എന്റെ ഡോക്ടറൂട്ടി – 7 4അടിപൊളി 

“”…എനിയ്ക്കതു വേണ്ട… എനിയ്ക്കുവേറെ വാങ്ങിത്തന്നാമതി..!!”””_ ഞാനൊഴുക്കൻ മട്ടിൽ പറഞ്ഞതിഷ്ടമാകാതെ കെർവിച്ചുകൊണ്ട് അവളെന്റെ നടുവിരൽപിടിച്ചു വിലങ്ങനെതിരിച്ചു…

ഞാനലറിക്കൊണ്ടവളുടെ കൈകുടഞ്ഞു തെറിപ്പിച്ചിട്ടവളെ തുറിച്ചുനോക്കീതും,

“”…നിയ്ക്കു മുല്ലപ്പൂ മേടിച്ചുതാ..!!”””_ അവൾ കുണുങ്ങി ചാടിക്കൊണ്ടടുത്തേയ്ക്കു വന്നു…

“”…പോയി നിന്റച്ഛനോടുപറേടീ പുല്ലേ..!!”””_ അവളോടു ചീറിയശേഷം പുറത്തേയ്ക്കിറങ്ങാനൊരുങ്ങീതും എന്റെ വഴിതടഞ്ഞുകൊണ്ട് മീനാക്ഷി വിലങ്ങനെ വന്നുനിന്നു…

“”…അതേ… കല്യാണപ്പെണ്ണ് മുല്ലപ്പൂവൊക്കെ ചൂടി സുന്ദരിയായ്ട്ടിറങ്ങി വരുമ്പോൾ അവള്ടെ നാത്തൂൻ പൂവൊന്നുംവെയ്ക്കാതെ നിയ്ക്കുന്നതുമോശമല്ലേ..?? അതോണ്ടെനിയ്ക്കൂടി കുറച്ചു പൂമേടിച്ചോണ്ട് തന്നൂടേ..??”””

“”…നിനക്കേ… നിനക്കു പൂവല്ല… പൂ…”””_ പറയാൻവന്ന തെറി മുഴുവിപ്പിയ്ക്കാതെ നാവിനെതടഞ്ഞതും എന്റെ മുഖഭാവംകണ്ടിട്ടവള് വീണ്ടും വാപൊത്തി ചിരിയ്ക്കാൻതുടങ്ങി…

“”…അതേ… എനിയ്ക്കു പൂമേടിച്ചുതന്നില്ലേൽ ഞാൻ സത്യായിട്ടുമെല്ലാക്കാര്യോം എല്ലാരോടും പറഞ്ഞുകൊടുക്കും… പിന്നെ അയ്യോപൊത്തോ പറഞ്ഞുവരല്ലും… കേട്ടല്ലോ..??”””_ അവൾവീണ്ടും ഭീഷണിമുഴക്കിയപ്പോൾ ഞാനാകെ വല്ലാത്തൊരവസ്ഥയിലായി…

“”…അകത്തൂന്നെനിയ്ക്കൊരു പായ എടുത്തോണ്ട് തരാവോ..?? ഞാനതുംവിരിച്ചീ നടുമുറ്റത്തു കെടന്നുതരാം… നിനക്ക് ചെയ്യനുള്ളതൊക്കെ ചെയ്തിട്ടു നീപൊക്കോ..!!”””_ ഞാനെന്റുള്ളിലെ അമർഷവും നിസഹായതയുമെല്ലാംകൂടി ചേർത്തവൾമുന്നിൽ വിളമ്പി…

“”…അയ്യേ.! ഹീറോയിത്രേയുള്ളോ..?? കോളേജിലുവന്നിട്ടുള്ള ഡയലോഗ്സൊക്കെ കണ്ടപ്പോൾ ഒരു സൂപ്പർഹീറോയായ്രിയ്ക്കോന്നാ കരുതിയേ… എന്നിട്ടിതിപ്പോ…”””_ അവൾവീണ്ടും ചുണ്ടുകൾ കൂട്ടിപ്പിടിച്ചുകൊണ്ട് ചിരിയമർത്തി…

“”…നെനക്കെന്താടീ കോപ്പേ കഴയ്ക്കുന്നുണ്ടോ..??”””

