റൂമിലെത്തിയപ്പോഴാണ് അവന്റെ മൊബൈൽ ബെല്ലടിച്ചത്.. എടുത്ത് നോക്കുമ്പോൾ അമ്മയാണ്. സാധാരണ ‘അമ്മ ശ്രീഹരിയെ ആ സമയത്തു തന്നെയാണ് വിളിക്കാറുള്ളത്. സംസാരിക്കാൻ ഒരുപാട് വിശേഷങ്ങൾ ഒന്നും ഇല്ലായിരുന്നു. പതുവുപോലെ അന്നും ‘അമ്മ അവന്റെ കല്യാണത്തിലേക്ക് സംസാരം കൊണ്ടെത്തിച്ചു. പതിവ് പോലെ അവൻ ഒഴിഞ്ഞു മാറുകയും ചെയ്തു.
കട്ടിലിൽ കിടക്കുമ്പോൾ ഓരോ ചിന്തകളാൽ ഉറക്കം വരാതെ കിടക്കുമ്പോഴാണ് ഹാളിൽ നിന്നും ടിവിയുടെ ശബ്‌ദം അവൻ കേട്ടത്. ജീന ഉറങ്ങിയിട്ടില്ല എന്ന് അവന് മനസിലായി. ഉറക്കം വരാത്തതിനാൽ അവനും എഴുന്നേറ്റ് ഹാളിലേക്ക് നടന്നു.
അവൻ ചെല്ലുമ്പോൾ സോഫയിൽ ഇരുന്നു ടിവി കാണുകയായിരുന്നു ജീന. ശ്രീഹരി അവളുടെ അടുത്തിരിക്കാതെ അവൾക്ക് എതിരെ ഉള്ള സോഫയിലേക്ക് പോയിരുന്നു. അലക്ഷ്യമായി ടിവിയിലേക്ക് നോക്കി ഇരിക്കുന്ന ശ്രീഹരിയെ ജീന ശ്രദ്ധിച്ചു. അവന്റെ മനസ് ഇവിടെയെങ്ങും അല്ല എന്ന് അവൾക്ക് മനസിലായി.
“ഇച്ചായാ..”
അവളുടെ വിളി ചിന്തകളുടെ ലോകത്തായിരുന്നു ശ്രീഹരി കേട്ടതേ ഇല്ല. ജീന എഴുന്നേറ്റ് അവന്റെ അരികിലേക്ക് പോയിരുന്നു. അവളുടെ സാമിപ്യം അടുത്തറിഞ്ഞപ്പോഴാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്. ജീന തന്നോട് വളരെ ചേർന്നിരിക്കുന്നത് അവൻ അറിഞ്ഞു. ശ്രീഹരി അവളുടെ അടുത്ത് നിന്നും സ്വല്പം നീങ്ങി മാറിയിരുന്നു.
“ഇച്ചായനെന്നതാ പറ്റിയെ?”
“ഏയ്.. ഒന്നുമില്ല.”
അവൾ മുഖം ചുളിച്ചുകൊണ്ടു പറഞ്ഞു.
“ഇച്ചായനെ എന്നെ എനിക്ക് നന്നായിട്ടറിയാം.. എന്തോ മനസ്സിൽ ഉണ്ട്.”
അവൻ കുറച്ചു നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
“‘അമ്മ ഇന്ന് ഫോൺ വിളിച്ചപ്പോഴും പതിവുപോലെ എന്റെ കല്യാണക്കാരം എടുത്തിട്ടു.. ഇപ്പോഴേ ഒന്നും നോക്കണ്ട എന്ന് എത്ര പറഞ്ഞാലും അമ്മയ്ക്ക് മനസിലാകില്ല.”
“അമ്മയെ കുറ്റം പറയുന്നതെന്തിനാ.. ഇച്ചായന്റെ കൂടെ ഉണ്ടായിരുന്നവരുടെയൊക്കെ കല്യാണം കഴിഞ്ഞില്ലേ.. അപ്പോൾ ‘അമ്മ കല്യാണത്തെക്കുറിച്ച് പറയുന്നതിലെന്താ തെറ്റ്?”
