(എനിക് അപ്പോൾ ബൈക്ക് ഓടിക്കാൻ അത്ര അറിയില്ലാരുന്നു അവളു വിളിച്ചിട്ട് ചെന്നില്ലേൽ പിന്നെ അതുമതി മാത്രമല്ല സിരകളിൽ കൂടി ഒഴുകുന്നത് പ്രണയമല്ലേ അതുകൊണ്ട് ഫുൾ ടൈം അഡ്രിനാലിൻ കിട്ടിയതിനേക്കാൾ ഒരു ഉന്മേഷമാണ്)
ഗിയറു മാറുമ്പോ .. എനിക്കാണേൽ ദേഷ്യോം സങ്കടവും എല്ലാം വന്നു.. ഒരു തരത്തിൽ അവളുടെ വീടിനു പുറകു വശത്തെത്തുമ്പോ ദാ പുളളിക്കാരി ടോർച്ചും തെളിച്ച് എന്തോ നിരയുന്നുണ്ട് .. ഞാൻ ചെന്ന ഉടനെ അവളുടെ കൂടെ തിരയാൻ തുടങ്ങി ഞാൻ ചോയിച്ചു എന്നാതാടി കാണാതെ പോയേന്ന് അപ്പോഴാണ് എന്നെ അവള് കാണണത് ..
ഞാൻ: വീണേ എന്നതാ കാണാതെ പോയത്
വീണ : കണ്ണാ കമ്മല് …
ഞാൻ : എന്നിട്ട് കമ്മല് കിട്ടിയോ .. നിനക്ക് ഈ ഇരുട്ടത്ത് ഇപ്പോൾ തന്നെ തപ്പണ്ട വല്ല കാര്യോ മുണ്ടോ വാവേ.. ഇവിടുന്ന് ആര് കൊണ്ടോവാനാ
വീണ : എന്റെ പൊന്നു മണ്ടാ എന്റെ കമ്മലൊന്നും പോയിട്ടില്ല അല്ലാതെ എന്തും പറഞ്ഞ് ഞാനിവിടെ നിന്ന് ഇറങ്ങും
. പിന്നെ നീ ചോയിച്ചപ്പോ ഒരു ഫ്ലോയ്ക്ക് പറഞ്ഞു പോയതാ ചേച്ചിയാണേൽ കൂടെ വരാന്നു പറഞ്ഞതാ ഞാൻ ഒഴിവാക്കാൻ പെട്ട പാട് ..
ഞാൻ : എന്നിട്ട് ആര്യചേച്ചി എവിടെ ..
( വീണയുടെ ചേച്ചീടെ പേരാട്ടോ … ആളു വീണേക്കാളും സുന്ദരിയാ ഡിഗ്രി സെക്കന്റ് ഇയർ ആണ് )
വീണ : ഇന്ന് രാവിലെ കിട്ടിയ മനോരമ മാസികയും വായിച്ചോണ്ട് ഇരിപ്പുണ്ട് … ഇനി അത് തീരാതെ ശല്യമുണ്ടാകില്ല …
ഞാൻ: നീ എന്നാത്തിനാ വരണമെന്ന് പറഞ്ഞ് വാശി പിടിച്ചത് .. ഈ പേടകം ഓടിക്കാൻ ആണേൽ എനിക്കറിയില്ല .. നീ വിളിച്ചോണ്ടാ …
എന്നതാടി എന്തിനാ വിളിച്ചത്
വിണ :. ടാ നാളെ നിന്റെ പിറന്നാളല്ലേ
ഞാൻ : മം അയിനെന്നാ വാവെ
വീണ : അതിനൊന്നുമില്ല ….. ആ കയ്യ് ഇങ്ങ് നീട്ട്
എന്നും പറഞ്ഞ് അവളെന്റെ കയ്യ് പിടിച്ച് വലിച്ച് അതിൽ ഒരു വാച്ച് കെട്ടി തന്നു …. അന്നും ഫാസ്റ്റ് ട്രാക്കിന്റെ സ്പോർട്സ് വാച്ച് ഹൊ … 2 പൊറോട്ടയും ഒരു മുട്ടക്കറിയും കഴിക്കാൻ കാശൊപ്പിക്കുന്ന പാട് നമുക്കെ അറിയൂ അപ്പോളാ ആയിരം രൂപയിലധികം വരുന്ന വാച്ച് ..ഈ പെൺപിള്ളേർക്കെല്ലാം നോട്ടടിക്കണ പരിപാടി ഉണ്ടോ ….പിന്നെഞാനൊന്നും നോക്കില്ല എന്തുകൊണ്ടും അനുകൂല സാഹചര്യം.. വാച്ച് കെട്ടിക്കൊണ്ടിരുന്നപ്പോ അവളുടെ മുടി അല്പം ചെവിയിലേക്ക് ഊർന്നിറങ്ങിയിരുന്നു … ആ സമയത്ത് തന്നെ ചെവിക്കു താഴെ കഴുത്തിനോട് ചേർത്ത് പെട്ടന്ന് മുഖം അമർത്തി ചുണ്ട് ചേർത്ത് ഒരുമ്മ കൊടുത്തു പെട്ടന്ന് ആയത് കൊണ്ട് അവൾക്ക് എതിർക്കാൻ കഴിഞ്ഞില്ല എന്റെ ആദ്യ ചുംബനം ആദ്യം ഒന്നു ചുരുങ്ങി അതവൾ ഏറ്റു വാങ്ങിയെങ്കിലും.
