ഏട്ടത്തിയമ്മയുടെ കടി – 12

സ്വരമിടറിയതുകൊണ്ട് തുടരാൻ കഴിഞ്ഞില്ല മോളേ.’ ഏടത്തിയുടെ അഛൻ പറഞ്ഞു. ” അവൻ പറയുന്നതിലും കാര്യോണ്ട്. നിന്റെ ചെറുപ്പം ഇങ്ങനെ നശിയ്ക്കുന്നതു കാണുമ്പം. ഞങ്ങളുടെ മനസ്സും നീറുകാ…’ ’ ഞങ്ങക്കാർക്കും വൈഷമം ഇല്ലാന്നു കരുതണ്ട. കൊറേക്കഴീമ്പം അതങ്ങു മാറും. നീ ഇപ്പം സമ്മതിച്ചില്ലേൽ പിന്നെ. ആരും നോക്കാനില്ലാത്ത ഒരു കാലം വരുമ്പോൾ സങ്കടപ്പെടേണ്ടിവരും.”
പിന്നേയും ഏടത്തി മൗനം ‘ നീയൊന്നു മുളിയാ മതി. ഈ നരകത്തീന്ന് നീ രക്ഷപെടും.. “ അമ്മയും പറഞ്ഞു. അല്പനേരം നിശബ്ദത പരന്നു. ‘ പിന്നെ. ഇപ്പം എല്ലാരും. അവരവരുടെ കാര്യം പറഞ്ഞല്ലോ.. ‘ ഏടത്തി ഒന്നു നിർത്തി. ‘ ആ. മോളു പറ. ‘അമ്മ വാൽസല്യത്തോടെ ഏടത്തിയുടെ മുടിയിൽ തഴുകി. ” എല്ലാരും അവരവരുടെ മന:സമാധാനത്തിനൊള്ള വക കണ്ടെത്തി. എന്റെ മനസ്സിനേപ്പറ്റി ആരും ചിന്തിച്ചില്ല.” ‘ അതെന്താ മോളേ നീ അങ്ങനെ പറണേന്ത.’ ഏടത്തിയുടെ അഛൻ ചോദിച്ചു. ” എനിയ്ക്കുീ വീടു മാത്രേത് ഇപ്പം അറിയത്തൊള്ളു. ഇവിടുത്തേ അഛനും അമേം പെങ്ങമ്മാരും വാസൂട്ടനും ഒക്കെ. എനിയ്ക്കു സ്നേഹം മാത്രേ തന്നിട്ടൊള്ളു. ഏട്ടനും എന്നേ ദ്രോഹിച്ചിട്ടൊണ്ടെന്ന് എനിയ്ക്കിതേവരേ തോന്നീട്ടില്ല. ഇപ്പഴാ ഏട്ടൻ എന്നേ ഏറ്റവും കൂടുതല് സ്നേഹിയ്ക്കുന്നത്. അല്ലേൽ എന്നോടു പോകാൻ പറയത്തില്ലല്ലോ. ‘ ഏടത്തിയുടെ സ്വരമിടറി അവർ ഒന്നു നിർത്തി ” എല്ലാവരും വാപൊളിച്ചിരുന്നു.
