക്കുന്തോന്നിയതു സത്യായിരിയ്‌ക്കോന്ന്… ഒന്നൂല്ലേലും ഇപ്പൊ പിജിയാവുമ്പോളേതാണ്ട് ആറാറര കൊല്ലം… അത്രേം വർഷംകൊണ്ട് ഞാൻ കോളേജിലുണ്ടാക്കിയെടുത്ത ഇമേജ് വെറും പതിനഞ്ചുമിനിറ്റുകൊണ്ട് പൊളിച്ചു കൈയ്യിത്തന്നവനല്ലേ നീയ്… അപ്പോളാ നിന്നെ മതിയെനിയ്ക്കും..!!”””_ അവൾ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത നാണത്തോടെ മുഖംകുനിച്ചെന്റെ ഇടതുകൈയിൽ പതിയെവിരലോടിച്ചതും ഞാനവൾടെ കൈതട്ടിത്തെറിപ്പിച്ച് തികട്ടിവന്ന കലിപ്പിൽ അവൾടെ മുഖത്തിനുനേരേ വിരൽചൂണ്ടി…

Leave a Reply

Your email address will not be published. Required fields are marked *