എന്റെ സ്വന്തം ദേവൂട്ടി – 3 Like

ഞാൻ ആ കെട്ടിടത്തിൽ കയറി നിന്ന്. ആ കഴിച്ച കണ്ടു ഞാൻ ഞെട്ടി പോയി.

പേടിച്ചു ഒരു ബാഗ് കെട്ടി പിടിച്ചു ഒരു സൈഡിൽ ഇരിക്കുന്ന ദേവികയെ ആണ് ഞാൻ കണ്ടത്.

“ദേവിക..”

ഞാൻ വിളിച്ചു.

അവൾ ഒന്ന് നോക്കി പിന്നെ ഓടി വന്നു എന്നെ കെട്ടിപിടിച്ചു. അവൾ അന്ന് മണ്ഡവത്തിൽ നിന്ന് ഇറങ്ങി ഓടി വന്നു എന്നെ കെട്ടിപിടിച്ചപോലെ.

“ദേവികെ നീ… നാട്ടിലേക്ക് പോയിലെ.

ഞാൻ…”

എനിക്ക് ഒന്നും പറയാൻ പറ്റാൻ കഴിയുന്നില്ലായിരുന്നു.

പിന്നെ അവളെ മേത്തു നിന്ന് വീടിപ്പിച്ചു.

“നീ എന്താടി ക്യാമ്പലേക് പോകാതെ..

ഇവിടെ കിടന്നു മരിക്കാൻ ആയിരുന്നോ ”

അവൾ ഒന്നും മിണ്ടില്ല.
ഞങ്ങൾ നിന്നിരുന്ന വീട് പൂർണമായും മുങ്ങാൻ പോകുവാ എന്നുള്ള സുചന തന്ന് വെള്ളം പതുകെ പൊങ്ങി തുടങ്ങി.

“ഇനി ഇവിടെ നിന്നാൽ സൈഫ് അല്ലാ. നമുക്ക് പോകാം ”

എന്ന് പറഞ്ഞു.

“എനിക്ക് നിന്തൽ അറിയില്ലെടാ ”

ആദ്യം ആയി അവൾ എന്നോട് സംസാരിച്ചു കല്യാണം

വണ്ടിയിൽ നിന്ന് ഇറങ്ങി പോയപ്പോൾ സംസാരിച്ചിട്ട് ഇപ്പോഴാണ് അവൾ എന്നോട് സംസാരിക്കുന്നെ.

എനിക്ക് പിന്നെ അപ്പൊ തന്നെ ബുദ്ധി ഉദിക്കുന്ന ആൾ ആയത് കൊണ്ട് ഞാൻ വേറെ ഒന്നും നോക്കി ഇല്ലാ. ആ വീടിൽ ഉള്ളിൽ നിന്ന് മുകളിലേക്കു കയറാൻ കഴിയും ആയിരുന്നു. അതുകൊണ്ട് ആണ് അവൾക് വർക്ക പുറത്ത് കയറാൻ കഴിഞ്ഞത്. ഞാൻ അതിലുടെ നോക്കിയപ്പോൾ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ടിനുകൾ ഒക്കെ മുകളിൽ വന്നിട്ട് ഉണ്ട്. അതെല്ലാം ഞാൻ എടുത്തു. കുറയെ അവളുടെ ബാഗിൽ നിറച്ചു. അവളുടെ മൊബൈൽ ഫോണിന്റെ സിം ഊരി അവൾക് കൊടുത്തിട് ഫോൺ ഉപേക്ഷിക്കാൻ നോക്കിയപ്പോൾ.

“അത്‌ കളയല്ലേ എന്റെ അച്ഛന്റെ ഫോൺ ആണ്.”

ഞാൻ അത് ഒരു ടിനിൽ ഇട്ട് വെള്ളം കയറാതെ അവളുടെ ബാഗിലെക് ഇട്ട് ബാഗ് അടച്ചു. അതിൽ അവളുടെ ഒരു ഫയാലും പിന്നെ ഒരു പേഴ്സും റെക്കോർഡ് ആണ് ഉണ്ടായിരുന്നെ.

രണ്ട് മിനറൽ വാട്ടർ കുപ്പി അത് എന്റെ ഷർട്ടിന്റെ ല്ലിലേക് ഇട്ടാ ശേഷം ഞാൻ അവളോട് പറഞ്ഞു.

” നമുക്ക് എന്നാൽ ഇറങ്ങിയാലോ.”

