എന്റെ മാവും പൂക്കുമ്പോൾ – 23 51അടിപൊളി  

സുമംഗലി : ഓ ഇവിടെ എന്ത് വിശേഷം മോനേ, അവനാണെങ്കിൽ ചുമ്മാ തെക്ക് വടക്ക് നടക്കുവാണ്

ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഭർത്താവിന്റെ ഫോട്ടോയിൽ തിരിഞ്ഞു നോക്കി, നിരാശയോടെ

സുമംഗലി : ഇങ്ങേരെ പോലെ ആവരുതെന്ന് കരുതിയാ ഇവിടെ ചേർക്കാണ്ട് അവനെ അവിടത്തെ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചത്, എന്നിട്ട് വല്ല ഗുണവുമുണ്ടായോ അതുമില്ല അച്ഛനെ വെട്ടിക്കുന്ന ടൈപ്പാണ് ഇപ്പൊ

തമിഴ് നാട്ടിൽ നിന്നും ജോലി അന്വേഷിച്ച് വന്ന അവന്റെ അച്ഛൻ ഇവന്റെ അമ്മയെ കണ്ട് ഇഷ്ടത്തിലായി പെണ്ണും കെട്ടി ഇവിടെയങ്ങ് കൂടി, ഒരു കാലത്ത് ഈ കോളനി വാണിരുന്നത് ഇവന്റെ അച്ഛനും ഇപ്പൊ വന്ന ശോഭാന്റിയുടെ ഭർത്താവ് ഡ്രാക്കുള രവി ചേട്ടനും കൂടിയാണ് പൂച്ചക്കണ്ണുള്ളത് കൊണ്ടാണ് അങ്ങേരെ ഡ്രാക്കുള രവി എന്ന് വിളിക്കുന്നത് പിന്നെ സ്വഭാവവും ഏതാണ്ടൊക്കെ അതു പോലെ തന്നെയായിരുന്നു, സുധി ഏഴിൽ പഠിക്കുന്ന സമയത്താണ് അവന്റെ അച്ഛൻ കത്തിക്കുത്തേറ്റ്‌ മരിക്കുന്നത് അതോടെ ഡ്രാക്കുളയെ പോലീസുകാര് കുരിശിലും കയറ്റി, ഇപ്പൊ റിട്ടയറായി വീട്ടിൽ കാണുമായിരിക്കും ” സ്കൂള് മാറ്റിയിട്ടെന്താ കാര്യം വിത്ത് ഗുണം പത്ത് ഗുണമെന്നല്ലേ ” എന്ന് മനസ്സിൽ പറഞ്ഞ് സുമംഗലിയുടെ സങ്കടം കണ്ട്

ഞാൻ : എല്ലാം ശരിയാവും ആന്റി, അല്ല ചേച്ചി വരാറില്ലേ?

സുമംഗലി : എന്തിനാ മോനേ വന്നിട്ട് അവളെങ്കിലും അവിടെ സുഖമായി ജീവിക്കട്ടെ

എന്ന് പറഞ്ഞു കൊണ്ട് സുമംഗലി സാരിതലപ്പ് കൊണ്ട് കണ്ണീരൊപ്പുന്ന നേരത്ത് ഒരു കിറ്റും പിടിച്ച് അകത്തേക്ക് കയറി വന്ന്

രഞ്ജിനി : ആ… നീ ഇത് എപ്പൊ വന്നു?

ഒന്നുമറിയാത്ത പോലുള്ള രഞ്ജിനിയുടെ ചോദ്യം കേട്ട്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഞാൻ ഇപ്പൊ വന്നുള്ളൂ

വേഗം കിറ്റ് കൊണ്ടുവന്ന് സുമംഗലിയുടെ കൈയിൽ കൊടുത്ത്

രഞ്ജിനി : എന്താണിപ്പോ ഈ വഴിയൊക്കെ?

ഞാൻ : ഒന്നുല്ല, ചുമ്മാ വരാൻ തോന്നി

രഞ്ജിനി : ഓഹോ…

സുമംഗലി : നീ എന്താ ഇന്ന് നേരത്തെ?

രഞ്ജിനി : നടന്ന് മടുത്തു ചേച്ചി അതാ ഓഫീസിൽ പോവാൻ നിക്കാതെ നേരെ ഇങ്ങോട്ട് പോന്നത്

കിറ്റും കൊണ്ട് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്ന്

സുമംഗലി : വേഷം മാറി വാ, ഞാൻ ചായ എടുക്കാം

രഞ്ജിനി : അർജുന് ചായ കൊടുത്തോ?

