എന്റെ മാവും പൂക്കുമ്പോൾ – 23 51അടിപൊളി  

ഞാൻ : വാ കേറ്

സൈഡ് ചരിഞ്ഞ് രഞ്ജിനി ബൈക്കിൽ കയറിയതും ബൈക്ക് വളച്ച് ഞാൻ പോവുന്നത് കണ്ട്

രഞ്ജിനി : ഇതെങ്ങോട്ടാ പോവുന്നത്?

ഞാൻ : വീട്ടിലേക്ക്

രഞ്ജിനി : നിന്റെയോ?

ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌ നിന്റെ…

രഞ്ജിനി : ബസ്സ്‌ സ്റ്റാൻഡ് അവിടെയല്ലേ?

ഞാൻ : വീട്ടിലേക്ക് ഇതിലേയും പോവാലോ

രഞ്ജിനി : വേണ്ട ചെക്കാ ആരെങ്കിലും കണ്ടാൽ പ്രശ്നമാവും

ഞാൻ : ഒരു പ്രശ്നവുമില്ല കുറേ നാളായില്ലേ അങ്ങോട്ടൊക്കെ വന്നിട്ട്

എന്ന് പറഞ്ഞു കൊണ്ട് ഞാൻ ബൈക്കിന്റെ സ്പീഡ് കൂട്ടി, എന്റെ തോളിൽ മുറുകെ പിടിച്ച്, പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : സുധി കാണണ്ട ഇത്

ഞാൻ : അവനോട് പോവാൻ പറ

എന്നും പറഞ്ഞു കൊണ്ട് ഞാൻ ആക്സിലേറ്റർ കൂട്ടി, കോളനിയിലേക്ക് എത്തുന്നതിന് ഒരു കിലോമീറ്റർ മുൻപ് തന്നെ

രഞ്ജിനി : നിർത്ത് നിർത്ത് ഇവിടെ വരെ മതി

അത് കേട്ട് ഞാൻ ബൈക്ക് നിർത്തിയതും പുറകിൽ നിന്നുമിറങ്ങി

രഞ്ജിനി : ഞാനിനി ഓട്ടോക്ക് വന്നോളാം, നീ അങ്ങോട്ട്‌ പൊക്കോ

ഞാൻ : അതിന് അവിടെ ആരെങ്കിലും കാണോ?

രഞ്ജിനി : മണി രണ്ട് കഴിഞ്ഞില്ലേ ചേച്ചിയുണ്ടാവും അല്ലെങ്കിൽ സുധിയവിടെ കാണും

ഞാൻ : ഹമ്… എന്നാ ശരി

രഞ്ജിനി : എന്നെ കണ്ട കാര്യമൊന്നും പറയണ്ടാട്ടോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അതെനിക്ക് അറിയാലോ