“”…ആം.! കുറേശ്ശേ… എന്താ മാറ്റിത്തരുവോ..?? ങ്ങും..??”””_ എന്റെചോദ്യത്തിന് അതിലുംമാസ്സ് മറുപടിവന്നതേ എന്റെവായടഞ്ഞു…

“”…നിനക്കു പൂവല്ലേ വേണ്ടേ..?? ഞാമ്മാങ്ങിക്കൊണ്ടു വരാം… പിന്നെന്നെ ശല്യഞ്ചെയ്യാൻ വന്നേക്കരുത്..!!”””_ അവളോടൊരു മുന്നറിയിപ്പുപോലെ പറഞ്ഞശേഷം ഞാൻ കാറിനടുത്തേയ്ക്കു നടന്നു…

ഒട്ടും സമയംപാഴാക്കാതെ വണ്ടിയുമെടുത്ത് മാർക്കറ്റിലേയ്ക്കുവിട്ടു…

ഒരു പെണ്ണിന്റെമുന്നിൽ തോറ്റുപോകുന്നതിന്റെ എല്ലാ ദേഷ്യവുമെന്നിലുണ്ടായ്രുന്നെങ്കിലും കീത്തുവേച്ചീടെ മുഖമാലോചിച്ചതുകൊണ്ട് മാത്രമാണ് അവൾടായുസ്സ് നീണ്ടത്…

…കീത്തുവിന്റെ ബെസ്റ്റ്ഫ്രണ്ടാണ് മീനാക്ഷി… അതുകൊണ്ടവളൊരിയ്ക്കലും അവൾക്കു ദോഷമായിവരുന്നതൊന്നും ചെയ്യില്ലയെന്നുള്ള ചിന്തയൊന്നും അന്നേരമെനിയ്ക്കില്ലായിരുന്നു…

ഞാൻ താമസിയാതെ അവൾക്കുള്ള പൂവുംവാങ്ങി തിരിച്ചെത്തി കാറിൽനിന്നുമിറങ്ങിയതും മീനാക്ഷിയെന്നെയും കാത്ത് സിറ്റ്ഔട്ടിൽ നിൽപ്പുണ്ടായിരുന്നു…

അപ്പോഴേയ്ക്കും പുറത്തെ സ്റ്റേജിനുമുന്നിൽ നിരത്തിയിരുന്ന കസേരകളിലായി ആളുകളിരുന്നു തുടങ്ങിയിരുന്നു… വീട്ടിനകത്തുനിന്ന് പുറത്തേയ്ക്കും പുറത്തുനിന്നകത്തേയ്ക്കുമൊക്കെ ആളുകൾ നടക്കുന്നുമുണ്ട്…

അതിലേനടന്ന ആളുകളെയൊക്കെ നോക്കി മനസ്സിൽ പിറുപിറുത്ത് ഞാൻ പൂവവൾക്കുനേരേ നീട്ടി…

എന്നാലവളെന്റെ കയ്യിൽനിന്നും പൂവുമേടിയ്ക്കാതെ ചുറ്റുമൊന്നോടിച്ചുനോക്കിയിട്ട് തിരിഞ്ഞുനിന്നു…

“”…വെച്ചു താ..!!”””_ അവളൊന്നുകൂടി പിന്നിലേയ്ക്കു നിന്നിട്ടെന്നോട് പതിയെപറഞ്ഞു…

ഒന്നങ്ങോട്ടു വെച്ചുതരാത്തതിന്റെ കുറവ് കുറേനേരായ്ട്ട് കാണിയ്ക്കുന്നുണ്ട് നീ… ഇതിനൊക്കെ പലിശതീർത്തു ഞാൻ തരുന്നുണ്ടെടീ പുണ്ടച്ചീ.!

ഞാൻ മനസ്സിൽപറഞ്ഞുകൊണ്ട് അവൾടെ ഇടുപ്പോളംനീളമുള്ള ഇടതൂർന്നമുടിയിൽ കുത്തിയിരുന്ന ഹെയർപിന്നിലേയ്ക്ക് മുല്ലേപ്പൂവ് ഒരുവിധത്തിലൊക്കെ ഒപ്പിച്ചുവെച്ചു…

“”…ഹലോ… ഇതെന്തായിവൾക്കുമാത്രം പൂ… ഞങ്ങൾക്കില്ലേ..?? ഇതൊന്നുമത്രശെരിയല്ലാട്ടോ സിദ്ധുവേ..!!”””_ അപ്പോളതിലേപോയ അവൾടെ രണ്ടുകൂട്ടുകാരികൾ ഞാൻ പൂ ചൂടിക്കൊടുക്കുന്നതു കണ്ട് ഞങ്ങടെയടുത്തേയ്ക്കുവന്നു…

“”…ഒരു ശെരിക്കേടുമില്ല… ഇതെനിയ്ക്കുവെയ്ക്കാൻ ഞാമ്മേടിപ്പിച്ച പൂവാ..!!”””_ അവളൊരുകൂസലുമില്ലാതെ പൂവെച്ചുകൊടുക്കാനായി നിന്നുകൊണ്ട്പറയുമ്പോൾ കൂട്ടുകാരികളുടെ നോട്ടംസഹിയ്ക്കാൻ കഴിയാതെ ഞാനാകെനിന്നുചൂളി…

“”…എടീ ഇതിപ്പോളൊരുപാട് പൂവില്ലേടീ… കുറച്ചു ഞങ്ങൾക്കൂടി പകുത്തുതാ പെണ്ണേ..!!”””

