എന്റെ നിലാപക്ഷി – 5 16അടിപൊളി 

അവൻ വാക്കുകൾ പൂർത്തിയാക്കാതെ ജീനയുടെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ കവിളുകളിൽ കൂടി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു അപ്പോൾ.

“അന്നത്തെ എന്റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് ഇച്ചായന്‌ നല്ലപോലെ അറിയാവുന്നതായിരുന്നതല്ലേ..അന്ന് അങ്ങനെ ഒരു കാര്യം ഉണ്ടായതായി എന്റെ മനസ്സിൽ പോലും ഇല്ലായിരുന്നു. വിവരം ഇല്ലാതെ അന്ന് ഞാൻ എന്തോ പറഞ്ഞെന്നും വച്ച് അതിപ്പോഴും മനസ്സിൽ വച്ചിരിക്കുകയാണോ?”

അവന്റെ കൈ പിടിച്ച് തന്റെ തുടയിലേക്ക് വച്ച് കൊണ്ട് അവൾ പറഞ്ഞു.

“ഇതല്ലായിരുന്നോ പ്രശനം.. ദാ കണ്ടോ.. എനിക്കിതിൽ ഒരു കുഴപ്പവും ഇല്ല.. ഞാൻ ഇച്ചായന്റെ പഴയ ജീന തന്നെയാണ് ഇപ്പോൾ.”

അപ്പോഴും അവൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. അവൾ ഒരു നിമിഷം ആലോചിച്ച ശേഷം ശ്രീഹരിയുടെ മുഖം പിടിച്ച് തന്നിലേക്കടുപ്പിച്ച് അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലമർത്തി.

അതിന് ശേഷം അവനെ തന്നിൽ നിന്നും അകറ്റികൊണ്ട് ചോദിച്ചു.

“ഇതിൽ കൂടുതൽ ഇച്ചായനെ എങ്ങനാ വിശ്വസിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല.”

അവളുടെ കവിളിൽ കൂടി ഒഴുകുന്ന കണ്ണുനീർ തുടച്ച് കൊണ്ട് ശ്രീഹരി പറഞ്ഞു.

“എനിക്കിപ്പോൾ വിശ്വാസം ആണ്. നീ എന്റെ ജീന തന്നെയാണ്.”

“എങ്കിൽ ഞാൻ ഈ തോളിൽ തല ചേർത്ത് ഇരുന്നോട്ടെ?”

ശ്രീഹരി സോഫയിലേക്ക് ചാരി ഇരുന്ന ശേഷം അവളുടെ തല തന്റെ നെഞ്ചോടു ചേർത്ത് വച്ച് തന്നിലേക്ക് അമർത്തിപ്പിടിച്ചു.

“ഞാൻ എന്തെങ്കിലും പൊട്ടത്തരം പറഞ്ഞാലും ഇച്ചായൻ അതും മനസ്സിൽ വച്ച് പെരുമാറുകയാണോ വേണുന്നെ?.. എന്നെ വഴക്ക് പറഞ്ഞ് കാര്യം മനസിലാക്കി തരുകയല്ലേ ചെയ്യേണ്ടേ?”

“എങ്കിൽ ഞാൻ ഒരു കാര്യത്തിന് നിന്നെ വഴക്ക് പറയട്ടെ?’

അവൾ പറഞ്ഞോളു എന്ന അർത്ഥത്തിൽ മൂളി.

“നീ എന്തിനാ കല്യാണക്കാര്യം പറയുമ്പോൾ ഒഴിഞ്ഞുമാറി പോകുന്നെ?”

ഈ ഒരു കാര്യം തന്നെയായിരിക്കും ശ്രീഹരിക്ക് പറയാനുള്ളതെന്ന് അവൾ ഊഹിച്ചിരുന്നു.

“ഇച്ചായന്‌ അറിഞ്ഞു കൂടെ എന്റെ കാര്യങ്ങൾ.. എനിക്കിനി എങ്ങനാ നല്ലൊരു ഭാര്യയായി ജീവിക്കാൻ കഴിയുക?”

