എന്റെ മാവും പൂക്കുമ്പോൾ – 23 56അടിപൊളി  

സുമംഗലി : പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?

ഞാൻ : സുഖം തന്നെ ആന്റി, ഇപ്പൊ ബി. കോമിന് പഠിക്കുവാണ്

സുമംഗലി : ആ… രഞ്ജിനി പറഞ്ഞിരുന്നു മോന്റെ വീട്ടിൽ പോയ കാര്യം

ഞാൻ : ആണോ…എന്നിട്ട് രഞ്ജിനി ചേച്ചി എവിടെ?

സുമംഗലി : ജോലിക്ക് പോയേക്കുവാണ്, മോന് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ

എന്ന് പറഞ്ഞു കൊണ്ട് സുമംഗലി അടുക്കളയിലേക്ക് പോയതും ഞാൻ അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു, ” രണ്ട് ചെറിയ റൂമും ഹാളും അടുക്കളയും പുറത്തൊരു ബാത്‌റൂമും പണ്ട് കണ്ടത് പോലെ തന്നെയാണെങ്കിലും മൊത്തത്തിൽ പൊട്ടി പൊളിഞ്ഞു കിടക്കുവാണ് ” എന്ന് മനസ്സിൽ പറഞ്ഞതും ലൈറ്റ് ബ്ലൂ കളർ നൈറ്റിയും ധരിച്ച് ആവിശ്യത്തിന് തടിയും പൊക്കവുമുള്ള നാല്പത്തഞ്ച് വയസ്സ് തോന്നുന്ന വെളുത്ത സ്ത്രീ അകത്തേക്ക് കയറി വന്ന് എന്നെ നോക്കി അടുക്കളയിലേക്ക് നടന്നു പോയ്‌, അൽപ്പം കഴിഞ്ഞ് അടുക്കളയിൽ നിന്നും ഒരു ഗ്ലാസ്‌ നാരങ്ങ വെള്ളം കൊണ്ടുവന്ന് സുമംഗലി എനിക്ക് തന്നതും ഒരു തേങ്ങയും പിടിച്ച് പുറകേ വന്ന

ശോഭ : ആ ചോദിക്കാൻ വിട്ടു, ഇതാരാടി?

സുമംഗലി : നീ കണ്ടിട്ടില്ലേ ഈ കൊച്ചനെ, നമ്മുടെ സുധിയുടെ കൂടെ പഠിച്ചത് മോൾടെ കല്യാണത്തിനൊക്കെ വന്നിട്ടുണ്ട്

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ശോഭ : ആ..അതാ ഞാനും ആലോചിക്കുന്നേ എവിടെയോ കണ്ടതുപോലെയുണ്ട്, എന്താ മോന്റെ പേര്?

നാരങ്ങ വെള്ളം കുടിച്ചു കൊണ്ട്

ഞാൻ : അർജുൻ

ശോഭ : ഞാൻ ശോഭ ദേ അപ്പുറത്തെ വീട്ടിലേയാ, മോന്റെ വീട് എവിടെയാ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എനിക്കറിയാം ആന്റി ഞാൻ കണ്ടിട്ടുണ്ട്, എന്റെ വീട് സ്കൂളിന്റെ അവിടെന്ന് കുറച്ചു മാറിയാണ്

സുമംഗലിയെ നോക്കി

ശോഭ : ഏത് സ്കൂള്? ഇവിടെയുള്ളതോ?

സുമംഗലി : ഇല്ലടി പോത്തേ, സുധി പഠിച്ച സ്കൂളില്ലേ അവിടെയാണ്

ശോഭ : ഓ ഓ, എന്നാ ശരി നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ പോയ്‌ ചമ്മന്തി അരക്കട്ടെ

എന്നും പറഞ്ഞു കൊണ്ട് ശോഭ പോയതും എന്റെ മുന്നിലുള്ള കസേരയിൽ വന്നിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്

സുമംഗലി : ചുമ്മാതാ മോനേ, ചമ്മന്തിക്കൊന്നുമല്ല മോൻ ഏതാന്ന് അറിയാനുള്ള വരവായിരുന്നു

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എനിക്കും തോന്നി

സുമംഗലി : മോനിപ്പോ ഒരുപാട് നാളായില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്?

