“ഇല്ല.”
“ചേച്ചി എവിടാണ് ഇപ്പോഴെന്ന് അറിയാമോ?”
“ഇല്ല..”
ജീന അവന്റെ മുഖത്തേക്ക് തന്നെ ചോദ്യ ഭാവത്തിൽ നോക്കി.
“ഞാൻ അവളെ സ്വന്തമാക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ അവളുടെ കല്യാണത്തിന് പോലും ഞാൻ പോയിരുന്നില്ല.. അവൾ മറ്റൊരാളുടേതാകുന്നത് കാണാൻ എനിക്കാകില്ലയിരുന്നു.”
ശ്രീഹരിയുടെ മനസ്സിൽ ഇപ്പോഴും ക്ലാരയെക്കുറിച്ചുള്ള ഓർമകളാണെന്നു ജീനക്ക് മനസിലായി. ക്ലാരയെ കുറിച്ച് വീണ്ടും ചോദിച്ച് അവനെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച ജീന കണ്ണുകൾ അടച്ച് കിടന്നു.
കുറച്ച് നേരത്തെ നിശബ്ദ്ധതക്ക് ശേഷം ശ്രീഹരി ചോദിച്ചു.
“നിനക്ക് ഉറക്കം വരുന്നുണ്ടോ?”
“ഉം.. ഞാൻ ഇന്ന് ഇങ്ങനെ കിടന്നുറങ്ങിക്കോട്ടെ?”
അവൻ ഒരു പുഞ്ചിരിയോടെ അവളുടെ തലയിൽ തലോടി. അവൾ കാൽമുട്ടുകൾ മടക്കി ഒന്നുകൂടി അവന്റെ മടിയിൽ ചോതുങ്ങിയപ്പോൾ ജീന താഴേക്ക് വീഴാതിരിക്കാൻ ശ്രീഹരി ഒരു കൈ കൊണ്ട് അവളെ ചുറ്റി പിടിച്ചു. പെട്ടെന്നാണ് അവന് മനസിലായത് തന്റെ കൈ അമർന്നിരിക്കുന്നത് അവളുടെ മുലകൾക്ക് മുകളിൽ ആണെന്ന്. അത് മനസിലായ നിമിഷം തന്നെ അവൻ തന്റെ കൈ അവിടെ നിന്നും മാറ്റി. ജീന പെട്ടെന്ന് അവന്റെ കൈയിൽ പിടിച്ച് തന്റെ മുലകൾക്ക് തൊട്ടു താഴെയായി വച്ചു.
ശ്രീഹരി കണ്ണുകൾ അടച്ച് കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ വെളുത്ത സുന്ദരമായ അവളുടെ മുഖത്ത് കൊച്ചുകുട്ടികളുടെ പോലെ നിഷ്കളങ്കത മാത്രമായിരുന്ന് ഉണ്ടായിരുന്നത്.
ജീന രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ താഴേക്ക് വീഴാതിരിക്കാൻ ശ്രീഹരിയുടെ കൈ അവളെ ചുറ്റിപിടിച്ചിരുന്നു. തനിക്ക് ഏറ്റവും സുരക്ഷിത്വത്ത ബോധം നൽകുന്നത് അവന്റെ കൈകൾക്ക് ഉള്ളിൽ ആയിരിക്കുമ്പോഴാണെന്ന് അവൾക്ക് തോന്നി. അവന്റെ മടിയിൽ നിന്നും എഴുന്നേൽക്കുവാൻ ശ്രീഹരിയുടെ കൈ ഒരു തടസം ആയതിനാൽ തന്റെ വയറിൽ ചുറ്റിയിരുന്ന അവന്റെ കൈ അവൾ സാവധാനം ഉയർത്തി. ഉറക്കത്തിലായിരുന്ന ശ്രീഹരി പെട്ടെന്ന് കൈ നീക്കി അവളുടെ മുലകൾക്ക് മുകളിലായി വച്ചു. യാതൊരു ഭാവ വ്യത്യാസവും കൂടാതെ ജീന വീണ്ടും അവന്റെ കൈയിലേക്ക് പിടിച്ചപ്പോൾ ശ്രീഹരി കണ്ണുകൾ തുറന്നു.