“തെറ്റുകൾ പറ്റാത്തതായി ആരാണുള്ളത് ജീന.. നിന്നെ കെട്ടുന്നവർ വേറെ ഒരു പെണ്ണിനൊപ്പം പോയിട്ടില്ലെന്ന് നിനക്ക് ഉറപ്പ് കാണുമോ?”

“അതൊന്നും എനിക്കറിയില്ല.. പക്ഷെ കല്യാണം കഴിഞ്ഞ് ഭർത്താവുമൊത്ത് ജീവിക്കുമ്പോൾ എന്റെ ശരീരം അനുഭവിച്ച ഒരുത്തൻ മുന്നിൽ വന്ന് നിന്നാൽ പിന്നെ എന്തായിരിക്കും എന്റെ അവസ്ഥ.”

കുറച്ച് നേരം ആലോചിച്ച ശേഷം ശ്രീഹരി പറഞ്ഞു.

“എനിക്ക് നിന്നോട് മറച്ച് പിടിക്കാനായി ഒന്നും ഇല്ലാത്ത കൊണ്ട് പറയുകയാണ്.. ഞാനും അനുപമയ്ക്കും തമ്മിൽ സെക്സ് ചെയ്തിട്ടുണ്ട്…”

അവന്റെ ഞെഞ്ചിൽ നിന്നും തല ഉയർത്തികൊണ്ട് അവൾ പറഞ്ഞു.

“എന്റെ മനസ്സിൽ അത് തോന്നിയിരുന്നു.. പക്ഷെ ഒരു ഉറപ്പില്ലായിരുന്നു.”

“അവൾ എന്നോടൊപ്പം സെക്‌സ് ചെയ്തിട്ടും മറ്റൊരാളുമായുള്ള കല്യാണത്തിന് സന്തോഷത്തോടെ തയ്യാറാകുന്നില്ല?”

അതിനുള്ള ഉത്തരം ജീനയ്ക്ക് വളരെയൊന്നും ആലോചിക്കേണ്ടി വന്നില്ല.

“അനു സ്വന്തം ഇഷ്ടപ്രകാരമാണ് അതിന് തയ്യാറായത്.. എന്റെ കാര്യം അങ്ങനെ അല്ലായിരുന്നു.”

ശ്രീഹരിക്ക് പിന്നെ പറയുവാൻ കാരണങ്ങൾ ഒന്നും കിട്ടിയില്ല.

“വലിയ ലോക പരിചയം ഒന്നും ഇല്ലാത്ത ഒരു പെണ്ണാണ് ഞാൻ.. എനിക്ക് ഒരുപാട് വിശാലമായി ചിന്തിക്കാനൊന്നും അറിയില്ല.. ഇപ്പോൾ എന്റെ ലോകമെന്ന് പറയുന്നത് ഇച്ചായനെ ചുറ്റിപറ്റി ഉള്ളതാണ്, ഞാൻ ആ ലോകത്ത് കുറച്ചു നാളത്തേക്ക് സന്തോഷത്തോടെ കഴിഞ്ഞോട്ടെ… അതിനിടയിൽ ഇച്ചായൻ എന്നെ ഇങ്ങനുള്ള കാര്യങ്ങൾ പറഞ്ഞ് വിഷമിപ്പിക്കരുത്.”

ജീന ഇരുകാലുകളും സോഫയിലേക്ക് എടുത്തുവച്ച് അവന്റെ മടിയിൽ തല അമർത്തി കിടന്നു. അവൻ സ്നേഹത്തോടെ അവളുടെ മുടിയിൽ തലോടി.

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

ശ്രീഹരി ചോദിച്ചപ്പോള് എന്നർത്ഥത്തിൽ മൂളി.

“ക്ലാര ചേച്ചിയുടെ കല്യാണത്തിന് ശേഷം ഇച്ചായൻ എന്നെങ്കിലും ചേച്ചിയെ കണ്ടിട്ടുണ്ടോ?’

Leave a Reply

Your email address will not be published. Required fields are marked *