“ അപ്പൊ നിനക്കത് ഓർമ്മയും ഇല്ലാല്ലെ പിശാശ് മോറാ….” ഇടിയാണ് പുറത്ത് വീണത്.
“നീ എണീക്ക് ബ്യൂട്ടിപാർലറിൽ പോണം. ഞാൻ മുടിയൊണക്കീട്ട് വരാ ഇനി കിടക്കണ്ടാ നീയ്യ്”
“എടീ ഏച്ചി നീ അത് ചെയ്തിട്ട് വാ…. എനിക്കു മൊഖം മാത്രാ കഴുകണ്ടോ.”
“അപ്പൊ പല്ലു തേക്കണ്ടെ.”
“നീ മേക്കപ്പ് ചെയ്യാൻ പോകണേന് ഞാൻ എന്തിനാ പല്ലേക്കണേ.”
“ഒരു വൃത്തീം വെടുപ്പും ഇല്ലാത്ത ശവം.”
“നീ പോയിട്ട് വാ, ഞാൻ ആ ഒരു അരമണിക്കൂർ കൂടി ഒറങ്ങട്ടെ.”
(രാവിലെ ബോധം വന്നതിനു ശേഷം കിട്ടുന്ന അരമണിക്കൂർ ഒറക്കം ആർക്കാണ് ഇഷ്ടമല്ലാത്തത് ഇത്ര സുഖമുള്ള കാര്യം വേറെന്താണ് ഉള്ളത്. ഞാൻ ഇത്തിരി നേരം കൂടി ഉറങ്ങാൻ തലയിൽ കമ്പിളി വലിച്ചിട്ടു. ആഹാ സ്വർഗം….)
“ആ…എന്തേലും കാണിക്ക്. അവിടെ നല്ല ക്ടാങ്ങള് ഉണ്ടാവും പറഞ്ഞില്ലാന്ന് വേണ്ട.”
കെടന്നു കണ്ണടച്ച എന്റെ കണ്ണുവിടർന്നു തുറന്നു. ഇനിയും കിടക്കണോ, കുളിച്ചൊന്നു മെനയാവണോ, മനസ്സിലൊരു യുദ്ധം തന്നെ നടന്നു. അവസാനം ഉറക്കം തോറ്റുകൊടുത്തു ഇരുപത്തിയൊന്നുകാരൻറെ കഴപ്പിനു മുൻപിൽ.
ശരിയാണ് കിടിലൻ ക്ടാങ്ങൾ ഉണ്ടാവും അവിടെ. വെറുതെ ഒരുവസരവും കളയണ്ട. വേഗം ചാടിയെണീറ്റ് ഒരു കാക്കകുളി കുളിച്ചു. എല്ലാം യാന്ത്രികം ചടപടേന്നു തീർന്നു.
അപ്പോഴേക്കും അവളെത്തി. മുടിയുണക്കി കെട്ടി, സ്വർണ്ണക്കര സെറ്റുസാരിയെല്ലാo മുറുക്കിയുടുത്താണ് വരവ്. നാട്ടിലുള്ള ഒരുവിധം കോന്തൻമാരെല്ലാം എനിക്ക് ഓർമ്മയുള്ള കാലം മുതലേ ഇവളുടെ പിന്നാലെയാണ്. അവളാകട്ടെ ആകെ കൂട്ടുള്ള ഒരേ ഒരാണ് ഞാൻ മാത്രമാണ്. അതുകൊണ്ട് അവളുടെ തനിസ്വഭാവം മുഴുവൻ സഹിക്കുന്നതും ഞാനാണ്. തനി വായാടി, കാൽ മുതൽ തലവരെ കുറുമ്പും, എന്നാലാവട്ടെ നാട്ടിലെല്ലാം മിണ്ടാത്ത തൊട്ടാർവാടി ഇമേജും. എങ്ങന സാധിക്കണാവോ ഇതെല്ലാം.
ഇവളിത്തിരി പുഷ്ടി ഉള്ള കൂട്ടത്തിലാ, മുന്നും പിന്നും എല്ലാം നല്ല രീതിയിൽ ഉണ്ട്. കൊഴകൊഴാന്നു കൊഴുക്കട്ട പോലിരിക്കും. നല്ല വട്ടമുഖവും, കുറച്ച് ചുരുണ്ട നല്ല കറുത്തമുടിയും ചിരിക്കുമ്പോൾ കാണുന്ന നുണകുഴിയും ഉണ്ട്.
സുമേഷേട്ടൻ പറയും പോലെ ടേസ്റ്റ് ഉള്ളവരാണ് നാട്ടിൽ കൂടുതൽ എന്നു തോന്നുന്നു. എന്നാലും ഈ ജാപ്പനീസ് എനിമകളിൽ കാണുന്ന പോലെ ഒതുങ്ങിയ പാവക്കുട്ടി കണക്കെ ഉള്ള പെണ്ണുങ്ങളെ ഇഷ്ടമുള്ള എന്നെ പോലെ കുറച്ചുപേരും ഉണ്ട്. എന്നാലും കൂടുതൽ ഇത്തരക്കാരാണ്. അവരെ പറ്റിക്കാൻ സുഖമാണ്.
ഞാൻ ഒറ്റക്ക് തന്നെ അവൾക്കു കിട്ടിയ എത്ര പ്രേമലോഖനങ്ങൾ അമ്പലകുളത്തിൽ വഞ്ചികളാക്കിയിട്ടുണ്ട്. ഇടക്ക് അവളും കൂടും. അവൾക്കും എൻറെ അതേ ഹ്യൂമർസെൻസ് ആണ്. എല്ലാം ഞങ്ങൾ തമാശയാക്കിയെടുക്കും. ഇടക്ക് കത്തിനൊപ്പം ഡയറിമിൽക്ക് കിട്ടും അതുമാത്രം ഞങ്ങൾ കളയാറില്ല. മുതുമലയിൽ ആരും കാണാത്ത ഒരു ചരിവുണ്ട്. അവിടെ താഴേക്കു ചരിഞ്ഞു പടർന്നു കിടക്കുന്ന മരത്തിൻ്റെ കീഴെ പോയി കിടന്നു ഞങ്ങൾ അകാശവും നോക്കി കിടന്നത് തിന്നും, ഒത്തിരി മധുരമുള്ള കഥകൾ പറയും.
രാത്രി ആകും വീട്ടിലെത്താൻ. ആരും ദേഷ്യപ്പെടില്ല. അവളുടെ ഒപ്പം അല്ലെ പോയത്. അവളു എന്നെ ഒന്നും പറ്റാതെ നോക്കും, കൂട്ടുകെട്ടിലൊന്നും പെടാൻ സമ്മതിക്കില്ല എന്നൊരു വിശ്വാസാ എല്ലാവർക്കും. ചുരുക്കി പറഞ്ഞാൽ എന്റെ ലോക്കൽ ഗാർഡിയൻ ഏച്ചിയാണ്.
ഞാൻ കുളിച്ചു തയ്യാറായി നിൽക്കുന്ന കണ്ടപ്പോൾ അവൾ ചിരിച്ചു. എന്തൊ അവളുടെ സൂത്രം ഫലിച്ചപോലെ. എനിക്ക് ഒരു പന്തിതോന്നിയില്ല. പക്ഷെ ബ്യൂട്ടിപാർലറിൽ എത്തിയപ്പോൾ കാര്യം പിടികിട്ടി. ഇത്ര നേരത്തേ ആരു വരാനാണ് അവിടെ, വല്ല കല്ല്യാണ മേക്കപ്പിനല്ലാതെ. ഒരു തള്ള അവളുടെ മുഖത്ത് ചെത്തുപണികൾ തുടങ്ങി. ഞാൻ തലക്ക് കയ്യും കൊടുത്തിരുന്നു. അവൾ അതു കണ്ട് കടിച്ചുപിടിച്ചു ചിരിക്കുന്നുണ്ട് ഇടക്ക്.
എന്തൊക്കെ പറഞ്ഞാലും അവളു പാവമാണ്. ജീവിതത്തിൽ ആദ്യമായിട്ടാവും മേക്കപ്പ് ചെയ്തതെല്ലാം ഒരുങ്ങുന്നത്. ഒരാഘോഷങ്ങൾക്കും അവളു പോകാറില്ല. പലപ്പോഴും ഞാൻ അവക്ക് കൂട്ടിരിക്കും, അവളുടെ അച്ഛൻ വീട്ടിലില്ലെങ്കിൽ. അവളുടെ അമ്മ ചെറുപ്പത്തിൽ മരിച്ചതാണ്. ഒരു അച്ഛൻ മാത്രമേ ഉള്ളു. അയാളാണെങ്കിൽ ഒരു പാവം മനുഷ്യൻ. നാടുമൊത്തം കടo വാങ്ങിയാണ് ഇപ്പോൾ കല്യാണം നടത്തുന്നതു തന്നെ. ആദ്യം ഈ ജാതകം നോക്കുന്ന പരിപാടി നിരോധിക്കണം. ഇല്ലെങ്കിൽ ഇവളുടെ കല്യാണം എന്നേ നടക്കണ്ടതാണ്. ഞാൻ ഇതൊക്കെ ചിന്തിച്ച് ആ പതുപതുത്ത സോഫയിൽ ഇരുന്നു ഉറങ്ങിപോയി.
