“ഡോർ ലോക്ക് ചെയ്ത് വാ.. നമുക്ക് നടന്നിട്ട് വരാം.”
അവൾ സന്തോഷത്തോടെ ചാടി എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“എങ്കിൽ പേഴ്‌സുകൂടി എടുത്തോ..”
“നടക്കാൻ പോകുന്നതിനെന്തിനാ പേഴ്‌സ്?”
“അതൊക്കെ ആവിശ്യം വരും. ഇച്ചായൻ എടുത്തോണ്ട് വാ.”
“എന്റെ റൂമിൽ ഇരിപ്പുണ്ട്.. നീ തന്നെ എടുത്തൊള്ളൂ.”
ജീന ഒരു പുഞ്ചിരിയോടെ അകത്തേക്ക് നടന്നപ്പോൾ അവൻ മുറ്റത്തേക്ക് ഇറങ്ങി നിന്നു. കുറച്ചു സമയത്തിനകം തന്നെ സന്തോഷം തുടിക്കുന്ന മുഖത്തോടെ മുഖത്തോടെ ജീന ഡോർ ലോക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി വന്ന് പേഴ്‌സ് അവന്റെ നേരെ നീട്ടി.
“നിനക്കല്ലേ എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞത്. നീ തന്നെ വച്ചോ.”
അവൾ ഒരു ചിരിയോടെ ഒരു കൈയിൽ പേഴ്‌സും മറുകൈയിൽ അവന്റെ കരവും മുറുകെ പിടിച്ച് പുറത്തേക്ക് നടന്നു.
തുടരും…
പേജുകൾ വളരെ കുറഞ്ഞുപോയെന്ന് അറിയാം, അതിന് ക്ഷമ ചോദിക്കുന്നു.. പ്രതീക്ഷിക്കാത്ത കുറച്ച് പ്രശ്നങ്ങൾ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു. ആ പ്രശ്നങ്ങൾ ഒരു കഥയായി എന്റെ മനസ്സിൽ കിടക്കുകയാണ്.. അത് എഴുതി തീർക്കാതെ ശ്രീഹരിയുടെയും ജീനയുടെയും തുടർന്നുള്ള ജീവിതം എനിക്ക് എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല.