തോർത്തെടുത്ത് കണ്ണുകൾ തുടച്ചിട്ട് തുടർന്നു. ” ഈ സ്നേഹം. ഞാൻ കൊറച്ചുകാലം കൂടി അനുഭവിച്ചോട്ടെ. ഈ വീടു വിട്ടു പോയാ. ഇതുപോലെ എന്നെ പുതിയ വീട്ടിലൊളേളാർ സ്നേഹിക്കുമെന്ന് എന്താ ഉറപ്പ. ഞാനിവിടെത്തന്നെ ജീവിച്ചു മരിച്ചോളാം. അല്ലേത്തന്നേ.. എതയോ വിധവകൾ ജീവിയ്ക്കുന്നു.അതല്ല. ഞാൻ ആർക്കെങ്കിലും ഭാരമാണേലതു പറ. ബാക്കി എന്റെ കാര്യം …”

തോർത്തും കടിച്ചുപിടിച്ചുകൊണ്ട് ഏടത്തി അപ്പുറത്തേയ്യോടിപ്പോയി ‘ അയ്യോ. എവളേക്കൊണ്ട് ഞാൻ മടുത്തു.എനിയ്ക്കാവതൊണ്ടാരുന്നേ ഞാൻ…” ഏട്ടൻ ೧Jಡ್ಡಿಯಿರಿ!g ദേഷ്യത്തിൽ തലയിട്ടുരുട്ടി. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആരും ഒന്നും മിണ്ടിയില്ല. ഏടത്തിയുടെ അഛനും അമ്മയും കണ്ണിൽക്കണ്ണിൽ നോക്കി ” ഇതുപോലൊരു മരുമോളെ നമുക്ക് കിട്ടത്തില്ലെടാ. തങ്കമാ അവള. തങ്കം. എന്തു ചെയ്യാം. തുരുവെടുത്തു നശിയ്ക്കാനാ വിധി.’ അഛൻ എഴുന്നേറ്റു പോയി, പുറകേ അമ്മയും, നിസ്സഹായനായി കണ്ണീരൊഴുക്കുന്ന ചേട്ടന്റെ അടുത്ത് ഞാൻ കുട്ടിലിൽ ഇരുന്നു. ചേട്ടൻ വിഷമിയ്ക്കുണ്ട്. ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം. അവരേ ഇവിടെ നിർത്തി കഷ്ടപ്പെടുത്തിയാ ഈശ്വരൻ പൊറുക്കുകേല. ഞാൻ തന്നേ പറയാം.’ ഏട്ടന്റെ കണ്ണീരു തുടച്ചിട്ട് ഞാനെഴുന്നേറ്റു. വാതിൽക്കലെത്തിയപ്പോൾ ചേട്ടൻ വിളിച്ചു. ‘ വാസുട്ടാ. നീ ഇങ്ങു വന്നേ.” ഞാൻ അടുത്തു ചെന്നു. ‘ നീ പറഞ്ഞാ. അവളു കേക്കുമെന്ന് ഒറപ്പാണോ…’ ‘ ആ.. പറഞ്ഞു നോക്കാം.”

ചേട്ടൻ എന്തോ കാര്യമായി ആലോചിച്ചു. എന്താണു പറയുന്നതെന്നു കേൾക്കാൻ ഞാൻ കാത്തു നിന്നു. ‘ എങ്കി. നീ പറയണ്ട. ” ” ബേ. പറയണ്ടാന്ന്. മനസ്സിലായില്ലേ..?..” ‘ ദൊ. പറയുന്നില്ല. എന്നാലും ഇപ്പഴിങ്ങനെ ഒരു മനം മാറ്റം.?..” ‘ എടാ .വാസൂട്ടാ. ഞാനാലോചിയ്ക്ക്യാരുന്നു.” ‘ എന്തോന്ന്…?..’ ‘ ഒന്നുമില്ല. പൊയ്യോ. നീയാ പൊതപ്പെടുത്ത് കാലേലോട്ടിട്ടേ…” ഞാൻ ചേട്ടനെ പുതപ്പിച്ചിട്ട് പുറത്തിറങ്ങി ഏടത്തിയേ അവിടെങ്ങും കണ്ടില്ല. നോക്കുമ്പോൾ അടുക്കളെപ്പടിയിലിരുന്ന ചിന്തിയ്ക്കുന്നു. എന്നേക്കണ്ടയുടനേ എഴുന്നേറ്റു. ‘ ഏടത്തീ.’ ‘ എന്താടാ. നെക്കും ഞാൻ പോണന്നു തന്നെയാണോ…’ ‘ അതിപ്പം. ഏടത്തിയ്ക്ക്…” ‘ പറയെടാ.. പോണോന്ന്. ?. ഈ മനുഷ്യനേ. ഈ നെലേലാക്കീട്ട് ഞാൻ പോണോടാ…’ ‘ ഏടത്തി ഇപ്പഴും കെട്ടിയിട്ട പശൂനേപ്പോലെ. ആ കുറ്റിയ്ക്കു ചുറ്റും കെടന്നു കറങ്ങുകാ. ഇതൊക്കെ വിധിയാ…അല്ലാതെ…’ ” എനിമ്നാന്നും കേക്കണ്ട…’ അവർ മൂക്കും പിഴിഞ്ഞ് കുളിമുറിയിലേയ്ക്ക് കയറി വാതിലടച്ചു. അതിൽ നിന്നും ഉച്ചത്തിൽ മൂക്കു ചീറ്റുന്ന ശബ്ദം കേട്ടു. ഒന്നു നോക്കിയിട്ട്, ഞാൻ എന്റെ മുറിയിലേയ്ക്കും പോയി പിന്നത്തേ രണ്ടു മൂന്നു ദിവസം ഞാൻ സ്ഥലത്തില്ലായിരുന്നു.
കുറേ ദിവസമായി ഞാൻ ചിന്തിച്ചുകൊണ്ടിരുന്ന ഒരു ബിസിനസ് കാര്യത്തിനു വേണ്ടി കോയമ്പത്തുരു വരേ പോകേണ്ടി വന്നു. നാട്ടിൽ പ്രചുരപ്രചാരമുണ്ടായിരുന്ന ഒരു സോപ്പു കമ്പനിയുടേയും ബിസ്കറ്റുകമ്പനിയുടേയും ഏജൻസിക്കു വേണ്ടിയാണു പോയത്. ഞങ്ങളുടെ കടയിൽ സാധനം തന്നുകൊണ്ടിരുന്ന ഒരു വണ്ടിക്കാരൻ സെയിൽസ്മാൻ വഴിയാണെനിയ്ക്കാ വിവരം കിട്ടിയത്. ഈ രണ്ടു കമ്പനികളും നല്ല ഒരു പാർട്ടിയ്ക്കുവേണ്ടി അന്വേഷിയ്ക്കുന്നതെന്ന് ഏജൻസി കിട്ടിയാൽ ഇപ്പോൾ കിട്ടുന്നതിന്റെ മൂന്നിരട്ടി ലാഭമാണുണ്ടാകുക. ഞാൻ പിന്നെ മറെറാന്നും ചിന്തിച്ചില്ല. കിട്ടിയ കാശും തപ്പിയെടുത്തു കൊണ്ട് ഞാൻ സ്ഥലം വിട്ടു. അഛനോടു പണത്തേപ്പറ്റി അന്വേഷിച്ചപ്പോൾ എല്ലാം ചേട്ടനാണു നടത്തുന്നതെന്നും അഛന്റെ കയ്യിൽ ഒന്നുമില്ലെന്നും പറഞ്ഞു. പിന്നെയുള്ളത് ചേട്ടൻ വഴിയരികിൽ വാങ്ങിയിട്ടിരിയ്ക്കുന്ന പത്തു സെന്റെ സ്ഥലമാണ് അത് പണയം വെച്ചാൽ പണം തരാമെന്ന് ബാങ്കുകാർ പറഞ്ഞു. പിന്നൊന്നും നോക്കിയില്ല. ഗണേട്ടനേയും അഛനെയും കടയേൽപ്പിച്ചിട്ട് ഞാൻ പോയി മറ്റാരും കൈയ്കലാക്കുന്നതിനു മുമ്പ് ആ ഏജൻസികൾ എടുക്കുക എന്നതായിരുന്നു എന്റെ ആവശ്യം. അഡ്വാൻസും കൊടുത്ത് രേഖകളുമായി ഞാൻ നാലാം ദിവസം തിരിച്ചെത്തി കച്ചവടത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത എന്റെ ഒരു എടുത്തുചാട്ടമായിരുന്നു അത്.

എങ്ങനെ അതിനു ഞാൻ മുതിർന്നു എന്ന് എനിക്കിന്നും അറിയില്ല. ഗണേട്ടനേ എന്റെ പങ്കുകാരനാക്കിക്കൊണ്ട് ചെയ്യാനായിരുന്നു പദ്ധതി ഗണേട്ടനും സന്തോഷമായി കലുങ്കേൽ കുത്തിയിരുന്നും വായിൽ നോക്കിനടന്നും കഴിഞ്ഞിരുന്ന ഗണേശനത് അനുഗ്രഹമായിരുന്നു. രാത്രി വൈകി വീട്ടിലെത്തിയ എന്നേ നോക്കി എല്ലാവരും ഉണർന്നിരുപ്പുണ്ടായിരുന്നു. ചെന്നു കേറിയ പാടെ അഛൻ ചോദിച്ചു. ” എല്ലാം ശെരിയായോടാ മോനേ.” ശെരിയായി. രണ്ടാഴ്ചയ്ക്കുള്ളിൽ പണം കെട്ടിവെച്ചാൽ ചരക്ക് (കമമായി നമ്മുടെ സ്റ്റോറിലെത്തും. പിന്നെ എല്ലാം നമ്മുടെ മിടുക്ക്. ഒന്നു കുളിച്ചിട്ട് ചേട്ടനേ കാണണം. അഛൻ ചേട്ടനോടു ചോദിച്ചോ. ‘ ഇല്ല. ഒന്നു സൂചിപ്പിച്ചൊട്ടൊണ്ട്. എല്ലാം നീ തന്നെ പറഞ്ഞാ മതി.” കുളിയ്ക്കാൻ വേണ്ടി കുളിമുറിയുടെ വാതിൽക്കൽ എത്തിയ എന്നേ ഏടത്തി തടഞ്ഞു. ‘ വാസൂട്ടാ. എനിമ്നാരത്യാവശ്യകാര്യം പറയാനൊണ്ടായിരുന്നു.” ” എല്ലാം പറയാം എന്റേടത്തീ. ഒന്നു കുളിയ്ക്കട്ടെ. തല പെരുക്കുന്നു.” ‘ എങ്കിൽ ഞാൻ ചോറെടുത്തു വെയ്ക്കാം. വേഗം കുളിച്ചിട്ടു വാ…’ കുളി കഴിഞ്ഞ് ഞാൻ അടുക്കളയിലെത്തി ചോറിനു മുമ്പിൽ ഇരുന്നപ്പോഴേയ്ക്കും ഏടത്തി തുടങ്ങി ‘ വാസുട്ടാ. ഞാൻ പറയുന്നത് നീ അനുസരിയ്ക്കും എന്ന് എനിയ്ക്കു വാക്കു തരണം.” ‘ ഏടത്തി എന്തു പറഞ്ഞാലും ഞാൻ കേക്കുന്നുണ്ടല്ലോ.
പിന്നെയെന്തിനാ വേറൊരു വാക്ക്.” ‘ ഇത്രത നിസ്സാര കാര്യമല്ല. അതോണ്ടാ…’ അപ്പോഴേയ്ക്കും ചേട്ടന്റെ വിളി കേട്ടു. ‘ വാസുട്ടാ…’ ‘ ദാ വരുന്നേട്ടാ…’ ‘ വാസൂട്ടാ…’ ഏടത്തി തിരിച്ചു വിളിച്ചു. ‘ ചേട്ടന്നെന്തിനാ വിളിച്ചേന്നു നോക്കട്ടെ.’ ഞാൻ ചേട്ടന്റെ അടുത്തു ചെന്നു. ‘ ഇവിടെ ഇരിക്ക്. നീ ചോറുണ്ടോ. ‘ ഇല്ല. ഇരുന്നപ്പഴാ ചേട്ടൻ വിളിച്ചേ.” ‘ സാരമില്ല. ഇതു കഴിഞ്ഞ് ഉണ്ണാം. നീ എന്തിനാ കോയമ്പത്തുർക്കു പോയേ…?..” ‘ ചേട്ടനൊന്നും തോന്നരുത്. ചേട്ടനോടു ചോദിയ്ക്കാതെ ഞാനൊരു കാര്യത്തിൽ എടുത്തു ചാടി. അതു വിജയിക്കണെങ്കിൽ ചേട്ടന്റെ സഹായോം വേണോം.. ‘ ഈ കെടപ്പു കെടന്ന് ഞാനെന്തു സഹായിക്കാനാടാ.?..” ഞാൻ കാര്യങ്ങൾ ചുരുക്കമായി വിവരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *