എന്‍റെ ആദ്യ പ്രണയം – 3 Like

ഇതിനിടയിൽ എങ്ങിനെയോ വീണയുടെ അമ്മാവൻ ഞങ്ങളെ ഒരുമിച്ച് കണ്ടു അവളുടെ വീട്ടിലും അമ്മ വീട്ടിലും എല്ലാം എന്റെ പേര് തരംഗമായി .. ആരു ചേച്ചി ഒരു പരിധി വരെ പ്രതിഷേധങ്ങളെ മൂടി വച്ചു എങ്കിലും ആന്റിമാരുടെ ചില ഒറ്റപ്പെട്ട ആക്രമണത്തിന് വീണ വിധേയ ആവേണ്ടി വന്നു
അങ്ങനെ പ്ലസ് ടു വും അവസാനിക്കാറായി കാര്യം പറഞ്ഞാൽ 2 കൊല്ലം മാത്രമേ ഒരുമിച്ചു പഠിച്ചുവൊള്ളെങ്കിലുo പ്ലസ് ടു വേറൊരു ഫീലായിരുന്നു ഒരു വശത്ത് വീണ യോടുള്ള അടങ്ങാത്ത പ്രണയം ആയിരുന്നെങ്കിലും മറുവശത്ത് സൗഹൃദത്തിന്റെ സുന്ദര നിമിഷങ്ങളായിരുന്നു ..പ്ലസ് ടു കഴിഞ്ഞതോടെ എല്ലാവരും പല വഴിക്ക് ചിതറി ഞാനും ചിമിട്ടനും റീന ചേച്ചി പഠിക്കണ കോളേജിൽ ചേർന്നെങ്കിലും വിധി വീണ്ടും ചതിച്ചു വീണയ്ക്ക് അലോട്ട്മെന്റിൽ കിട്ടിയത് സെന്റ് ജോസഫ് കോളേജിലും … അവളാണേൽ ഇങ്ങോട്ട് വാ എന്നും പറഞ്ഞ് കരയാനും തുടങ്ങി … റീന ഉള്ളത് കൊണ്ട് ചിമിട്ടൻ കോളേജ് മാറില്ല എന്തൊരു അവസ്ഥയാണ് … അവസാനം അവൻ റീനയോട് ചോയിച്ചു അവളെന്ത് പറഞ്ഞാലും സമ്മതിക്കില്ല കാരണം അത്രയ്ക്ക് പൂവാലശല്യമാണ് അവൾക്ക് ചിമിട്ടൻ ഉണ്ടങ്കിൽ റീനയനക്കൊരു ധൈര്യമാണ് … അവനും അതറിയാം മാത്രമല്ല കോളേജൽപം സ്ട്രിക്ട് ആണ് … വീണയെ കാണാനും പറ്റണില്ല ഞാനാകെ വീർപ്പ് മുട്ടുവാനും തുടങ്ങി .. അവസാനം ചിമിട്ടൻ പറഞ്ഞു സപ്ലിമെന്ററി അലോട്ട്മെന്റിൽ എന്നോട് കോളേജ് മാറിക്കൊള്ളാൻ കാരണം എന്റെ അവസ്ഥ അവനു മനസ്സിലായി … അങ്ങനെ ഞാൻ കോളേജ് മാറി ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ചിമിട്ടൻ ഇല്ലതെ ക്ലാസിൽ പോകുന്നത് കാരണം നഴ്സറിയിൽ ഞങ്ങടെ അമ്മമാർ ഞങ്ങളെ

ഒരുമിച്ചാണ് ചേർത്തത് അതിൽ പിന്നെ ഞാനും അവനും ഒരുമിച്ചാണ് എത്ര കൊല്ലം … പക്ഷെ അവനും വിഷമുണ്ടായിരുന്നു എങ്കിലും ..
‘. വീണയും ഞാനും ഒരുമിച്ച് പഠിക്കുമല്ലോ എന്ന് കരുതി അവൻ എന്നെ സപ്പോർട്ട് ചെയ്യുവാണ് ചെയ്തത് … പിരിഞ്ഞാലും അവൻ എന്നെ രാവിലെ കോളേജിൽ കൊണ്ട് വന്ന് വിട്ടിട്ടേ പോകു വീണ ബികോം ആയിരുന്നു ഞാൻ മാത് സും .. മാർക്ക് നോക്കി എടുക്കുന്നതു കൊണ്ടാണന്ന് തോന്നുന്നു പെൺ പിളേളരായിരുന്നു കോളേജിൽ കൂടുതലും
ഞാൻ ചെന്ന ദിവസം തന്നെ എന്നെ സീനിയർ ചേച്ചിമാര് അങ്ങ് പൊക്കി അല്പം ലേറ്റായാണല്ലാ അഡ്മിഷൻ എടുത്തെ അതോണ്ട് പിന്നെ നോട്ട പുളളിയാവാൻ വേറെ ക്വാളിഫിക്കേഷൻസ് ഒന്നും വേണ്ടായിരുന്നു … സീനിയർ ചേച്ചിമാര് ആള് കിഡിലങ്ങളായിരുന്നു ഒന്നിനൊന്ന് മികച്ച ചരക്കുകൾ മാത്രമല്ല എല്ലാവരും നന്നായിട് പഠിക്കും …പോരാത്തതിന് സൂപ്പർ സീനിയേഴ്സ് അവരാണേൽ അതിലും കിണ്ണൻ ചരക്കുകൾ