“”…ങ്ഹൂം… തരത്തില്ല… ഇതെന്റെപൂവാ… നിങ്ങക്കുവേണോങ്കി പോയിമേടിച്ചോ..!!”””_ അവൾ പറഞ്ഞശേഷമെന്റെ മുന്നിൽനിന്നും കുറച്ചുമാറിനിന്ന് തലയൊക്കെ തിരിച്ചെന്നെക്കാണിച്ചു…

“”…കൊള്ളാമോ..??”””_ തലകുലുക്കി ചോദിച്ചതിനൊന്നുമൂളി ഞാൻ സ്റ്റേജിലേയ്ക്കുനടന്നു…

പിന്നെ കുറച്ചുനേരം അവിടെയുള്ള ചെറിയചെറിയ സെറ്റിങ്സുകളിൽ വ്യാപ്രതനായതുകൊണ്ട് ആ സാധനത്തിന്റെ ശല്യമുണ്ടായില്ല…

പെണ്ണിന്റെ ആങ്ങളയെന്ന പ്രിവിലേജിൽ ആളുകളൊക്കെവന്നു പരിചയപ്പെടാനും വീട്ടുകാര്തന്നെ കൊണ്ടുവന്നു പരിചയപ്പെടുത്താനുമൊക്കെ തുടങ്ങിയപ്പോൾ ഞാനുമെന്തോ ഭയങ്കര സംഭവമാണെന്നൊക്കെയൊരു തോന്നലുവന്നു…

“”…സിത്തൂ… വന്നേ… ദേ ചെക്കൻകൂട്ടരെത്തി… വാ..!!”””_ സ്റ്റേജിന്റെ അലങ്കാരപണികളൊക്കെകഴിഞ്ഞു വെറുതെ അഭിയേട്ടനോടും ക്ലബ്ബിലെപിള്ളേരോടുമൊക്കെ വർത്താനം പറഞ്ഞിരിയ്ക്കുമ്പോഴാണ്
മാമൻബ്രോ വന്നു വിളിച്ചത്…

അങ്ങനെ അച്ഛനോടും മാമനോടുമൊക്കെ ചേർന്നുനിന്നവരെ സ്വീകരിച്ചു സ്റ്റേജിലേയ്ക്കാനയിച്ചു…

കല്യാണചെക്കൻ കാര്യത്തില് ചെറിയൊരു നല്ലവനായ ഉണ്ണിയായതുകൊണ്ടും, ഒരിയ്ക്കൽ കീത്തു പുള്ളിയോടു സംസാരിയ്ക്കുന്നതിനിടെ ഫോണെനിയ്ക്കുതന്നപ്പോൾ ഒരുനീക്കുപദേശം എനിയ്ക്കിട്ടുകിട്ടിയതുകൊണ്ടും ഞാനോ ശ്രീയോ പുള്ളിയോടത്രയ്ക്കങ്ങട് ടച്ചാൻപോയിട്ടില്ല…

ചെക്കന്റെ അച്ഛനും ബന്ധുക്കളുമൊക്കെ കുശലംചോദിച്ചതിന് പുഞ്ചിരിയോടെ ഉഴപ്പൻമട്ടിൽ മറുപടിയുംപറഞ്ഞുകൊണ്ട് പുറത്തേയ്ക്കിറങ്ങി…

അപ്പോഴേയ്ക്കും പൂജാരിയെല്ലാം സെറ്റാക്കിയശേഷം പെണ്ണിനെ വിളിയ്ക്കാൻപറഞ്ഞു…

അതുകേട്ടതും പെണ്ണിനെ കൊണ്ടുവരാനായി ആരൊക്കെയോ അവിടെകിടന്നു വിളിച്ചു കൂവാൻ തുടങ്ങി…

വിളികേൾക്കാൻ കാത്തിരുന്നതുപോലെ കുറേ പെണ്ണുങ്ങള്ചേർന്ന് കീത്തുവിനെ കൂട്ടിക്കൊണ്ടുവന്നു…

കൂട്ടത്തിൽ അമ്മയുംചെറിയമ്മയും ചെക്കന്റെസഹോദരിയും മീനാക്ഷിയുമൊക്കെയുണ്ടായിരുന്നു…

…ഇവളെയാര് ഈക്കൂട്ടത്തിക്കേറ്റി..??

പിന്നെ പെട്ടെന്നുതന്നെ കാലേവീഴലും മോതിരംമാറ്റവുമൊക്കെ നടന്നു…

എന്നാലതുവരെ അതിനകത്തൊക്കെ ചുറ്റിപ്പറ്റിനിന്ന മീനാക്ഷി മോതിരംമാറുന്ന സമയമായപ്പോളിങ്ങെന്റടുത്ത് വന്നു…

Leave a Reply

Your email address will not be published. Required fields are marked *