അപ്പോഴേക് ഞങ്ങളുടെ മുട്ടിനു താഴെ വെള്ളവും നല്ല ഒഴുകും ആയി. അവൾ ഒരു കറുത്ത ചുരിദാർ ആയിരുന്നു വേഷം. അവളുടെ ചിരിദാറിന്റെ ഷാൾ എടുത്തു എന്റെ കൈയിലും അവളുടെ ബാഗിലും ഞാൻ കെട്ടി.

അപ്പോഴേക്കും നേരം വെളുത്തിരുന്നു. ആ കാഴ്ച്ച കണ്ടു ഞാൻ ഒന്ന് പേടിച്ചു ഇരുന്നു.

ഇങ്ങോട്ട് വന്നപ്പോൾ ഇരുട്ടും നല്ല മഴയും ആയത് കൊണ്ട് അങ്ങനെ കാണാൻ പറ്റി ഇല്ലായിരുന്നു. പക്ഷേ നല്ല മഴയും മൊത്തത്തിൽ മുങ്ങി കിടക്കുന്ന സ്ഥലവും
കുത്തി ഒഴുകുന്ന നദിയും കണ്ടപ്പോൾ എനിക്ക് ഒരു പേടി. ഇവളെയും കൊണ്ട് ബൈക്ക് ഇരുന്നോടം വരെ എത്തുമോ എന്ന് ഉള്ള പേടി.

അവൾ പറയാൻ തുടങ്ങി.

“ഹരി പേടി ആകുന്നാടാ ”

നല്ല മഴ അപ്പോഴും പെയ്തു കൊണ്ട് ഇരിക്കുന്നു. വെളിച്ചം മൊത്തം വ്യാപിക്കാൻ വേണ്ടി കുറച്ച് നേരം നോക്കി നിന്നാ ശേഷം. അവളോട് പറഞ്ഞു.

“മരിക്കുവാണേൽ ഒരുമിച്ച്.

വാ ഇറങ്ങാം ”

അത് കേട്ടത്തോടെ അവൾക്കും എന്തോപോലെ. ആ നനഞ്ഞുചുരിദാർ പൊതിഞ്ഞ ശരീരവും വെളുത്ത മുഖവും നനഞ്ഞു മഴയിലൂടെ വെള്ളം ഇറ്റ് വിഴുന്ന മുടിയും ആയി എന്നെ നോക്കി നിൽക്കുന്ന അവളെ ആണ് ഞാൻ കണ്ടത്.

രാത്രി മുതൽ മഴ നനഞു പാവം ഇവിടെ കയറി ഇരിക്കുവാ എന്ന് എനിക്ക് മനസിലായിരുന്നു ഞാൻ ഇവിടെ എത്തിയപ്പോൾ ഉള്ള കാഴ്ച കണ്ടപ്പോൾ തന്നെ.

പിന്നെ ഒന്നും നോക്കി ഇല്ലാ അവളെ വെള്ളത്തിലേക് എടുത്തു ചാടി. ബാഗിൽ നിറച്ച കുപ്പികളുംഎല്ലാം അവളെ പൊങ്ങി കിടക്കാൻ കഴിയുന്നുണ്ട് എന്ന് മനസിലാക്കിയ ഞാനും അവളുടെ ഒപ്പം ചാടി അവളെയും വലിച്ചു കൊണ്ട് ഞാൻ നിന്തി. കുറച്ച് നേരം ഞങ്ങൾ മരങ്ങളിൽ പിടിച്ചു നിന്ന് എന്നിട്ട് ക്ഷീണം മാറിയപ്പോൾ അവളെയും താങ്ങി നിന്തി കൊണ്ട് ഇരുന്നു. ഇവളെയും അനോഷിച്ചു ഞാൻ ഇത്രയും ദൂരം നിന്തി എന്ന് ഒര്കുമ്പോൾ എനിക്ക് വിശോസിക്കാൻ കഴിയുന്നില്ലായിരുന്നു.

ഇടക്ക് ഞാൻ അവളെ നോകുമ്പോൾ അവൾ എന്നെ തന്നെ നോക്കി എന്റെ തോളിൽ മുറുകെ പിടിച്ചിട്ട് ഉണ്ടായിരുന്നു. ഒഴുക് കുടിട്ട് ഉണ്ടെന്ന് മനസിലായി എനിക്ക്.

Leave a Reply

Your email address will not be published. Required fields are marked *