എൻറെ പ്രണയമേ – 1 6

 

മമ്മയ്ക്ക് ഇന്നു വട്ട് ഇളകി മിയക്കുട്ടി….. ഞാൻ അവളെ നോവിക്കാതെ മുടി കെട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു. ഒളികണ്ണിട്ട് സ്റ്റഫിയെ നോക്കിയതും മിസ്സ് ചവിട്ടി കുലുക്കി അടുക്കളയിലേക്ക് പോയി.

ഇതൊന്നും അവനെ ബാധിക്കുന്ന കാര്യമല്ല എന്നപോലെ മിച്ചർ തിന്നുന്ന മനുവിനെ ചവിട്ടി ഇടാൻ തോന്നിയെങ്കിലും ഞാൻ നിയന്ത്രിച്ചു.

 

മിയക്കുട്ടിയെ കൊഞ്ചിച്ചു കൊണ്ട് ഇരുന്നപ്പോൾ സ്റ്റഫി ചായയുമായി വന്നു.

മുഖം വീർത്തിരിപ്പുണ്ട്.

വീർത്ത കവിളിൽ ഒരു കുത്ത് കൊടുക്കുവാൻ തോന്നിയെങ്കിലും ചിലപ്പോൾ തല തല്ലി പൊളിക്കാൻ സാധ്യതയുള്ളതിനാൽ ഞാൻ അത് വേണ്ടെന്ന് വെച്ചു.

 

പെട്ടെന്ന് വെളിയിൽ കാറിൻറെ ശബ്ദം കേട്ടതും മിയക്കുട്ടി.. പപ്പാ.. എന്നു കാറിക്കൊണ്ട് വെളിയിലേക്ക് ഓടി.. പുറകെ സ്റ്റെഫിയും.

 

അളിയാ.. ഇന്ന് പോവുകയാണ്.. മിസ്സ് കുളമാക്കുമോ…… വൈശാഖ് ഒരു സംശയത്തോടെ ചോദിച്ചു.

 

മിസ്സ് തന്നില്ലെങ്കിൽ ഞാൻ വാങ്ങിത്തരാം മൈരേ കുപ്പി…….. ഞാൻ അവനെ നോക്കി പുച്ഛിച്ചു.

 

ആഹാ കുട്ടിപ്പട്ടാളം ഹാജർ ഉണ്ടോ……. ചോദിച്ചുകൊണ്ട് സേവിച്ചൻ കയറിവന്നു. മിസ്സിന്റെ കെട്ടിയോൻ ആണ്.

 

ആഹാ കിളവൻ ഇന്ന് നേരത്തെ ഹാജർ വച്ചോ…… ഞാൻ തിരികെ ചോദിച്ചു.

 

എനിക്ക് ഇതിൻറെ വല്ല ആവശ്യവും ഉണ്ടോ.. നിന്നോടൊക്കെ കുശലം ചോദിക്കാൻ നിന്ന് എന്നെ പറഞ്ഞാൽ മതി.. പപ്പാ പെട്ടെന്ന് വരാം മോളു എന്നിട്ട് പോകാം……. പറഞ്ഞുകൊണ്ട് സേവിച്ചൻ മുഖത്ത് പുച്ഛം വാരിവിതറി അകത്തേക്ക് പോയി. അപ്പോഴും സ്റ്റെഫിനിസ് മുഖവും വീർപ്പിച്ചു തന്നെ നിൽക്കുകയാണ്.

 

 

 

 

 

 

സേവിച്ചൻ മിയ കുട്ടിയുമായി വയ്യാതെ കിടക്കുന്ന സേവിച്ചന്റെ മമ്മയെ കാണുവാൻ പോയതും ഞങ്ങൾ നാലുപേരും വീണ്ടും ഒറ്റയ്ക്കായി.

 

 

 

 

അടുക്കളയിൽ തിരിഞ്ഞു നിന്നു ബീഫ് ഫ്രൈ ചെയ്യുന്ന സ്റ്റെഫിയുടെ വശത്തു ഞാൻ വന്നു നിന്നുകൊണ്ട് ഒന്നു മുരടനക്കി.

 

മം…. അവൾ ഒന്നു മൂളി. അല്പം കനത്തിൽ.

 

ഞാനൊരു ഉന്നത കുല ജാതൻ ആയതുകൊണ്ട് ഉള്ള.. ഉന്നതമായ സംസ്കാരത്തിൽ നിന്നും പുറപ്പെടുന്ന.. വാക്കുകൾ ആണ് അവയെല്ലാം.. അതിനു ഭവതി എന്തിനാണ് പിണങ്ങുന്നത്……. നിഷ്കളങ്കത വാരി വിതറിക്കൊണ്ട് ഞാൻ ചോദിച്ചു.