കൈയിലുള്ള നാരങ്ങ വെള്ളം കാണിച്ച്

ഞാൻ : എനിക്ക് ഇത് മതി

ശബ്ദം താഴ്ത്തി

രഞ്ജിനി : മം….ഇപ്പൊ വരാം

എന്ന് പറഞ്ഞു കൊണ്ട് എന്നെ ചിരിച്ചു കാണിച്ച് രഞ്ജിനി മുറിയിൽ കയറി വാതിൽ അടച്ചു ആ സമയം പുറത്ത് ആർ എക്സ് ഹഡ്രട് ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അടുക്കളയിൽ നിന്നും

സുമംഗലി : അവൻ എത്തി മോനെ

അത് കേട്ട് ഞാൻ എഴുന്നേറ്റതും, ചുവന്ന് പഴുത്ത കണ്ണും പുക ഊതിവിട്ട കറുത്ത മലന്ന ചുണ്ടും നെറ്റിയിൽ ഒരേക്കറ് പോയ പാടും കട്ട മീശയും താടിയും മുടിയുമൊക്കെ നീട്ടി വളർത്തി ചെമ്പിപ്പിച്ച് കൈയിൽ രണ്ട് മൂന്ന് ചരടൊക്കെ കെട്ടി ഷർട്ടിന്റെ ബട്ടൺസൊക്കെ അഴിച്ചിട്ട് ഉള്ളിലുള്ള ബനിയനും കാണിച്ച് കൂളിംഗ് ഗ്ലാസും പിടിച്ച് അമ്മയുടെ അത്രയും തന്നെ ഉയരമുള്ള സുധി തനി കൂതറ ലുക്കിൽ അകത്തേക്ക് കയറിവന്ന് എന്നെക്കണ്ടതും, ഓടി വന്ന് എന്റെ വയറ്റിൽ ഇടിച്ച്

സുധി : നീയായിരുന്നോടാ മൈരേ?

ഇടി കൊണ്ട സുഖത്തിൽ അൽപ്പം പുറകോട്ട് നീങ്ങി, വയറിൽ കൈവെച്ച്

ഞാൻ : ഓഹ്… എന്തോന്നാടാ… ഇത്?

വേഗം എന്നെ കെട്ടിപ്പിടിച്ച്, ചിരിച്ചു കൊണ്ട്

സുധി : വേദനിച്ചോ? സോറി സോറി

മദ്യത്തിന്റെ മണം വന്ന് അവനെ പിടിച്ചു മാറ്റി

ഞാൻ : അതല്ല, എന്ത് കോലമാണ് നിന്റെ?

കൂളിംഗ് ഗ്ലാസ്‌ മുഖത്തു വെച്ച്, പുഞ്ചിരിച്ചു കൊണ്ട്

സുധി : പൊളിയല്ലേ.. മച്ചാ..

” അസല് തറപ്പാണ്ടി തന്നെ ” എന്ന് മനസ്സിൽ പറഞ്ഞ് ചിരിച്ചു കൊണ്ട്

ഞാൻ : മം… നല്ല കോലമാണ്

സുധി : അത് വിട്, നീ ഇത് എപ്പൊ വന്നു? വീട്ടിൽ ആരോ വന്നെന്ന് പിള്ളേര് പറഞ്ഞപ്പോഴാ ഞാൻ അറിയുന്നത് നീയാണെന്ന് ഒട്ടും വിചാരിച്ചില്ല, എന്താ പരിപാടിയിപ്പോ? പഠിത്തം തന്നെയാണാ?

ഞാൻ : അതൊക്കെയുണ്ട്, ഏത് പിള്ളേര് പറഞ്ഞെന്നാ?

സുധി : നമ്മുടെ പിള്ളേരേ എല്ലാവരേയും നിനക്ക് പിന്നെ പരിചയപ്പെടുത്തി തരാം നീ ഇരിക്ക്, എന്താ പിന്നെ വിശേഷം? നിന്റെ കല്യാണം വിളിക്കാൻ വന്നതാണോ?

ഞാൻ : ഒന്ന് പോയേടാ… നീ ജീവനോടെ ഉണ്ടോന്ന് അറിയാൻ വന്നതാണ്

സുധി : എനിക്കെന്താ പ്രശ്നം, ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?

അപ്പോഴേക്കും ഓറഞ്ച് കളർ നൈറ്റിയും ധരിച്ച് മുറിയിൽ നിന്നും പുറത്തേക്ക് വന്ന രഞ്ജിനിയെ കണ്ട്

സുധി : അമ്മായിയാണോ പറഞ്ഞത്?

