ഏച്ചി – 1 Like

 

കാര്യം ഒരുപാട് സന്തോഷമുള്ള കാര്യമാണ്, എങ്കിലും അവൾ പോകുന്നു എന്ന് പറയുന്നത് എനിക്ക് അല്പം സങ്കടം തോന്നിച്ചു. ഇനി ഞാൻ എന്നും ഒറ്റക്കായിരിക്കും വീട്ടിൽ വന്നാൽ.

 

അങ്ങനെ എല്ലാ കാര്യങ്ങളും കഴിഞ്ഞ് വൈകുന്നേരം എല്ലാം ഒന്ന് സൈഡാക്കി ഞങ്ങളെല്ലാം വിശ്രമത്തിലായി. സത്യം പറഞ്ഞാൽ എനിക്ക് ചെക്കനെ ഒട്ടും ഇഷ്ടായില്ല, അവൾക്കൊട്ടും ചേരുന്നില്ല എങ്കിലും അവള് ഒരു സന്തോഷവതി ആണെന്നുള്ളതു മാത്രമാണ് എൻറെ ആകെയുള്ള സമാധാനം.

 

അങ്ങനെ സുന്ദര സന്ധ്യ വരവായി. അതുവരെ ഉണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം എന്നോട് കുപ്പി പൊട്ടിക്കാൻ അവളുടെ കയ്യിന്ന് കാശ് വാങ്ങാൻ നിർബന്ധിച്ചു തുടങ്ങി.  എനിക്കൊരു ചെറിയ മടിയുണ്ടായിരുന്നു അവളോട് ചോദിക്കാൻ. കാരണം അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവളുടെ അച്ഛനെ നോക്കുന്നതും, വീട് നോക്കുന്നതും.

 

ഞാനൊന്നും പറയാതെ  വേസ്റ്റ് കത്തിക്കുന്നതിന് വേണ്ടി പിന്നാമ്പുറത്തേക്ക് നടന്നു അവളുടെ റൂമിനടുത്ത് എത്തിയപ്പോൾ മരഅഴികൾക്ക് അപ്പുറത്ത് ഇരുട്ടിൽ അവളുടെ പതിഞ്ഞ ശബ്ദം കേട്ടു.  ഞാൻ അടുത്തേക്ക് ചെന്നപ്പോൾ, അവൾ ചുരുട്ടിപ്പിടിച്ച് ഒരു കൂട്ടം മുഷിഞ്ഞ നോട്ട്കൾ എനിക്ക് നേരെ  ആരും കാണാതെ നീട്ടി.

 

“ എടാ നീ അവർക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്ക് ഇന്ന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എല്ലാവരും.”

 

“ ഒരു കുപ്പിയാണ് ചോദിക്കുന്നത്.”

 

“ അതിന് എത്രയാ എന്നെനിക്കറിയില്ല  ഇതിൽ 1000 രൂപയുണ്ട്. ഇനിയും വേണോ?”

 

“ വേണ്ട ഇതുമതി. ഞാൻ വാങ്ങിച്ചു കൊടുത്തോളാം”

 

“ പിന്നെ….”

 

“ എന്തേ?..”

 

“നീ കുടിക്കണ്ട ട്ടൊ.”

 

“ ഞാൻ ഒരു ബിയാറാ കുടിക്കുള്ളോ. അതു കുഴപ്പമില്ലല്ലോ.”

 

“ ആ….. ഒരെണ്ണം കുടിച്ചാൽ മതി…”

 

“മ്മ്… അപ്പൊ ശരി രാത്രിതിരിച്ച് വരുമ്പെ കാണാം.”

 

“ഡാ…. പിന്നെ…..”

 

“ എന്തെടീ നിന്ന് പരുങ്ങുന്നത് ചെക്കനെ ഇഷ്ടായില്ലേ നിനക്ക്.” ഞാൻ ആ പറഞ്ഞത് മാത്രം എൻറെ മനസ്സിലെ  വ്യാകുലത ആയിരുന്നു.”

