ഏജന്റ് വിനോദ് – 3 2

വിനോദിന്റെ ശരീരത്തിലൂടെ അഡ്രിനാലിൽ പ്രവാഹം ഉണ്ടായി , സെക്കന്റിന്റെ നൂറിൽ ഒരു സമയം കൊണ്ടു അവൻ അവളുടെ കൈ തട്ടി മാറ്റി , അവന്റെ കയ്യിൽ ഇരുന്ന കസേര കാല് കൊണ്ടു അവളുടെ മുഖത്ത് ആഞ്ഞടിച്ചു , പ്രിയക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് അവന്റെ അടി വീണിരുന്നു , അവൾ നിലത്തു വീണു അവളുടെ കണ്ണുകൾ മറഞ്ഞു ,അവളുടെ ബോധം പോയി .
അവൾക്കു ബോധം വന്നത് പിന്നെയും കുറെ നേരം കഴിഞ്ഞാണ് നോക്കിയപ്പോൾ അവളുടെ കയ്യും കാലും കട്ടിലിൽ കെട്ടി ഇട്ടിരിക്കുന്നു , അവൾ കുതറി നോക്കി കേട്ടു അത്ര ശക്തമായിരുന്നു . അവൾ തല പൊക്കി നോക്കി വിനോദ് അരികിൽ ഇരിക്കുന്നുണ്ട് രണ്ട് തോക്കും അവന്റെ കയ്യിൽ ആണ് . പ്രിയ കിടന്നു കുതറുന്നതു കണ്ട വിനോദ് അവളുടെ അരികിൽ വന്നു , തോക്കെടുത്തു അവളുടെ നെറ്റിയിൽ വച്ചു , അവളെ നോക്കി വിജയീ ഭാവത്തിൽ ഒന്ന് ചിരിച്ചു .
“പ്രിയ… നിനക്ക് ഞാനൊരു ഉപദേശം തരാം ഫ്രീ ആയി…. ഒരുക്കലും വീണു കിടക്കുന്ന ഒരാളുടെ അരികിൽ ചെന്നു ഇരിക്കരുത് ,ആദ്യം അവൻ മരിച്ചെന്നു ഉറപ്പാക്കുക എന്നിട്ട് മാത്രം അവന്റെ അരികിൽ പോയി ഇരിക്കുക ” വിനോദ് പുഞ്ചിരിച്ചു , പ്രിയ തല താഴ്ത്തി
” ഇനി പറ …എന്തിനാ എന്നെ ചതിച്ചു കൊല്ലാൻ നോക്കിയത് നീ ” വിനോദ് അവളുടെ കണ്ണിൽ നോക്കി ചോദിച്ചു .
അവളുടെ കണ്ണിൽ ഒരു തെല്ലും പശ്ചാത്താപമോ വിഷമമോ ഉണ്ടായിരുന്നില്ല ,പകരം അവനെ കൊല്ലാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം മാത്രം .
അവൾ വിനോദിനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു .
വിനോദ് തോക്ക് അവളുടെ നെറ്റിയിൽ ഒന്ന് കൂടെ അമർത്തി .
” പറയാൻ , എന്തിനാ എന്നെ കൊല്ലാൻ നോക്കിയത്??? ആര് പറഞ്ഞിട്ടാ നീ എന്നെ ചതിച്ചതു ??? ” വിനോദ് അലറി
” രാജ്യ ദ്രോഹികളെ കൊല്ലുന്നതു എന്റെ കടമ ആയതു കൊണ്ടാണ് നിന്നെ ഞാൻ കൊല്ലാൻ നോക്കിയത്, പക്ഷെ എനിക്ക് അതിനു കഴിഞ്ഞില്ല…നീ എന്നെ കൊന്നാലും എനിക്കൊരു ചുക്കുമില്ല ” പ്രിയ ശബ്ദം കനപ്പിച്ചു പറഞ്ഞു .
വിനോദിന് ഒന്നും മനസ്സിലായില്ല , എങ്കിലും അവളുടെ കണ്ണിൽ നിന്നും അവൾ പറയുന്നത് സത്യമാണെന്നു അവനു മനസ്സിലായി .