എന്ന് പറഞ്ഞു കൊണ്ട് ഞാൻ ബൈക്ക് കോളനിയിലേക്ക് വിട്ടു, മോഹൻലാലിന്റെ വിയറ്റ്‌നാം കോളനിയെന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന പോലത്തെ ആ വലിയ ഗേറ്റ് കടന്ന് ഒരു സെന്റ് കോളനിയിലേക്ക് ഞാൻ പ്രവേശിച്ച് സുധിയുടെ വീട്ടിലേക്ക് പോയ്‌ക്കൊണ്ടിരിക്കും നേരം പരിചയമില്ലാത്ത ബൈക്ക് കണ്ട് ചിലരൊക്കെ എന്നെ നോട്ട് ചെയ്യാൻ തുടങ്ങി, ഉച്ചയായത് കൊണ്ടാവും അധികം ആരെയും കാണുന്നില്ല പിന്നെ ഈ ഒരു സെന്റ് കോളനിയെന്നുള്ള പേര് വരാൻ കാരണം ഇവിടെ എല്ലാ വീടുകളും ഒരു സെന്റ് പ്ലോട്ടിലാണ് പണിതിരിക്കുന്നത് ആർക്കും കുറവുമില്ല കൂടുതലുമില്ല, പണ്ട് ഈ കോളനിയെ വിളിച്ചിരുന്നത് ഭ്രാന്തൻ കോളനി എന്നാണ് അപ്പൊ തന്നെ അറിയാലോ ഇവിടത്തെ കാര്യങ്ങൾ പഴയ ആ കച്ചറ സെറ്റപ്പൊക്കെ മാറി ഇപ്പൊ കുറച്ചു മെനയൊക്കെ വന്നിട്ടുണ്ട് കോളനിക്ക്, സ്കൂളിൽ പഠിക്കുന്ന സമയത്ത് കുറേ തവണ ഇവിടെ വന്നട്ടുണ്ടെങ്കിലും ഇപ്പൊ എന്തോ ഒരു ചെറിയ ഭയം മനസ്സിൽ ഉണ്ട് അത് പിന്നെ അങ്ങനെയാണല്ലോ എന്തെങ്കിലും കള്ളത്തരം ഉണ്ടെങ്കിൽ ഭയം വരുമല്ലോ സ്വാഭാവികം, ബൈക്ക് പതിയെ ഓടിച്ച് സുധിയുടെ ചെറിയ വാർക്ക വീടിന് മുന്നിലെത്തി ബൈക്ക് നിർത്തി ഞാൻ ഇറങ്ങിയതും അവിടെന്നും ഇവിടൊന്നുമൊക്കെയായി ഓരോരുത്തർ നോക്കാൻ തുടങ്ങി ” ഇതെന്താണ് ഇവരൊക്കെ ഇങ്ങനെ നോക്കുന്നത്, രഞ്ജിനി പറഞ്ഞതപ്പോ ശരിയാണ് ” എന്നും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ വീടിന് മുന്നിൽ നിൽക്കും നേരം കറുത്ത് തടിച്ച ശരീരത്തിൽ റോസ് ബ്ലൗസും സാരിയും ചുറ്റി അഞ്ചടി പൊക്കവും നാല്പത്തിരണ്ടിന് അടുത്ത് പ്രായം വരുന്ന സുധിയുടെ അമ്മ വന്ന് വാതിൽ തുറന്ന് തലമുടികൾ വാരി കെട്ടിവെച്ചു കൊണ്ട് എന്നെ നോക്കിയതും, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആന്റിക്കെന്നെ മനസ്സിലായോ?

എപ്പഴക്കയോ എന്നെക്കണ്ട ഓർമയിൽ, പുഞ്ചിരിച്ചു കൊണ്ട്

സുമംഗലി : മോൻ…

ഞാൻ : സുധിയുടെ കൂടെ പഠിച്ച അർജുനാണ്, ആന്റി..

എന്നെ മനസിലായ സന്തോഷത്തിൽ, എന്റെ കൈയിൽ പിടിച്ച്

സുമംഗലി : ആ…അത് പറ, മോനേ ഞാൻ ദിവസവും കാണുന്നതല്ലേ, കുറച്ചു മീശയും താടിയും പൊക്കവും വണ്ണവുമൊക്കെ വന്നത് കൊണ്ടാ ആളെ പെട്ടെന്ന് മനസിലാവാഞ്ഞത്

അപ്പോഴാണ് അവന്റെ റൂമിൽ ചേച്ചിയുടെ കല്യാണത്തിന് എടുത്ത ഞങ്ങളുടെ ഗ്രൂപ്പ്‌ ഫോട്ടോ ഉണ്ടെന്നുള്ള കാര്യം രഞ്ജിനി പറഞ്ഞത് ഓർമ്മ വന്നത്

ഞാൻ : അവനെന്തേയ്?

സുമംഗലി : ഇവിടെവിടെയെങ്കിലും കാണും മോൻ വാ… ഞാൻ ജോലി കഴിഞ്ഞ് ഇപ്പൊ എത്തിയുള്ളു

എന്ന് പറഞ്ഞു കൊണ്ട് എന്നെയും വലിച്ച് കൊണ്ട് സുമംഗലി അകത്തേക്ക് നടന്നു, റോഡിൽ നിന്നും കാലെടുത്ത് വെക്കുന്നത് നേരെ ചെറിയ ഹാളിലേക്കാണ്, അങ്ങോട്ട്‌ കയറി എന്നെ കസേരയിൽ പിടിച്ചിരുത്തി

സുമംഗലി : പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?

ഞാൻ : സുഖം തന്നെ ആന്റി, ഇപ്പൊ ബി. കോമിന് പഠിക്കുവാണ്

സുമംഗലി : ആ… രഞ്ജിനി പറഞ്ഞിരുന്നു മോന്റെ വീട്ടിൽ പോയ കാര്യം

ഞാൻ : ആണോ…എന്നിട്ട് രഞ്ജിനി ചേച്ചി എവിടെ?

