ക്ലാസ്സ്‌വിട്ട് ഞൻ ചെല്ലുമ്പോ ഏടത്തി ബൈക്കിനടുത് എന്നേം നോക്കി നിൽക്കുന്നുണ്ട്. ഞാൻ ഏടത്തിയെ മൈൻഡ് ചെയ്യാണ്ട് നടന്നു ബൈക്കിനടുത് ഏതാറായപ്പോളാണ് ഫോൺ പോക്കട്ടിൽ കിടന്ന് വൈബ്രേറ്റ് ചെയ്യുന്നത്. എടുത്ത് നോക്കിയപ്പോ ശ്രുതിയാ. ഞാൻ ഓർത്തു ഇവളെന്തിനാ ഇപ്പൊ എന്നെ വിളിക്കുന്നത്. ഇപ്പോളല്ലേ ക്ലാസ്സിൽ നിന്ന് പോന്നതെന്ന്. എന്തായാലും ഞാൻ ഫോണെടുത്തു
ശ്രുതി : ഹലോ
ഞാൻ : ആ എന്താടി
ശ്രുതി : നീ എവിടാ നിൽക്കുന്നേ
ഞാൻ : പാർക്കിങ്ങിലുണ്ട്
ശ്രുതി : അടുത്ത ചേടത്തി ഉണ്ടോ
ഞാൻ : മ്മ്മ്. എന്താ
ശ്രുതി : എങ്കി നീ നമ്മുടെ ഡിപ്പാർട്മെന്റിന്റെ ലൈബ്രറിടെ സൈഡിലേക്ക്
വന്നേ.
ഞാൻ : നീ കാര്യം പറ
ശ്രുതി : നീ പെട്ടന്നൊന്നു വന്നിട്ട് പൊക്കോ
ഞാൻ : ആ ശെരി വരുവാ
ഞാൻ തിരിഞ്ഞ് നോക്കാതെ ഏടത്തിയോട് ഇപ്പൊ വരാം എന്ന് കനപ്പിച്ചു പറഞ്ഞിട്ട് ലൈബ്രറിയിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോ അവൾ അവിടെ എന്നേം കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ഞാൻ : എന്താടി
ശ്രുതി : നീയല്ലേ പറഞ്ഞേ ഏടത്തിയോട് പറഞ്ഞു എല്ലാം സോൾവ് ആക്കീട്ടുണ്ടെന്നു
ഞാൻ : മ്മ്മ്. അതിനിപ്പോ എന്താ
ശ്രുതി : പിന്നെന്തിനാ നിന്നെ ഏടത്തി ഉച്ചക്ക് എന്നെ പിടിച്ചു നിർത്തി ഉപദേശിച്ചത്. അവസാനം ഇനി ഇത് കണ്ട പ്രിൻസിപ്പാലിനെ കംപ്ലയിന്റ് ചെയ്യുന്നും പറഞ്ഞിട്ട പോയെ
ഞാൻ : എന്നിട്ടോ
ശ്രുതി : എന്നിട്ടെന്താ നിന്നോട് ഇ നടന്നതൊന്നും പറയരുതെന്നും പറഞ്ഞു. സീൻ ആവുമോ
ഞാൻ : എന്ത് സീൻ ആവാൻ. ഒന്നും പേടിക്കണ്ട. അത് ഞാൻ സെറ്റക്കിക്കോളാം
ശ്രുതി : സെറ്റ് ആക്കിയ നിനക്ക് കൊള്ളാം
എന്നും പറഞ്ഞവൾ പുറത്തേക്ക് നടന്നു. ഞാൻ തിരിച്ചു ബൈക്കിനടുത്തേക്ക് ചെല്ലുമ്പോ ഏടത്തി ബൈക്കിൽ ചാരി നിൽക്കുന്നുണ്ട്. കണ്ടപ്പോ ഓടിച്ചെന്നൊരു ചവിട്ട് വച്ച കൊടുക്കാന് എനിക്ക് തോന്നിയെ. എങ്കിലും ഞാൻ ദേഷ്യം കണ്ട്രോൾ ചെയ്തു. പോയി ബൈക്കെടുത് ഏടത്തിയേം കെട്ടി വീട്ടിലേക്ക് പൊന്നു. പോരുന്നു വഴി ഞാൻ ചോദിച്ചു
ഞാൻ : ഏടത്തി ശ്രുതിയെ കാണാൻ പോയിരുന്നോ…….