ശ്രീഹരി പെട്ടെന്ന് തന്നെ തിരിച്ച് ചോദിച്ചു.
“നിനക്ക് എത്ര വയസ്സായെന്ന വിചാരം.. ഇരുപത്തിയാറ് കഴിഞ്ഞു.. നീയെന്താ കല്യാണത്തെക്കുറിച്ച് ചിന്തിക്കാത്തെ?”
ജീന പെട്ടെന്ന് മൗന ആയി.. കുറച്ച് നേരം അവനെ തന്നെ നോക്കിയിരുന്ന ശേഷം അവൾ ശ്രീഹരിയുടെ തോളിലേക്ക് തല ചായ്ക്കാൻ വന്നപ്പോൾ അവൻ പെട്ടെന്ന് തന്നെ സോഫയിൽ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് നടക്കാൻ തുനിഞ്ഞു.
ജീന പെട്ടെന്ന് തന്നെ അവന്റെ കൈയിൽ പിടിച്ച കൊണ്ട് പറഞ്ഞു.
“ഇച്ചായാനിരിക്ക്, എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്.”
അവൻ സോഫയിലേക്ക് തിരികെ ഇരിന്നു.
സൗമ്യത വിട്ട് ഉറച്ച സ്വരത്തിൽ അവൾ ചോദിച്ചു.
“എന്താ ഇച്ചായന്റെ പ്രശ്നം?”
അവൻ മനസിലാകാതെ തിരികെ ചോദിച്ചു.
“എന്ത് പ്രശ്നം?”
“ഞാൻ ഒരു ഭാരമായി ഇച്ചായന് തോന്നി തുടങ്ങിയിട്ടുണ്ടോ?”
അത് കേട്ട അവൻ പെട്ടെന്ന് തന്നെ തിരികെ ചോദിച്ചു.
“ജീന.. നീ എന്താ എങ്ങനെ ചോദിക്കുന്നെ?”
അവളുടെ സ്വരം ആർദ്രമായി മാറി.
“ഞാൻ കുറച്ച് ദിവസങ്ങളായി ശ്രദ്ധിക്കുന്നു, ഇച്ചായൻ എന്തിനാ എന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നെ?”
അവൻ ജീനയുടെ മുഖത്തേക്ക് തന്നെ നോക്കി.
“എന്റെ അടുത്ത് വന്നിരിക്കാറില്ല എപ്പോൾ.. ഞാൻ അടുത്തേക്ക് വന്നിരുന്നത് തന്നെ ഒഴിഞ്ഞു മാറും.. ഇപ്പോൾ തന്നെ ഇച്ചായന്റെ തോളിലേക്ക് ഒന്ന് തല ചായ്ക്കാൻ വന്നപ്പോൾ എഴുന്നേറ്റ് മാറുന്നു.”
അവളുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞിരുന്നു.
കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു.
“നീ ഇവിടേക്ക് വന്ന ഇടക്ക് ഒരു ദിവസം ഞാൻ നിന്റെ തുടയിൽ കൈ വച്ചിരുന്നപ്പോൾ നീ എന്നോട് ഒരു ചോദ്യം ചോദിച്ചു.”
ജീന എന്താണ് അതെന്നു ഓർമ വരാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
“ഞാനും എല്ലാരേയും പോലെ നിന്റെ ശരീരം ആഗ്രഹിച്ചാണോ നിന്നെ ഇവിടേക്ക് കൊണ്ട് വന്നതെന്ന്… ഇനി ഒരിക്കൽ കൂടി അതുപോലൊരു ചോദ്യം നിന്റെ അടുത്ത നിന്ന് നേരിടാൻ എനിക്കാവില്ല ജീന. വേറെ ആര് എന്നോടിങ്ങനെ ചോദിച്ചാലും എനിക്ക് പ്രശ്നമില്ല.. പക്ഷെ നീ..”