എവിടെ നോക്കിയാലും ചരക്കുകൾ പിന്നെ കപ്പിൾസും തോന്നുമ്പോ ക്ലാസ് കട്ട് ചെയ്യാം തോന്നുമ്പോ വരാം പോകാം ….പക്ഷെ എന്നെ കാത്ത് ഇരുന്ന സർപ്രൈസ് എന്താന്നു വച്ചാൽ വർഷ … അവളെന്റെ ക്ലാസിൽ ഉണ്ടായിരുന്നു ..അത് എനിക്കൊരു ആശ്വാസം തന്നെ ആരുന്നു .. ഞാൻ വേഗം തന്നെ ക്ലാസിലെ എല്ലാവരുമായി പരിചയത്തിലായി എന്റെ ചേട്ടന്റെ കൂടെ പഠിച്ച അബി ഉണ്ടായിരുന്നു ക്ലാസിൽ അവൻ ഇടയക്ക് എവിടെയോ തെണ്ടിത്തിരിഞ്ഞിട്ട് കറങ്ങിത്തിരിഞ്ഞ് ഇവിടെ വന്നു അങ്ങനെ എല്ലാവിധത്തിലുമുളള ആൾക്കാരടങ്ങിയതായിരുന്നു ഞങ്ങടെ ക്ലാസ് …

ഒരു വശത്തുകൂടെ ഞാനും വീണയും തകർത്ത് പ്രണയിച്ചു …. ഓരോ ആഴ്ചയിലും കോളേജ് യൂണിയൻ വക എന്തെങ്കിലും പ്രോഗ്രാം കാണും അതു കൊണ്ട് തന്നെ എനിക്കും അവൾക്കും ധാരാളം സമയം കിട്ടിയിരുന്നു …

എന്റെ ക്ലാസിലുള്ളവരെല്ലാം തന്നെ നല്ല വായാടികളായതുകൊണ്ട് ഞങ്ങളെല്ലാം തന്നെ അങ്ങോട്ടും ഇങ്ങോട്ടും പെട്ടന്ന് തന്നെ കമ്പനിയായി … ഇതിനിടയ്ക്ക് അബിയും ഞങ്ങടെ ചങ്ക് അരുണും കൂടെ എവിടെ വച്ചോ നല്ല നീളത്തിൽ മുടിയുള്ള ഏതോ പെണ്ണിനെ കണ്ടെന്നൊ വീണ്ടും കാണണം എന്നും പറഞ്ഞ് എന്നെയും വിളിച്ചോണ്ട് ആ കോളേജ് ഫുൾ അവളയും നോക്കി നടന്നു … വൈകുന്നേരം ക്ലാസ് വിട്ടു കഴിഞ്ഞപോൾ ഞങ്ങൾ ആ പെങ്കൊച്ചിനെ തപ്പാൻ വീണ്ടും ഇറങ്ങി … കാരണം അബിയ്ക്ക് അവളെ വീണ്ടും കാണണം എന്ന് … അവനെയും മനസ്സിൽ പ്രാകിക്കൊണ്ട് വായിനോക്കി നോക്കി .. വീണയുടെ മുന്നിൽ ചാടിയതും അളിയാ ഇതാ ഞങ്ങൾ പറഞ്ഞ പീസ് എന്ന് അവന്മാരും .അവമ്മാരുടെ നോട്ടവും ബഹളവും കണ്ട് അവളാകെ പേടിച്ച് പോയി .. എന്നതാടി നിന്റെ പേരെന്ന് അരുൺ ചോദിക്കുവേം വീണ പേടിച്ച് എന്റെ കയ്യിൽ കേറി പിടിച്ചു ..അപ്പോൾ ഞെട്ടിയത് അവൻമാരാണ്
ഇതെന്താ സംഭവം എന്ന ഭാവത്തിൽ അവൻമാര് നിന്നപ്പോൾ ഞാൻ തന്നെ പറഞ്ഞു ഇതെന്റെ ഫ്രണ്ടാടാ വീണ എന്ന് ..

Leave a Reply

Your email address will not be published. Required fields are marked *