സുമംഗലി : ജോലിക്ക് പോയേക്കുവാണ്, മോന് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ

എന്ന് പറഞ്ഞു കൊണ്ട് സുമംഗലി അടുക്കളയിലേക്ക് പോയതും ഞാൻ അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു, ” രണ്ട് ചെറിയ റൂമും ഹാളും അടുക്കളയും പുറത്തൊരു ബാത്‌റൂമും പണ്ട് കണ്ടത് പോലെ തന്നെയാണെങ്കിലും മൊത്തത്തിൽ പൊട്ടി പൊളിഞ്ഞു കിടക്കുവാണ് ” എന്ന് മനസ്സിൽ പറഞ്ഞതും ലൈറ്റ് ബ്ലൂ കളർ നൈറ്റിയും ധരിച്ച് ആവിശ്യത്തിന് തടിയും പൊക്കവുമുള്ള നാല്പത്തഞ്ച് വയസ്സ് തോന്നുന്ന വെളുത്ത സ്ത്രീ അകത്തേക്ക് കയറി വന്ന് എന്നെ നോക്കി അടുക്കളയിലേക്ക് നടന്നു പോയ്‌, അൽപ്പം കഴിഞ്ഞ് അടുക്കളയിൽ നിന്നും ഒരു ഗ്ലാസ്‌ നാരങ്ങ വെള്ളം കൊണ്ടുവന്ന് സുമംഗലി എനിക്ക് തന്നതും ഒരു തേങ്ങയും പിടിച്ച് പുറകേ വന്ന

ശോഭ : ആ ചോദിക്കാൻ വിട്ടു, ഇതാരാടി?

സുമംഗലി : നീ കണ്ടിട്ടില്ലേ ഈ കൊച്ചനെ, നമ്മുടെ സുധിയുടെ കൂടെ പഠിച്ചത് മോൾടെ കല്യാണത്തിനൊക്കെ വന്നിട്ടുണ്ട്

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ശോഭ : ആ..അതാ ഞാനും ആലോചിക്കുന്നേ എവിടെയോ കണ്ടതുപോലെയുണ്ട്, എന്താ മോന്റെ പേര്?

നാരങ്ങ വെള്ളം കുടിച്ചു കൊണ്ട്

ഞാൻ : അർജുൻ

ശോഭ : ഞാൻ ശോഭ ദേ അപ്പുറത്തെ വീട്ടിലേയാ, മോന്റെ വീട് എവിടെയാ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എനിക്കറിയാം ആന്റി ഞാൻ കണ്ടിട്ടുണ്ട്, എന്റെ വീട് സ്കൂളിന്റെ അവിടെന്ന് കുറച്ചു മാറിയാണ്

സുമംഗലിയെ നോക്കി

ശോഭ : ഏത് സ്കൂള്? ഇവിടെയുള്ളതോ?

സുമംഗലി : ഇല്ലടി പോത്തേ, സുധി പഠിച്ച സ്കൂളില്ലേ അവിടെയാണ്

ശോഭ : ഓ ഓ, എന്നാ ശരി നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ പോയ്‌ ചമ്മന്തി അരക്കട്ടെ

എന്നും പറഞ്ഞു കൊണ്ട് ശോഭ പോയതും എന്റെ മുന്നിലുള്ള കസേരയിൽ വന്നിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്

സുമംഗലി : ചുമ്മാതാ മോനേ, ചമ്മന്തിക്കൊന്നുമല്ല മോൻ ഏതാന്ന് അറിയാനുള്ള വരവായിരുന്നു

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എനിക്കും തോന്നി

സുമംഗലി : മോനിപ്പോ ഒരുപാട് നാളായില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്?

ഞാൻ : ആ പത്ത് കഴിഞ്ഞതിൽ പിന്നെ വന്നട്ടില്ല

സുമംഗലി : മം.. സുധിയെ കാണാറുണ്ടോ,? അവനൊന്നും പറയാറില്ലേ അതാ ചോദിച്ചേ

ഞാൻ : ഏയ്‌ ഇല്ല, രഞ്ജിനി ചേച്ചി ഇവിടത്തെ വിശേഷങ്ങളൊക്കെ പറഞ്ഞപ്പോ എല്ലാവരേയും കാണാൻ തോന്നി അതാ ഞാൻ ഇറങ്ങിയത്, അവനിപ്പോ എന്താ ചെയ്യുന്നേ?

Leave a Reply

Your email address will not be published. Required fields are marked *