അത് കണ്ട ജീന ഒരു ചെറു ചിരിയോടെ പറഞ്ഞു.
“അതേ.. കൈ ഒന്ന് മാറ്റിയിരുന്നേൽ എനിക്ക് എഴുന്നേൽക്കാമായിരുന്നു.”
അപ്പോഴാണ് അവളുടെ മുലകൾക്ക് മുകളിൽ ഇരിക്കുന്ന തന്റെ കൈയിലേക്ക് അവൻ ശ്രദ്ധിച്ചത്. ഒരു ജാള്യതയോടെ അവൻ പെട്ടെന്ന് കൈ എടുത്ത് മാറ്റി.
എന്നാൽ അതൊരു പ്രശമല്ലാത്ത രീതിയിൽ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ജീന പറഞ്ഞു.
“ഞാൻ പോയി കോഫി ഇട്ടുകൊണ്ട് വരാം.”
അവൾ അടുക്കളയിലേക്ക് നടക്കുന്നതിന് മുൻപായി തന്നെ ശ്രീഹരി പറഞ്ഞു.
“കോഫി വേണ്ട.. ഒരു കട്ടൻ ഇട്ടു തന്നാൽ മതി.”
അതെന്താ എന്ന രീതിയിൽ അവൾ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി.
“ചെറിയൊരു തൊണ്ട വേദന.. ചൂട് കട്ടൻ ആണ് അതിന് നല്ലത്.”
അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“ക്ലൈമെറ്റ് ചെയ്ഞ്ച് ആകുന്നതിന്റെ ആകും തൊണ്ട വേദന.”
ഞായറാഴ്ച ദിവസങ്ങളിൽ ജോലിക്കാരി വരാറില്ല. അന്നത്തെ ദിവസം പാചകമെല്ലാം ജീന തന്നെയാണ് നോക്കാറ്. അന്നും പതിവുപോലെ ജീന പാചകത്തിൽ ഏർപ്പെട്ടപ്പോൾ ശ്രീഹരി ഫയലുകൾ നോക്കി തീർക്കുന്ന തിരക്കിലായിരുന്നു. വീട്ടുജോലികൾ എല്ലാം ചെയ്ത് തീർത്തപ്പോൾ ഇനി ഒന്നും ചെയ്യാനില്ലാതെ അവൾ ശ്രീഹരിയെ ചുറ്റിപറ്റി നിന്നു.
വൈകുന്നേരം വരാന്തയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ശ്രീഹരിയോട് അവൾ ചോദിച്ചു.
“ഇച്ചായന് ഇനിയും ഒരുപാട് ഫയൽ നോക്കി തീർക്കാനുണ്ടോ?”
“ഇപ്പോൾ കഴിയും.. എന്തെ?”
“നമുക്കൊന്ന് പുറത്തേക്ക് പോയാലോ?.. ഞാൻ ബോറടിച്ച് ചത്തു.”
ഒരു ചിരിയോടെ അവൻ ചോദിച്ചു.
“എവിടേക്ക് പോകാനാണ്?”
“അങ്ങനൊന്നും ഇല്ല.. നമുക്ക് ചുമ്മാ ഒന്ന് നടന്നിട്ട് വരാം.”
അവനും മനസിൽ ആലോചിച്ചു. ചുമ്മാ ഒന്ന് നടക്കാനിറങ്ങിയിട്ട് കാലമേറെ ആയിരിക്കുന്നു.
ചായ ഗ്ലാസ് അവളുടെ കൈയിൽ കൊടുത്തുകൊണ്ട് ശ്രീഹരി പറഞ്ഞു.