രഞ്ജിനി : ഞാനൊന്നും പറഞ്ഞില്ലേ

എന്നും പറഞ്ഞു കൊണ്ട് സുധിയെ തൊഴുത് കൊണ്ട് രഞ്ജിനി വേഗം അടുക്കളയിലേക്ക് പോയ്‌, ചായയുമായി വന്ന സുമംഗലിയെ നോക്കി

സുധി : തള്ളേ നിങ്ങളാണോ എന്നെക്കുറിച്ച് ആവിശ്യമില്ലാത്തത് പറഞ്ഞു നടക്കുന്നത്

ചായ കൊണ്ടുവന്ന് സുധിയുടെ കൈയിൽ കൊടുത്ത്, ദേഷ്യത്തിൽ

സുമംഗലി : ഞാൻ എന്തിനാ പറഞ്ഞു നടക്കുന്നേ, പത്രത്തിൽ വരുന്നതല്ലേ നിന്റെ വിശേഷം

എന്നും പറഞ്ഞു കൊണ്ട് സുമംഗലി അടുക്കളയിലേക്ക് പോയത് കണ്ട്

സുധി : ഇവന് ചായ കൊടുത്തില്ലേ തള്ളേ..

എന്നും പറഞ്ഞു കൊണ്ട് ചായ ഗ്ലാസ്‌ എനിക്ക് നേരെ നീട്ടി

സുധി : നീ കുടിയെടാ..

ഞാൻ : ഞാൻ കുടിച്ചെടാ ദേ..

ഗ്ലാസ്‌ നോക്കി

സുധി : ഈ തൊലിഞ്ഞ നാരങ്ങ വെള്ളം കിട്ടിയുള്ളോ ഇവന് കൊടുക്കാൻ

അടുക്കളയിൽ നിന്നും

സുമംഗലി : ജ്യൂസ്‌ കൊടുക്കാൻ നിന്റെ അച്ഛൻ ഇവിടെ സമ്പാദിച്ചു വെച്ചേക്കുവല്ലേ

അത് കേട്ട് വേഗം ഗ്ലാസ്‌ താഴെവെച്ച് എഴുന്നേറ്റ്

സുധി : നീ വാടാ… നമുക്ക് പുറത്തെന്ന് കുടിക്കാം

എന്നും പറഞ്ഞു കൊണ്ട് എന്നെയും വലിച്ചു പൊക്കിക്കൊണ്ട് അപ്പുറത്തുള്ള വീടിന് മുന്നിൽ വന്ന് നിന്ന്

സുധി : ഡാ വിഷ്ണു…

ഞാൻ : നിനക്കിപ്പൊ സത്യത്തിൽ എന്താ പരിപാടി?

സുധി : പറയാടാ…

അപ്പോഴേക്കും സുധിയുടെ ശബ്ദം കേട്ട് ചുമച്ചു കൊണ്ട് പുറത്തേക്ക് വന്ന വെളുത്ത് മെലിഞ്ഞു പൊക്കമുള്ള ഡ്രാക്കുള രവിയെ കണ്ട്

സുധി : ആ അച്ഛൻ അകത്തുണ്ടായിരുന്നോ

എന്ന് പറഞ്ഞു കൊണ്ട് എങ്ങുമില്ലാത്ത വിനയം കാണിച്ച് ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു പാക്കറ്റ് സിഗരറ്റ് എടുത്ത് കൊടുത്ത്

സുധി : അവനെവിടെ?

സിഗരറ്റ് വാങ്ങി

രവി : അകത്തുണ്ട്

എന്നും പറഞ്ഞു കൊണ്ട് ഒരു സിഗരറ്റും കത്തിച്ച് ആഞ്ഞു വലിക്കുന്ന രവിയുടെ കുത്തിയിരിപ്പ് കണ്ടാൽ അറിയാം പോലീസുകാര് അന്നേ ഡ്രാക്കുളയുടെ പെട്ടിക്ക് ആണിയടിച്ചെന്ന്, ഞാൻ കാണുമ്പോ നല്ല ആരോഗ്യമുള്ള മനുഷ്യനായിരുന്നു ഇപ്പഴത്തെ കോലം കണ്ടില്ലേ അപ്പോഴേക്കും ഇടി കൊണ്ട് കരിനീലിച്ച വെളുത്ത് മെലിഞ്ഞ ശരീരത്തിലേക്ക് ടീ ഷർട്ടും ഇട്ട് വിഷ്ണു പുറത്തേക്ക് വന്നത് കണ്ട്, എന്റെ തോളിൽ കൈയിട്ട്

Leave a Reply

Your email address will not be published. Required fields are marked *