ഏടത്തി മിണ്ടുന്നില്ല. ബൈക്കിന്റെ കാണാടീൽ കൂടി നോക്കീപ്പോ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചിരിപ്പാണ്. ഞാൻ പറയുന്നതൊന്നും അറിയുന്നത് പോലുമില്ല. എനിക്കാകെ ദേഷ്യം കൊടുമ്പിരി കൊണ്ട്. വണ്ടിയുടെ ഫ്രണ്ട്‌ബ്രേക്ക് ഞാൻ പെട്ടട്ടൊന്ന് പിടിച്ചു വിട്ടപ്പോ ഏടത്തി എന്റെ പുറത്തേക്ക് വന്നടിക്കുന്നതും പെട്ടന്ന് ഞെട്ടിയതുകൊണ്ട് അമ്മേ…. എന്ന് വിളിച്ചു കാറുന്നതും ഞാൻ അറിഞ്ഞു. ഞാൻ സാമാന്യം ഉറക്കെ ചോദിച്ചു
ഞാൻ : ഞാൻ ഇവിടെക്കിടന്ന് പറയുന്ന വല്ലോം നിങ്ങൾ കേക്കുന്നുണ്ടോ
ഏടത്തി : എന്താ പറഞ്ഞേ
ഞാൻ : ശ്രുതിയെ കാണാൻ പോയിരുന്നോ എന്ന്
ഏടത്തി കിടന്ന് പരുങ്ങുന്നത് ഞാൻ മിററിൽ കൂടി കണ്ടു
ഞാൻ : ഞാൻ ചോദിച്ചത് കെട്ടില്ലേ
ഇപ്രാവിശ്യം എന്റെ ചോദ്യത്തിന് വല്ലാത്തൊരു രൗദ്ര്യഭാവം ഉണ്ടായിരുന്നു
ഏട്ടത്തി. മ്മ്മ് പോയിരുന്നു
ഞാൻ : എന്തിനാ പോയെ
ഏട്ടത്തി : അത്…… ഞാൻ……
ഏടത്തിയുടെ പരുങ്ങൽ എന്നെ വല്ലാതെ ദേഷ്യപ്പെടുത്തുന്നുണ്ടായിരുന്നു
ഞാൻ : നിങ്ങടെ ഒരു കാര്യത്തിലും ഞാനിനി ഇടപെടുന്നില്ലന്ന് പറഞ്ഞതജല്ലേ. പിന്നെന്തിനാ ആവിശ്യമില്ലാതെ എന്റെ കാര്യങ്ങളിൽ കേറി ഇടപെടുന്നത്
ഏടത്തി : അത് ഞാൻ നിങ്ങൾ നശിച്ചു പോകണ്ടാന്നു
ഞാൻ : എങ്ങനെ ജീവിക്കണം, എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നൊക്കെ എനിക്കറിയാം. എന്ന നന്നാക്കാൻ നിങ്ങൾ നോക്കണ്ടാ…. കേട്ടല്ലോ
ഇതൊരുമാതിരി തിന്നുകേം ഇല്ല തീറ്റയ്ക്കേം ഇല്ലന്നുള്ള രീതിയിൽ മനുഷ്യനെ വട്ടാക്കാൻ ഓരോരുത്തര് ഇറങ്ങിക്കോളും ഒരുങ്ങിക്കെട്ടി
കുറച്ചു നേരമായിട്ട് അനക്കമൊന്നും കേൾക്കാത്തൊണ്ട ഞാൻ കണ്ണാടീൽ കൂടി നോക്കിയപ്പോ കണ്ണൊക്കെ നിറച്ച ഇരിക്കുന്നുണ്ട് പുറകിൽ. ഞാൻ മൈൻഡ് ചെയ്യാതെ വണ്ടി ഓടിക്കൽ തുടർന്നു. അതികം താമസിയാതെ ഞങ്ങൾ വീട്ടിലെത്തി. പോർച്ചിലേക്ക് കയറ്റി നിർത്തിയതും ഏടത്തി ഇറങ്ങി കഥകും തുറന്ന് ഓരോട്ടമായിരുന്നു റൂമിലേക്ക്. അത് ശ്രദ്ദിക്കാതെ ഞാൻ അകത്തേക്ക് നടന്നു