 

നിൻറെ സംസ്കാരത്തിൽ നിന്നും പുറപ്പെടുന്ന വാക്കുകൾക്ക് അല്ല എനിക്ക് ദേഷ്യം.. നീ വീണ്ടും സയാഫ് ആയിട്ട് അടി ഉണ്ടാക്കാൻ നോക്കിയില്ലേ.. എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട്……… നെറ്റിയിൽ പൊടിയുന്ന വിയർക്കുന്നു പുറം കൈകൊണ്ട് തുടച്ച് എന്നെ ദേഷ്യത്തോടെ നോക്കി സ്റ്റെഫി ചോദിച്ചു.

 

അതുപിന്നെ തുടങ്ങിയത് അവനല്ലേ…… എൻറെ പതിവു ന്യായം ഞാൻ നിരത്തി.

 

അതെ അതെ.. എപ്പോഴും തുടങ്ങുന്നത് വേറെ വല്ലവരും ആയിരിക്കുമല്ലോ.. അങ്ങനെ അല്ലെങ്കിൽ അവരെക്കൊണ്ട് നീ തുടക്കം കുറിപ്പിക്കുമല്ലോ .. അങ്ങനെയാണല്ലോ.. എന്നെക്കൊണ്ടൊന്നും പറയിക്കരുത്…….. അവൾ മുഖം തിരിച്ചു എന്നെ തുറിച്ചുനോക്കി.

 

മൈര്.. അവൾ കണ്ടുപിടിച്ചിരിക്കുന്നു.. ഇനി എന്തു പറയും. ഞാൻ ചിന്തിച്ചു.

 

എൻറെ പൊന്നു അച്ചായത്തി.. ഒന്നും നടന്നില്ലല്ലോ.. ഇനി വിഷയം ഉണ്ടാക്കല്ലേ.. എൻറെ പൊന്നേ……. പറഞ്ഞുകൊണ്ട് എൻറെ അവസാന അടവായ ഒരു കൊഞ്ചലോടെ ഞാൻ സ്റ്റഫിയുടെ വയറിൽ ഇക്കിളിയിട്ടു.

 

സ്റ്റെഫി കുലുങ്ങി ചിരിച്ചുകൊണ്ട് കൈയിലെ തവി എനിക്ക് നേരെ ഉയർത്തി.

ശേഷം എൻറെ തോളിൽ ഒന്ന് അമർത്തി കടിച്ചു.

നല്ല വേദന ഉണ്ടായിരുന്നെങ്കിലും മൈര് ഞാൻ കടിച്ചുപിടിച്ചു.

അല്ലെങ്കിലും ഇവൾ പിണക്കം തീർക്കുമ്പോൾ ഇങ്ങനെ ഒരു ആക്രമണം പതിവുള്ളതാണ്…. സ്റ്റെഫി ഫോം ആയതും അവന്മാരും അടുക്കളയിലേക്ക് വന്നു. അവളുടെ പൊട്ടിച്ചിരി കേട്ട്… പിന്നീട് സമയം പോയതേ അറിഞ്ഞില്ല.

 

 

 

 

 

സ്റ്റെഫി മിസ്സിനേ കണ്ടനാൾ തൊട്ട് എന്തോ ഒരു ആകർഷണമാണ് അവളോട്… എന്നെക്കാൾ ആറു വയസ്സ് കൂടുതലുള്ള അതീവ സുന്ദരി. ഒരു ചേച്ചിയെ പോലെ… പാലാക്കാരി അച്ചായത്തിയുടെ സ്വാഭാവികമായ ശരീരപ്രകൃതിയും തുടുപ്പും മിനുപ്പും.. വട്ട മുഖത്തിൽ തുടുത്ത കവിളും ഉണ്ടക്കണ്ണും കട്ടിയുള്ള പുരികവും ഒക്കെയായി ഒരു സുന്ദരി…. എങ്കിലും സ്റ്റഫിയുടെ കമ്പനി.. കൂടപ്പിറപ്പിനോട് എന്ന പോലത്തെ സ്നേഹം.. അതായിരുന്നു എന്നെയും അവരെയും അവളിലേക്ക് ഇത്രയും അടുപ്പിച്ചത്… പക്ഷേ എനിക്ക്.. ഞാൻ അവളിൽ മറ്റൊരാളെ തിരഞ്ഞിരുന്നുവോ.. ഞാൻ പോലും അറിയാതെ….

Leave a Reply

Your email address will not be published. Required fields are marked *