പെട്ടന്ന് തന്നെ എന്റെ നെഞ്ചിൽ ഒരു തള്ള് തള്ളിയിട്ട് അവള് കയറി ഓടി വീട്ടിലേക്ക്… ഞാൻ നോക്കി നിന്നു പോയി എന്നിട്ട് അവള് തിരിഞ്ഞ് നിന്നിട്ട് വേഗം പൊയ്ക്കൊള്ളാൻ ആഗ്യം കാണിച്ചു … ഞാൻ എന്റെ പേടകത്തിൽ ഒരു വിധം വീട്ടിൽ എത്തിയപ്പോ അവളുടെ മെസേജ് വന്നു
നി എന്തിനാ ഉമ്മ വച്ചേന്ന് … ഞാൻ പറഞ്ഞു ഞാൻ താങ്ക്സ് പറഞ്ഞതാ ഞങ്ങടെ നാട്ടിൽ ഇങ്ങനാ താങ്ക്സ് പറയുന്നതെന്ന് പിന്നെ അവള് ഒന്നും മിണ്ടിയില്ല .. കലിപ്പിൽ ആണന്ന് എനിക്കും തോന്നി ഞാനും മിണ്ടാൻ പോയില്ല ….
പിന്നെ 2 ദിവസത്തേക്ക് പെണ്ണിന്റെ അനക്കം ഒന്നുമില്ലാരുന്നു … ഒരുമ്മ കൊടുക്കണത് ഇത്ര വല്യ തെറ്റൊന്നു വല്ലല്ലോ ഇതിപോ മൂന്നാമത്തെ കൊല്ലവാ
എന്നിട്ടും .. എനിക്കും ചെറുതായി ദേഷ്യമൊക്കെ വന്നു പിന്നെ പതിയെ ഞാനും അവളും മിണ്ടി തുടങ്ങി … അങ്ങനെ വല്യ തെറ്റില്ലാതെ പോകുമ്പോളാണ് ഒരു ദിവസം അവള് എനിക്കൊരു Miss u മെസേജ് അയക്കുന്നത് .. ഞാനൽപം വെയിറ്റ് ഇട്ട് ഇരുന്നെങ്കിലും അല്പം കഴിഞ്ഞപ്പോൾ എന്റെ വിരലുകൾ തനിയെ അവൾക്കു വേണ്ടി റിപ്ലൈ ചെയ്തു.. പക്ഷെ മറുപടി ഒന്നും വന്നില്ല ഞാൻ വീണ്ടും മെസ്സേജി ബട്ട് ഒരു റിപ്ലയും ഇല്ല കുറച്ചു കഴിഞ്ഞപ്പോൾ ആളാരാണ് എന്ത് വേണം എന്നും ചോയിച്ചോണ്ടു മെസ്സേജ് വന്നു അപ്പോളാണ് ഞാനാ നഗ്ന സത്യം മനസിലാക്കുന്നെ വീണയുടെ ചേച്ചി ആണ് മെസ്സേജ് വായിച്ചോണ്ടിരുന്നത് എന്ന് ഹോ ഗതികേട് ഒരുമ്മ വച്ചതിന്റെ ക്ഷീണം മാറി വരുന്നതെ ഒള്ളു അപ്പോളിതാ അടുത്ത കുരിശ് ഞാൻ പറഞ്ഞു വീണേ ടെ ചേച്ചി അല്ലേ … ഞാൻ വിവേക് വീണേ ടെ ഫ്രണ്ട് ആണന്ന് .. പിന്നെ അതും ഇതും പറഞ്ഞ് ചേച്ചിയുമായി പരിചയപ്പെട്ടു .. വീണ വീട്ടി ൽ എല്ലാവരുടെ അടുത്തും എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട് .. പക്ഷെ ആത്മാർത്ഥ സുഹൃത്താണ് എന്നാണു മാത്രം … അങ്ങനെ പതിയെ പതിയെ ഞാൻ വീണയുടെ അമ്മയുമായിട്ടും അച്ചമ്മയുമായിട്ടും ചേച്ചിയുമായിട്ടുമെല്ലാം പരിചയമായി ഫോണിൽ കൂടി ആണെന്ന് മാത്രം ….
ബൈക്ക് ഓടിക്കാൻ പഠിച്ചു കഴിഞ്ഞോണ്ട് ഞാൻ മിക്കപ്പോഴും അവളെ കാണാൻ ചെല്ലും ആര്യ ചേച്ചിയോട് ഞാനെല്ലാം പറഞ്ഞിരുന്നു .. വീണയോട് പറയരുതെന്നും പ്രത്യേകം പറഞ്ഞു .. മിക്കവാറും ദിവസങ്ങളിൽ വീട്ടിൽ വിളക്ക് വയ്ക്കണ ടൈമിൽ അവൾ പിന്നാമ്പുറത്തോടെ ഇറങ്ങി വന്ന് റബർ തോട്ടത്തിൽ എന്നെയും കാത്ത് നിൽക്കും … ഞങ്ങൾ കുറേ നേരം വെറുതെ മുഖത്തോട് മുഖം നോക്കിയിരിക്കും .പിന്നെ പിരിയും