ഞാൻ : ആ പത്ത് കഴിഞ്ഞതിൽ പിന്നെ വന്നട്ടില്ല

സുമംഗലി : മം.. സുധിയെ കാണാറുണ്ടോ,? അവനൊന്നും പറയാറില്ലേ അതാ ചോദിച്ചേ

ഞാൻ : ഏയ്‌ ഇല്ല, രഞ്ജിനി ചേച്ചി ഇവിടത്തെ വിശേഷങ്ങളൊക്കെ പറഞ്ഞപ്പോ എല്ലാവരേയും കാണാൻ തോന്നി അതാ ഞാൻ ഇറങ്ങിയത്, അവനിപ്പോ എന്താ ചെയ്യുന്നേ?

സുമംഗലി : ഓ ഇവിടെ എന്ത് വിശേഷം മോനേ, അവനാണെങ്കിൽ ചുമ്മാ തെക്ക് വടക്ക് നടക്കുവാണ്

ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഭർത്താവിന്റെ ഫോട്ടോയിൽ തിരിഞ്ഞു നോക്കി, നിരാശയോടെ

സുമംഗലി : ഇങ്ങേരെ പോലെ ആവരുതെന്ന് കരുതിയാ ഇവിടെ ചേർക്കാണ്ട് അവനെ അവിടത്തെ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചത്, എന്നിട്ട് വല്ല ഗുണവുമുണ്ടായോ അതുമില്ല അച്ഛനെ വെട്ടിക്കുന്ന ടൈപ്പാണ് ഇപ്പൊ

തമിഴ് നാട്ടിൽ നിന്നും ജോലി അന്വേഷിച്ച് വന്ന അവന്റെ അച്ഛൻ ഇവന്റെ അമ്മയെ കണ്ട് ഇഷ്ടത്തിലായി പെണ്ണും കെട്ടി ഇവിടെയങ്ങ് കൂടി, ഒരു കാലത്ത് ഈ കോളനി വാണിരുന്നത് ഇവന്റെ അച്ഛനും ഇപ്പൊ വന്ന ശോഭാന്റിയുടെ ഭർത്താവ് ഡ്രാക്കുള രവി ചേട്ടനും കൂടിയാണ് പൂച്ചക്കണ്ണുള്ളത് കൊണ്ടാണ് അങ്ങേരെ ഡ്രാക്കുള രവി എന്ന് വിളിക്കുന്നത് പിന്നെ സ്വഭാവവും ഏതാണ്ടൊക്കെ അതു പോലെ തന്നെയായിരുന്നു, സുധി ഏഴിൽ പഠിക്കുന്ന സമയത്താണ് അവന്റെ അച്ഛൻ കത്തിക്കുത്തേറ്റ്‌ മരിക്കുന്നത് അതോടെ ഡ്രാക്കുളയെ പോലീസുകാര് കുരിശിലും കയറ്റി, ഇപ്പൊ റിട്ടയറായി വീട്ടിൽ കാണുമായിരിക്കും ” സ്കൂള് മാറ്റിയിട്ടെന്താ കാര്യം വിത്ത് ഗുണം പത്ത് ഗുണമെന്നല്ലേ ” എന്ന് മനസ്സിൽ പറഞ്ഞ് സുമംഗലിയുടെ സങ്കടം കണ്ട്

ഞാൻ : എല്ലാം ശരിയാവും ആന്റി, അല്ല ചേച്ചി വരാറില്ലേ?

സുമംഗലി : എന്തിനാ മോനേ വന്നിട്ട് അവളെങ്കിലും അവിടെ സുഖമായി ജീവിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *