അത്യാവശ്യം തിരക്ക് ഉണ്ട്. ചെന്നപാടെ അർച്ചന നടത്താൻ റെസിപ്റ് എഴുതുന്ന ക്വിയിലേക്ക് ഉമ കേറി. ഞാൻ അവിടെ പുറത്ത് ഉമയുടെ സൈഡിൽ നിന്നത്തെ ഉള്ളു. എന്തൊക്കെയോ കുറെ പൂജകൾ ഒക്കെ ഉമ പറയുന്നുണ്ട്..
ഇടയ്ക്ക് ഏട്ടാ അച്ഛന്റെയും അണ്ണന്റെയും നാൾ എന്താ എന്ന് എടുത്തു ചോദിച്ചു..
ഞാൻ പറഞ്ഞു കൊടുത്തു.. ഞാൻ ചുറ്റിനും ഒന്നു വെറുതെ നോക്കി അവിടെ ക്വിയിൽ നിക്കുന്ന ആളുകൾ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.. നല്ല കപ്പിൾസ് എന്നാണോ അതോ പാല് കുടി മാറാതെ ഇതിനെ ഒക്കെ ഇപ്പോളെ കെട്ടിച്ചോ എന്നുള്ളതാണ് ആ നോട്ടത്തിന്റെ അർത്ഥം എന്നെനിക്ക് മനസ്സിലായില്ല..
മതി വായി നോക്കിയത് വാ എന്നും പറഞ്ഞു ഉമ വന്നു. ഞാൻ നോക്കിയപ്പോൾ മൂന്നാലു സെക്ഷൻ ആയിട്ട് കുറെ റെസിപ്റ്റുകൾ ഇരിക്കുന്നു.. എന്റെ അമ്മ, അച്ഛൻ, അണ്ണൻ ഇത് ഒരു സെറ്റ്. വല്യമ്ച്ചി, വിഷ്ണു ചേട്ടൻ അടുത്ത സെറ്റ്. ഉമേടെ അച്ഛൻ അമ്മ അടുത്തത്. എന്റേതും ഉമേടത്തും ഒരുമിച്ച് അടുത്ത സെറ്റ്. സത്യം പറഞ്ഞാൽ ഇതൊക്കെ കണ്ടപ്പോൾ എനിക്ക് വല്ലാതെ ഒരു സന്തോഷം തോന്നി കാരണം ഞാൻ പോലും എന്റെ വീട്ടുകാർക്ക് വേണ്ടി അർച്ചനയോ ഒന്നും ചെയ്യാറില്ല. അങ്ങനെ ഞങ്ങൾ രണ്ടും അകത്തു കയറി ദേവിയെ കണ്ടു തൊഴുതു. പ്രെസധം എല്ലാം വാങ്ങി ഇറങ്ങി. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചന്ദനവും അണിയിച്ഛ്, ഞാൻ തിരിച്ചു ഇറങ്ങാൻ നേരം പറഞ്ഞു കഴിഞ്ഞില്ല ഒരു പൂജ കൂടി ഉണ്ട്. അതിനു വേണ്ടി ആണ് ഇത്രെയും ആളുകൾ കാത്തിരിക്കുന്നത്.. എന്ത് പൂജ ആണെന്നോ ഒന്നും എനിക്ക് അറിയില്ല.
കുറച്ചു നേരം കഴിഞ്ഞപ്പോൾ എന്തോ ഒരു പൂജയുടെ പേര് പറഞ്ഞു അതിനു റെസിപ്റ് എടുത്തവർ മാത്രം അവിടെ നിക്കാൻ പറഞ്ഞു. ഞങ്ങളും അവിടെ നിന്നു ഓരോരുത്തരുടെ പേര് വിളിച്ചു അകത്തേക്ക് കയറി ഞങ്ങളുടെയും പേര് വിളിച്ചു കേറി.. അകത്തു കേറിയപ്പോൾ ആണ് ശ്രദ്ധിച്ചത് നേരുത്തേ പുറത്തു വെച്ച കണ്ട പോലെ അല്ല അവിടെ ഇപ്പോൾ കുട്ടികളോ ഒറ്റയ്ക്ക് വന്നവരോ ആരും ഇല്ല.. എല്ലാവരും ദമ്പതികൾ ആണ്…
പൂജ ഒക്കെ കഴിഞ്ഞു പുറത്തിറങ്ങ്യപ്പോൾ ആണ് അത് എന്തിനു വേണ്ടി ആണെന്നുള്ള കാര്യം പറഞ്ഞു തരുന്നത്.. ഭർത്താവിന്റെ ഉയർച്ചയ്ക്കും ആയുസ്സിനും വേണ്ടി ഭാര്യമാർ ചെയ്യുന്ന ഒരു സംഭവം ആണ് അത്.
ഉമ : ( ഒന്നു ചിരിച്ചു കൊണ്ട് ) ഭർത്താവിന്റെ എന്ത് ഉന്നമനത്തിനു ആണ് ചോദിക്കാനത് കാര്യമായി
ഞാൻ : അതെന്താ?
ഉമ : ചോദിച്ചാരുന്നേൽ ഞാൻ എന്ത് പറയണമായിരുന്നു. ഡിഗ്രി പാസ്സ് ആവാൻ വേണ്ടി എന്നോ
ഞാൻ : പോടീ…
ഞങ്ങൾ രണ്ടും കുറച്ചു നേരം അവിടെ ഒക്കെ ചുറ്റി കറങ്ങി നിന്നു.. കുറെ ഫോട്ടോസ് ഒക്കെ എടുത്ത ശേഷം തിരിച്ചു ഇറങ്ങാൻ വന്നതും മഴ പെയ്ത തുടങ്ങി. കുറച്ചു നേരം കാത്ത് നിന്നിട്ടും മഴയ്ക്ക് ഒരു കുറവും ഇല്ല പിന്നെ നമുക്ക് നനഞ്ഞാലോ എന്ന് കണ്ണ് കൊണ്ടൊരു ആംഗ്യം കാണിച്ചു, എന്റെ ഉമ കുട്ടി ചിരിച്ചു കൊണ്ട് ബാഗിൽ നിന്നും കുട എടുത്തു തന്നു. ഞാൻ എന്റെ പാന്റ് കുറച്ചു മുകളിലേക്ക് ചുരുട്ടി വെച്ചു, കുടയും നിവർത്തി ഇറങ്ങി. ഉമ ഇടതു കൈ കൊണ്ട് തന്റെ ടോപ് ചെറുതായി പൊക്കി പിടിച്ചു വലതു കൈ കൊണ്ട് എന്റെ ഇടതുകയിൽ കോർത്തു പിടിച്ചു ഞങ്ങൾ ആ മഴയത്തൂടെ നടന്നു തുടങ്ങി.
ആ പച്ചപ്പ് വിരിച്ച നെൽ പടത്തിനു കുറുകെ ഒരു വെള്ള പരവധാനി വിരിച്ച പോലെ കിടക്കുന്ന ആ കോൺക്രീറ്റ് റോഡിൽ കൂടി നിറഞ്ഞു പെയ്യുന്ന മഴയത് ഞങ്ങൾ കൈ ചേർത്ത പിടിച്ചു നടന്നു. അത്യാവശ്യം നല്ല മഴയായത് കൊണ്ട് ഞങ്ങൾ രണ്ടു പേരും ചെറുതായി നനയുന്നുണ്ട്. ഞാൻ എന്റെ ഇടതു കൈയിൽ നിന്നും കുട വലുത് കൈലേക്ക് മാറ്റി പിടിച്ചു ഇടതു കൈ കൊണ്ട് എന്റെ ഉമയുടെ അരയിലൂടെ ചുറ്റി പിടിച്ചു എന്നിലേക്ക് ചേർത്തു പിടിച്ചു അവളും തിരിച്ചു വലതു കൈ കൊണ്ട് എന്നെ ചുറ്റി പിടിച്ചു ചേർന്നു. ആ കോരി ചൊരിയുന്ന മഴയുടെ തണുപ്പിൽ ഇങ്ങനെ ചേർന്നു പോയപ്പോൾ ശെരിക്കും ഏതോ സിനിമയിലെ നായകനും നായികയും ആയ പോലെ എനിക്ക് തോന്നി.. ചുറ്റുമുള്ളവരെ ആരെയും ശ്രദ്ധിക്കാതെ എന്റെ ഭാര്യ എന്ന അധികാരത്തോടെ ഞാൻ ഉമയെയും ചേർത്തു പിടിച്ചു കൊണ്ട് ആ വഴിയേ നടന്നു.