” രാജ്യ ദ്രോഹിയോ !!! ഞാനോ , നിന്നോട് ആര് പറഞ്ഞു ഇത് ”
വിനോദ് ചോദിച്ചു ….”നീ ഒരു ഏജന്റ് അല്ലെ , ഒരു മിഷൻ ഏറ്റെടുക്കുന്നതിന് മുൻപ് മാഡത്തിന്റെ അനുവാദം വാങ്ങണം എന്ന് അറിയില്ലേ … ഞാൻ രാജ്യദ്രോഹി ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിച്ചു എന്നെ കൊല്ലാൻ വരികയാണോ ചെയ്യുക …മാടത്തിനോടു ഒരു വട്ടം എങ്കിലും അത് ഡിസ്‌കസ് ചെയ്യണ്ടേ ??? ” വിനോദ് അവളോട്‌ ചോദിച്ചു ,ഇത്തവണ ശബ്ദം അവൻ നേർപ്പിച്ചിരുന്നു .
” മാഡം തന്നെ ആണ് നിങ്ങളെ കൊല്ലാൻ ഉള്ള ഈ മിഷൻ എന്നെ നേരിട്ട് ഏൽപ്പിച്ചത് ..” അവൾ പറഞ്ഞു
വിനോദിന്റെ മനസ്സിൽ ഒരു വെള്ളിടി മിന്നി , അവനു വിശ്വസിക്കാൻ ആയില്ല , അവൻ അറിയാതെ അവന്റെ കയ്യിൽ നിന്നും തോക്ക് താഴെ വീണു പോയി
പ്രിയ തുടർന്നു …”നീ കുളിക്കാൻ ബാത്‌റൂമിൽ കയറിയ സമയത്തു മാഡം നേരിട്ട് എന്നെ വിളിച്ചു പറഞ്ഞതാണ് ഇത് …നിങ്ങൾ ഒരു ഡബിൾ ഏജന്റ് ആണെന്നും , ശത്രു രാജ്യത്തിന്റെ ചാരൻ ആണെന്നും …നിങ്ങളെ നേരിട്ട് കൊല്ലാൻ കഴിയില്ലെന്നും അതിനാൽ സെക്സിൽ ഏർപ്പെട്ടു അതിന്റെ ലഹരിയിൽ നിൽക്കുമ്പോൾ കൊല്ലണം എന്നും മാഡം പറഞ്ഞു തന്നു …അതുകൊണ്ടാ ഞാൻ നിങ്ങളുമായി ലൈംഗികമായി ബന്ധപ്പെട്ടത് , അല്ലാതെ പ്രേമം കൊണ്ടൊന്നും അല്ല … മാഡം പറഞ്ഞാൽ ഞാൻ എന്റെ അച്ഛനെ പോലും കൊല്ലും എന്ന് നിനക്കറിയില്ലേ …പക്ഷെ നിങ്ങളുടെ സുഖിപ്പിക്കലിൽ കുറച്ചു സമയത്തേക്ക് ഞാൻ എന്നെ തന്നെ മറന്നു പോയി ..അതാണ്‌ എനിക്ക് പറ്റിയ തെറ്റ് ..ഇല്ലെങ്കിൽ ഇപ്പോൾ നിങ്ങൾ പരലോകത്തു എത്തിയേനെ ” പ്രിയ ദേഷ്യത്തോടെ പറഞ്ഞു
വിനോദ് ആകെ തകർന്നു പോയി ,താൻ ഈ ലോകത്ത് ഏറ്റവും ബഹുമാനിക്കുകയും അനുസരിക്കുകയുംചെയ്ത മാഡം തന്നെ രാജ്യദ്രോഹിയാക്കി മുദ്ര കുത്തി കൊല്ലാൻ ഉത്തരവിട്ടിരിക്കുന്നു . തന്റെ ജീവനും ജീവിതവും ഈ നാടിനും ഏജൻസിക്കും വേണ്ടി ഉഴിഞ്ഞു വച്ചിട്ടും ,തനിക്കു പ്രതിഫലം ആയി കിട്ടിയത് ഇതാണല്ലോ എന്നോർത്ത് അവന്റെ മനസ്സ് പിടഞ്ഞു …
അവന്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ പൊഴിഞ്ഞു , കണ്ണുനീർ തുള്ളി പ്രിയയുടെ കൈയ്യിൽ വീണു …
(തുടരും )

Leave a Reply

Your email address will not be published. Required fields are marked *