 

“പോടാ….. അതൊന്നുമല്ല. അതില്ലെ…”

 

“പിന്നെന്താ പറയ്യ് നിയ്യ്…”

 

“എനിക്കില്ലേ…. നീയില്ലെ…..”

 

“നീ നാണിക്കാതെ കാര്യം പറയ്. എന്തായാലും നമുക്ക് വഴി ഉണ്ടാക്കാം.”

 

“ എനിക്കൊരു ബിയർ വാങ്ങിച്ചിട്ട് വരോ?”  അവള് കുഞ്ഞു കുട്ടികളുടെ പോലെ കണ്ണൊക്കെ വിടർത്തി ചോദിച്ചു. അപ്പോഴും നാണം മിഴികളിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.

 

“ ഹഹഹ…  എല്ലാം ശരിയാക്കാടി വൈകുന്നേരം  വരുമ്പോൾ ഞാൻ കൊണ്ടുവരാം.”  ഞാൻ എന്തോ വലിയ ആളുടെപോലെ അവൾക്ക് ഉറപ്പു കൊടുത്ത്.  അവിടെ നിന്ന് തിരിഞ്ഞു നടന്നു.

 

*********

 

രാത്രി അവൾ തന്ന കാശിന് നല്ല ആഘോഷം നടന്നു. എല്ലാവരും അടിച്ചു ഫിറ്റായിരുന്നു ഞാൻ മാത്രം ഒരു  ബിയറിൽ  ഒതുങ്ങി.  ബോധം നശിച്ചു തുടങ്ങിയപ്പോഴാണ് പട്ടണത്തിൽ ഡോക്ടർ ബിരുദത്തിന് പഠിക്കുന്ന വിനു പോക്കറ്റിൽ നിന്ന് വെളുത്ത ക്രിസ്റ്റൽ പോലെ എന്തോ ഒന്ന് എടുത്തത്.

 

ബോധം വല്ലാത്ത രീതിയിൽ നശിച്ച അവൻ പക്ഷേ ശ്രദ്ധയോടെ അത്  പേപ്പർ വിരിച്ച്  അതിനു മുകളിൽ അവൻറെ എടിഎം കാർഡ് വെച്ച് അതിൽ ഒരു കുഞ്ഞു കഷണം ക്രിസ്റ്റൽ വച്ച്,  ഉരുണ്ട വൃത്തിയുള്ള വെള്ളാരം കല്ല് വെച്ച് ആ കുഞ്ഞ് വസ്തു പൊടിച്ചു തുടങ്ങി. അതെന്താണെന്ന് മനസ്സിലായില്ലെങ്കിലും കാര്യങ്ങൾ പോകുന്നത് മോശം അവസ്ഥയിലേക്കാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ പതുക്കെ എഴുന്നേൽക്കാൻ തീരുമാനിച്ചു. പക്ഷേ എപ്പോഴും മദ്യലഹരിയിൽ ഉള്ളവർക്ക് ഒരു മോശം സ്വഭാവം ഉണ്ട്. ഇത്തരം എഴുന്നേറ്റു  പോകലുകൾ അവർക്ക് ഒട്ടും രസിക്കില്ല.

 

ആകെ ബഹളമായി. അവസാനം ഞാൻ അല്പം നേരം കൂടി ഇരിക്കാം എന്ന് സമ്മതിച്ചു. ഒരു രണ്ടുമൂന്ന് കവിൾ കൂടി എൻറെ കുപ്പിയിൽ ബാക്കിയുണ്ടായിരുന്നു.

 

ഞാൻ ഏച്ചിക്ക് വേണ്ടി വാങ്ങിച്ചിരുന്ന ലൈറ്റ്ബിയർ ആരെങ്കിലും എടുത്ത് കുടിക്കാതെ ഒരു മൂലയ്ക്ക് മാറ്റി വെച്ചിരുന്നു. എഴുന്നേറ്റ സ്ഥിതിക്ക് അത് അവിടെ തന്നെ ഇരിപ്പില്ലേ എന്ന് നോക്കിയതിനുശേഷം വീണ്ടും തിരിച്ചു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *